Latest Updates
-
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍ -
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം
ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
നമ്മള്‍ ഒരു കാര്യം ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ആ ആഗ്രഹം നിറവേറ്റാന്‍ പ്രപഞ്ചം മുഴുവന്‍ ഒപ്പം നില്‍ക്കുമെന്ന് കേട്ടിട്ടില്ലേ. അതിന് ഏറ്റവും മികച്ച അവസരമാണ് വരാന്‍ പോകുന്ന സൂര്യ ഗ്രഹണം. 2024 ഏപ്രില്‍ എട്ടിന് സൂര്യ ഗ്രഹണം നടക്കാന്‍ പോകുകയാണ്. പൂര്‍ണ്ണ സൂര്യ ഗ്രഹണമാണെന്ന പ്രത്യേകത ഈ സൂര്യഗ്രഹണത്തിനുണ്ട്. പക്ഷേ ഈ അപൂര്‍വ്വ പ്രതിഭാസം ഇത്തവണ ഇന്ത്യയില്‍ ദൃശ്യമാകുകയില്ല. അമേരിക്ക, കാനഡ, മെക്‌സിക്കോ, വടക്കേ അമേരിക്കയിലെ മറ്റുചില സ്ഥലങ്ങള്‍ എന്നിവിടെ ഗ്രഹണം ദൃശ്യമാകും. സൂര്യ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകുകയില്ലെങ്കിലും ഗ്രഹണത്തിന്റെ സ്വാധീനവും അനുഗ്രഹവും ഓരോ വ്യക്തികളിലും അനുഭവപ്പെടും.

പ്രപഞ്ചശക്തിയില്‍ വിശ്വസിക്കുക, ആഗ്രഹങ്ങള്‍ നിറവേറും
പ്രപഞ്ചത്തില്‍ സ്ഫുരിക്കുന്ന ഊര്‍ജ്ജങ്ങള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിററ്റോന്‍ സാധിക്കും. ഒരു വ്യക്തിയിലെ ശക്തിയും ഊര്‍ജ്ജവും പുറത്തുകൊണ്ടുവന്ന് വ്യക്തിപരമായും ആത്മീയമായും വളരുകയാണ് ഇവിടെ സംഭവിക്കുന്നത്. നമുക്ക് സ്വാഭാവികമായി തന്നെ ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങളിലൂടെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നമ്മളിലേക്ക് വന്നുചേരും. ഇതിനായി നമ്മള്‍ ആര്‍ജ്ജിക്കാന്‍ അല്ലെങ്കില്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതില്‍ വിശ്വസിക്കുകയും വേണം. ഉള്ളിലുള്ള വിവേകത്തെ വിശ്വസിച്ച് നിങ്ങളുടെ ആഗ്രഹം പ്രപഞ്ചം സാധിച്ചുതരുമെന്ന് ഉറച്ച് വിശ്വസിക്കണം.
സൂര്യ ഗ്രഹണമെന്നത് ഇത്തരത്തില്‍ നമ്മുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള അപൂര്‍വ്വ അവസരമാണ്. ഈ അവസരത്തില്‍ പ്രപഞ്ചത്തിലെ ഊര്‍ജ്ജങ്ങള്‍ വളരെ ശക്തമായിരിക്കും. ആ ഊര്‍ജ്ജങ്ങളിലൂടെ നമ്മള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ നേടിയെടുക്കാനുള്ള നമ്മുടെ കഴിവ് വര്‍ദ്ധിപ്പിക്കാനാകും. ആ കഴിവുകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുക്ക് ആഗ്രഹങ്ങളിലേയ്ക്ക് എത്തിച്ചേരാനാകും.
ആഗ്രഹപൂര്‍ത്തീകരണത്തിനായി സൂര്യ ഗ്രഹണം എങ്ങനെ പ്രയോജനപ്പെടുത്താം
ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രപഞ്ചം ഒപ്പം നില്‍ക്കുന്ന അപൂര്‍വ്വ അവസരമാണ് സൂര്യ ഗ്രഹണം. ഗ്രഹണ സമയത്തെ ഊര്‍ജ്ജം നമ്മുടെ ആഗ്രഹങ്ങള്‍ക്കൊപ്പം ചേരുമ്പോള്‍ ജീവിതത്തില്‍ വലിയ, നമ്മള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള മാറ്റങ്ങള്‍ വന്നുചേരും. ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടിയെടുക്കാനുള്ള നമ്മുടെ കഴിവ് മെച്ചപ്പെടുത്തുന്നതിന് സൂര്യ ഗ്രഹണ സമയത്ത് നമ്മള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാവുന്ന ചില കാര്യങ്ങളും ആചാരങ്ങളുമാണ് ഇനിപ്പറയുന്നത്.
പുതിയ തുടക്കങ്ങള്‍
എല്ലാം പുതിയതായി ആരംഭിക്കാന്‍ ഏറ്റവും മികച്ച അവസരമാണ് സൂര്യ ഗ്രഹണം. നമ്മുടെ ഫോണിലും ഉപകരണങ്ങളിലുമൊക്കെ റീസെറ്റ് എന്നൊരു ബട്ടണ്‍ കണ്ടിട്ടില്ലേ. അത് അമര്‍ത്തുന്നത് പോലെയാണത്. പഴയ ശീലങ്ങള്‍ വെടിയാനും പലതും പുതിയതായി തുടങ്ങാനും ഇതിലും മികച്ച അവസരമില്ല.
പുതിയ തുടക്കങ്ങള്‍ക്ക് മുന്നോടിയായി സമാധാനത്തോടെ ശാന്തമായ ഒരിടത്ത് ഇരിക്കുക. നിങ്ങള്‍ ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ ഒരു പേപ്പറില്‍ എഴുതിവെക്കുക. പിന്നീട് ആ പേപ്പര്‍ ബോധപൂര്‍വ്വം നശിപ്പിച്ച് കളയുക. നമ്മള്‍ ആ കാര്യങ്ങള്‍ ഉപേക്ഷിക്കുകയാണെന്ന് സ്വയം ബോധ്യപ്പെടുത്തുന്നതിന് വേണ്ടിയാണിത്. അതിനുശേഷം പുതിയതായി തുടങ്ങാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ച് ചിന്തിക്കുക. അവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
വ്യക്തിപരമായ വളര്‍ച്ച
ഏതുതരത്തിലുള്ള ഒരു വ്യക്തിയായി മാറണമെന്ന് തീരുമാനിക്കുന്നതിന് ഏറ്റവും മികച്ച അവസരമാണ് സൂര്യ ഗ്രഹണം. ഏതൊക്കെ സ്വഭാവങ്ങളിലും മേഖലകളിലുമാണ് നിങ്ങള്‍ ഉയര്‍ച്ച ആഗ്രഹിക്കുന്നതെന്ന് നിര്‍ണ്ണയിക്കുക. വെളിച്ചമുള്ള ഒരിടത്ത് (നിലവിളക്കിന് മുമ്പിലോ മറ്റോ) ഇരുന്ന് എങ്ങനെയാണ് ഈ മേഖലകളിലും സ്വഭാവങ്ങളിലും നിങ്ങള്‍ മാറ്റം കൊണ്ടുവരികയെന്ന് ചിന്തിക്കുക. ഗ്രഹണ ഊര്‍ജ്ജത്തിന്റെ ശക്തി ഉപയോഗിച്ച് നിങ്ങളുടെ ദര്‍ശനങ്ങള്‍ കൂടുതല്‍ ശക്തമാക്കുക.
ആത്മീയ വളര്‍ച്ച
ആത്മീയമായ ഉയര്‍ച്ചയ്ക്കും ഏറ്റവും വലിയ അവസരമാണ് സൂര്യ ഗ്രഹണം. ആത്മീയ ലോകത്ത് നിങ്ങളുടെ ഏറ്റവും ഉയര്‍ന്ന തലത്തിലേയ്ക്ക് ഉയരാന്‍ നിങ്ങള്‍ക്ക് സാധിക്കും. ഗ്രഹണം ഇതിനായി പ്രയോജനപ്പെടുത്തുക. ആ അവസരത്തില്‍ ധ്യാനിക്കുകയോ മന്ത്രം ജപിക്കുകയോ അധ്യാത്മിക പുസ്തകങ്ങള്‍ വായിക്കുകയോ ചെയ്യുക.
പുതിയ സാധ്യതകള്‍
പുതിയ അവസരങ്ങള്‍ക്കുള്ള സാധ്യതകളും ഊര്‍ജ്ജവും നല്‍കുന്ന പ്രതിഭാസമാണ് സൂര്യ ഗ്രഹണം. പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിനും ജീവിതത്തില്‍ സാഹസികമായ കാര്യങ്ങള്‍ ചെയ്യുന്നതിനും ഈ അവസരം പ്രയോജനപ്പെടുത്താം.
ലക്ഷ്യങ്ങള്‍ ഒരിടത്ത് വലുപ്പത്തില്‍ എഴുതിവെയ്ക്കുക. ദിവസവും കാണുന്ന ഒരിടത്തായിരിക്കണം അത്. ഓരോ ദിവസവും അത് കാണുമ്പോള്‍ ആ ലക്ഷ്യങ്ങള്‍ നമ്മുടെ ഉള്ളില്‍ കൂടുതല്‍ ഉറയ്ക്കണം. ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അത് സഹായകമാകും.
പ്രണയവും ബന്ധങ്ങളും
പുതിയൊരു പ്രണയബന്ധമായാലും നിലവിലെ ബന്ധങ്ങളായാലും അവ കൂടുതല്‍ ദൃഢമാക്കുന്നതിന് സൂര്യ ഗ്രഹണം പ്രയോജനപ്പെടുത്താം. പങ്കാളിയോടോ പ്രണയിയോടോ ഉള്ള സ്‌നേഹം വ്യക്തമാക്കുന്ന വിധമുള്ള എഴുത്തുകളോ കവിതകളോ എഴുതി അവരുമായി പങ്കുവെയ്ക്കുകയോ സ്‌നേഹപ്രകടനങ്ങള്‍ നടത്തുകയോ ചെയ്യുക.
ആരോഗ്യവും ശാരീരികക്ഷേമവും
സൂര്യ ഗ്രഹണ സമയത്തെ ഊര്‍ജ്ജം ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ഉപയോഗപ്പെടുത്താം. മെച്ചപ്പെട്ട ആരോഗ്യത്തിനും ക്ഷേമത്തിനുമായി മുന്‍കൈ എടുക്കാം. യോഗ പോലുള്ള വ്യായാമമുറകള്‍ പരിശീലിക്കുക. മാനസിക ക്ഷേമത്തിനായി ധ്യാനിക്കുക.
സാമ്പത്തിക സ്ഥിരതയും ഐശ്വര്യവും
സാമ്പത്തിക സ്ഥിരത നേടാനും ഐശ്വര്യം വരാനും സൂര്യ ഗ്രഹണം സഹായിക്കും. സാമ്പത്തികമായി നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ എഴുതിവെക്കുക. ഇടയ്ക്കിടെ അവയെടുത്ത് വായിച്ചുനോക്കുക. അതിനുവേണ്ടി ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യുക.
സാഹസികതയും യാത്രകളും
ആവേശകരമായ യാത്രകള്‍ക്ക് തുടക്കമിടാനുള്ള അപൂര്‍വ്വ അവസരമാണ് സൂര്യ ഗ്രഹണം. പുതിയ സാഹസികത നിറഞ്ഞ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ സ്വപ്‌നം കാണുന്നുണ്ടെങ്കില്‍ അവ ഈ അവസരത്തില്‍ യാഥാര്‍ത്ഥ്യമാക്കാം. ഇതിനായി നിങ്ങളുടെ യാത്രാലക്ഷ്യങ്ങള്‍ പേപ്പറില്‍ എഴുതിവെക്കുക. അവിടുത്തെ ചിത്രങ്ങള്‍ പേപ്പറില്‍ ഒട്ടിച്ചുവെക്കണം. ഗ്രഹണ സമയത്ത് ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് പോകുന്നതായി സ്വപ്‌നം കാണുക. ഇതിലൂടെ നിങ്ങള്‍ ആ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് കൂടുതല്‍ അടുക്കും.
നമ്മുടെ ജീവിതയാത്രയില്‍ ഏറെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന അപൂര്‍വ്വ അവസരമാണ് സൂര്യ ഗ്രഹണം. ജീവിതത്തില്‍ ശുഭ കാര്യങ്ങള്‍ നേടിയെടുക്കുന്നതിനായി ഈ അവസരം പ്രയോജനപ്പെടുത്തുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











