Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Solar Eclipse 2023: ഗ്രഹണം കരുതിയിരിക്കണം രാശിക്കാര്‍: അകാരണ ഭയവും പരാജയഭീതിയും
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നടക്കുന്നത് അടുത്ത മാസമാണ്. കൃത്യമായി പറഞ്ഞാല്‍ ഏപ്രില്‍ 20-നാണ് ആദ്യ ഗ്രഹണം നടക്കുന്നത്. ഭൂമിശാസ്ത്രപരമായ നിരവധി മാറ്റങ്ങളുടെ ഫലമാണ് ഓരോ ഗ്രഹണങ്ങളും. ഓരോ രാശിമാറ്റവും ഗ്രഹണമാറ്റവും ജീവിതത്തില്‍ വളരെയധികം അനുകൂലമായ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. രാവിലെ 7.40ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചക്ക് 12.29 വരെയാണ് നിലനില്‍ക്കുന്നത്. ജ്യോതിഷപ്രകാരം ഈ ഗ്രഹണം നിങ്ങളെ പല വിധത്തില്‍ ബാധിക്കുന്നുണ്ട്. ചില രാശിക്കാര്‍ക്ക് ശുഭഫലങ്ങള്‍ നല്‍കുമെങ്കിലും ചില രാശിക്കാര്‍ക്ക് ഇത് ദോഷഫലങ്ങള്‍ നല്കുന്നു.

ജ്യോതിഷപ്രകാരം എല്ലാ രാശിക്കാരേയും ബാധിക്കുന്നതാണ് സൂര്യ ഗ്രഹണം. എന്നാല്‍ ഗ്രഹണ സംബന്ധമായ മാറ്റങ്ങള്‍ പല വിധത്തിലാണ് നമ്മുടെ ജീവിതത്തേയും സ്വാധീനിക്കുന്നത്. ഈ ഗ്രഹണ സമയം ജാഗ്രത പാലിക്കേണ്ട ചില രാശിക്കാരുണ്ട്. ആദ്യ ഗ്രഹണമായത് കൊണ്ട് തന്നെ അതിന്റെ ഫലം എപ്രകാരം ബാധിക്കും എന്നതിനെക്കുറിച്ച് പലപ്പോഴും സംശയം നിലനില്ക്കുന്നു. എന്നാല്‍ നിങ്ങളുടെ രാശിപ്രകാരം സൂര്യ ഗ്രഹണത്തില്‍ കരുതിയിരിക്കേണ്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണം അതീവ മോശം ഫലങ്ങള്‍ നല്‍കുന്നുണ്ട്. തൊഴിലില്‍ ആഗ്രഹിച്ചത് പോലെ യാതൊരു മാറ്റവും കൊണ്ട് വരുന്നതിന് സാധിക്കുകയില്ല. അത് മാത്രമല്ല തൊഴില്‍ നഷ്ടം വരെ സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ വിജയിക്കുന്നതില്‍ എപ്പോഴും തടസ്സങ്ങള്‍ നിലനില്ക്കുന്നു. മാനസികമായി നിങ്ങള്‍ വളരെയധികം തകര്‍ന്ന് നില്ക്കുന്ന സമയമായിരിക്കും. ഒരിക്കലും സന്തോഷത്തോടെ ജീവിതത്തെ ഈ സമയം നിങ്ങള്‍ക്ക് അഭിമുഖീകരിക്കുന്നതിന് സാധിക്കുകയില്ല. ജീവിതം സന്തോഷത്തിന് അന്യമായി മാറുന്നു. പ്രതീക്ഷിച്ച മാറ്റങ്ങള്‍ ജോലിയില്‍ ഉണ്ടാവില്ല.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് വളരെയധികം ദോഷകരമായ ഫലങ്ങളാണ് ഈ ദിനത്തില്‍ ഉണ്ടാവുന്നത്. പലപ്പോഴും ഇത് കന്നി രാശിക്കാരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നതാണ്. സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ശത്രുക്കള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. യാത്രകള്‍ പലപ്പോഴും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. പലപ്പോഴും ശത്രുക്കള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ ജീവിതം വളരെയധികം ദുസ്സഹമായി തീരുന്ന അവസ്ഥയാണ് നിങ്ങള്‍ക്ക് ഉണ്ടാവുന്നത്. ശത്രുക്കളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കുക.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഗ്രഹണം നല്കുന്ന സമയം അത്ര നല്ലതല്ല. ഇവര്‍ക്ക് ജീവിതത്തില്‍ വളരെയധികം സാമ്പത്തിക പ്രതിസന്ധി അനുഭവിക്കേണ്ടി വരാം. മാത്രമല്ല വാഹനം ഓടിക്കുമ്പോള്‍ അതീവ ശ്രദ്ധ വേണം. അപകടം ഏത് നിമിഷവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഏത് തീരുമാനം എടുക്കുമ്പോവും വളരെയധികം ക്ഷമയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കണം. ക്ഷമ ഇല്ലെങ്കില്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് കാരണമാകുന്നു. ജോലി നഷ്ടപ്പെടുന്നതിനും ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നതിനും സാധ്യതയുണ്ട്.

മകരം രാശി
മകരം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ആദ്യത്തെ ഗ്രഹണം നെഗറ്റീവ് ഫലങ്ങള്‍ ധാരാളം നല്കുന്നു. ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി നാം അതീവ ക്ഷമയോടെ കാത്തിരിക്കേണ്ടതാണ്. ആരോഗ്യ പ്രശ്നങ്ങള്‍ നിങ്ങളെ വിടാതെ പിടികൂടുന്നു. ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ അനുഭവിക്കേണ്ടി വരുന്ന ഒരു സമയമാണ് എന്നതാണ് സത്യം. ജോലിയില്‍ പല വിധത്തിലുള്ള വെല്ലുവിളികള്‍ നേരിടേണ്ടി വരാം. അതുകൊണ്ട് തന്നെ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. അപകടങ്ങള്‍ നിങ്ങളുടെ കൂടെ തന്നെ ഏത് സമയവും ഉണ്ടാവുന്നു. അതുകൊണ്ട് ശ്രദ്ധ വേണം.
Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
