Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
വെറുതേ ഇരുന്നാലും ദോഷഫലം പിടികൂടും; ചൊവ്വ-ബുധന്‍ സംയോഗം, സൂര്യഗ്രഹണം ബാധിക്കുന്ന 5 രാശിക്കാര്‍
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഏപ്രില്‍ 20ന് നടക്കും. ജ്യോതിഷപരമായി, ഈ സൂര്യഗ്രഹണം വരുന്നത് മേടം, അശ്വതി നക്ഷത്രങ്ങളിലാണ്. ഈ സൂര്യഗ്രഹണത്തില്‍ ഗ്രഹങ്ങളുടെ വളരെ സവിശേഷമായ സംയോജനമുണ്ടാകും. ചൊവ്വ മിഥുന രാശിയിലും ബുധന്‍ മേടം രാശിയിലും നില്ക്കുന്നതിനാല് അശുഭ യോഗങ്ങള്‍ ഉണ്ടാകും. ജ്യോതിഷ പ്രകാരം മേടം രാശിയുടെ അധിപന് ചൊവ്വയും മിഥുനം രാശിയുടെ അധിപന് ബുധനുമാണ്.
മറുവശത്ത്, സൂര്യഗ്രഹണ സമയത്ത്, രാഹുവിനും ബുധനുമൊപ്പം സൂര്യന് അതിന്റെ ഉന്നത രാശിയായ മേടത്തില് ആയിരിക്കും. ബുധന്‍ മേടത്തിലും ചൊവ്വ മിഥുനത്തിലും നില്ക്കുന്നതിനാല് രാശിമാറ്റം സംഭവിക്കുന്നു. ഇതിന്റെ ഫലം ചില രാശികളില് പ്രതികൂലവും ചില രാശികളില് അനുകൂലവുമായിരിക്കും. ചൊവ്വയും ബുധനും തമ്മില്‍ ശത്രു ബന്ധമുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍, ചൊവ്വയും ബുധനും ചേര്‍ന്ന് അപകടകരമായ ഒരു സംയോജനം സൃഷ്ടിക്കും, അത് പല രാശിക്കാര്‍ക്കും അശുഭമായിരിക്കും. ഈ സൂര്യഗ്രഹണ സമയത്ത് ചൊവ്വ-ബുധന്‍ സംയോഗത്തിന്റെ ഫലമായി 5 രാശിക്കാര്‍ക്ക് പ്രശ്നങ്ങള്‍ വര്‍ധിക്കും. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
സൂര്യഗ്രഹണ സമയത്ത് മേടം രാശിക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ബുധന്റെയും ചൊവ്വയുടെയും ഈ രാശിമാറ്റം മേടം രാശിക്കാര്‍ക്ക് വളരെ അശുഭകരമായിരിക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കും. നിയമപരമായ കാര്യങ്ങളില്‍ നിങ്ങള്‍ അകപ്പെട്ടേക്കാം. ബിസിനസ്സില്‍ നഷ്ടമുണ്ടാകും, ധനനഷ്ടത്തിനും സാധ്യതയുണ്ട്. അതിനാല്‍, ഈ സമയത്ത് ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങളും അനാവശ്യ ചെലവുകളും ഒഴിവാക്കുക.

ഇടവം
സൂര്യഗ്രഹണ ദിവസം ചൊവ്വയുടെയും ബുധന്റെയും ഈ രാശിമാറ്റം ഇടവം രാശിക്കാര്‍ക്ക് അശുഭകരമായി മാറും. നിങ്ങള്‍ക്ക് ജോലിയില്‍ വിജയം ലഭിച്ചേക്കില്ല. മാനസിക സമ്മര്‍ദ്ദവും വര്‍ദ്ധിക്കും. ജോലിസ്ഥലത്ത് തര്‍ക്കങ്ങള്‍ ഉണ്ടാകാം. ദേഷ്യം നിയന്ത്രിക്കുക. യാത്രകളില്‍ നിന്നും അനാവശ്യ ചെലവുകളില്‍ നിന്നും അകലം പാലിക്കുന്നത് നല്ലതാണ്.

കന്നി
ചൊവ്വ-ബുധന്‍ സംയോഗം കന്നി രാശിക്കാര്‍ക്ക് അശുഭകരമാണെന്ന് തെളിയും. ഈ സമയത്ത് നിങ്ങള്‍ മാനസികമായി അസ്വസ്ഥരാകും. കുടുംബാന്തരീക്ഷം മോശമാകും. ഈ സമയം നിങ്ങള്‍ മാനസികമായി അസ്വസ്ഥമാകും. ചെറിയ കാര്യങ്ങളില്‍ പങ്കാളിയുമായി അകല്‍ച്ചയുണ്ടാകും. നിങ്ങളുടെ സംസാരത്തില്‍ നിയന്ത്രണം പാലിക്കുക.

തുലാം
സൂര്യഗ്രഹണ ദിവസം ചൊവ്വയും ബുധനും ചേര്‍ന്ന് സൃഷ്ടിക്കുന്ന അശുഭ യോഗ ഫലം നിങ്ങള്‍ക്ക് ദോഷമായിരിക്കും. ഈ സമയത്ത് നിങ്ങള്‍ക്ക് ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടിവരും. നിങ്ങളുടെ ജീവിത പങ്കാളിയുമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. ഒരു തരത്തിലുള്ള നിക്ഷേപത്തിനും ഈ സമയം അനുകൂലമല്ല. നിക്ഷേപങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുക.

മകരം
ചൊവ്വയും ബുധനും കൂടിച്ചേരുന്നത് മകരം രാശിക്കാരുടെ ആരോഗ്യത്തിന് അശുഭകരമായ ഫലമുണ്ടാക്കും. നിങ്ങള്‍ക്ക് കണ്ണും തൊണ്ടയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടായേക്കാം. അതുകൊണ്ട് നിങ്ങളുടെ ആരോഗ്യം ശ്രദ്ധിക്കുക. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടേണ്ടിവന്നേക്കാം.

സൂര്യഗ്രഹണം 2023
ഈ ഗ്രഹണം ഏപ്രില്‍ 20ന് രാവിലെ 7.4 ന് ആരംഭിച്ച് ഉച്ചയ്ക്ക് 12.29 ന് അവസാനിക്കും. ഈ സൂര്യഗ്രഹണത്തിന്റെ ദൈര്‍ഘ്യം 5 മണിക്കൂര്‍ 24 മിനിറ്റ് ആയിരിക്കും. ഈ സൂര്യഗ്രഹണത്തിന് രണ്ട് ദിവസത്തിന് ശേഷം ദേവഗുരു വ്യാഴം സംക്രമിക്കും. ഈ ഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല, അതിനാല്‍ ഈ ഗ്രഹണത്തിന്റെ സൂതക കാലം പരിഗണിക്കില്ല. എന്നാല്‍ ഈ സൂര്യഗ്രഹണം എല്ലാ രാശിക്കാരെയും ബാധിക്കും.

സൂര്യഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങള്‍
ഈ സൂര്യഗ്രഹണം ഇന്ത്യയില്‍ ദൃശ്യമാകില്ല. ചൈന, അമേരിക്ക, മൈക്രോനേഷ്യ, മലേഷ്യ, ഫിജി, ജപ്പാന്, സമോവ, സോളമന് ഐലന്റ്, സിംഗപ്പൂര്‍, തായ്ലന്ഡ്, കംബോഡിയ, അന്റാര്‍ട്ടിക്ക, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ്, വിയറ്റ്നാം, തായ്വാന്, പാപുവ ന്യൂ ഗിനിയ, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണേന്ത്യന്‍ എന്നീ രാജ്യങ്ങളില്‍ ഈ സൂര്യഗ്രഹണം ദൃശ്യമാകും. ദക്ഷിണ പസഫിക് സമുദ്രം പോലുള്ള സ്ഥലങ്ങളിലും ഇത് ദൃശ്യമാകും.



Click it and Unblock the Notifications

