Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
മകം പിറന്ന മങ്കയെത്തേടി ധനമെത്തും വഴി
മകം പിറന്ന മങ്കയെത്തേടി ധനമെത്തും വഴി
നക്ഷത്ര ഫലം പുരുഷനും സ്ത്രീയ്ക്കും ചിലപ്പോള്‍ പലതായി വരാം. ചില നാളുകള്‍ പുരുഷന് നല്ലതെങ്കില്‍ ചിലത് സ്ത്രീകള്‍ക്കായിരിയ്ക്കും നല്ലത്. പുരുഷ നാളില്‍ സ്ത്രീയും സ്ത്രീ നാളില്‍ പുരുഷനും അത്ര നല്ലതുമല്ലെന്നു വേണം, പറയാന്‍.
ചില പ്രത്യേക നാളുകള്‍ പുരുഷന്മാര്ക്കു നല്ലതാണെന്നു വേണം, പറയുവാന്‍. ഇതില്‍ പൂരം, പൂരോരുട്ടാതി, അവിട്ടം, രോഹിണി, തിരുവാതിര എന്നിവയെല്ലാം പെടുന്നു. മകം, അശ്വതി, അത്തം പോലുള്ള സ്ത്രീകള്‍ക്ക് ഉത്തമമാണ്.
ഇതില്‍ തന്നെ മകം നാള് സ്ത്രീകള്‍ക്ക് ഏറെ ഉത്തമമാണ് എന്നു വേണം, പറയുവാന്‍. ഏറ്റവും ഉത്തമമായ സ്ത്രീ നക്ഷത്രം എന്നു പറഞ്ഞാലും തെറ്റില്ല.

മകം പിറന്ന മങ്ക എന്ന് പൊതുവേ കേള്‍ക്കുന്ന ഒന്നാണ്. സ്ത്രീകള്‍ക്കു പറ്റിയ ഉത്തമമായ നാളാണിതെന്നു വേണം, പറയാന്‍. പൊതുവേ സ്ത്രീകള്‍ക്കു ചേരുന്ന നാള് എന്നു പറയാം.

ചിങ്ങ രാശി
ചിങ്ങ രാശിയില്‍ പിറന്നവരാണ് മകം നാളുകാര്‍. സിംഹമാണ് ഇവരുടെ രാശി രൂപം. ഇതു കൊണ്ടു തന്നെ വീറുള്ള സ്ത്രീകള്‍, ധൈര്യമുള്ള സ്ത്രീകള്‍ എന്നു പറയാം. ബുധനാണ് വാഗ്ദേവത. ഇതിനാല്‍ മധുരമായി സംസാരിച്ച് ആളുകളെ നിയന്ത്രിച്ചു നിര്‍ത്താന്‍ ശേഷിയുള്ളവരാണ്.അല്പം അഹങ്കാരം എന്നു തോന്നിപ്പിയ്ക്കുന്ന പ്രകൃതം കൂടിയാണ് എന്നു പറയാം.

ഇത്തരം നാളുകാരായ സ്ത്രീകള്‍
പൊതുവേ ഇത്തരം നാളുകാരായ സ്ത്രീകള്‍ വീ്ട്ടിലുണ്ടെങ്കില് ഇവരാകും, വീടിന്റെ അധികാര കേന്ദ്രം. വീടിന്റെ കിരീടവും ചെങ്കോലും ഇവരുടെ പക്കലാകുമെന്നു പറയാം. വീടിന്റെ ഐശ്വര്യമായി മാറുന്നവരാണ് ഇവര്‍. വീടിനെ നയിക്കാന്‍ പ്രാപ്തിയുള്ളവര്‍. ഭാഗ്യവും സമ്പത്തുമുള്ളവരാകും. നല്ല സന്താന ഭാഗ്യവും ഇവര്‍ക്കുണ്ടാകും. അതായത് നല്ല മക്കള്‍. മററുള്ളവരുടെ കീഴില്‍ നില്ക്കാന് പൊതുവേ താല്പര്യമില്ലാത്തവര്. എന്നാല്‍ ജോലി സ്ഥലത്ത് മേലധികാരികളുടെ പ്രിയം നേടുന്നവരാകും. അല്പം അലസ സ്വഭാവമുള്ളവരാകും.

സൗന്ദര്യമുള്ള സ്ത്രീകള്‍
സൗന്ദര്യമുള്ള സ്ത്രീകള്‍ കൂടിയാണ് ഇവര്‍. ഭര്തൃഭക്തരുമാകും. മറ്റുള്ളവരെ സഹായിക്കുമെങ്കിലും തിരികെ സഹായം ലഭിയ്ക്കാന്‍ വിഷമമാണ്. ഇത്തരം നാളിലെ സ്ത്രീകള്‍ വീട്ടിലുള്ളത് ഐശ്വര്യം നല്‍കും. അളന്നും തൂക്കിയും സംസാരിയ്ക്കുന്നവരാണ് ഈ നാളിലെ സ്ത്രീകള്‍. പൊതുവേ വായാടികളല്ല, എന്നര്‍ത്ഥം.

ആഹാരത്തോട് പ്രിയമുള്ള
ആഹാരത്തോട് പ്രിയമുള്ള ഇവര്‍ ആഹാര കാര്യത്തില്‍ അല്പം ആര്‍ത്തിയുള്ള പ്രകൃതക്കാരുമാകും. എതിര് ലിംഗത്തോടു താല്പര്യമുണ്ടാകാന് സാധ്യതയുള്ള, ഇക്കാര്യത്തില്‍ ശ്രദ്ധ വയ്ക്കേണ്ടവര്‍. ഇതേ കാരണം കൊണ്ട് മറ്റുള്ളവര്‍ ചൂഷണം ചെയ്യാതിരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. പൊതുവേ ധനം തേടിയെത്തുന്ന നാളിലെ സ്ത്രീകളാണ്.

സൂര്യനാണ് ദേവാധിപന്‍
സൂര്യനാണ് ദേവാധിപന്‍. സൂര്യനെ പ്രസാദിപ്പിയ്ക്കുന്നതു നല്ലതാണ്. മകവും ഞായറും ചേര്‍ന്ന ദിവസം സൂര്യ ക്ഷേത്ര ദര്‍ശനവും സൂര്യനെ പ്രസാദിപ്പിയ്ക്കാനുള്ള വഴിപാടും കര്‍മങ്ങളുമെല്ലാം നല്ലതാണ്. ഇതെല്ലാം ജീവിതത്തില്‍ ഉന്നതി നേടുവാന്‍ ഇവരെ സഹായിക്കുന്നു.



Click it and Unblock the Notifications
