For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

solar eclipse 2022: ആദ്യ സൂര്യഗ്രഹണത്തില്‍ കരുതിയിരിക്കണം ഈ നാല് രാശിക്കാര്‍

|

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. ഏപ്രില്‍ 30നാണ് ആദ്യത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത്. ഭാഗിക സൂര്യഗ്രഹണമായിട്ടാണ് ഇത് ദൃശ്യമാവുന്നതും. എന്നാല്‍ ഈ സൂര്യഗ്രഹണത്തില്‍ ആത്മീയപരമായി പല കാര്യങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും എന്തൊക്കെ സൂര്യ ഗ്രഹണ ദിനത്തില്‍ ചെയ്യാന്‍ പാടില്ല എന്നും എന്തൊക്കെയാണ് പരിഹാരങ്ങള്‍ എന്തൊക്കെ ദോഷങ്ങള്‍ എന്തൊക്കെ ഗുണങ്ങള്‍ എന്നതിനെക്കുറിച്ചെല്ലാം നാം അറിഞ്ഞിരിക്കേണ്ടതാണ്. സൂര്യഗ്രഹണ ഗുണവും ദോഷവും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടത് തന്നെയാണ്.

Solar Eclipse 2022

ഏത് ഗ്രഹണവും എപ്പോഴും നമ്മളില്‍ ഓരോരുത്തര്‍ക്കും പോസിറ്റീവ് നെഗറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എന്നാല്‍ ചിലര്‍ക്ക് ഇത് വളരെയധികം മോശം ഫലങ്ങള്‍ ആണ് കൊണ്ട് വരുന്നത്. അതുകൊണ്ട് തന്നെ അതില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ നാം ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതാണ്. ഗ്രഹണമാറ്റങ്ങള്‍ എന്നത് എപ്പോഴും നാം അതീവ ശ്രദ്ധയോടടെ വീക്ഷിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ ഒരിക്കലും നിസ്സാരമായി കണക്കാക്കാന്‍ സാധിക്കുകയില്ല. ചിലരില്‍ അത് സ്തംഭനാവസ്ഥ വരെ കൊണ്ട് വരുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ നമ്മള്‍ ഓരോരുത്തരും അറിഞ്ഞിരിക്കണം. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഈ ഗ്രഹണം നെഗറ്റീവ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ആദ്യ ഗ്രഹണം

ആദ്യ ഗ്രഹണം

ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ധനു, കര്‍ക്കടകം, കുംഭം എന്നീ രാശിക്കാര്‍ക്ക് ഏറ്റവും ഗുണകരമാകുമെങ്കിലും, മറ്റ് രാശിചിഹ്നങ്ങള്‍ക്ക് ഇത് ഏറ്റവും അനുകൂലമായ സമയമായിരിക്കില്ല എന്നതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. എന്നാല്‍ ഏതൊക്കെ അവസ്ഥയിലാണ് നിങ്ങള്‍ക്ക് ഫലം നല്‍കുന്നത് എന്നും ആരിലൊക്കെയാണ് അതിതീവ്രമായ ദോഷഫലങ്ങള്‍ കൊണ്ട് വരുന്നത് എന്ന് നമുക്ക് നോക്കാം. ചിലരില്‍ മിതമായ പ്രശ്‌നങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ, എന്നാല്‍ മറ്റ് ചിലരില്‍ അത് അല്‍പം കൂടുതല്‍ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. ഏതൊക്കെ രാശിക്കാരാണ് ഗ്രഹണത്തില്‍ അടിപതറുന്നവര്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് 2022-ലെ ആദ്യത്തെ സൂര്യഗ്രഹണം ഗുണഫലങ്ങള്‍ കൊണ്ട് വരുന്നുണ്ടെങ്കിലും അതിന്റെ ദോഷഫലങ്ങളെ ഒരിക്കലും തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഇത് മേടം രാശിക്കാര്‍ക്ക് ഒരിക്കലും അനുകൂലഫങ്ങളുടെ പരിധിയില്‍ നല്‍കാന്‍ സാധിക്കുന്നവയല്ല. കാരണം സൂര്യന്റെ സ്ഥാനം ഇവര്‍ക്ക് ഒരിക്കലും മോശം അവസ്ഥകള്‍ നല്‍കുന്നില്ല എന്നതാണ് സത്യം. ഈ ഗ്രഹണം ഇവരുടെ ആരോഗ്യത്തേയും വളരെയധികം മോശമായി ബാധിക്കുന്നുണ്ട്. ഇത് കൂടാതെ ഇത് നിങ്ങളുടെ വ്യക്തിജീവിതത്തിലും വളരെയധികം മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ജോലിയില്‍ പല വിധത്തിലുള്ള മാനസിക സമ്മര്‍ദ്ദം ഇവരെ ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് കരിയറില്‍ പലപ്പോഴും താഴ്ച ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഒരിക്കും ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു തീരുമാനം എടുക്കരുത് എന്നുള്ളതാണ് സത്യം. കാരണം പെട്ടെന്നുള്ള വികാരങ്ങളുടെ അടിസ്ഥാനത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതും പിന്നീട് നടപ്പില്ലാക്കാന്‍ പറ്റാത്തതും ആയിരിക്കും എന്നതാണ് സത്യം. അതുകൊണ്ട് മേടം രാശിക്കാര്‍ ഗ്രഹണത്തെ അല്‍പം കരുതിയിരിക്കണം

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഇവരുടെ രാശിപ്രകാരം സൂര്യഗ്രഹണം വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കാരണം ഇവര്‍ക്ക് ഒരു തരത്തിലുള്ള പോസിറ്റീവിറ്റിയും ഗ്രഹണം കൊണ്ട് വരുന്നില്ല എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. കാരണം ഒന്നിന് പുറകേ ഒന്നായി ഇവരെ തേടി ആരോഗ്യപ്രശ്‌നങ്ങള്‍ വരന്നുണ്ട്. മറ്റുള്ളവരോടൊപ്പം തന്നെ നിങ്ങളെ തേടി വളരെയധികം വെല്ലുവിളികളും നിറയുന്ന ഒരു സമയമാണ് ഈ ഗ്രഹണ സമയം. ജീവിത ശൈലിയില്‍ നിരവധി മാറ്റങ്ങള്‍ വരുന്നുണ്ട്. ആരോഗ്യത്തിന് അപകടകരമായ അവസ്ഥയിലേക്ക് ഇത് മാറുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. സാമ്പത്തിക പ്രതിസന്ധികളെ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ഭക്ഷണത്തിന്റെ മുന്‍കരുതലുകളില്‍ നിന്ന് ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്‌നങ്ങളെ ഒഴിവാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കുടുബത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പോലും ഗ്രഹണ സമയം നിങ്ങളെ വേട്ടയാടുന്നു.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്കും സൂര്യഗ്രഹണം നല്‍കുന്നത് അത്ര നല്ല വാര്‍ത്തകള്‍ അല്ല എന്നുള്ളതാണ്. കാരണം ഇവര്‍ക്ക് നിരവധി മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ടെങ്കിലും ഒരിക്കലും അത് മികച്ച അവസ്ഥകള്‍ നല്‍കുന്നതായിരിക്കില്ല എന്നതാണ്. നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി പല കാര്യങ്ങളും ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. ഏത് കാര്യത്തിനും ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ മാത്രമേ ആഗ്രഹിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. സാഹചര്യങ്ങള്‍ ബുദ്ധിപരമായി കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ അപകടങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. സമ്മര്‍ദ്ദത്തില്‍ നിറഞ്ഞ ഒരു സമയമായിരിക്കും ഇവര്‍ക്ക് ഗ്രഹണം സമ്മാനിക്കുന്നത്. അപകടപരമായ കാര്യങ്ങള്‍ ഏറ്റെടുക്കുന്നതിന് ഇവര്‍ ശ്രമിക്കുന്നു, എന്നാല്‍ ഇതിലെ അപകടം മുന്‍കൂട്ടി അറിഞ്ഞ് ഇതില്‍ നിന്ന് പുറകോട്ട് മാറുന്നതിന് ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്നതിന് വിപരീതമായാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

തുലാം രാശി

തുലാം രാശി

എതിര്‍പ്പുകള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ് തുലാം രാശിക്കാര്‍ക്ക് എന്നതാണ് സത്യം. ഗ്രഹണം അതുകൊണ്ട് തന്നെ ഇവരുടെ പോസിറ്റീവിറ്റിയെ എല്ലാം ഇല്ലാതാക്കുന്നു. അതുകൊണ്ട് എന്തെങ്കിലും ചെയ്യുന്നതിന് മുന്‍പ് വളരെയധികം ആലോചിക്കേണ്ടതുണ്ട്. എന്നിട്ട് മാത്രമേ തീരുമാനം എടുക്കാന്‍ പാടുള്ളൂ. ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധവേണം. ആശുപത്രി വാസം ഇവരെ പ്രശ്‌നത്തിലാക്കുന്നുണ്ട്. വിവിധ കോണുകളില്‍ നിന്ന് ഇവരെ തേടി എതിര്‍പ്പുകള്‍ ഉണ്ടാവുന്നുണ്ട്. ഓരോ കാര്യവും തീരുമാനവും എല്ലാം ശ്രദ്ധയോടെ വേണം എന്നതാണ് പ്രധാന കാര്യം. സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങള്‍ കൂടുതലാവുന്ന ഒരു സമയം കൂടിയാണ്. പലപ്പോഴും ജോലിയെ വരെ ഇത് ബാധിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. ആശയക്കുഴപ്പം ഒഴിവാക്കുന്നതിനും ആശയസംബന്ധമായ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനും നാം എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രമിക്കണം.

സൂര്യ ഗ്രഹണം ഭാഗ്യമാകുന്ന ചില രാശിക്കാരുണ്ട്: ആ ഭാഗ്യരാശികള്‍സൂര്യ ഗ്രഹണം ഭാഗ്യമാകുന്ന ചില രാശിക്കാരുണ്ട്: ആ ഭാഗ്യരാശികള്‍

Solar Eclipse 2022 : ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 30-ന്: അറിയേണ്ടതെല്ലാംSolar Eclipse 2022 : ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം ഏപ്രില്‍ 30-ന്: അറിയേണ്ടതെല്ലാം

English summary

Solar Eclipse 2022: These Zodiac Signs Will Be Unlucky In Malayalam

Here in this article we are sharing the unlucky zodiac signs on solar eclipse day in malayalam. Take a look.
Story first published: Saturday, April 23, 2022, 13:17 [IST]
X
Desktop Bottom Promotion