Latest Updates
-
ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: മകം നക്ഷത്രത്തിന്റെ അപൂർവ്വ മാറ്റം, ഈ രാശിക്കാർക്ക് ഇനി ഭാഗ്യകാലം? -
2026 മെയ് 23-ലെ രവി യോഗം: ഈ 3 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, നിക്ഷേപത്തിന് സ്വർണ്ണ സമയം! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ധനയോഗം, കരിയറിൽ വൻ മാറ്റങ്ങൾ; ഭാഗ്യം കൂടെയുണ്ടാകുമോ? -
ശനിയാഴ്ചത്തെ നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഈ നക്ഷത്രക്കാർക്ക് ഇന്ന് വൻ ധനയോഗം! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: 22 മെയ് 2026-ലെ രാശിഫലം നിങ്ങളുടെ ജീവിതം മാറ്റുമോ? -
ചൂടുകാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ നെട്ടോട്ടമോ? സോഷ്യൽ മീഡിയയിലെ ഈ അപകടങ്ങൾ അറിഞ്ഞിരിക്കൂ! -
ഗുരുപുഷ്യ യോഗം കഴിഞ്ഞു; ഇനി വരുന്നത് ഭാഗ്യകാലമോ? സാമ്പത്തിക നേട്ടത്തിനായി ഈ കാര്യങ്ങൾ ഉടൻ ശ്രദ്ധിക്കൂ! -
കീർത്തി സുരേഷിന്റെ ആ മാറ്റം വെറും വ്യായാമമല്ല! ആരാധകർ ചോദിക്കുന്ന ആ ചോദ്യത്തിന് പിന്നിലെ സത്യം ഇതാണ് -
കത്തുന്ന വെയിലത്ത് പുറത്തിറങ്ങുമ്പോൾ ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ്, അറിയാം സുരക്ഷാ വഴികൾ -
കടുത്ത ചൂടിൽ തളരാതിരിക്കാൻ വെള്ളം മാത്രം പോരാ; ഈ പാനീയങ്ങൾ കരുതിയാൽ വേനൽക്കാലം സുരക്ഷിതമാക്കാം!
സൂര്യഗ്രഹണം 2023: ഏപ്രില്‍ 20-ന് ശേഷം കരിയര്‍, ധനം, കുടുബം വെച്ചടി വെച്ചടി കയറ്റം ഈ രാശിക്ക്
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യ ഗ്രഹണം സംഭവിക്കുന്നത് ഏപ്രില്‍ 20-നാണ്. ഈ സമയം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എപ്പോഴും അനുകൂലമായ പല വിധത്തിലുള്ള മാറ്റങ്ങളും പ്രതികൂല മാറ്റങ്ങളും ഗ്രഹണഫലമായി ഉണ്ടാവുന്നു. എന്നാല്‍ ഇതില്‍ തന്നെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് അനുകൂല മാറ്റങ്ങളേക്കാള്‍ പ്രതികൂല മാറ്റങ്ങള്‍ ഉണ്ടാവുന്നവരെയാണ്. ഗ്രഹണം നടക്കുന്നത് ഓരോ രാശിക്കാരേയും ബാധിക്കുമ്പോള്‍ അത് അനുകൂലമായ പല മാറ്റങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. എപ്പോഴും ഗ്രഹണം എന്ന് പറയുമ്പോള്‍ അതൊരിക്കലും മോശം ഫലം നല്‍കുന്നതാണ് എന്ന് വിചാരിക്കരുത്. ഗ്രഹണ സമയത്തും അനുകൂല മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു.

എല്ലാ തരത്തിലും ജീവിതത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഗ്രഹണത്തിന്റെ ഫലമായാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ജീവിതം സന്തോഷത്തിന്റേതായി മാറുന്നതിനും അധികം സമയം വേണ്ട എന്നതാണ് സത്യം. ഗ്രഹണ സമയം അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാവുന്ന ചില രാശിക്കാരുണ്ട്. അതില്‍ തന്നെ കരിയര്‍, ധനം, കുടുംബം എന്നീ മേഖലകളില്‍ അപ്രതീക്ഷിതമായ ധനനേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ ഏതൊക്കെ രാശിക്കാരിലാണ് അനുകൂല ഫലങ്ങള്‍ എന്ന് നോക്കാം.
മേടം രാശി

മേടം രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടാവുമെങ്കിലും ഗ്രഹണത്തോടെ അതിനെയെല്ലാം തരണം ചെയ്യുന്ന അവസ്ഥയുണ്ടാവുന്നു. പലപ്പോഴും നിങ്ങളുടെ പോസിറ്റീവ് ചിന്താഗതി തന്നെയാണ് എല്ലാത്തിനും മാതൃകയാവുന്നതും. ഈ സമയത്ത് നിക്ഷേപം നടത്തുന്നതിന് ഏറ്റവും അനുകൂലമായ സമയമാണ്. മാത്രമല്ല കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. അതോടൊപ്പം തന്നെ ചിലവുകള്‍ കുറയികയും പണമിടപാടുകള്‍ക്ക് അനുകൂലമായ സമയം സൃഷ്ടിക്കുകയും ചെയ്യുന്നു. നിങ്ങള്‍ക്ക് ധൈര്യമായി ആരോഗ്യ പ്രശ്നങ്ങളെ പ്രതിരോധിക്കുന്നതിനും കരിയറില്‍ പോസിറ്റീവ് മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിക്കുന്നു.
ചിങ്ങം രാശി

ചിങ്ങം രാശിക്കാര്‍ക്ക് പല രീതിയില്‍ സാമ്പത്തിക നേട്ടം അനുഭവപ്പെടുന്നുണ്ട്. പ്രത്യേകിച്ച് സൂര്യഗ്രഹണത്തിന് ശേഷം ഇവരുടെ ജീവിതത്തില്‍ അനുകൂലമായ പല നേട്ടങ്ങളും ഉണ്ടാവുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഇവരോടൊപ്പം എപ്പോഴും ഉണ്ടാവുന്നു. സത്യസന്ധതയും കഠിനാധ്വാനവും ഇവരെ മികച്ച രീതിയില്‍ ജീവിക്കുന്നതിന് സഹായിക്കുന്നു. കൂടുതല്‍ പണം സമ്പാദിക്കുന്നതിനുള്ള അവസരങ്ങള്‍ നിങ്ങളെ തേടി വരുന്നു. എല്ലാ തരത്തിലും ജീവിതത്തില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്. കരിയറില്‍ നിങ്ങള്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നു.
കന്നിരാശി

കന്നി രാശിക്കാര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഏപ്രില്‍ 20-ന് മുന്‍പ് ഉണ്ടാവുന്നു. എന്നാല്‍ ഗ്രഹണ ശേഷം ഇതെല്ലാം നിയന്ത്രണ വിധേയമാവുകയും അനുകൂലമായ സാമ്പത്തിക സ്ഥിതി ഉണ്ടാവുകയും ചെയ്യുന്നു. നിക്ഷേപങ്ങള്‍ക്കും മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്കും അനുകൂലമായ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഈ സമയത്ത് എന്തുകൊണ്ടും സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നത് അനുകൂലമായ മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി വര്‍ദ്ധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. ജീവിതം സന്തോഷത്തിന്റേയും സമാധാനത്തിന്റേയും ആയി മാറുകയും ചെയ്യുന്നു.
തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഏറ്റവും നല്ല സമയമാണ് സൂര്യ ഗ്രഹണ ശേഷം ഉണ്ടാവുന്നത്. ഇവരുടെ സാമ്പത്തിക സ്ഥിതി വളരെയധികം മെച്ചപ്പെടുന്നു. ജീവിതത്തില്‍ സന്തോഷവും സമാധാനവും നിലനില്ക്കുന്നു. വരുമാനം വര്‍ദ്ധിക്കുകയും അതിലൂടെ സാമ്പത്തികാടിത്തറ ശക്തിപ്പെടുകയും ചെയ്യുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും നിങ്ങള്‍ക്ക് പ്രയോജനം നല്കുന്നു. ജീവിതം സന്തോഷത്തിന്റേയും സമൃദ്ധിയുടേയും ആയി മാറുന്നു. വിവാഹം, കുടുംബം എന്നീ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളും സന്തോഷവും നിലനില്ക്കുന്നു. ഗ്രഹണശേഷം അനുകൂല മാറ്റങ്ങള്‍ നിങ്ങളെ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും.
വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് സൂര്യ ഗ്രഹണത്തിന് ശേഷമുള്ള സമയം അത്ഭുതപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ചിലവുകള്‍ നടത്തുമ്പോള്‍ അത് ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. വാഹനയോഗം കാണുന്നുണ്ട്. ഇത് കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സമയം തന്നെയാണ്. ശ്രദ്ധയോടേയും കാര്യക്ഷമതയോടേയും ഓരോ കാര്യങ്ങളും ചെയ്യുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നു. എന്നാല്‍ ശ്രദ്ധ ഏത് കാര്യത്തിലും ഉണ്ടാവുന്നത് നഷ്ടം സംഭവിക്കാതിരിക്കുന്നതിന് സഹായിക്കുന്നു. എല്ലാ തരത്തിലും അനുകൂലമായ പല മാറ്റങ്ങള്‍ നിങ്ങളെ തേടി വരുന്നു.
ഗ്രഹണം ലൈവ് ആയി നിങ്ങള്‍ക്ക് ഇവിടെ കാണാം



Click it and Unblock the Notifications
