Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കഷ്ടകാലം പുറകേവരും; സൂര്യഗ്രഹണ ദിവസം ഈ 6 രാശിക്ക് ശനിയുടെ ശല്യം, ദോഷങ്ങള്‍
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 20 ന് നടക്കാന്‍ പോകുന്നു. ഇത്തവണത്തെ സൂര്യഗ്രഹണം വളരെ പ്രത്യേകതയുള്ളതായിരിക്കും, കാരണം ഇത്തവണ 3 തരം സൂര്യഗ്രഹണങ്ങളാണ് ദൃശ്യമാകാന്‍ പോകുന്നത്. ശാസ്ത്രീയപരമായി, ഹൈബ്രിഡ് സൂര്യഗ്രഹണം എന്നാണ് ഇവയ്ക്ക് പേര് നല്‍കിയിരിക്കുന്നത്. ജ്യോതിഷപരമായി, ഈ സൂര്യഗ്രഹണം മേടം, അശ്വതി നക്ഷത്രം എന്നിവയില്‍ സംഭവിക്കും.
ജ്യോതിഷ കണക്കുകൂട്ടലുകള്‍ പ്രകാരം ഈ ഗ്രഹണത്തെ അങ്ങേയറ്റം കഠിനമായിട്ടാണ് വിശേഷിപ്പിക്കുന്നത്. രാഹു ഇതിനകം ഇരിക്കുന്ന മേടം രാശിയില്‍ സൂര്യനും നിലകൊള്ളുന്നു. ഇതുമൂലം രാഹു-കേതുക്കളുടെ നിഴല്‍ സൂര്യനില്‍ നിലനില്ക്കും. ഇതോടൊപ്പം കുംഭത്തില്‍ ഇരിക്കുന്ന ശനി മൂന്നാം ദര്‍ശനത്തിലൂടെ അതായത് വക്ര ദൃഷ്ടി വഴി സൂര്യനെ നോക്കുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ ഈ അശുഭ സ്ഥാനം പല രാശിക്കാരുടെയും ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

സൂര്യഗ്രഹണ ഫലം
സൂര്യനില്‍ രാഹു-കേതുവിന്റെ നിഴലും ശനിയുടെ പ്രതിലോമ ഭാവവും കാരണം ഇടവം കന്നി, തുലാം, ധനു, മകരം, മീനം എന്നീ രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമെന്ന് പറയുന്നു. ഇത് മേടം, കര്‍ക്കടക രാശിക്കാരെ ദോഷകരമായി ബാധിക്കും. മറുവശത്ത്, മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശിക്കാര്‍ ഗ്രഹങ്ങളുടെ ഈ അശുഭ സ്ഥാനത്ത് നിന്ന് രക്ഷിക്കപ്പെടും.

ഈ 6 രാശിക്കാര്‍ ശ്രദ്ധിക്കണം
ഇടവം, കന്നി, തുലാം, ധനു, മകരം, മീനം എന്നീ രാശിക്കാര്‍ ഗ്രഹണ സമയത്ത് കൂടുതല്‍ ശ്രദ്ധിക്കണം. ഈ രാശിക്കാര്‍ക്ക് ഏത് നിമിഷവും പ്രതിസന്ധികള്‍ കടന്നുവരാം. നിങ്ങളുടെ ജോലികള്‍ വഷളായേക്കാം. വഴക്കുകള്‍ക്കും തര്‍ക്കങ്ങള്‍ക്കും ശക്തമായ സാധ്യതയുണ്ട്. ധനനഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഈ സമയത്ത് പുതിയ ജോലികള്‍ ചെയ്യുന്നത് ഒഴിവാക്കുക. ജോലിയിലെ അശ്രദ്ധ നിങ്ങള്‍ക്ക് ദോഷം ചെയ്യും.

മേടം, കര്‍ക്കിടകം
സൂര്യഗ്രഹണ സമയത്ത് ഗ്രഹങ്ങളുടെ അശുഭ സ്ഥാനം മേടം, കര്‍ക്കടകം എന്നീ രാശിക്കാര്‍ക്ക് ദോഷം ചെയ്യും. വരുമാന സ്രോതസ്സുകളില്‍ നിന്ന് ആവശ്യത്തിന് പണം ലഭിക്കുമെങ്കിലും ചെലവുകള്‍ നിയന്ത്രണത്തിലായിരിക്കില്ല. ജോലിയില്‍ തടസ്സങ്ങള്‍ ഉണ്ടാകും. വിഷാദം നിങ്ങളെ പിടികൂടും. ഏതെങ്കിലും പഴയ രോഗം ഉയര്‍ന്നുവന്നേക്കാം. ആരോഗ്യകാര്യത്തില്‍ നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ദൃഷ്ടി പതിയാത്ത രാശിക്കാര്‍
മിഥുനം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ രാശിക്കാര്‍ക്ക് സൂര്യഗ്രഹണ സമയത്ത് ഗ്രഹങ്ങളുടെ അശുഭസ്ഥാനം ബാധിക്കില്ല. ഈ രാശിക്കാര്‍ക്ക് മുമ്പത്തെപ്പോലെ തൊഴില്‍, ബിസിനസ്സുകളില്‍ നേട്ടങ്ങള്‍ തുടര്‍ന്നും ലഭിക്കും. നഷ്ടപ്പെട്ട പഴയ വസ്തുവകകള്‍ കണ്ടെത്താനാകും. ആരോഗ്യനിലയും മികച്ചതായിരിക്കും. ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. വീട്ടിലെ അംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടും. സുഹൃത്തുക്കളില്‍ നിന്ന് സഹായങ്ങള്‍ ലഭിക്കും.

സൂര്യഗ്രഹണ കാലയളവ്
ഈ ഗ്രഹണം രാവിലെ 7.4 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29 ന് അവസാനിക്കും. ഈ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ 24 മിനിറ്റ് ആയിരിക്കും. ഈ സൂര്യഗ്രഹണത്തിന് രണ്ട് ദിവസത്തിന് ശേഷം ദേവഗുരു വ്യാഴം സംക്രമിക്കും. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല, അതിനാല്‍ ഈ ഗ്രഹണത്തിന്റെ സൂതക കാലം പരിഗണിക്കില്ല. എന്നാല്‍ ഈ സൂര്യഗ്രഹണം എല്ലാ രാശിക്കാരെയും ബാധിക്കും.

സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങള്‍
ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. ചൈന, അമേരിക്ക, മൈക്രോനേഷ്യ, മലേഷ്യ, ഫിജി, ജപ്പാന്, സമോവ, സോളമന് ഐലന്റ്, സിംഗപ്പൂര്‍, തായ്ലന്ഡ്, കംബോഡിയ, അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, വിയറ്റ്നാം, തായ്വാന്, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണേന്ത്യന്‍ എന്നീ രാജ്യങ്ങളില്‍ ഈ സൂര്യഗ്രഹണം ദൃശ്യമാകും. ദക്ഷിണ പസഫിക് സമുദ്രം പോലുള്ള സ്ഥലങ്ങളിലും ഇത് ദൃശ്യമാകും.

രാജ്യത്തും ലോകത്തും സൂര്യഗ്രഹണത്തിന്റെ പ്രഭാവം
ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാല്ല. അതിനാല്‍ അതിന്റെ സൂതക കാലം ഇന്ത്യയില്‍ കാണില്ല. എന്നാല്‍ ഓസ്ട്രേലിയ, ലാറ്റിനമേരിക്ക തുടങ്ങിയ രാജ്യങ്ങളിലും മറ്റ് പല സ്ഥലങ്ങളിലും ഇത് ദൃശ്യമാകും. അതിന്റെ ഫലമായി ഭൂമിശാസ്ത്രപരമായ സംഭവങ്ങളുടെ പ്രഭാവം ഭൂമിയില്‍ ദൃശ്യമാകും. ഈ ഗ്രഹണത്തിന്റെ പ്രഭാവം മൂലം റഷ്യയും ഉക്രൈനും തമ്മിലുള്ള യുദ്ധം ഇനിയും വര്‍ധിച്ചേക്കും.
ഏറ്റുമുട്ടലിന്റെയോ യുദ്ധത്തിന്റെയോ സാധ്യതകള്‍ വിവിധ മേഖലകളില്‍ ദൃശ്യമാകും. കൂടാതെ, പകര്‍ച്ചവ്യാധികള്‍ വീണ്ടും പ്രത്യക്ഷപ്പെടും. രാഷ്ട്രീയക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാം. അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങള്‍ തമ്മില്‍ അടുത്ത 6 മാസത്തിനുള്ളില്‍ സൂര്യഗ്രഹണത്തിന്റെ സ്വാധീനത്താല്‍ പ്രശ്നങ്ങള്‍ ഉണ്ടാവും.



Click it and Unblock the Notifications

