Latest Updates
-
ജൂലൈ 16: ശുക്രൻ പൂരം നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
ജൂലൈ 15 ബുധ പുഷ്യ യോഗം: സാമ്പത്തിക നേട്ടത്തിന് ഈ സമയം പ്രയോജനപ്പെടുത്തൂ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഗുരു അസ്തമയത്തിലും ഭാഗ്യം തെളിയും: ഇന്ന് സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും കാത്തിരിക്കുന്ന 5 രാശിക്കാർ -
ജൂലൈ 15 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനക്ഷത്രങ്ങളും അറിയാം! -
ജൂലൈ 14 രാശിഫലം: കരിയറിൽ വൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
കർക്കടക മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? തിളക്കം നിലനിർത്താൻ ഈ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാം; അണുബാധകളെ അകറ്റാൻ ഈ മുൻകരുതലുകൾ മതി -
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ!
15 ദിവസത്തിനിടെ 2 ഗ്രഹണങ്ങള്‍, ഭാഗ്യം മറനീക്കി പുറത്തുവരുന്ന 3 രാശി, ശുഭനേട്ടങ്ങള്
ഒക്ടോബര്‍ മാസത്തില്‍ രണ്ട് ഗ്രഹണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുകയാണ് ലോകം. ഗ്രഹണത്തിന്, ജ്യോതിഷപരവും മതപരവുമായ പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രഹണ സമയത്ത് പല കാര്യങ്ങളിലും ആളുകള്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്നു. ഇപ്പോള്‍ ഈ വര്‍ഷത്തെ അവസാനത്തെ സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവുമാണ് സംഭവിക്കാന്‍ പോകുന്നത്. സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ഒക്ടോബര്‍ മാസത്തില്‍ നടക്കും. ഒക്ടോബര്‍ 14-ന് സൂര്യഗ്രഹണവും പിന്നീട് 15 ദിവസത്തിന് ശേഷം അതായത് ഒക്ടോബര്‍ 28-ന് ചന്ദ്രഗ്രഹണവും ഉണ്ടാകും.
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, സൂര്യഗ്രഹണം എല്ലായ്പ്പോഴും അമാവാസി തിഥിയില്‍ സംഭവിക്കുമ്പോള്‍ ചന്ദ്രഗ്രഹണം എല്ലായ്പ്പോഴും പൂര്‍ണിമ തിഥിയില്‍ സംഭവിക്കുന്നു. ഇത്തവണ ഒരു മാസത്തിനുള്ളില്‍ 2 ഗ്രഹണങ്ങള്‍ നടക്കുന്നതിനാല്‍ 12 രാശികളിലും അതിന്റെ പ്രഭാവം ഉണ്ടാകും. എന്നാല്‍ ഒക്ടോബര്‍ മാസത്തില്‍ സംഭവിക്കുന്ന രണ്ട് ഗ്രഹണങ്ങള്‍ 3 രാശിക്ക് തികച്ചും ഫലദായകമാണ്. ആ രാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഒക്ടോബറിലെ സൂര്യ, ചന്ദ്രഗ്രഹണം
ഒക്ടോബര്‍ മാസത്തില്‍ 15 ദിവസത്തെ ഇടവേളയില്‍ രണ്ട് ഗ്രഹണങ്ങള്‍ ഉണ്ടാകും. 2023 ഒക്ടോബര്‍ 14ന്, ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം രാത്രി 08:34ന് ആരംഭിച്ച് അര്‍ദ്ധരാത്രി 02:25 വരെ നീണ്ടുനില്‍ക്കും. ഈ വര്‍ഷത്തെ അവസാന ചന്ദ്രഗ്രഹണം ഒക്ടോബര്‍ 29ന് പുലര്‍ച്ചെ 01:06 ന് ആരംഭിച്ച് പുലര്‍ച്ചെ 02:22 ന് അവസാനിക്കും. ഇന്ത്യയില്‍ സൂര്യഗ്രഹണം ദൃശ്യമാകില്ല, അതേസമയം ചന്ദ്രഗ്രഹണം ദൃശ്യമാകും.
മിഥുനം
ജ്യോതിഷ കണക്കുകൂട്ടലുകള്‍ അനുസരിച്ച്, രണ്ട് ഗ്രഹണങ്ങളും മിഥുന രാശിക്കാര്‍ക്ക് വളരെയേറെ ഗുണം ചെയ്യും. ഇത് നിങ്ങള്‍ക്ക് ഭാഗ്യം കൊണ്ടുവരും. സാമ്പത്തിക നേട്ടത്തിനുള്ള മികച്ച അവസരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. തൊഴിലിലും ബിസിനസ്സിലും നല്ല പുരോഗതി കാണാന്‍ കഴിയും. ജോലിസ്ഥലത്ത് ബഹുമാനവും പുരോഗതിയും ഉണ്ടാകും. ഈ കാലയളവില്‍ നിങ്ങള്‍ക്ക് ഒരു വലിയ സ്ഥാനം ലഭിച്ചേക്കാം. മിഥുനം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ക്കും അവസരമുണ്ടാകും.
ചിങ്ങം
മിഥുന രാശിക്കാര്‍ക്ക് സൂര്യഗ്രഹണത്തിന്റെ ഫലം നല്ലതായിരിക്കും. സൂര്യഗ്രഹണ സമയത്ത് സൂര്യന് കന്നിരാശിയില്‍ ഉണ്ടാകും, അതിനാല്‍ ഈ രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. നിങ്ങള്‍ക്ക് ഈ സമയം ഭാഗ്യകടാക്ഷം ലഭിക്കും. നിങ്ങളുടെ ഉത്തരവാദിത്തം വര്‍ദ്ധിച്ചേക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. ബിസിനസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നല്ല ലാഭത്തിന്റെ ലക്ഷണമുണ്ട്. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. വിവിധ സ്രോതസ്സുകളില്‍ നിന്ന് പണം ലഭിക്കാന്‍ അവസരമുണ്ടാകും.

തുലാം
തുലാം രാശിയിലുള്ള ആളുകള്‍ക്ക് ഒക്ടോബര്‍ മാസം പ്രത്യേകിച്ചും ഗുണം ചെയ്യും. തുലാം രാശിക്കാര്‍ക്ക് രണ്ട് ഗ്രഹണങ്ങളുടെയും ഗുണങ്ങള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും നിങ്ങളുടെ എല്ലാ ജോലികളും ശക്തി പ്രാപിക്കുകയും ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ഒരു നല്ല ഇടപാട് ലഭിച്ചേക്കാം. കൂടാതെ പല തരത്തിലുള്ള നല്ല വാര്‍ത്തകളും ഈ സമയം നിങ്ങളെ തേടിയെത്തിയേക്കാം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications