Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
സൂര്യഗ്രഹണ ദിനം ഓരോ നക്ഷത്രക്കാര്‍ക്കും ഈ ഫലം
സൂര്യഗ്രഹണം, ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണമാണ് ഇത്. പുരാണത്തില്‍ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് സൂര്യഗ്രഹണം. അമൃത് കൈക്കലാക്കാന്‍ വന്ന സിംഹികേയന്‍ എന്ന അസുരനെ സുദര്‍ശന ചക്രം ഉപയോഗിച്ച് മഹാവിഷ്ണു വധിച്ചു. ഇതിനെത്തുടര്‍ന്ന് ഇവര്‍ രണ്ടായി മാറിയെന്നും ഒരാള്‍ രാഹു എന്നും മറ്റൊരാള്‍ കേതു എന്നും ആയി മാറുകയും ചെയ്തു. എന്നാല്‍ മഹാവിഷ്ണുവിന് ഇവരെ കാണിച്ച് കൊടുത്തത് സൂര്യനും ചന്ദ്രനും ആണ് എന്നാണ് പറയുന്നത്.
ഇതിനെത്തുടര്‍ന്ന് അതിന് പ്രതികാരം തീര്‍ക്കുന്നതിന് വേണ്ടി ഇതിന് കാരണക്കാരായ സൂര്യചന്ദ്രന്മാരെ രാഹു കേതുക്കള്‍ വിഴുങ്ങുന്നതിലൂടെയാണ് സൂര്യ ഗ്രഹണവും ചന്ദ്രഗ്രഹണവും സംഭവിക്കുന്നത് എന്നാണ് പറയുന്നത്. ഗ്രഹണ സമയം അന്തരീക്ഷത്തില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ കൂടുതലായിരിക്കും എന്ന് ശാസ്ത്രം പറയുന്നുണ്ട്. എന്നാല്‍ ജ്യോതിഷ പ്രകാരം നിങ്ങളുടെ ജന്മ നക്ഷത്രമനുസരിച്ച് എന്തൊക്കെ കാര്യങ്ങള്‍ ഫലങ്ങള്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്.

അശ്വതി, ഭരണി, കാര്‍ത്തിക
സൂര്യഗ്രഹണ ദിനം ഈ നക്ഷത്രക്കാര്‍ക്ക് ഐശ്വര്യമാണ് ഫലം എന്നാണ് പറയുന്നത്. ഇത് കൂടാതെ ഇവര്‍ക്ക് സമ്പല്‍ സമൃദ്ധിയും ഉണ്ടാവുന്നുണ്ട്. ഇവര്‍ക്ക് ഗ്രഹണം മൂന്നാം കൂറിലായത് കൊണ്ടാണ് ഈ ഫലങ്ങള്‍ ലഭിക്കുന്നത്. ആദ്യ മൂന്ന നക്ഷത്രങ്ങളില്‍ പ്രധാനികളാണ് അശ്വതി, ഭരണി, കാര്‍ത്തിക കാല് ഭാഗ നക്ഷത്രങ്ങളില്‍ വരുന്നത്.

രോഹിണി, മകയിരം, തിരുവാതിര
ഗ്രഹണ ദിവസം അല്പം ബുദ്ധിമുട്ടിലാവുന്ന നക്ഷത്രക്കാരാണ് ഇവര്‍. കാരണം ഇവര്‍ക്ക് ഗ്രഹണ ദിനത്തില്‍ രോഗപീഢക്കും ഓര്‍മ്മക്കുറവിനും ഉള്ള സാധ്യതയുണ്ട്. ഇത് കൂടാതെ ശരീരത്തില്‍ വ്രണങ്ങളും മുറിവും ഉണ്ടാവുന്നതിനുള്ള സാധ്യതയും ഉണ്ട്. സാമ്പത്തികം അത്ര നല്ലതായിരിക്കുകയില്ല.

പുണര്‍തം, പൂയ്യം, ആയില്യം
ഇവര്‍ക്ക് ജനിച്ച കൂറിലാണ് ഗ്രഹണം സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ഇവരില്‍ ദോഷമാണ് ഈ സൂര്യഗ്രഹണം നല്‍കുന്നത്. രോഗപീഢയും പരാജയവും ഇവരെ കാത്തിരിക്കുന്നുണ്ട്. ഇത് കൂടാതെ രോഗത്തെ അല്പം ഭയത്തോടെ തന്നെ നോക്കിക്കാണേണ്ടതായുണ്ട്. അതുകൊണ്ട് മൊത്തത്തില്‍ ഗ്രഹണം ഇവരെ മോശമായി തന്നെ ബാധിക്കുന്നു.

മകം, പൂരം, ഉത്രം
അധിക ചിലവ് ഇവരെ കാത്തിരിക്കുന്നുണ്ട്. അപവാദം, സാമ്പത്തിക നഷ്ടം, അധികചിലവ് എന്നിവ എന്നിവ ഈ നക്ഷത്രക്കാരെ ബാധിക്കുന്നുണ്ട്. എങ്കിലും കാര്യങ്ങള്‍ കുറേശ്ശെ നേരെയാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ ആവില്ല. നക്ഷത്രഫലപ്രകാരം നിങ്ങള്‍ക്ക് ഗ്രഹണം വളരെ മോശമായാണ് ബാധിക്കുക.

അത്തം, ചിത്ര, ചോതി
ഇവര്‍ക്ക് ഗ്രഹണ ദിനം സാമ്പത്തിക നേട്ടവും, ആഗ്രഹഫലസിദ്ധിയും ഉണ്ടാവുന്നുണ്ട്. സമാധാനത്തോടെ കുടുംബത്തോടൊപ്പം ഇരിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. സുഖ ജീവിതം തന്നെയാണ് ഇവര്‍ക്ക് ഗ്രഹണം നല്കുന്ന ഫലം. സാമ്പത്തിക നേട്ടം ഇവരെ തേടി എത്തുമെങ്കിലും അല്പം കാത്തിരുന്നാല്‍ ഇരട്ടി ഫലമാണ് ഉണ്ടാവുന്നത്.

വിശാഖം, അനിഴം, തൃക്കേട്ട
മാനഹാനിക്കുള്ള സാധത്യത ഈ മൂന്ന് നക്ഷത്രക്കാര്‍ക്കും സൂര്യ ഗ്രഹണ ദിനത്തില്‍ ഉണ്ടാവുന്നുണ്ട്. ഇത് കൂടാതെ ദാമ്പത്യ ദു:ഖം അച്ഛന് ദോഷം എന്നിവക്കുള്ള സാധ്യതയും ഉണ്ട്. പൊതുവേ ഗ്രഹണം ദോഷകരമായി ബാധിക്കുന്ന നക്ഷത്രക്കാരാണ് ഇവര്‍. ഗ്രഹണ സമയത്ത് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

മൂലം, പൂരാടം, ഉത്രാടം
മരണഭയം, വീട്ടില്‍ കലഹം എന്നിവ ഈ മൂന്ന് നക്ഷത്രക്കാരേയും ബാധിക്കുന്ന ദിനമാണ് സൂര്യഗ്രഹണ ദിവസം. ധനനഷ്ടം ഇവരെ ബാധിക്കുന്നു. പലപ്പോഴും സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന് കരകയറുന്നതിന് ഇവര്‍ക്ക് സാധിക്കുന്നില്ല. ദാമ്പത്യ കലഹവും ഇവരുടെ ഗ്രഹണ ഫലമാണ്.

തിരുവോണം, അവിട്ടം, ചതയം
സര്‍വ്വരോഗ ശാന്തി ഇവര്‍ക്ക് ഗ്രഹണ ദിവസം ലഭിക്കുന്നു. ശത്രുനാശവും ഫലമാണ് ഇവര്‍ക്ക്. രോഗശാന്തിയും രോഗപീഢയില്‍ നിന്നുള്ള മോചനവും ഇവര്‍ക്ക് സൂര്യ ഗ്രഹണ ദിനത്തില്‍ ഉണ്ടാവുന്നുണ്ട്. പുത്രന്മാരുടെ കാര്യത്തില്‍ അല്പം ശ്രദ്ധ വേണം. മനോദു:ഖം ഇവരെ വേട്ടയാടുന്നുണ്ടെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ അതില്‍ നിന്നും മോചനം നേടാം.

പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി
മാതാവിന് ദോഷം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വാഹനങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. എങ്കിലും പൊതുവേ നല്ല ഫലങ്ങളാണ് ഇവര്‍ക്ക് ഉണ്ടാവുന്നത്. സാമ്പത്തികശേഷി വര്‍ദ്ധിക്കുന്ന സാഹചര്യം ഗ്രഹണ സമയത്ത് ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രഹണം ഇവരെ അത്രക്ക് ദോഷകരമായി ബാധിക്കുന്നില്ല.



Click it and Unblock the Notifications
