For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സോമവതി അമാവാസിയില്‍ ശുഭകരമായ യോഗങ്ങള്‍; ഐശ്വര്യത്തിന് ചെയ്യേണ്ടത്

|

ഹിന്ദുവിശ്വാസം പ്രകാരം സോമവതി അമാവാസിക്ക് വലിയ പ്രാധാന്യമുണ്ട്. തിങ്കളാഴ്ച വരുന്ന ഒരു അമാവാസി ദിനമാണ് സോമവതി അമാവാസി എന്ന് അറിയപ്പെടുന്നത്. 2022 മെയ് 30 നാണ് സോമവതി അമാവാസി ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ അവസാനത്തെ സോമവതി അമാവാസി കൂടിയാണിത്. വട സാവിത്രി വ്രതം, ശനി ജയന്തി എന്നിവയും സോമവതി അമാവാസിയോടൊപ്പം ആഘോഷിക്കും, അതിനാല്‍ ഈ വര്‍ഷം സോമവതി അമാവാസിയുടെ പ്രാധാന്യം പലമടങ്ങ് വര്‍ദ്ധിക്കുന്നു.

Most read: വടസാവിത്രി വ്രതത്തില്‍ ഈ അത്ഭുത പ്രതിവിധികള്‍ ചെയ്യൂ; ശനിദോഷ മോചനവും ഭാഗ്യവും ഫലംMost read: വടസാവിത്രി വ്രതത്തില്‍ ഈ അത്ഭുത പ്രതിവിധികള്‍ ചെയ്യൂ; ശനിദോഷ മോചനവും ഭാഗ്യവും ഫലം

പിതൃപ്രീതിക്ക് ഏറ്റവും ഉത്തമമാണ് അമാവാസി അഥവാ കറുത്തവാവ് ദിനത്തിലെ വ്രതം. എല്ലാമാസത്തെയും കറുത്തവാവ് ദിവസം വ്രതമെടുക്കാന്‍ ഉത്തമമാണ്. കറുത്തവാവ് ദിവസം പിതൃക്കള്‍ക്ക് ബലിയൂട്ടുകയും, അന്നദാനം, പുരാണപാരായണം, പ്രാര്‍ത്ഥനകള്‍ എന്നിവ നടത്താം. ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതിനും ഈ ദിവസം നല്ലതാണ്. അമാവാസി ദിവസം ഉച്ചയ്ക്ക് മാത്രം ഭക്ഷണം കഴിക്കാം. മറ്റ് രണ്ടുനേരം മിതാഹാരം കഴിക്കുക. ഈ ദിവസം ചെയ്യുന്ന കര്‍മ്മങ്ങള്‍ നിങ്ങള്‍ക്ക് പുണ്യഫലം നല്‍കുന്നു. സോമവതി അമാവാസിയുടെ പ്രാധാന്യവും ആരാധനാ രീതികളും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സോമവതി അമാവാസി 2022

സോമവതി അമാവാസി 2022

ഹിന്ദുമതത്തില്‍, അമാവാസി തിഥിക്ക് മതപരമായ പ്രാധാന്യമുണ്ട്. തിങ്കളാഴ്ച വരുന്ന അമാവാസിക്ക് കൂടുതല്‍ പ്രാധാന്യമുണ്ട്, അതിനെ സോമവതി അമാവാസി എന്ന് വിളിക്കുന്നു. ഈ അമാവാസി നാളില്‍ വ്രതമനുഷ്ഠിച്ച് പൂജ ചെയ്ത് പിതൃക്കള്‍ക്ക് വെള്ളവും എള്ളും ദാനം ചെയ്താല്‍ വലിയ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. ഈ ദിവസം ശിവനെയും പാര്‍വതിയെയും ആരാധിക്കുകയും വ്രതം അനുഷ്ഠിക്കുകയും ചെയ്താല്‍ ദാമ്പത്യ ജീവിതത്തില്‍ സ്നേഹം വര്‍ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.

സോമവതി അമാവാസി ശുഭസമയം

സോമവതി അമാവാസി ശുഭസമയം

അമാവാസി തിയതി ആരംഭം - മെയ് 29 ഉച്ചയ്ക്ക് 02:54 മുതല്‍

അമാവാസി തീയതി അവസാനം - മെയ് 30 വൈകുന്നേരം 04:59 ന്

സര്‍വാര്‍ത്ത സിദ്ധി യോഗം - മെയ് 30 ന് രാവിലെ 07:12 മുതല്‍ അടുത്ത ദിവസം രാവിലെ 05:24 വരെ

Most read:കുംഭം രാശിയില്‍ ശനി വക്രഗതിയില്‍; ജൂണ്‍ 5 മുതല്‍ ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുംMost read:കുംഭം രാശിയില്‍ ശനി വക്രഗതിയില്‍; ജൂണ്‍ 5 മുതല്‍ ഈ രാശിക്കാരുടെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കും

സോമവതി അമാവാസിയിലെ ശുഭസംയോഗം

സോമവതി അമാവാസിയിലെ ശുഭസംയോഗം

2022ല്‍ ആകെ 13 അമാവാസികള്‍ ഉണ്ട്, അതില്‍ രണ്ടെണ്ണം മാത്രമാണ് സോമവതി അമാവാസി. ഈ വര്‍ഷത്തെ ആദ്യ സോമവതി അമാവാസി ജനുവരി 31 ന് കഴിഞ്ഞു. രണ്ടാമത്തേതാണ് മെയ് 30ന് വരുന്നത്. സോമവതി അമാവാസി ദിനത്തില്‍ ശനി ജയന്തിയും ആഘോഷിക്കും, 30 വര്‍ഷത്തിനിടെ ആദ്യമായാണ് ശനി ജയന്തി ദിനത്തില്‍ ശനി തന്റെ സ്വന്തം രാശിയായ കുംഭത്തില്‍ നില്‍ക്കുന്നത്. ഈ ദിവസം വട സാവിത്രി വ്രതവും വരുന്നു. ഗ്രഹങ്ങളും രാശികളും അനുസരിച്ച്, ഇടവ രാശിയിലെ ബുധനും ഈ ദിവസം ഉദിക്കും, കൂടാതെ ദിവസം മുഴുവന്‍ സര്‍വാര്‍ത്ത സിദ്ധി യോഗവും രൂപപ്പെടുന്നു. ഈ ഐശ്വര്യ യോഗങ്ങള്‍ക്കിടയില്‍ പുണ്യനദിയില്‍ കുളിക്കുന്നതും ദാനം ചെയ്യുന്നതും പിതൃക്കള്‍ക്ക് പൂജ ചെയ്യുന്നതും ശുഭകരമാണ്.

പുണ്യനദികളിലെ സ്‌നാനപുണ്യം

പുണ്യനദികളിലെ സ്‌നാനപുണ്യം

മഹാഭാരത കാലഘട്ടത്തില്‍, ഗംഗയുടെ പുത്രനായ ഭീഷ്മര്‍, സോമവതി അമാവാസിയുടെ പ്രാധാന്യം യുധിഷ്ടിരനോട് വിശദീകരിക്കുന്നുണ്ട്. ഈ ദിവസം പുണ്യനദിയില്‍ സ്‌നാനം ചെയ്യുന്നത് ഒരു മനുഷ്യന്റെ എല്ലാ പാപങ്ങളും ഇല്ലാതാക്കുമെന്നും എല്ലാത്തരം ദുഃഖങ്ങളില്‍ നിന്നും മോചനം നല്‍കുമെന്നും പറയുന്നു. അതിനാല്‍, ഈ ദിവസം ലക്ഷക്കണക്കിന് ആളുകള്‍ ഹരിദ്വാറിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലും മറ്റും കുളിക്കുകയും പുണ്യം നേടുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ഏതെങ്കിലും തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകാന്‍ കഴിയുന്നില്ലെങ്കില്‍, കുളിക്കുന്ന വെള്ളത്തില്‍ ഗംഗാജലം കലര്‍ത്തി കുളിക്കുക.

Most read:ശനി ജയന്തിയില്‍ രാശിപ്രകാരം ഇവ ദാനംചെയ്താല്‍ ഐശ്വര്യവും സമൃദ്ധിയുംMost read:ശനി ജയന്തിയില്‍ രാശിപ്രകാരം ഇവ ദാനംചെയ്താല്‍ ഐശ്വര്യവും സമൃദ്ധിയും

സോമവതി അമാവാസി എന്ന പുണ്യ ദിനം

സോമവതി അമാവാസി എന്ന പുണ്യ ദിനം

അമാവാസി നാളില്‍ സൂര്യനും ചന്ദ്രനും നേര്‍രേഖയില്‍ വരുന്നതിനാല്‍ ഈ ഉത്സവം വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം പൂര്‍വ്വികര്‍ക്ക് ചടങ്ങ് നടത്തുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. അത് അവരുടെ ആത്മാവിന് ശാന്തി നല്‍കുന്നു. കൂടാതെ, സോമവതി അമാവാസിയില്‍ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും നേടാനും ആളുകള്‍ പുണ്യകര്‍മ്മങ്ങള്‍ നടത്തുന്നു. പിത്രദോഷമുള്ള ആളുകള്‍ ഈ ദിവസം പിണ്ഡദാനം ചെയ്യുന്നത് നല്ലതാണ്.

സോമവതി അമാവാസിയില്‍ ചെയ്യേണ്ടത്

സോമവതി അമാവാസിയില്‍ ചെയ്യേണ്ടത്

സോമവതി അമാവാസിയില്‍ ശനി ജയന്തിയും വരുന്നുവെന്ന പ്രത്യേകതയുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ ഈ ദിവസം ശിവനെയും ശനിദേവനെയും ആരാധിക്കുന്നത് ഗുണം ചെയ്യും. ശനി ദോഷമുള്ളവര്‍ക്ക് ഇത് വളരെ വിശേഷപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഈ ദിവസം ശനിദേവനെ ആരാധിക്കുന്നത് ഫലദായകമായി കണക്കാക്കും. ശനിദോഷം അകറ്റാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ കടുകെണ്ണ വിളക്ക് കൊളുത്തി 'ഓം പ്രാം പ്രിം പ്രാന്‍സ്: ശനൈശ്ചര്യായ നമഃ, ഓം ശനൈശ്ചര്യായ നമഃ' എന്നീ മന്ത്രങ്ങള്‍ 108 തവണ ജപിക്കുക.

Most read:ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലംMost read:ശനിദോഷം അകറ്റും ശനി ജയന്തി ആരാധന; ഈ വിധം ചെയ്താല്‍ ഫലം

ചന്ദ്രദോഷം കുറയ്ക്കാന്‍

ചന്ദ്രദോഷം കുറയ്ക്കാന്‍

സോമവതി അമാവാസി നാളില്‍ ഭക്ഷണവും ശനിയുമായി ബന്ധപ്പെട്ട വസ്തുക്കളും ദാനം ചെയ്യണം. അരി, ഉഴുന്ന്, കറുത്ത വസ്ത്രങ്ങള്‍, ഉഴുന്ന്, ഉപ്പ്, എള്ള് എന്നിവ നിങ്ങളുടെ ഭക്തിപ്രകാരം ദാനം ചെയ്യാം. സോമവതി അമാവാസി നാളില്‍ പിതൃക്കളെ ധ്യാനിച്ച് ആ വെള്ളത്തില്‍ എള്ള് കലക്കിയ വെള്ളം നിവേദിക്കണം. ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം മോശമായുള്ളവര്‍ സോമവതി അമാവാസി നാളില്‍ പശുവിന് തൈരും ചോറും നല്‍കണം. ഇത് ജാതകത്തിലെ ചന്ദ്രദോഷം കുറയ്ക്കുന്നു.

English summary

Somvati Amavasya 2022: Date, Muhurta, Rituals And Significance Of This Day in Malayalam

Somvati Amavasya is considered quite important in the Hindu community. Reda on the date, muhurta, rituals and significance of somvati amavasya.
X
Desktop Bottom Promotion