ഈ വര്‍ഷത്തെ അവസാന ഗ്രഹണം ദീപാവലിക്കൊപ്പം സുതക കാലവും മുന്‍കരുതലുകളും

ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഒക്ടോബര്‍ 25-ന് നടക്കാന്‍ പോവുന്നത്. എന്നാല്‍ ഇതോടനുബന്ധിച്ച് തന്നെയാണ് ദീപാവലിയും വരുന്നത്. സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും എല്ലാം സംഭവിക്കുന്നത് ജ്യോതിശാസ്ത്രപരമായ മാറ്റങ്ങള്‍ കൊണ്ടാണ്. ശാസ്ത്രീയമായും അശാസ്ത്രീയമായും ഇതിനെ സാധൂകരിക്കുന്ന നിരവധി കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ജ്യോതിഷത്തില്‍ ഗ്രഹണവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ഉണ്ട്. ഇതില്‍ മുന്‍കരുതലുകളും ദോഷഫലങ്ങളും എല്ലാം കണക്കാക്കപ്പെടുന്നുണ്ട്. എന്നാല്‍ ജ്യോതിഷ സംബന്ധമായി ഗ്രഹണവും ദീപാവലിയും അടുത്തടുത്ത് വരുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍ മികച്ച ഫലങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാം നാം വായിച്ചു.

Solar Eclipse October 2022

ഗ്രഹണം എപ്പോഴും മോശമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ ഗ്രഹണവുമായി ബന്ധപ്പെട്ട മുന്‍കരുതലുകള്‍, നിയമങ്ങള്‍, സൂതകകാലം മുതലായവ വിശദമായി പറയുന്നുണ്ട്. ഇത്തവണ ദീപാവലിക്കും ഗോവര്‍ദ്ധന്‍ പൂജയ്ക്കും അടുത്തായാണ് ഗ്രഹണം സംഭവിക്കാന്‍ പോവുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ആഘോഷങ്ങളും ഗ്രഹണവും നടക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഗോവര്‍ദ്ധന പൂജ ദീപാവലിയുടെ രണ്ടാമത്തെ ദിവസമാണ് നടക്കുന്നത്. ഈ ദിനം തന്നെയാണ് ഗ്രഹണവും നടക്കുന്നത്. എന്തൊക്കെയാണ് ഈ സമയം ശ്രദ്ധിക്കേണ്ടതായ കാര്യങ്ങള്‍ എന്ന് നോക്കാം.

സൂര്യഗ്രഹണം എത്രനാള്‍ നീണ്ടുനില്‍ക്കും?

സൂര്യഗ്രഹണം എത്രനാള്‍ നീണ്ടുനില്‍ക്കും?

ഈ വര്‍ഷത്തെ അവസാന സൂര്യ ഗ്രഹണമാണ് ഒക്ടോബര്‍ 25-ന് നടക്കുന്നത്. ഈ ദിനത്തില്‍ തന്നെയാണ് ഗോവര്‍ദ്ധന പൂജയും വരുന്നത്. ഗ്രഹണം ആരംഭിക്കുന്നത് ഒക്ടോബര്‍ 25-ന് വൈകുന്നേരം 4.22-നാണ് ഗ്രഹണം ആരംഭിക്കുന്നത്. ഇത് വൈകുന്നേരം 6.25 വരെ നീണ്ട് നില്‍ക്കുന്നു. എന്നിരുന്നാലും ഗ്രഹണം അവസാനിക്കുന്നതിന് മുന്‍പ് സൂര്യന്‍ അസ്തമിക്കുന്നു. ഈ സമയത്തോടെ തന്നെ ഗ്രഹണവും അവസാനിക്കുന്നു. എന്നാല്‍ ഈ സമയം സുതക് കാലത്തെക്കുറിച്ച് ജ്യോതിഷത്തില്‍ പറയുന്നുണ്ട്. എന്താണ് ഇതിന്റെ പ്രത്യേകത, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്നും കൂടി നോക്കാം.

സൂതക കാലഘട്ടത്തെക്കുറിച്ച് അറിയാം

സൂതക കാലഘട്ടത്തെക്കുറിച്ച് അറിയാം

സുതക കാലം എന്താണെന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഗ്രഹണതതിന് മുന്‍പ് ഏകദേശം 12 മണിക്കൂര്‍ മുന്‍പാണ് സുതക കാലം ആരംഭിക്കുന്നത്. ഇത് പൊതുവേ ദോഷകരമായാണ് കണക്കാക്കുന്നത്. ഈ സമയം ഗ്രഹണത്തിന്റെ ദോഷകരമായ സ്വാധീനം ഭൂമിയെ ബാധിക്കുന്ന സമയമായാണ് കണക്കാക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള മുന്‍കരുതലുകളും എടുക്കേണ്ടതുണ്ട്. സുതക കാലത്തിന്റെ അവസാനം പലപ്പോഴും ഗ്രഹണത്തിന്റെ അവസാനത്തോടെയായിരിക്കും കഴിയുന്നത്. ഈ വര്‍ഷത്തെ സുതക കാലം വരുന്നത് ഗോവര്‍ദ്ധന പൂജക്കും ദീപാവലിക്കും ഇടയിലുള്ള സമയത്താണ്. ഒക്ടോബര്‍ 25 ന് പുലര്‍ച്ചെ 4:22 മുതല്‍ സുതക കാലം ആരംഭക്കുന്നു.

ഗ്രഹണത്തിന്റെ ഫലം

ഗ്രഹണത്തിന്റെ ഫലം

സുതക കാലം പുലര്‍ച്ചെയാണ് ആരംഭിക്കുക എന്ന് പറഞ്ഞുവല്ലോ, ഈ ദിനത്തിലെ ഗ്രഹണം പൊതുവേ ഇന്ത്യയില്‍ നല്ലൊരു സ്ഥലത്ത് നിന്നും കാണാന്‍ സാധിക്കുന്നു. എന്നാല്‍ ഗ്രഹണം നമ്മുടെ ജീവിതത്തെ അല്‍പം മോശമായാണ് ബാധിക്കുന്നത്. അതുകൊണ്ട് തന്നെ സുതക കാലത്തും ഗ്രഹണ സമയത്തും നാം അല്‍പം മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഈ സമയം എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യാന്‍ പാടില്ല എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ഒരു പരിധി വരെ നമുക്ക് സുതക കാലത്തിന്റെ ദോഷഫലങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.

മുന്‍കരുതലുകള്‍ എന്തെല്ലാം?

മുന്‍കരുതലുകള്‍ എന്തെല്ലാം?

സുതക കാലത്ത് എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നുള്ളത് പലര്‍ക്കും അറിയില്ല. ഈ സമയം പുതിയ ജോലികളോ ചുമതലകളോ ഏറ്റെടുത്ത് ചെയ്യരുത്. ഇത് കൂടാതെ പാചകം ആ സമയം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. സുതക കാലത്ത് വിഗ്രഹങ്ങളില്‍ സ്പര്‍ശിക്കരുത്. ഇത് കൂടാതെ മുടി ചീകുക, പല്ല് തേക്കുക, വസ്ത്രങ്ങള്‍ കഴുകുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്. പരമാവധി വീട്ടില്‍ തന്നെ കഴിച്ച് കൂട്ടുന്നതിന് ശ്രദ്ധിക്കുക. ഉറങ്ങുന്നതും ഒഴിവാക്കുക. സുതകിന് ശേഷമാണെങ്കിലും ഗ്രഹണ സമയത്തും വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 മുന്‍കരുതലുകള്‍ എന്തെല്ലാം?

മുന്‍കരുതലുകള്‍ എന്തെല്ലാം?

ഗ്രഹണ സമയത്ത് മന്ത്രങ്ങളും കീര്‍ത്തനവും ദൈവസ്മരണയും മംഗളകരമായി കണക്കാക്കപ്പെടുന്നു. മനസ്സില്‍ വേണം മന്ത്രങ്ങള്‍ ജപിക്കുന്നതിന്. ഇത് ഗ്രഹണ ദോഷങ്ങളെ ഇല്ലാതാക്കുന്നു. മാത്രമല്ല ക്ഷേത്രത്തിന്റെ വാതിലുകള്‍ അടയ്ക്കണം. ഭക്ഷണം പാകം ചെയ്യുന്നവരെങ്കില്‍ ഇവര്‍ സുതക കാലത്തിന് മുന്‍പ് തന്നെ അത് പാകം ചെയ്യുകയും അതില്‍ തുളസിയില ഇടുകയും ചെയ്യണം. ഗര്‍ഭിണികളായ സ്ത്രീകള്‍ ഗ്രഹണ സമയത്ത് പുറത്തിറങ്ങുകയോ ഉറങ്ങുകയോ ചെയ്യരുത്. മൂര്‍ച്ചയുള്ള വസ്തുക്കള്‍ എടുക്കുകയോ ്അവ ഉപയോഗിക്കുകയോ ചെയ്യരുത്. ഇത് അപകടമുണ്ടാക്കുന്നു.

സൂര്യഗ്രഹണത്തിന് ശേഷം

സൂര്യഗ്രഹണത്തിന് ശേഷം

എന്നാല്‍ ഗ്രഹണവും സുതക കാലവും അവസാനിച്ചതിന് ശേഷം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതില്‍ ഗ്രഹണശേഷം ശുദ്ധിക്രിയകള്‍ ചെയ്യാം. മാത്രമല്ല ഗ്രഹണ ശേഷം വീട് മുഴുവന്‍ വൃത്തിയാക്കുകയും ക്ഷേത്രമെങ്കില്‍ ക്ഷേത്രം ഗംഗാജലം തളിച്ച് ശുദ്ധീകരിക്കുകയും ചെയ്യുക. കൂടാതെ കുളിക്കുകയും ദാനം ചെയ്യുന്നതും പുണ്യമായാണ് ഗ്രഹണത്തിന് ശേഷം കണക്കാക്കുന്നത്. സുതക കാലത്ത് സൂര്യ ബീജ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കുക. ശേഷം വിഗ്രഹങ്ങളും ശുദ്ധീകരിക്കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം സുതക കാല ദോഷത്തേയും ഗ്രഹണ ദോഷത്തേയും ഇല്ലാതാക്കുന്നു.

ശ്രദ്ധിക്കേണ്ടത്: ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ് വിവരങ്ങള്‍, കൃത്യതയോ വിശ്വാസ്യതയോ ഉറപ്പില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ബോള്‍ഡ്‌സ്‌കൈ മലയാളം ഉത്തരവാദിയല്ല. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചെയ്യുന്നതിന് മുമ്പ് ദയവായി ബന്ധപ്പെട്ട വിദഗ്ദ്ധനെ സമീപിക്കുക.

X
Desktop Bottom Promotion