Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഒക്ടോബര്‍ 2022 സൂര്യഗ്രഹണം; 12 രാശിക്കാരുടെയും ജീവിതത്തെ ബാധിക്കുന്നത് ഇങ്ങനെ
ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം ഒക്ടോബര്‍ 25ന് സംഭവിക്കും. വിശ്വാസമനുസരിച്ച്, സൂര്യഗ്രഹണ കാലയളവില്‍ മംഗളകരമായ ഒരു പ്രവൃത്തിിയും ചെയ്യില്ല. ജ്യോതിഷ പ്രകാരം സൂര്യന് ഈ സമയം തുലാം രാശിയിലായിരിക്കും. ദീപാവലിക്ക് ശേഷമുള്ള ഗോവര്‍ദ്ധന പൂജയുടെ ദിവസമാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ ഗ്രഹണം ഭാഗികമായിരിക്കും.
ജ്യോതിഷമനുസരിച്ച്, സൂര്യഗ്രഹണത്തിന്റെ പ്രഭാവം 12 രാശിക്കാരിലും പ്രതിഫലിക്കും. ജീവിതത്തില്‍ നല്ലതോ ചീത്തയോ ആയ കാര്യങ്ങള്‍ സംഭവിക്കും. ഒക്ടോബര്‍ മാസത്തില്‍ വരുന്ന സൂര്യഗ്രഹണത്തില്‍ 12 രാശിക്കും വരുന്ന ഫലങ്ങള്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം
മേടം രാശിക്കാരായ ആളുകള്‍ക്ക്, നല്ല ആരോഗ്യവും ശാരീരികക്ഷമതയും വരുന്ന ഏഴാം ഭാവത്തില്‍ ഗ്രഹണം നടക്കും. എന്നിരുന്നാലും, നിങ്ങളുടെ പങ്കാളിയുമായി പരസ്പര ധാരണയോടെ പരിഹരിക്കാന്‍ കഴിയുന്ന നിരവധി തര്‍ക്കങ്ങള്‍ ഉണ്ടായേക്കാം. കൂടാതെ, പുതിയ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ വിവേകവും ജാഗ്രതയും പുലര്‍ത്തുക. ഈ സമയം ജോലിസ്ഥലത്ത് ഗുണം ചെയ്യും. കരിയറില്‍ നല്ല ഫലങ്ങള്‍ നേടാനും കഴിയും.

ഇടവം
ഈ സൂര്യഗ്രഹണം ഇടവം രാശിക്കാരുടെ ജീവിതത്തില്‍ കൂടുതല്‍ സ്വാധീനം ചെലുത്തും. ഇടവം രാശിക്കാര്‍ ഈ സമയം ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ഭക്ഷണപാനീയങ്ങളുടെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ നല്‍കുക. കൂടാതെ ഈ സമയം ചില കാര്യങ്ങള്‍ നിങ്ങള്‍ വളരെ അസ്വസ്ഥരാക്കും. ധനനഷ്ടത്തിന് സാധ്യതയുണ്ട്. ഗ്രഹണ സമയത്ത് ഏതെങ്കിലും തരത്തിലുള്ള ഇടപാടുകളും നിക്ഷേപങ്ങളും ഒഴിവാക്കുക.

മിഥുനം
സൂര്യഗ്രഹണത്തിന്റെ സ്വാധീനം മിഥുനരാശിക്കാരുടെ ജീവിതത്തില്‍ കൂടുതലായിരിക്കും. ഏത് ജോലിയും ഈ സമയം കഠിനാധ്വാനത്തിലൂടെ ചെയ്യേണ്ടിവരും. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് വിജയം ലഭിക്കൂ. ഈ സമയം വരുമാനത്തേക്കാള്‍ ചെലവുകള്‍ കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് നിങ്ങളുടെ ബജറ്റ് പ്രത്യേകം ശ്രദ്ധിക്കുക. അനാവശ്യ ചെലവുകള്‍ മൂലം സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്നേക്കാം. നിങ്ങളുടെ ഇണയുമായി ചില പ്രശ്നങ്ങളുണ്ടായേക്കാം.

കര്‍ക്കിടകം
രാഷ്ട്രീയവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് നല്ല സമയമാണ്. സമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വിലമതിക്കപ്പെടും. കുടുംബത്തില്‍ സ്ഥിതി മെച്ചപ്പെടും. ഇന്നത്തെ ആരോഗ്യം മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. കുട്ടികളുമായി നല്ല സമയം ചെലവഴിക്കാനാകും. ഈ സമയം അജ്ഞാതരായ ചിലര്‍ നിങ്ങളെ മുതലെടുക്കാനിടയുണ്ട്, ശ്രദ്ധിക്കുക. സാമ്പത്തിക കാര്യങ്ങളില്‍ വളരെ ശ്രദ്ധയോടെ തീരുമാനമെടുക്കുക.

ചിങ്ങം
വ്യാപാരികള്‍ക്ക് നല്ല സമയമാണ്. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, പെട്ടെന്ന് ചില വലിയ നേട്ടങ്ങള്‍ ലഭിക്കും. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമായി തുടരും. അവിവാഹിതര്‍ക്കും നല്ല ജീവിത പങ്കാളിയെ തേടുന്നവര്‍ക്കും ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഈ സമയം നിക്ഷേപ പദ്ധതികള്‍ ശ്രദ്ധാപൂര്‍വ്വം തിരഞ്ഞെടുക്കുക. ഈ സമയത്ത് പുതിയ നിക്ഷേപങ്ങളൊന്നും നല്ലതല്ല. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കണം.

കന്നി
സൂര്യഗ്രഹണം കന്നി രാശിക്കാരുടെ ജീവിതത്തെയും അല്പം ദോഷകരമായി ബാധിക്കും. കന്നി രാശിക്കാര്‍ ഈ സമയം പണത്തിന്റെ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ക്ക് അനാവശ്യ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരാം. എവിടെയെങ്കിലും പണം നിക്ഷേപിക്കണമെങ്കില്‍ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക. ഈ കാലയളവില്‍ പുതിയ ജോലികള്‍ ആരംഭിക്കുന്നത് ഒഴിവാക്കുക.

തുലാം
സൂര്യഗ്രഹണ സമയത്ത് സൂര്യന് തുലാം രാശിയില്‍ തുടരും. ഇത്തരമൊരു സാഹചര്യത്തില്‍ തുലാം രാശിക്കാര്‍ക്ക് ഈ സമയം വളരെയധികം കഷ്ടപ്പെടേണ്ടി വന്നേക്കാം. സാമ്പത്തിക സ്ഥിതി ദുര്‍ബലമാകും. ആരോഗ്യകാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. കൂടാതെ, വാഹനമോടിക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുക. അപകടം അടുത്തുണ്ട്. ഈ സമയത്ത് നിങ്ങളുടെ മനസ്സ് അസ്വസ്ഥതയും ഭയവും നിറഞ്ഞതായിരിക്കും.

വൃശ്ചികം
വൃശ്ചികം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മോശമായി തുടരും. നിങ്ങള്‍ക്ക് പണത്തിന് ക്ഷാമം നേരിടേണ്ടിവരാം. അതുകൊണ്ട് ആവശ്യമില്ലാതെ അധികമായി പണം ചിലവഴിക്കരുത്. കൂടാതെ, നിക്ഷേപിക്കുന്നതിന് മുമ്പ് നിങ്ങളുടെ തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈക്കൊള്ളുക.

ധനു
ധനു രാശിക്കാര്‍ക്ക് പതിനൊന്നാം ഭാവത്തില്‍ സൂര്യഗ്രഹണം അനുഭവപ്പെടും. ഈ സമയത്ത്, നിങ്ങളുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം ചില ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് ഈ സമയം നേരിടേണ്ടിവരാം. സാമ്പത്തിക രംഗത്ത്, നിങ്ങള്‍ക്ക് വെല്ലുവിളികള്‍ നേരിടേണ്ടി വരും. ഏത് തീരുമാനം എടുക്കുമ്പോഴും ശ്രദ്ധിക്കുക. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ക്ക് സന്തോഷം ലഭിക്കും. നിങ്ങളുടെ സ്നേഹം വളരും. ഈ സമയം ഹനുമാന് സ്വാമിയെ ആരാധിക്കുന്നതിലൂടെ നിങ്ങള്‍ക്ക് നിരവധി നേട്ടങ്ങള്‍ ലഭിക്കും.

മകരം
മകരം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം അല്‍പ്പം ബുദ്ധിമുട്ടുണ്ടാക്കും. ഈ സമയം മകരം രാശിക്കാര്‍ ആരോഗ്യകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കൂടാതെ, നിങ്ങളുടെ സംസാരിക്കുന്നതിലും ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ ജോലികളില്‍ തിടുക്കം കൂട്ടുന്നത് ഒഴിവാക്കുക.

കുംഭം
ഈ സമയം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കും. നിങ്ങളുടെ ജോലികള്‍ വിലമതിക്കപ്പെടും. സ്ത്രീ സുഹൃത്തുക്കളുടെ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ചില പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ജോലി ചെയ്യുന്നവരും ബിസിനസ്സ് ചെയ്യുന്നവരും കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും.

മീനം
ഈ സമയം പല വെല്ലുവിളികളും ഇന്ന് നിങ്ങളുടെ മുന്പില് വരും. നിങ്ങള്‍ അവയെ നേരിടുകയും വിജയം കൈവരിക്കുകയും ചെയ്യും. ഈ രാശിയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സമയം സമ്മിശ്രമായിരിക്കും. ഈ സൂര്യഗ്രഹണ സമയത്ത്, നിങ്ങളുടെ ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക, കാരണം നിങ്ങള്‍ക്ക് വയറുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങള്‍ ഉണ്ടാകാം. ബിസിനസ്സുകാര്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടിവരാം. ഈ സമയത്ത് പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കുക. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലും ചെറിയ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായേക്കാം.



Click it and Unblock the Notifications
