For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സര്‍വാര്‍ത്തസിദ്ധി യോഗവും രവിയോഗവും ചേരുന്ന സോമപ്രദോഷ വ്രതം

|

എല്ലാ മാസവും കൃഷ്ണ, ശുക്ലപക്ഷ ത്രയോദശി ദിവസങ്ങളിലാണ് പ്രദോഷവ്രതം ആചരിക്കുന്നത്. ആഴ്ചയിലെ ഏഴ് ദിവസങ്ങളില്‍, പ്രദോഷ വ്രതം ആചരിക്കുന്ന ദിവസത്തിന് ആ പ്രദോഷത്തിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഇത്തവണ പ്രദോഷ വ്രതം വരുന്നത് ജൂലൈ 11 തിങ്കളാഴ്ചയാണ്, അതിനാല്‍ തിങ്കളാഴ്ച വരുന്ന പ്രദോഷ വ്രതത്തെ സോമപ്രദോഷ വ്രതം എന്ന് വിളിക്കുന്നു. ഏതൊരു പ്രദോഷ വ്രതത്തിലും പ്രദോഷകാലം വളരെ പ്രധാനമാണ്. പ്രദോഷ വ്രതം നാളില്‍ ഭഗവാന്‍ പരമേശ്വരനെ ആരാധിക്കണം. ഈ ദിവസം ഭഗവാന്‍ ശിവശങ്കരനെ ആരാധിക്കുകയും പ്രദോഷവ്രതം അനുഷ്ഠിക്കുകയും ചെയ്യുന്ന ഭക്തര്‍ക്ക് എല്ലാ പാപകര്‍മ്മങ്ങളില്‍ നിന്നും മോചനം ലഭിക്കുകയും പുണ്യം നേടുകയും ചെയ്യുമെന്ന് പറയപ്പെടുന്നു.

Most read: കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്Most read: കൈയ്യിലെ മറുക് പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും; രഹസ്യം ഇതാണ്

ജ്യോതിഷ പ്രകാരം, ഇത്തവണ സോമപ്രദോഷ വ്രതത്തില്‍ നാല് ശുഭകരമായ യാദൃശ്ചികതകള്‍ സംഭവിക്കാന്‍ പോകുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ ആഷാഢ സോമ പ്രദോഷ വ്രതത്തിന്റെ നാളില്‍ ഏതൊക്കെ ശുഭ യോഗങ്ങളാണ് രൂപപ്പെടാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം. അതുപോലെ തന്നെ സോമപ്രദോഷ വ്രതത്തിന്റെ പൂജാരീതിയും മംഗളകരമായ സമയവും എന്താണെന്നും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സോമപ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

സോമപ്രദോഷ വ്രതത്തിന്റെ പ്രാധാന്യം

സോമ പ്രദോഷ വ്രതം ശിവന് സമര്‍പ്പിച്ചിരിക്കുന്ന വ്രതമാണ്. ശിവന്റെ അനുഗ്രഹം ലഭിക്കാനും രോഗങ്ങളില്‍ നിന്ന് മുക്തി നേടാനും സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എല്ലാ ജോലികളിലും തടസ്സങ്ങള്‍ നീങ്ങാനും പ്രദോഷവ്രതം ആചരിക്കുന്നു. തിങ്കളാഴ്ച പ്രദോഷ വ്രതം വരുന്നതോടെ സോമപ്രദോഷ വ്രതത്തിന് വളരെ പ്രത്യേകതയുണ്ട്. ഈ ദിവസത്തില്‍ ശിവനെ ആരാധിക്കുന്നത് വിശേഷാല്‍ ഫലദായകമാണ്.

എങ്ങനെ ആരാധിക്കണം

എങ്ങനെ ആരാധിക്കണം

പ്രദോഷ കാലത്ത് സന്ധ്യാ സമയത്താണ് പ്രദോഷ വ്രതം പൂജിക്കുന്നത്. ഈ ദിവസം രാത്രി 7.15 മുതല്‍ 9.22 വരെയാണ് പ്രദോഷകാലം. രണ്ട് മണിക്കൂര്‍ 7 മിനിറ്റ് നേരം ആരാധന നടത്താം. ഇതിനു മുന്നോടിയായി രാവിലെ കുളിച്ച് ശിവനെ പൂജിച്ച് പ്രദോഷ വ്രതം അനുഷ്ഠിക്കുക. ഏതെങ്കിലും പ്രത്യേക ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനുവേണ്ടിയാണ് നിങ്ങള്‍ വ്രതം അനുഷ്ഠിക്കുന്നതെങ്കില്‍ ദിവസം മുഴുവന്‍ വ്രതമനുഷ്ഠിക്കുകയും വൈകുന്നേരത്തെ പ്രദോഷകാലത്ത് ശിവനെ ആരാധിക്കുകയും ചെയ്യുക. പ്രദോഷ വ്രത കഥ കേള്‍ക്കുകയോ വായിക്കുകയോ ചെയ്യുക. നൈവേദ്യം അര്‍പ്പിച്ച് ആരതി നടത്തുക.

Most read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതംMost read:പൂജാ സമയത്ത് നിങ്ങള്‍ ഈ ലോഹ പാത്രങ്ങള്‍ ഉപയോഗിക്കാറുണ്ടോ? ഫലം വിപരീതം

പ്രദോഷ വ്രതത്തിന് അനുകൂല സമയം

പ്രദോഷ വ്രതത്തിന് അനുകൂല സമയം

ജൂലൈ 11 ന് രാവിലെ 11.15 മുതല്‍ ത്രയോദശി തിഥി ആരംഭിക്കുന്നു. ജൂലൈ 12 ന് രാവിലെ 7.48 ന് ത്രയോദശി ദിവസം അവസാനിക്കും. ശിവപൂജാ ശുഭമുഹൂര്‍ത്തത്തിന് തുടക്കം കുറിക്കുന്നത് വൈകുന്നേരം 07.22 മുതലാണ്. ശിവപൂജ സമാപന സമയം രാത്രി 09:24 ആണ്.

സോമപ്രദോഷ വ്രതത്തിലെ ശുഭയോഗങ്ങള്‍

സോമപ്രദോഷ വ്രതത്തിലെ ശുഭയോഗങ്ങള്‍

ഇത്തവണ സോമപ്രദോഷ വ്രതാനുഷ്ഠാനത്തില്‍ നാശ് മംഗളകരമായ യാദൃശ്ചികതകള്‍ സംഭവിക്കാന്‍ പോകുന്നു. സോമ പ്രദോഷ വ്രതം ബ്രഹ്‌മയോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം എന്നിവയോടെ ആരംഭിക്കും. ഇതോടൊപ്പം, ഈ ദിവസം സൂര്യോദയം മുതല്‍ രാത്രി 9 വരെ ശുക്ലയോഗത്തിന്റെ യാദൃശ്ചികതയും ഉണ്ടാക്കുന്നു. ഇതുകൂടാതെ പുലര്‍ച്ചെ 5.15 മുതല്‍ 5:32 വരെ രവിയോഗവും ഉണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ സോമപ്രദോഷ വ്രതത്തില്‍ രവിയോഗം, ബ്രഹ്‌മയോഗം, ശുക്ലയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം എന്നിവ ഒരേസമയം രൂപപ്പെടുന്നു. ഈ ഐശ്വര്യ യോഗങ്ങളില്‍ ശിവന്റെ ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ടെന്ന് പറയപ്പെടുന്നു. പ്രദോഷ നാളില്‍ പരമശിവന് പാല് അര്‍പ്പിക്കുന്നതിലൂടെ ഭക്തരുടെ എല്ലാ ആഗ്രഹങ്ങളും സഫലമാകും.

Most read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളുംMost read:2022 ജൂലൈ മാസത്തില ഉത്സവങ്ങളും വ്രതാനുഷ്ഠാനങ്ങളും

സോമപ്രദോഷ വ്രതം പൂജാരീതി

സോമപ്രദോഷ വ്രതം പൂജാരീതി

സോമ പ്രദോഷ വ്രതത്തില്‍, സൂര്യാസ്തമയത്തിന് 45 മിനിറ്റ് മുമ്പും സൂര്യാസ്തമയത്തിന് 45 മിനിറ്റിനു ശേഷവും ശിവനെ ആരാധിക്കുന്നു. ഈ ദിവസം രാവിലെ കുളിച്ച ശേഷം വൃത്തിയുള്ള വസ്ത്രങ്ങള്‍ ധരിക്കുക. ഇളം ചുവപ്പ് അല്ലെങ്കില്‍ പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. അതിനുശേഷം, ക്ഷേത്രത്തില്‍ പോയി ശിവലിംഗത്തെ കൂവള ഇല, വിളക്ക്, ചന്ദനത്തിരി, ഗംഗാജലം, വെള്ളം, പൂക്കള്‍, മധുരപലഹാരങ്ങള്‍ മുതലായവ ഉപയോഗിച്ച് ആരാധിക്കുക. ഇതിനു ശേഷം പ്രദോഷ വ്രത കഥ ചൊല്ലുക. ശിവചാലിസയും ചൊല്ലുക. ഈ ദിവസം മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നതും ശുഭകരമായി കണക്കാക്കപ്പെടുന്നു. പ്രദോഷ ദിവസം വ്രതത്തിനിടെ മനസ്സില്‍ 'ഓം നമഃ ശിവായ' മന്ത്രം ജപിക്കുന്നത് തുടരുക.

ഈ മന്ത്രം ജപിക്കാം

ഈ മന്ത്രം ജപിക്കാം

പ്രദോഷ വ്രതാനുഷ്ഠാനത്തില്‍ ശിവന്റെ ഈ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.

'' ഓം ത്രയംബകം യജാമഹേ സുഗന്ധിം പുഷ്ടി വര്‍ധനം

ഉര്‍വരുകമിവ് ബന്ധനാത് മൃതുര്‍മുക്ഷിയ്യ മമ്രതാ''

ഇപ്രകാരം പരമശിവനെയും മറ്റും ആരാധിക്കുകയും പ്രദോഷ വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്ന ഒരാള്‍ എല്ലാ ബന്ധനങ്ങളില്‍നിന്നും മോചിതനായി സര്‍വ്വവിധ സന്തോഷവും ഐശ്വര്യവും പ്രാപിക്കുകയും അവന്‍ ഉത്തമലോകത്തെ പ്രാപിക്കുകയും ചെയ്യുന്നു.

Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍Most read:ജൂലൈ മാസത്തില്‍ 5 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; ജീവിതത്തില്‍ മാറ്റങ്ങള്‍

English summary

Soma Pradosh Vrat In July 2022 Date Importance And Puja Vidhi in Malayalam

This time Pradosh Vrat is falling on Monday, July 11. Pradosh Vrat falling on Monday is called Som Pradosh Vrat. Read on to know about the date and importance of Soma Pradosh Vrat.
Story first published: Monday, July 11, 2022, 9:30 [IST]
X
Desktop Bottom Promotion