Solar Eclipse 2022: ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണം: 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം

സൂര്യഗ്രഹണത്തിന് ശാസ്ത്രീയ കാരണങ്ങളേക്കാള്‍ പലപ്പോഴും വിശ്വാസപരമായ കാര്യങ്ങളാണ് മുന്നില്‍ നില്‍ക്കുന്നത്. ഈ വര്‍ഷത്തെ അതായത് 2022-ലെ ആദ്യത്തെ സൂര്യ ഗ്രഹണം നടക്കുന്നത് ഏപ്രില്‍ 30നാണ്. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാരണങ്ങള്‍ ഉണ്ട്. ഈ വര്‍ഷം നാല് ഗ്രഹണങ്ങളാണ് നടക്കാന്‍ ഉള്ളത്. ഇതില്‍ രണ്ടെണ്ണം സൂര്യ ഗ്രഹണവും മറ്റ് രണ്ടെണ്ണം ചന്ദ്രഗ്രഹണവും ആയിരിക്കും. ഇതില്‍ ആദ്യത്തെ ഗ്രഹണം ഏപ്രില്‍ 30 ശനിയാഴ്ചയാണ് സംഭവിക്കുന്നത്.

Solar Eclipse April 2022 Astrology

ഈ ദിനത്തില്‍ തന്നെയാണ് ശനി അമാവാസ്യയും വരുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന് വളരെയധികം പ്രാധാന്യം ഉണ്ട്. മേടം രാശിയില്‍ സംഭവിക്കാന്‍ പോവുന്ന ഗ്രഹണം എന്തൊക്കെ മാറ്റങ്ങള്‍ ആണ് നിങ്ങളില്‍ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോകക്കാം. 12 രാശിയിലും ഉണ്ടാവുന്ന ഗ്രഹണം നിങ്ങളെ എങ്ങനെയെല്ലാമാണ് ബാധിക്കുന്നത് എന്ന് നമുക്ക് നോക്കാം. ഏതൊക്കെ രാശിക്കാര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ദോഷം ചെയ്യുമെന്നും നോക്കാം.

മേടം രാശി

മേടം രാശി

മേടം രാശിക്കാര്‍ക്ക് ഗ്രഹണം നല്‍കുന്നത് നേത്ര സംബന്ധമായ പ്രശ്‌നങ്ങളെയാണ്. ഇവര്‍ക്ക് ഇത് കൂടാതെ ശരീരത്തില്‍ പലയിടത്തായി വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. പണം ചിലവാക്കുന്നത് സൂക്ഷിച്ച് വേണം. അല്ലാത്ത പക്ഷം നഷ്ടങ്ങളിലേക്ക് എത്താം. പൂര്‍ണമായി മനസ്സിലാക്കിയ ശേഷം മാത്രം ബിസിനസ് ചെയ്യുന്നതിന് ശ്രദ്ധിക്കുക. ലോണ്‍ എടുക്കുന്നത് ശ്രദ്ധിച്ച് വേണം. അല്ലാത്ത പക്ഷം കടങ്ങള്‍ വര്‍ദ്ധിക്കും, സാമ്പത്തിക ബാധ്യത പ്രതിസന്ധികള്‍ ഉണ്ടാവും. സന്താനഭാഗ്യം ഉണ്ടാവുന്ന സമയമാണ്. വിവാഹിതരല്ലാത്തവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുന്നതിനുള്ള സാധ്യതയുണ്ട്.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഗ്രഹണം നല്‍കുന്ന ഫലങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. ഇവര്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള കഴിവ് പലപ്പോഴും നിങ്ങളില്‍ വെല്ലുവിളി ഉയര്‍ത്തിയേക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് പഠനവുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ പഠനത്തില്‍ ഇവര്‍ക്ക് തടസ്സം നേരിടുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങളിലേക്ക് എത്തിച്ചേക്കാം. വരുമാനത്തില്‍ സ്ഥിരതയുണ്ടായിരിക്കണം എന്നില്ല. വലിയ നിക്ഷേപങ്ങള്‍ നടത്തുമ്പോള്‍ ശ്രദ്ധിച്ച് വേണം.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഈ സമയം വളരെധികം ആരോഗ്യവും മാനസികാരോഗ്യവും ഉള്ള സമയമാണ്. അതുകൊണ്ട് തന്നെ വളരെയധികം സന്തോഷം നല്‍കുന്ന ഒരു സമയം തന്നെയായിരിക്കും. എന്നാല്‍ ചിലരില്‍ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട് എന്നതാണ് സത്യം. ഗര്‍ഭധാരണത്തിന് പറ്റിയ സമയമാണ് ഇവര്‍ക്ക്. അതുകൊണ്ട് തന്നെ ഗര്‍ഭധാരണം പ്ലാന്‍ ചെയ്യുന്നവര്‍ക്ക് മികച്ച സമയമാവും എന്നതാണ് സത്യം. സ്റ്റോക്ക് മാര്‍ക്കറ്റുമായി ബന്ധപ്പെട്ടവര്‍ക്ക് വിജയം നല്‍കുന്ന സമയമാണ്. ജോലികള്‍ എല്ലാം തന്നെ മികച്ചതാക്കി മാറ്റുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സൂര്യഗ്രഹണം നല്‍കുന്ന ഫലം. ഇവര്‍ ആഗ്രഹിക്കുന്ന സമ്പത്ത് സ്വന്തമാക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. പുതിയ വീട് വാങ്ങുന്നതിനും വീട് മോടി പിടിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്ന സമയമാണ് ഇത്. കുടുംബ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നുണ്ട്. സഹോദരങ്ങളുമായി മികച്ച ബന്ധമാണ് ഉണ്ടാക്കുന്നത്. നവദമ്പതികള്‍ക്ക് മികച്ച സമയമാണ്. നിക്ഷേപത്തില്‍ വിജയം കണ്ടെത്തുന്നതിന് മികച്ച നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഓഹരി വിപണിയില്‍ പക്ഷേ പണം ചിലവാക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് ഇവരുടെ ആരോഗ്യം മോശമാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധയോട മുന്നോട്ട് പോവേണ്ടതാണ്. നിങ്ങള്‍ക്ക് വയറു വേദന, പുറം വേദന തുടങ്ങിയ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങള്‍ അയല്‍ക്കാരുമായി നല്ല ബന്ധം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ മാത്രമേ നിങ്ങള്‍ക്ക് സമാധാനത്തോടെ മുന്നോട്ട് പോവുന്നതിനന് സാധിക്കുകയുള്ളൂ. പഴയ വസ്തുക്കള്‍ വാങ്ങിക്കുന്നത് ശ്രദ്ധിച്ച് വേണം. കാരണം അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ാക്കുന്നുണ്ട്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാര്‍ക്ക് ഉത്കണ്ഠ വളരെയധികം വര്‍ദ്ധിക്കുന്ന സമയമാണ് എന്നതാണ് സത്യം. കുടുംബത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. പല വിധത്തിലുള്ള പിരിമുറുക്കത്തില്‍ നിന്ന് മോചനം നേടുന്നതിന് സാധിക്കുന്ന സമയമാണ്. കുടുംബത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ നമ്മള്‍ വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. അനാവശ്യ ചിലവുകള്‍ നിങ്ങള്‍ക്ക് മുകളില്‍ ബാധ്യതയായി മാറിയേക്കാം. പിതാവിന്റെ ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് മോശം സമയമാവുന്നതിനുള്ള സാധ്യതയുണ്ട്.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് വൈറല്‍ ഇന്‍ഫെക്ഷനുള്ള സാധ്യതയുണ്ട്. ഇത് മാറുന്നതിന് വളരെയധികം സമയം എടുക്കാം. ഇത് കൂടാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ഇവര്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്കും സാമ്പത്തിക ബാധ്യതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. കുട്ടികളുമായി മികച്ച ബന്ധമായിരിക്കും. ജോലിയും കുടുംബ ജീവിതവും ഒരുമിച്ച് കൊണ്ടുപോവുന്നതിന് സാധിക്കുകയില്ല. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച കാണിക്കരുത്. ആത്മവിശ്വാസത്തോടെ പെരുമാറുന്നതില്‍ വീഴ്ച വരുന്നുണ്ട്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം നല്‍കുന്നത് അല്‍പം പ്രയാസമേറിയ സമയമാണ്. ഇത് കൂടാതെ ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. എന്ത് കാര്യത്തിലും ഒപ്പിടുന്നതിന് മുന്‍പ് നല്ലതുപോലെ വായിച്ച് നോക്കാന്‍ ശ്രമിക്കണം. ചതി പറ്റാതിരിക്കുന്നതിന് ശ്രദ്ധ വേണം. ബിസിനസില്‍ ഇടപാടുകള്‍ അതീവശ്രദ്ധയോടെ നടത്തുന്നതിന് ശ്രദ്ധിക്കണം. ബിസിനസ് പങ്കാളിയോടൊപ്പമാണ് ചെയ്യുന്നത് എന്നുണ്ടെങ്കില്‍ അവരുമായി തര്‍ക്കമുണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. വായ്പ എടുക്കാതിരിക്കുന്നതിനും അത് ഉപയോഗിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം.

ധനു രാശി

ധനു രാശി

ധനു രാശിക്കാര്‍ക്ക് അവരുടെ ശത്രുക്കള്‍ ശക്തി പ്രാപിക്കുന്ന സമയമായിരിക്കും ഈ ഗ്രഹണം സമയം. പല കാര്യങ്ങളിലും തടസ്സം നേരിടുന്നു. ആരോഗ്യ സ്ഥിതിയില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ധനു രാശിക്കാര്‍ക്ക് പലപ്പോഴും ജീവിത പങ്കാളിയുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ക്കുന്നതിന് സാധിക്കുന്ന സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ വിവാഹ ജീവിതം ഇവര്‍ക്ക് നല്ല ഫലങ്ങള്‍ നല്‍കുന്നുണ്ട്. ജോലി ചെയ്യുന്നവര്‍ക്ക് മികച്ച സമയമായിരിക്കും. ഇവര്‍ക്കുണ്ടാവുന്ന നേട്ടങ്ങള്‍ പണത്തിന്റെ രൂപത്തില്‍ തന്നെ ഇവരെ സഹായിക്കുന്നുണ്ട്. വാഹനമോടിക്കുമ്പോള്‍ ഇവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അപകടവും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് എന്തുകൊണ്ടും ആശങ്ക നിറഞ്ഞ ഒരു സമയമായിരിക്കും ഇത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുട്ടികളെക്കുറിച്ച് പല വിധത്തിലുള്ള ആശങ്കകള്‍ ഇവരെ തേടി വരുന്നുണ്ട്. സൗഹൃദത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പിന്നീട് മാറ്റാന്‍ സാധിക്കുമെങ്കിലും അല്‍പം ശ്രദ്ധയോടെ വേണം ഇടപെടുന്നതിന്. ജോലിയില്‍ മാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഫലം ലഭിക്കുന്നുണ്ട്. മന്ദഗതിയിലാണ് പല കാര്യങ്ങളും സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.

കുംഭം രാശി

കുംഭം രാശി

കുംഭം രാശിക്കാര്‍ക്ക് മികച്ച സമയമാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ അവര്‍ക്ക് ആരോഗ്യത്തോടെയുള്ള തുടക്കമാണ് ഈ സൂര്യഗ്രഹണം സമ്മാനിക്കുന്നത്. എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെയെല്ലാം വളരെ എളുപ്പത്തില്‍ പരിഹരിക്കാന്‍ സാധിക്കുന്ന സമയം കൂടിയാണ്. പണത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നുണ്ട്. പ്രണയിക്കുന്നവര്‍ക്ക് ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നുണ്ട്. ചിലപ്പോള്‍ ബന്ധം തന്നെ പ്രശ്‌നത്തിലേക്ക് ആവുന്നു. ജോലിക്കാര്യത്തില്‍ മികച്ച കാര്യങ്ങളാണ് നിങ്ങളെ കാത്തിരിക്കുന്നത്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് പണം ചിലവാക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ വേണം. ഇവരെ തേടി സമ്പത്തും സൗഭാഗ്യവും എത്തുന്നു. പലപ്പോഴും പാരമ്പര്യമായി നിങ്ങള്‍ക്ക് സമ്പത്ത് ലഭിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്. പുതിയ വീട്ടിലേക്ക് താമസം മാറുന്നതിന് സാധിക്കുന്നു. എന്തെങ്കിലും ഡോക്യുമെന്റില്‍ ഒപ്പിടുന്നതിന് മുന്‍പ് നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. മാനസിക സമ്മര്‍ദ്ദത്തില്‍ അടിമപ്പെടാതിരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം.

X
Desktop Bottom Promotion