Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
പിതൃ പൂജകള്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും ഉത്തമം, പിതൃദോഷം അകറ്റാം; ഈ വര്‍ഷത്തെ സോമവതി അമാവാസി
ഹിന്ദു മതവിശ്വാസികളെ സംബന്ധിച്ചെടുത്തോളം മതപരമായും ആത്മീയമായും വളരെ പ്രധാനപ്പെട്ട ദിവസമാണ് സോമവതി അമാവാസി. അമാവാസി തിങ്കഴാഴ്ച ദിവസം വരുമ്പോഴാണ് അതിനെ സോമവതി അമാവാസി എന്ന് വിളിക്കുന്നത്. ഈ ദിവസം പിതൃക്കളെ ആരാധിക്കുന്നതിനുള്ള ഉത്തമ ദിവസമായി കരുതിപ്പോരുന്നു. ഏപ്രില്‍ മാസത്തിലെ സോമവതി അമാവാസി ഏപ്രില്‍ എട്ട് തിങ്കളാഴ്ചയാണ് വരുന്നത്.

സോമവതി അമാവാസി 2024 ദിവസവും സമയവും
അമാവാസി തിഥി ആരംഭം - 2024, ഏപ്രില്‍ 8 - 3:21 AM
അമാവാസി തിഥി അവസാനം - 2024, ഏപ്രില്‍ 8 - 11:50 PM
സോമവതി അമാവാസിയുടെ പ്രാധാന്യം
അമാവാസി ഹിന്ദുക്കളെ സംബന്ധിച്ചെടുത്തോളം വളരെ പ്രധാനപ്പെട്ട ദിവസമാണ്. സോമവതി അമാവാസി പിതൃപൂജകള്‍ക്കും ആരാധനകള്‍ക്കും നല്ല ദിവസമാണ്. പിതൃ തര്‍പ്പണം, പിതൃ പൂജ, യജ്ഞം എന്നിവയ്ക്കും ഗായത്രി മന്ത്രജപം, ഭഗവത് ഗീത പാരായാണം എന്നിവയ്ക്കും മംഗളകരമായ ദിവസമാണിത്.
ഈ വര്‍ഷത്തെ ആദ്യ സോമവതി അമാവാസിയാണ് ഏപ്രില്‍ എട്ടിന് വരുന്നത്. പിതൃ ദോഷങ്ങള്‍ അകറ്റാനുള്ള ഏറ്റവും നല്ല അവസരമാണത്. പിതൃക്കളെ ആരാധിക്കുകയും അവരുടെ ശാന്തിക്കായുള്ള ആചാരങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്യുന്നതിലൂടെ പിതൃക്കളുടെ അനുഗ്രഹം തേടിയെത്തുകയും ജീവിതത്തില്‍ സന്തോഷവും സമാധാനവുും ഉണ്ടാകുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ ദിവസം പലയാളുകളും പിത്യക്കളുടെ ആരാധനയുമായി ബന്ധപ്പെട്ട പല പുണ്യസ്ഥലങ്ങളും സന്ദര്‍ശിക്കാറുണ്ട്. ചിലയാളുകള്‍ ഗംഗയില്‍ പുണ്യസ്നാനം നടത്തുകയും ബ്രാഹ്മണര്‍ക്കും ദരിദ്രര്‍ക്കു വസ്ത്രവും ഭക്ഷണവും ദക്ഷിണയും നല്‍കാറുമുണ്ട്.
സോമവതി അമാവാസി നാളില്‍ ശിവാരാധനയ്ക്ക് പ്രത്യേകം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നു. തിങ്കളാഴ്ച ശിവന്റെ ദിവസമായാണ് അറിയപ്പെടുന്നത് അതുകൊണ്ട് ഈ ദിവസം ചിലര്‍ ഉപവാസവും അനുഷ്ഠിക്കാറുണ്ട്.
ഈ ദിവസം ശിവനെ പൂജിച്ചാല്‍ എല്ലാ ആഗ്രഹങ്ങളും നടക്കുമെന്നാണ് പറയുന്നത്.
മഹാഭാരതത്തില്‍ ഭീഷ്മ പിതാമഹന് സോമവതി അമാസാവാസിയുടെ പ്രാധാന്യത്തെ കുറിച്ച് പാണ്ഡവരില്‍ ഏറ്റവും മൂത്തയാളായ യുധിഷ്ഠിരനോട് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. കുരുക്ഷേത്ര യുദ്ധം അവസാനിച്ചപ്പോള്‍, കുരു-പാണ്ഡവ വംശത്തിന്റെ ഭാവിയെ കുറിച്ച് യുധിഷ്ഠിരന് ആശങ്കാകുലനാകുകയും ഭീഷ്മ പിതാവിനോട് ഉപദേശം ചോദിക്കുകയും ചെയ്യുന്നു. വംശത്തെ എങ്ങനെ വീണ്ടെടുക്കണമെന്നും വരും തലമുറകള്‍ക്ക് അഭിവൃദ്ധിയുണ്ടാകാന്‍ എന്ത് ചെയ്യണമെന്നും യുധിഷ്ഠിരന് ചോദിക്കുന്നു. സോമവതി അമാവാസി വ്രതം എടുക്കാനാണ് ഭീഷ്മര്‍ പറയുന്നത്.
സോമവതി അമാവാസി ആരാധനാരീതി
- കാലത്ത് എഴുന്നേറ്റ് കുളിക്കുക.
- വിളക്ക് കത്തിച്ച് പിതൃക്കളെ മനസ്സില്‍ ധ്യാനിക്കുക.
- പിതൃദോഷമുള്ളവര്‍ പിതൃതര്‍പ്പണം നടത്തുക.
- പിതൃക്കള്‍ക്ക് വേണ്ടി പൂജ നടത്താവുന്നതാണ്.
- ഇഹലോകവാസം വെടിഞ്ഞ പിതൃക്കള്‍ക്ക് വേണ്ടി വീട്ടില്‍ ഭഗവത് ഗീത പാരായണം നടത്താവുന്നതാണ്.
- പിതൃശാന്തിക്കായി വീട്ടില്‍ ഗായത്രി മന്ത്ര ജപം നടത്തുന്നതും നല്ലതാണ്.
സോമവതി അമാവാസിക്ക് ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ കാര്യങ്ങള്‍
വിവാഹം, വിവാഹ നിശ്ചയം പോലുള്ള മംഗളകര്‍മ്മങ്ങള്‍ ഇന്നേ ദിവസം നടത്തരുത്.
പുതിയ വസ്ത്രങ്ങളോ ചെരുപ്പുകളോ വാങ്ങരുത്.
പുതിയ വാഹനങ്ങള്‍ വാങ്ങരുത്.
മതപരമായ ആചാരങ്ങളിലും ആത്മീയകാര്യങ്ങളിലും വ്യാപൃതരായിക്കുക.
പുണ്യനദികളില്‍ സ്നാനം ചെയ്യുന്നത് വളരെ നല്ലതാണ്.
ഇന്നേദിവസം തമസിക് ഭക്ഷണങ്ങള്‍ ഒഴിവാക്കണം.
ഭക്ഷണവും വസ്ത്രങ്ങളും ദാനം ചെയ്യുക.



Click it and Unblock the Notifications
