Latest Updates
-
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്!
സൂര്യ ഗ്രഹണം ഭാഗ്യമാകുന്ന ചില രാശിക്കാരുണ്ട്: ആ ഭാഗ്യരാശികള്‍
ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നടക്കുന്നത് ഏപ്രില്‍ 30-നാണ്. ഭാഗിക സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോവുന്നത്. എന്നാല്‍ ഈ ദിനം പൊതുവേ ജ്യോതിശാസ്ത്രപരമായി അത്ര മികച്ചതായല്ല കണക്കാക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഗ്രഹണ ദിനത്തില്‍ നാം പല കാര്യങ്ങളും ചെയ്യരുത് എന്ന് ശാസ്ത്രം പറയുന്നത്. എന്നാല്‍ ഇതിന് പിന്നില്‍ ശാസ്ത്രീയമായ ചില കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ജ്യോതിശാസ്ത്രപരമായി വളരെയധികം പ്രാധാന്യമുള്ള ഒരു ദിവസത്തിലൂടെയാണ് നാം കടന്നു പോവുന്നതും. എന്നാല്‍ ഇതില്‍ തന്നെ രാശിപ്രകാരം ചില രാശിക്കാര്‍ക്ക് വളരെയധികം ഭാഗ്യം ഉണ്ടാവുന്നുണ്ട്. അങ്ങിനെയുള്ള ചില രാശിക്കാരെ നമുക്ക് തിരിച്ചറിയാം.

ഈ വര്‍ഷം ആകെ നാല് ഗ്രഹണങ്ങളാണ് സംഭവിക്കാന്‍ പോവുന്നത്. ഇതില്‍ ആദ്യത്തേതാണ് ഏപ്രില്‍ 30ന് നടക്കുന്ന സൂര്യഗ്രഹണം. ഇത് കൂടാതെ രണ്ട് ചന്ദ്രഗ്രഹണങ്ങളും ഒരു സൂര്യഗ്രഹണവും കൂടിയാണ് ഈ വര്‍ഷം നടക്കാന്‍ പോവുന്നത്. ആദ്യത്തെ സൂര്യഗ്രഹണത്തിന് ശേഷം കൃത്യം 15 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത്. ജ്യോതിഷ പ്രകാരം ഈ ഗ്രഹണം മേടം രാശിയിലും ഭരണി നക്ഷത്രത്തിലുമായാണ് നടക്കാന്‍ പോവുന്നത്. ഏതൊരു ഗ്രഹണത്തിലും ശുഭകരമായ അശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നാല്‍ ഈ വര്‍ഷത്തെ ആദ്യ സൂര്യ ഗ്രഹണത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് മികച്ച ഫലം ഉണ്ടാവുന്നത് എന്ന് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് സൂര്യഗ്രഹണം ഭാഗ്യം നല്കുന്നു എന്നാണ് പറയുന്നത്. കാരണം ഈ വര്‍ഷത്തെ സൂര്യഗ്രഹണം സംഭവിക്കുന്നത് മേടം രാശിയിലാണ്. അതുകൊണ്ട് തന്നെ ഇവര്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ഉണ്ടാവുന്നു എന്നാണ് വിശ്വാസം. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാവുന്നു. ഇതോടൊപ്പം തന്നെ ജീവിതത്തില്‍ അഭിവൃദ്ധി ഉണ്ടാവുന്നു എന്നാണ് പറയുന്നത്. അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ഇവരെ തേടി സമ്പത്ത് വരുന്നു. പാരമ്പര്യ സ്വത്ത് ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയുടെ കാര്യത്തില്‍ പ്രമോഷനും ശമ്പള വര്‍ദ്ധനവും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്.

മേടം രാശി
ഓഫീസില്‍ നിങ്ങള്‍ വിലമതിക്കപ്പെടുന്നുണ്ട്. ജോലി അന്വേഷിക്കുന്നവര്‍ക്കും ജോലിയില്‍ നിന്ന് മാറുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കും മികച്ച അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വിദേശ യാത്രക്ക് ഭാഗ്യം ഉണ്ടാവുന്നുണ്ട്. പലപ്പോഴും ജീവിതത്തില്‍ കൈവിട്ട് പോയ അവസരങ്ങള്‍ പിന്നീട് നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു സമയം കൂടിയാണ് ഇത്. പഠനത്തില്‍ മികച്ച വിജയം നിങ്ങളെ തേടി എത്തുന്നു. പുതിയ ലാഭകരമായ ഇടപാടും ബിസിനസില്‍ നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ മേടം രാശിക്കാര്‍ക്ക് വളരെയധികം ഭാഗ്യം നല്കുന്ന ഒരു ഗ്രഹണമായിരിക്കും എന്നുള്ളതാണ് ജ്യോതിഷം പറയുന്നത്.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്കും ഭാഗ്യം തരുന്നതാണ് എന്തുകൊണ്ടും സൂര്യഗ്രഹണം. 12 രാശിക്കാരില്‍ അഞ്ചാമത്തെ രാശിയാണ് ചിങ്ങം രാശി. ഇവര്‍ക്ക് ഗ്രഹണം ശുഭകരമായ പല ഫലങ്ങളും നല്‍കുന്നുണ്ട്. ചിങ്ങം രാശിയില്‍ ഗ്രഹണം ശുഭകരമായ സ്വാധീനം നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇവരെ തേടി നിരവധി കോണില്‍ നിന്ന് സാമ്പത്തിക അവസരങ്ങളും ഉണ്ടാവുന്നുണ്ട്. ജോലിക്ക് ആഗ്രഹിക്കുന്നവര്‍ക്ക് വളരെയധികം അവസരങ്ങള്‍ ഇങ്ങോട്ട് തേടി എത്തുന്നുണ്ട്. അതേസമയം, ജോലിയില്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ ഇവര്‍ക്കുണ്ടാവുന്നുണ്ട്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നതിന് മികച്ച സമയമാണ് എന്നതാണ് സത്യം.

ചിങ്ങം രാശി
നിങ്ങള്‍ എല്ലാവരോടും മികച്ച രീതിയില്‍ സഹകരിക്കുകയും എല്ലാവരുടേയും പിന്തുണയോടെ മുന്നോട്ട് പോവുകയും ചെയ്യുന്നുണ്ട്. സാമ്പത്തിക സ്ഥിരത ഉറപ്പ് വരുത്താന്‍ നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. നിരവധി ജോലി ഓഫറുകള്‍ നിങ്ങളെ തേടി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മികച്ച സമയാണ് ന്നെതാണ് ചിങ്ങം രാശിക്കാരുടെ പ്രത്യേകത. സൂര്യഗ്രഹണം എന്ന് പറയുന്നത് ചിങ്ങം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ ധാരാളം നല്‍കുന്നുണ്ട്.

ധനു രാശി
ധനു രാശിക്കാര്‍ക്കും സൂര്യഗ്രഹണം അനുകൂല ഫലം നല്‍കുന്നുണ്ട്. ഇവര്‍ക്ക് പല വിധത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത തരത്തില്‍ പലപ്പോഴും സാമ്പത്തിക നേട്ടം ഉണ്ടാവുന്നുണ്ട്. വായ്പ എടുത്തവരെങ്കിവ് അത് പൂര്‍ണമായും ഈ കാലയളവില്‍ തിരിച്ചടക്കുന്നതിന് സാധിക്കുന്നുണ്ട്. പുതിയ ബിസിനസ് ആരംഭിക്കുന്നതിനും അതിലൂടെ ലാഭം കൊയ്യുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു.
ശ്രദ്ധിക്കേണ്ടത്: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ അനുമാനങ്ങളും വിവരങ്ങളും മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് എന്നത്
ശ്രദ്ധിക്കുക.



Click it and Unblock the Notifications