For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

2022-ലെ അവസാന സൂര്യഗ്രഹണം: ഈ രാശിക്കാര്‍ ഗ്രഹണത്തെ സൂക്ഷിക്കണം

|

ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഒക്ടോബര്‍ 25-ന് സംഭവിക്കുന്നു. ഗ്രഹണത്തെ ചുറ്റിപ്പറ്റി പല വിധത്തിലുള്ള വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ഇന്നും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഗ്രഹണത്തെക്കുറിച്ച് നാം കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയില്‍ വരുന്നതാണ് ഗ്രഹണ ദിവസം സൂര്യനെ നേരിട്ട് നോക്കരുത് എന്ന്. ഇതിന് പിന്നീല്‍ കാഴ്ചയുമായി ബന്ധപ്പെട്ട് നിരവധി ശാസ്ത്രീയ കാര്യങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ ഇതല്ലാതെ വിശ്വാസവുമായി ബന്ധപ്പെട്ടും പല കാര്യങ്ങളും ഉണ്ട്. ഗ്രഹണത്തിന് തലേദിവസമാണ് ഈ വര്‍ഷത്തെ ദീപാവലി വരുന്നത്.

Solar Eclipse 2022

ജ്യോതിഷത്തില്‍ സൂര്യഗ്രഹണത്തിന് പ്രത്യേക പ്രാധാന്യമുണ്ട് എന്ന് നമുക്കറിയാം. ഗ്രഹണ സമയം എന്നത് വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. ജ്യോതിഷ പ്രകാരം സൂര്യഗ്രഹണം എല്ലാ രാശികളെയും ബാധിക്കും. എന്നാല്‍ ആ പ്രഭാവം അവസാനിക്കുമ്പോള്‍ ചില രാശിക്കാരെ ഗ്രഹണം നെഗറ്റീവായി ബാധിക്കുന്നു. ഇവര്‍ക്ക് പലപ്പോഴും ഗ്രഹണ സമയം വളരെ മോശം ഫലങ്ങളും ദൗര്‍ഭാഗ്യങ്ങളുമാണ് ഉണ്ടാവുന്നത്. ഇത്തരത്തില്‍ ഗ്രഹണത്തെ ഭയക്കേണ്ട ചില രാശിക്കാരുണ്ട്. അവര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഇടവം രാശി

ഇടവം രാശി

ഇടവം രാശിക്കാര്‍ക്ക് ഗ്രഹണ സമയം മോശം സമയമായാണ് കണക്കാക്കുന്നത്. ഗ്രഹണത്തിന്റെ പ്രഭാവം മൂലം അശുഭകരമായ പല ഫലങ്ങളും നിങ്ങളെ തേടി എത്തുന്നു. ഈ രാശിക്കാര്‍ക്ക് മനസമാധാനം ഇല്ലാത്ത അവസ്ഥയുണ്ടാവുന്നു. അതികഠിനമായ മാനസിക സംഘര്‍ഷം ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു. ഈ സൂര്യഗ്രഹണം ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളിലേക്കും നിങ്ങളെ എത്തിച്ചേക്കാം. വളരെയധികം കൂടുതല്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. കൂടാതെ, മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് വളരെയധികം ആശങ്കയുണ്ടാവാം. അതുകൊണ്ട് തന്നെ പുറത്തിറങ്ങുമ്പോള്‍ വളരെയധികം കരുതലോടെ വേണം പുറത്തിറങ്ങുന്നതിന്.

മിഥുനം രാശി

മിഥുനം രാശി

മിഥുനം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 25-ലെ സൂര്യഗ്രഹണം അശുഭകരമായ ഫലങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. പലപ്പോഴും ഗ്രഹണ സമയത്തുണ്ടാവുന്ന പ്രതിസന്ധികള്‍ ബിസിനസില്‍ മോശം ഫലങ്ങള്‍ ഇവര്‍ക്ക് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. വലിയ തോതിലുള്ള സാമ്പത്തിക നഷ്ടം ഉണ്ടായേക്കാം. എങ്കിലും ഇതിലെല്ലാം വളരെയധികം ശ്രദ്ധാലുവായിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലിയില്‍ പലപ്പോഴും മോശം മാറ്റങ്ങള്‍ സംഭവിച്ചേക്കാം. നിങ്ങളുടെ അശ്രദ്ധയുടെ ഫലമായി കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നതിനുള്ള സാധ്യതയുണ്ട്. കുടുംബത്തിലെ മാതാപിതാക്കളുമായോ സഹോദരന്മാരുമായോ കലഹത്തിന് സാധ്യത. ദാമ്പത്യ ജീവിതത്തിലും പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ടാവാം. ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നൊഴിയാതെ നിലനില്‍ക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി

കന്നി രാശി

കന്നി രാശിക്കാരേയും ഗ്രഹണം അശുഭകരമായാണ് ബാധിക്കുന്നത്. ജോലി സ്ഥലത്തുണ്ടാവുന്ന പ്രതിസന്ധികള്‍ നിങ്ങളുടെ മന:സമാധാനം കളയുന്നു. കന്നി രാശിക്കാര്‍ക്ക് സഹപ്രവര്‍ത്തകരുമായി പല കാര്യങ്ങളിലും ഏറ്റുമുട്ടേണ്ടതായി വരാം. സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും മാതാപിതാക്കളുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ദ്ധിക്കുന്നതിലേക്കും കാര്യങ്ങള്‍ പ്രതിസന്ധിയില്‍ എത്തുന്നതിനും ഉള്ള സാധ്യതയുണ്ട്. ബിസിനസില്‍ സാമ്പത്തിക പ്രതിസന്ധി ഉണ്ടാവാം. പലപ്പോഴും ഇത് നിങ്ങളെ കൂടുതല്‍ തളര്‍ത്തുന്നു. സൂര്യഗ്രഹണത്തില്‍ ഇവര്‍ വളരെ ശ്രദ്ധിച്ച് മുന്നേറണം.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ ഗ്രഹണം അത്ര നല്ല ഫലമല്ല നല്‍കുന്നത്. ഇവരുടെ ഏതൊരു പ്രവൃത്തിയേയും വളരെ മോശമായി ബാധിക്കുന്ന അവസ്ഥയാണ് ഗ്രഹണം നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗ്രഹണ ദോഷം വളരെ കൂടുതലായിരിക്കും. ഇത് കൂടാതെ വലിയ തോതില്‍ തന്നെ സാമ്പത്തിക പ്രതിസന്ധികളും ഇവരെ തേടി വരാം. പലപ്പോഴും വിചാരിച്ചതുപോലെ സാമ്പത്തിക കാര്യങ്ങള്‍ നടന്ന് പോവണം എന്നില്ല. സാമ്പത്തിക നഷ്ടവും വളരെ കൂടുതലായിരിക്കാം. ബിസിനസില്‍ പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ട അവസ്ഥയുണ്ടാവും. എന്നാല്‍ പലപ്പോഴും അത് സാമ്പത്തിക നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ജോലിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ചിലപ്പോള്‍ ജോവി തന്നെ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്താം. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരവത്കരിക്കരുത്. അതുകൊണ്ട് ഗ്രഹണ സമയം വളരെ കൃത്യതയോടെ ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണം അശുഭകരമായ ഫലങ്ങള്‍ നല്‍കുന്നു. സൂര്യഗ്രഹണത്തിന്റെ സ്വാധീനത്തില്‍ പലപ്പോഴും ഭാര്യാഭരതൃബന്ധത്തില്‍ കലഹങ്ങളും പ്രശ്‌നങ്ങളും വര്‍ദ്ധിച്ചേക്കാം. വൃശ്ചികം രാശിക്കാരെ വളരെ വലിയ തോതില്‍ സാമ്പത്തിക നഷ്ടം ബാധിച്ചേക്കാം. പലപ്പോഴും ബിസിനസ്സ് തകരുന്നതിനും അത് വഴി സാമ്പത്തിക പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നതിനും സാധ്യതയുണ്ട്. കുടുംബ വഴക്കുകള്‍ വര്‍ധിച്ചേക്കാം. വീട്ടുകാരുമായി സുഹൃത്തുക്കളുമായി അനാവശ്യ സംഘര്‍ഷങ്ങള്‍ക്കുള്ള സാധ്യത കാണുന്നു. ഒരു തരത്തിലും തര്‍ക്കങ്ങളില്‍ ഏര്‍പ്പെടരുത്. ഏത് കാര്യവും വളരെയധികം ശ്രദ്ധയോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു.

ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം: ഈ മൂന്ന് രാശിക്കാരുടെ സമയം തെളിയുംഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം: ഈ മൂന്ന് രാശിക്കാരുടെ സമയം തെളിയും

ഗ്രഹണ സമയം ഭക്ഷണത്തില്‍ ഒരു തുളസിയില ചേര്‍ക്കൂ: ഗ്രഹണദോഷങ്ങളെ അകറ്റാംഗ്രഹണ സമയം ഭക്ഷണത്തില്‍ ഒരു തുളസിയില ചേര്‍ക്കൂ: ഗ്രഹണദോഷങ്ങളെ അകറ്റാം

English summary

Solar Eclipse 2022 Will Be Unlucky For These Zodiac Signs

Here in this article we are discussing about these zodiac signs will bring bad luck on solar eclipse day in malayalam. Take a look.
Story first published: Monday, October 10, 2022, 17:02 [IST]
X
Desktop Bottom Promotion