Latest Updates
-
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം -
ശോഭന യോഗം: സാമ്പത്തിക നേട്ടത്തിനായി ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ ക്രമീകരിക്കാം
ചൊവ്വാദോഷമകറ്റി വിവാഹത്തിനും സത് സന്താനഭാഗ്യത്തിനും സ്കന്ദഷഷ്ഠിവ്രതം
സ്കന്ദ ഷഷ്ടി വ്രതം ഉത്സവത്തിന്റെ ഭാഗമായാണ് ശൂരസംഹാരം ആഘോഷിക്കപ്പെടുന്നത്. ഭഗവാന് മുരുകന് അസുരന്മാരെ വധിച്ചതിന്റെ ഓര്‍മ്മക്കായാണ് ശൂരസംഹാരം ആഘോഷിക്കുന്നത്. ഈ വര്‍ഷം നവംബര്‍ 9-നാണ് ഈ ഉത്സവം ആഘോഷിക്കുന്നത്. സ്കന്ദപുരാണത്തില്‍ പറയുന്നതുപോലെ സ്കന്ദന് എന്നറിയപ്പെടുന്ന മുരുകന്റെ കഥയെ അടിസ്ഥാനമാക്കിയാണ് ശൂരസംഹാരം ആഘോഷിക്കുന്നത്. തുലാം മാസത്തിലെ വെളുത്ത പക്ഷ ഷഷ്ഠിയാണ് സ്കന്ദഷഷ്ഠിയായി അറിയപ്പെടുന്നത്.
സന്താനാഭിവൃദ്ധിക്കും രോഗശാന്തിക്കും ദുരിത നിവാരണത്തിനും എല്ലാം ഈ ദിനം സഹായിക്കുന്നു എന്നാണ് വിശ്വാസം. നവംബര്‍ 4 മുതലാണ് വ്രതം ആരംഭിക്കേണ്ടത്. സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിച്ചാല്‍ ഈ ദിനത്തില്‍ പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് സ്കന്ദഷഷ്ഠി വ്രതത്തില്‍ അറിഞ്ഞിരിക്കേണ്ടതും എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങള്‍ക്ക് വായിക്കാവുന്നതാണ്.

ശൂരസംഹാരത്തിന് പിന്നില്‍
മുരുകന് ശൂരപദം കീഴടക്കിയതിന്റെ വിജയത്തെ ആഘോഷിക്കുന്ന ശൂരസംഹാരം ഉത്സവം ഭക്തര്‍ വളരെ ആവേശത്തോടെയാണ് ആഘോഷിക്കുന്നത്. സ്കന്ദപുരാണത്തില്‍ ഇതിനെക്കുറിച്ച് കൃത്യമായി വിവരിക്കുന്നുണ്ട്. ഹൈന്ദവ പുരാണങ്ങള്‍ അനുസരിച്ച്, ദേവന്മാരെ പരാജയപ്പെടുത്തി ഭൂമിയും ആകാശവും പിടിച്ചടക്കിയ അതിശക്തനായ ഒരു രാക്ഷസനായിരുന്നു ശൂരപദം. അസുരന്മാരുടെ പാപങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരുന്നപ്പോള്‍, അസുരനെ പരാജയപ്പെടുത്താന്‍ ദേവന്മാര് ശിവന്റെ സഹായം തേടി. പരമശിവന് മുരുകന് എന്ന മകനെ സൃഷ്ടിക്കുകയും പാര്‍വ്വതി ദേവിയുടെ അനുഗ്രഹത്തോടെ വേല് ഉപയോഗിച്ച് അസുരനെ നിഗ്രഹിക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആറ് ദിവസം നീണ്ടുനിന്ന യുദ്ധം, ആറാം ദിവസം മുരുകന് ഒടുവില്‍ ശൂരപദം എന്ന അസുരനെയും ബന്ധുക്കളെയും പരാജയപ്പെടുത്തി വധിച്ചു. മുരുകന് ശൂരപദത്തോട് യുദ്ധം ചെയ്ത ആറ് ദിവസങ്ങള്‍ സ്കന്ദ ഷഷ്ഠി എന്നും ആറാം ദിവസം ശൂരസംഹാരം എന്നും അറിയപ്പെടുന്നു.

ശൂരസംഹാരത്തിന്റെ പ്രാധാന്യം
രാക്ഷസനായ ശൂരസംഹാരത്തിനെതിരെ മുരുകന് നേടിയ വിജയത്തിന്റെ അടയാളമായാണ് ശൂരസംഹാരം എന്ന ഉത്സവം ആചരിക്കുന്നത്. തിന്മയ്ക്കെതിരായ (ശൂരസംഹാരം) നന്മയുടെ (മുരുകന്) വിജയത്തെയാണ് ഈ ദിനം സൂചിപ്പിക്കുന്നത്. ഈ ഉത്സവത്തോടനുബന്ധിച്ച് ഭക്തര്‍ മുരുകനെ പ്രാര്‍ത്ഥിക്കുകയും എല്ലാ ദോഷങ്ങളില്‍ നിന്നും സംരക്ഷണത്തിന്റെ രൂപത്തില്‍ അനുഗ്രഹം തേടുകയും ചെയ്യുന്നു. സ്കന്ദഷഷ്ഠിയോട് അനുബന്ധിച്ച് വരുന്ന ദിനമായത് കൊണ്ട് തന്നെ ഈ ദിനത്തില്‍ സന്താനഭാഗ്യത്തിനു മികച്ച വ്രതമാണ് എന്നാണ് പറയുന്നത്. ഈ ദിനത്തില്‍ വ്രതാനുഷ്ഠാനം നടത്തുകയും മുരുകനെ ഭക്തിയോടെ ആരാധിക്കുകയും ചെയ്യുന്നു.

സ്കന്ദ ഷഷ്ഠിവ്രതം എടുക്കേണ്ടത്
എന്നാല്‍ ഷഷ്ഠി വ്രതം എടുക്കുന്നതിന് പിന്നിലെ കാര്യങ്ങള്‍ നമുക്ക് നോക്കാം ആറ് ഷഷ്ഠിവ്രതം എടുക്കുന്നതിന് തുല്യമാണ് ഒരു സ്കന്ദഷഷ്ഠി വ്രതം എന്നാണ് വിശ്വാസം. സ്കന്ദഷഷ്ഠി വ്രതം എടുക്കുമ്പോള്‍ അത് വളരെയധികം ചിട്ടകളോടെയും അനുഷ്ഠാനത്തോടെയും എടുക്കേണ്ടതാണ്. ഈ വ്രതം എടുക്കുന്നതിലൂടെ അത് എല്ലാ ദുരിതത്തിനും അറുതി നല്‍കുന്നുണ്ട് എന്നാണ് വിശ്വാസം. ജീവിത സൗഭാഗ്യത്തിനും ദുരിതനിവാരണത്തിനും സന്താനസൗഭാഗ്യത്തിനും എല്ലാം സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. സ്കന്ദഷഷ്ഠി എടുക്കുന്നതിലൂടെ അത് എല്ലാ ദുരിതങ്ങള്‍ക്കും പരിഹാരം നല്കുന്നു എന്നാണ് വിശ്വാസം. ഉദ്ദിഷ്ഠ കാര്യത്തിനും സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കേണ്ടതാണ്.

തുലാം മാസത്തിലെ വ്രതം
തുലാം മാസത്തിലെ വ്രതദിനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. തുലാം മാസത്തില്‍ വരുന്ന സ്കന്ദ ഷഷ്ഠി വ്രതമാണ് ഐശ്വര്യത്തിന് വേണ്ടി അനുഷ്ഠിക്കേണ്ടത്. മാസം തോറുുമള്ള ഷഷ്ഠി വ്രതം ഉണ്ടെങ്കിലും തുലാം മാസത്തിലെ ശുക്ലപക്ഷ നാളില്‍ വരുന്ന ഷഷ്ഠി വ്രതമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. വ്രതം എടുക്കുന്നുവെങ്കില്‍ ഷ്ഷ്ഠിക്ക് മുന്‍പുള്ള അഞ്ച് ദിവസം മുന്‍പ് തന്നെ വ്രതം ആരംഭിക്കേണ്ടതാണ്. വ്രതാനുഷ്ഠാനത്തിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ?
വ്രതാനുഷ്ഠാനത്തിന് തുടക്കം കുറിക്കുന്നതിന് വേണ്ടി സൂര്യോദയത്തിന് മുന്നേ കുളിച്ച് വിളക്ക് കൊളുത്തി പ്രാര്‍ത്ഥിച്ച് സുബ്രഹ്മണ്യഗായത്രി ചൊല്ലണം. ഇതിനു ശേഷം ഒരു നേരം അരിയാഹാരം മാത്രം കഴിക്കണം. ദിവസം മുഴുവന്‍ സുബ്രഹ്മണ്യ മന്ത്രം ജപിക്കേണ്ടതാണ്. ഷഷ്ഠി വ്രതത്തിന് അഞ്ച് ദിവസം മുന്‍പേ വ്രതം ആരംഭിക്കണം. പിന്നീട് കുളി കഴിഞ്ഞ ശേഷം ശേഷം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ തൊഴുത് ക്ഷേത്രത്തിലെ പ്രസാദം കഴിക്കണം. വൈകുന്നേരം സുബ്രഹ്മണ്യ ഭജനം നടത്തണം. ഷഷ്ഠി അനുഷ്ഠിച്ച് കഴിഞ്ഞ ശേഷം അടുത്ത ദിവസം തന്നെ തുളസി തീര്‍ത്ഥം സേവിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

ചൊവ്വാദോഷക്കാര്‍ വ്രതമനുഷ്ഠിക്കണം
ചൊവ്വാദോഷക്കാര്‍ ജാതകത്തില്‍ ചൊവ്വാ ദോഷം ഇല്ലാതാക്കുന്നതിന് വേണ്ടി സ്കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ദശാകാലത്ത് ദോഷം കുറക്കുന്നതിന് വേണ്ടിയാണ് ഈ വ്രതം അനുഷ്ഠിക്കുന്നത്. ഇത് നിങ്ങളുടെ ജാതകത്തിലെ ചൊവ്വാദോഷ കാഠിന്യം കുറക്കുന്നു. സ്കന്ദ ഷഷ്ഠി വ്രതക്കാര്‍ എന്തുകൊണ്ടും ഈ വരുന്ന സ്കന്ദ ഷഷ്ഠി വ്രതം എടുക്കണം. ഇത് ചൊവ്വാ ദോഷത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് കൂടാതെ മുരുകന്റെ അനുഗ്രഹവും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു. ചൊവ്വാദോഷം കാരണം വിവാഹം നടക്കാത്തവര്‍ക്ക് എന്തുകൊണ്ടും വ്രതാനുഷ്ഠാനം നടത്തുന്നതിലൂടെ വിവാഹം നടക്കും എന്നാണ് വിശ്വാസം.

ഒരു കൊല്ലത്തെ വ്രതഫലം
ഷഷ്ഠി വ്രതം എടുക്കുന്നതിലൂടെ ആറ് സ്കന്ദ ഷഷ്ഠി വ്രതം തുടര്‍ച്ചയായി എടുക്കുന്നതിന് ശ്രമിക്കണം. എന്നാല്‍ സ്കന്ദഷഷ്ഠി ദിനത്തില്‍ ഒരു വ്രതം അനുഷ്ഠിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും എല്ലാം ജീവിതത്തില്‍ നിന്ന് അകറ്റി ദുരിതത്തിന് അറുതി വരുത്തുന്നു. നിങ്ങളുടെ ദുരിതത്തിന് അറുതി നല്‍കുന്നതിനും സന്താന സൗഭാഗ്യത്തിനും ഷഷ്ഠി വ്രതം ഫലം നല്‍കുന്നുണ്ട്. അതുകൊണ്ട് സ്കന്ദഷഷ്ഠി ദിനത്തില്‍ വ്രതമെടുക്കുന്നത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു.



Click it and Unblock the Notifications











