Latest Updates
-
പെട്രോൾ വില നൂറ് കടന്നു; വീട്ടിലിരുന്ന് ജോലി ചെയ്ത് പണം ലാഭിക്കാം, ഒപ്പം വയറിലെ കൊഴുപ്പും കുറയ്ക്കാം! -
ആദ്യ മഴയത്ത് പുറത്തിറങ്ങുന്നവരാണോ? ചർമ്മത്തെ കാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കേരളത്തിലും മുംബൈയിലും കനത്ത മഴ; എലിപ്പനി തടയാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ! -
ഡൽഹിയിൽ കടുത്ത ചൂട്; പവർകട്ട് സമയത്തും തളരാതെയിരിക്കാൻ ഈ 15 മിനിറ്റ് വ്യായാമം പരീക്ഷിക്കൂ! -
നിങ്ങളുടെ മരുന്ന് പെട്ടിയിൽ ഈ 16 മരുന്നുകളുണ്ടോ? സർക്കാർ നിരോധനം, സ്ത്രീകൾ അടിയന്തരമായി ശ്രദ്ധിക്കാൻ! -
മഴയത്ത് പുറത്തിറങ്ങാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് വണ്ണം കുറയ്ക്കാൻ ഈ 12 മിനിറ്റ് വർക്കൗട്ട് മതി! -
ചെന്നൈയിൽ സൂര്യൻ കടുക്കുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ ഇന്നുതന്നെ എടുക്കൂ! -
ജിമ്മിൽ പോകണ്ട, 12 മിനിറ്റ് മതി! മലൈക അറോറയുടെ ഈ 'കോർ-ബാലൻസ്' വർക്കൗട്ട് വീട്ടിലും പരീക്ഷിക്കാം -
2026 ആഷാഢ പൗർണ്ണമി: ധനു രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, അറിയാം പ്രത്യേകതകൾ -
ബുധന്റെ വക്രഗതി തുടങ്ങുന്നു; ഇന്ന് ഈ സമയത്ത് മാത്രം ഇടപാടുകൾ നടത്തുക, നേട്ടങ്ങൾ കൈവരിക്കാം!
സൂര്യ ഗ്രഹണ ദിവസം ഭയക്കേണ്ടത് ഈ രാശിക്കാർ
സൂര്യഗ്രഹണം ചില രാശിക്കാരേയും ബാധിക്കുന്നുണ്ട്. ഈ വർഷത്തെ സൂര്യഗ്രഹണം ഡിസംബർ 26നാണ്. ഈ ദിവസം ഏതൊക്കെ രാശിക്കാർക്ക് ആണ് നേട്ടങ്ങളും കോട്ടങ്ങളും പ്രശ്നങ്ങളും ഉണ്ടാവുന്നത് എന്ന് നോക്കാവുന്നതാണ്. സൂര്യ ഗ്രഹണം സംഭവിക്കുന്നത് കറുത്ത വാവിനാണ്. അതു കൊണ്ട് തന്നെ സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ വരുന്നുണ്ട്. മൂലം നക്ഷത്രത്തിലാണ് ഈ വർഷത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത്.
ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത്തരത്തില്‍ നേട്ടങ്ങൾ ഉണ്ടാവുന്നത് എന്നും ഏതൊക്കെ രാശിക്കാരെയാണ് സൂര്യ ഗ്രഹണം ബാധിക്കുന്നത് എന്നും നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.

മേടം രാശി
മേടം രാശിക്കാർക്ക് സൂര്യ ഗ്രഹണ ദിവസം അല്പം ഭയക്കേണ്ടതായ അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. മരണഭയം ഇവരെ വല്ലാതെ വേട്ടയാടുന്നുണ്ട്. എങ്കിലും പല വിധത്തിലുള്ള അരിഷ്ടതകളും പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. അപമാനം ഉണ്ടാവുന്ന അവസ്ഥയും നിങ്ങളെ ബാധിക്കുന്നുണ്ട്.

മിഥുനം രാശി
ഈ കൂറുകാർക്ക് ഭാര്യ ഭർതൃ ബന്ധം വളരെയധികം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. കലഹവും ധന നഷ്ടവും എല്ലാം നിങ്ങളിൽ ഉണ്ടാവുന്നുണ്ട് സൂര്യ ഗ്രഹണ ദിവസം. അൽപം ശ്രദ്ധയോടെ മുന്നോട്ട് പോയാൽ പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്.

കന്നി രാശി
ഈ രാശിക്കാർക്ക് ദേഹാസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. അമ്മക്ക് രോഗാവസ്ഥയും പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനം ഉപയോഗിക്കുന്നവർ ഗ്രഹണ ദിവസം അൽപം ശ്രദ്ധിക്കേണ്ടതാണ്. അത് നിങ്ങളുടെ ജീവിതത്തിൽ പ്രതിസന്ധികൾ നിറയെ ഉണ്ടാവുന്ന ദിവസമാണ് ഗ്രഹണ ദിവസം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാർക്ക് സൂര്യ ഗ്രഹണ സമയത്ത് വാക്കിന് അല്പം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കാരണം പറയുന്ന വാക്കുകൾ പലപ്പോഴും പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്നില്ല. ധന നഷ്ടത്തിനുള്ള സാധ്യതയുണ്ട്. മനോ ദു:ഖവും നിങ്ങളെ വിടാതിരിക്കുന്ന അവസ്ഥയാണ് ഈ ദിവസം.

മകരം രാശി
മകരം രാശിക്കാർക്ക് ഇന്നത്തെ ദിവസം ജോലിക്കാര്യത്തിൽ ചെറിയ ചില പ്രതിസന്ധികൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അംഗ ബലവും സ്ഥാനഭ്രംശവും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധിം ശ്രദ്ധിക്കേണ്ടതാണ്. സ്ഥാനഭ്രംശം പലപ്പോഴും വെല്ലുവിളിയാവുന്ന അവസ്ഥ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്.

മീനം രാശി
മീനം രാശിക്കാർക്ക് സൂര്യ ഗ്രഹണ ദിവസം പ്രശ്നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഗ്രഹണ ദിവസം കഷ്ടപ്പാട് ഈ രാശിക്കാരെ വളരെയധികം ബാധിക്കുന്നുണ്ട്. പ്രതിന്ധികൾ നിങ്ങളെ തേടിയെത്തുന്ന ഒരു ദിവസമാണ് ഗ്രഹണ ദിവസം. അതുകൊണ്ട് ശ്രദ്ധിച്ച് വേണം ഓരോ കാര്യങ്ങൾക്കും ഇറങ്ങിപ്പുറപ്പെടുന്നതിന്.



Click it and Unblock the Notifications