For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൂരസംഹാരം; തിന്മയ്‌ക്കെതിരെ നന്മ വിജയിച്ച ദിനം

|
Soorasamharam 2020 Date, Time, Significance and Celebrations of Lord Murugan Festival in South India

സുബ്രഹ്‌മണ്യസ്വാമിയുടെ അനുഗ്രഹം തേടാനുള്ള അനുയോജ്യമായ ദിനമായി തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി കണക്കാക്കുന്നു. 'കൃഷ്ണ ശാന്തി' എന്നും സ്‌കന്ദഷഷ്ഠി അറിയപ്പെടുന്നു. സുബ്രഹ്‌മണ്യസ്വാമിക്കായി സമര്‍പ്പിച്ച ഏറ്റവും പ്രധാനപ്പെട്ട ഉത്സവമാണിത്. തമിഴ്‌നാട്ടിലെ ഹിന്ദുക്കളാണ് പ്രധാനമായും സ്‌കന്ദഷഷ്ഠി കൂടുതലായി ആചരിച്ചുവരുന്നത്. ചാന്ദ്രമാസത്തെ അടിസ്ഥാനമാക്കിയാണ് സ്‌കന്ദഷഷ്ഠി നിര്‍ണ്ണയിക്കുന്നത്, കാര്‍ത്തിക മാസത്തിന്റെ ആറാം ദിവസത്തിലാണ് ഇത് വരുന്നത്.

Most read: 27 ജന്‍മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളുംMost read: 27 ജന്‍മനക്ഷത്രവും ഭാഗ്യം നല്‍കും നിറങ്ങളും

തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തിന്റെ അടയാളമായിട്ടാണ് ഈ ഉത്സവം ഉത്സവം വര്‍ഷം തോറും ആചരിക്കുന്നത്. മൂന്ന് ലോകവും അടക്കിവാണിരുന്ന അസുരരാജാവായിരുന്ന ശൂരപത്മനെ സുബ്രഹ്‌മണ്യസ്വാമി ഈ ദിവസം പരാജയപ്പെടുത്തിയെന്ന് വിശ്വസിക്കപ്പെടുന്നു. സ്‌കന്ദഷഷ്ഠിയുടെ ഭാഗമായി നടത്തുന്നതാണ് ശൂരസംഹാര ചടങ്ങുകള്‍. ചാന്ദ്ര മാസമായ കാര്‍ത്തികയിലെ പിരാതമയില്‍ നിന്ന് ആരംഭിക്കുന്ന നോമ്പിന്റെ ആറാം ദിവസമാണ് സൂരസംഹാരം. ഈ വര്‍ഷം നവംബര്‍ 20നാണ് ഈ ആഘോഷം.

ശൂരസംഹാരം ആഘോഷം

സ്‌കന്ദഷഷ്ഠി സമയത്ത്, ഭക്തര്‍ ആദ്യ ദിവസം മുതല്‍ അല്ലെങ്കില്‍ കാര്‍ത്തിക ചാന്ദ്ര മാസത്തിലെ പിരാതമ മുതല്‍ ആറ് ദിവസത്തെ ഉപവാസം അനുഷ്ഠിക്കുന്നു. ശൂരസംഹാരം എന്നറിയപ്പെടുന്ന ആറാം ദിവസത്തിലാണ് ഈ ഉപവാസം അവസാനിക്കുന്നത്. ആറ് ദിവസത്തെ ഉത്സവങ്ങളില്‍ അവസാനവും ഏറ്റവും പ്രധാനപ്പെട്ടതുമായ ദിവസമായാണ് ശൂരസംഹാരത്തെ കണക്കാക്കുന്നത്. ശൂരസംഹാരത്തിന്റെ അടുത്ത ദിവസം തിരു കല്യാണം ആചരിക്കുന്നു. തമിഴ്‌നാട്ടിലെ തിരുച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തിലെ ആഘോഷങ്ങള്‍ ഏറെ പ്രസിദ്ധമാണ്.

കേരളത്തിലെ ആഘോഷം

തമിഴ്‌നാട്ടില്‍ ശൂരന്‍പോര് എന്ന പേരില്‍ ആചരിച്ചിരുന്ന ആഘോഷം കേരളത്തിലും നടത്താറുണ്ട്. തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന പാലക്കാടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ഉത്സവം നടത്താറുണ്ട്. ഇതു കൂടാതെ വടക്കന്‍ കേരളത്തിലെ കോഴിക്കോടും പ്രൗഢിയോടെ ഈ ആഘോഷം നടത്തുന്നു.

Most read: പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read: പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

തിരുവണ്ണൂരിലെ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം

സ്‌കന്ദഷഷ്ഠി ദിനത്തില്‍ ശൂരസംഹാരം നടത്തപ്പെടുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നാണ് കോഴിക്കോട് തിരുവണ്ണൂരിലെ 'സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം'. 'കേരളത്തിലെ തിരുച്ചെന്തൂര്‍' എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. ജാതിമതഭേദമന്യേ ഒരു നാട് മുഴുവന്‍ കൊണ്ടാടുന്ന ഉത്സവമാണ് 'ശൂരമ്പട' എന്നറിയപ്പെടുന്ന 'ശൂരസംഹാരം'. തിന്മയുടെ മേല്‍ നന്മ നേടിയ വിജയത്തിന്റെ ഉത്സവമായും ഇതിനെ കണക്കാക്കുന്നു. തുലാമാസത്തിലെ സ്‌കന്ദഷഷ്ഠി ദിനത്തില്‍ നടക്കുന്ന ശൂരസംഹാര ചടങ്ങുകള്‍ നാടിന്റെ തനത് ആഘോഷവുമാണ്.

Most read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ശൂരസംഹാരം ഐതിഹ്യം

ബ്രഹ്‌മാവിഷ്ണുമഹേശ്വരന്‍മാരില്‍ നിന്ന് ലഭിച്ച വരത്തിന്റെ പിന്‍ബലത്തില്‍ മൂന്ന് ലോകവും അടക്കിവാണിരുന്ന അസുരരാജാവായിരുന്നു ശൂരപത്മന്‍. ശൂരപത്മാസുരന്റെ ഭരണത്തില്‍ പൊറുതിമുട്ടിയ ദേവന്‍മാര്‍ പരമേശ്വരനെ കണ്ട് സങ്കടമുണര്‍ത്തിച്ചു. ശൂരതാരക സഹോദരന്‍മാരെ നിഗ്രഹിക്കുന്നതിനായി അങ്ങനെ പാര്‍വതീപരമേശ്വര പുത്രനായി സുബ്രഹ്‌മണ്യന്‍ ജനിച്ചു. അങ്ങനെ ബാലസുബ്രഹ്‌മണ്യന്‍ തന്റെ ജ്യേഷ്ഠനായ ഗണപതിയുടെയും സേനാനായകനായ വീരബാഹുവിനെയും കൂട്ടി ശൂരപത്മാസുരനെ പോരിനു വിളിച്ചു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ വേല്‍മുരുകന്‍ തന്റെ ആയുധമായ ശക്തിവേല് കൊണ്ട് ശൂരതാരക സഹോദരന്‍മാരെ വധിച്ചതിന്റെ ഓര്‍മയ്ക്കായാണ് ശൂരസംഹാര ചടങ്ങുകള്‍ നടത്തുന്നത്.

English summary

Soorasamharam 2020 Date, Time, Significance and Celebrations of Lord Murugan Festival in South India

Here we talking about the soorasamharam 2020 date, time, significance and celebrations of lord murugan festival in south india. Read on.
X
Desktop Bottom Promotion