Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
സന്താന ശ്രേയസ്സിനും സര്‍വ്വൈശ്വര്യത്തിനും സ്കന്ദ ഷഷ്ഠി, ആറ് ദിനം വ്രതാനുഷ്ഠാനം പ്രധാനം
ഹിന്ദുമതത്തില്‍ സ്കന്ദ ഷഷ്ഠിക്ക് വലിയ പ്രാധാന്യമുണ്ട്. തമിഴ്നാട്ടിലും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ഈ ഉത്സവം ആഘോഷിക്കപ്പെടുന്നു. സുബ്രഹ്മണ്യ പ്രീതിയ്ക്കായി നടത്തുന്ന വ്രതമാണിത്. ഷഷ്ടി വൃതം സാധാരണയായി മക്കളുടെ നല്ലതിനായി രക്ഷിതാക്കള്‍ എടുക്കുന്നതാണ്. ഇതോടൊപ്പം തന്നെ ഗൃഹദോഷങ്ങള്‍ക്കും സര്പ്പദോഷമകറ്റാനും മറ്റും സ്കന്ദ ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. 2024 ലെ ആദ്യ സ്കന്ദ ഷഷ്ഠി വ്രതം ജനുവരി 16ന് ആചരിക്കും. ഈ ദിവസം ഷഷ്ഠി വ്രതം പൂര്‍ണ്ണമായ ആചാരങ്ങളോടെ ആചരിക്കുന്നവര്‍ക്ക് മുരുകന് എല്ലാ ആഗ്രഹങ്ങളും സഫലമാക്കും.
താരകാസുരന്, സിംഹമുഖന്‍ എന്നീ അസുരന്മാരെ മുരുകന് വധിച്ചത് ഈ ദിവസമാണെന്ന് പറയപ്പെടുന്നു. ഈ അസുരന്മാരെ കൊന്ന് മുരുകന് തന്റെ ഭക്തരുടെ ജീവിതത്തില്‍ ശാന്തി പുനസ്ഥാപിച്ചതായി പറയപ്പെടുന്നു. അന്നുമുതല്‍ ഭക്തര്‍ ഈ ശുഭദിനത്തില്‍ സ്കന്ദനെ ആരാധിക്കുന്നു. എല്ലാ മാസവും ആഘോഷിക്കുന്ന ഹിന്ദു ഉത്സവങ്ങളില്‍ ഒന്നാണ് സ്കന്ദ ഷഷ്ഠി. ഈ ഉത്സവത്തിന് വലിയ പ്രാധാന്യമുണ്ട്. കൂടുതലും ഷഷ്ഠി വ്രതം ആഘോഷിക്കുന്നത് തമിഴരാണ്. ഈ ദിവസം ആളുകള്‍ സ്കന്ദ ഭഗവാനെ ഭക്തിയോടെ ആരാധിക്കുന്നു. മുരുകന്, കാര്ത്തികേയന്, സുബ്രഹ്മണ്യന് എന്നിവയാണ് സ്കന്ദന്റെ മറ്റു പേരുകള്‍.

സ്കന്ദഷഷ്ഠി വ്രതനിയമം
ആറു ദിവസമായും 3 ദിവസമായും തലേദിവസവും സ്കന്ദഷഷ്ഠി ദിവസം മാത്രമായും ഭക്തര്‍ക്ക് വ്രതം എടുക്കാവുന്നതാണ്. ആറു ദിവസം വിധിപ്രകാരം സ്കന്ദഷഷ്ഠി വ്രതം നോറ്റാല്‍ ആറു ഷഷ്ഠി വ്രതം അനുഷ്ഠിച്ച ഫലം ലഭിക്കും. ഈ വ്രതം നോല്‍ക്കുന്നവര്‍ മത്സ്യവും മാംസവും അടങ്ങിയ ഭക്ഷണം പൂര്‍ണമായും വെടിയണം. വ്രതമെടുക്കുന്നവര്‍ ബ്രഹ്മചര്യം പാലിക്കണം. ഒരു നേരം മാത്രമേ ആഹാരം കഴിക്കാവൂ. ഒരു ദിവസം മാത്രമായി വ്രതമെടുക്കുന്നവര്‍ തലേന്ന് ഒരിക്കലൂണും അന്ന് ഉപവാസവും അനുഷ്ഠിക്കണം. ആറു ദിവസം വ്രതമെടുക്കുന്നവര്‍ക്ക് എല്ലാ ദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ മാത്രവും കഴിക്കാം. തലേന്നും സ്കന്ദഷഷ്ഠി ദിവസം മാത്രമായും വ്രതം നോല്‍ക്കുന്നവര്‍ക്ക് ആരോഗ്യസ്ഥിതി പോലെ ലഘുഭക്ഷണം കഴിക്കാം.
സ്കന്ദഷഷ്ഠി പൂജാവിധി
സ്കന്ദഷഷ്ടിയില് ആറുദിവസത്തെ വ്രതാനുഷ്ഠാനം പരിപൂര്‍ണ ഫലം നല്‍കും. ഈ ദിവസങ്ങളില്‍ സുബ്രഹ്മണ്യഭുജംഗം, സ്കന്ദഷഷ്ടി കവചം, സ്കന്ദ പുരാണം തുടങ്ങിയവ പാരായണം ചെയ്യുന്നത് ഉത്തമമാണ്. ആദ്യത്തെ 5 ദിവസം ദേഹശുദ്ധി വരുത്തി മനശുദ്ധിയോടെ ഭഗവത് നാമങ്ങള്‍ ഉരുവിട്ട് ആഹാരനിയന്ത്രണം പാലിച്ച് നല്ല മനസോടെ കഴിയുക. മാംസ ഭക്ഷണവും മദ്യവും ഒഴിവാക്കണം. വ്രതദിവസവും തലേദിവസവും പകലുറക്കം പാടില്ല.
ഒരുനേരം അരി ആഹാരവും മറ്റു സമയങ്ങളില്‍ ലഘുഭക്ഷണവും കഴിക്കാം. ഷഷ്ഠിവ്രതം എടുക്കുന്നവര്‍ ആറാം ദിവസം സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത് വ്രതം അവസാനിപ്പിക്കുകുയം ചെയ്യാം. സൂര്യോദയത്തിന് മുമ്പ് എഴുന്നേറ്റ് കുളിച്ച് ധ്യാനത്തിന് ശേഷം, കാര്‍ത്തികേയന്റെ ശിശുരൂപത്തെ ജലം കൊണ്ട് ശുദ്ധീകരിക്കുക. അതിനുശേഷം പുഷ്പം, ചന്ദനം, ചന്ദനത്തിരി, വിളക്ക്, പഴങ്ങള്‍, മധുരപലഹാരങ്ങള്‍, വസ്ത്രങ്ങള്‍ മുതലായവ മുരുകന് സമര്‍പ്പിക്കുക.
സ്കന്ദഷഷ്ഠി വ്രതമെടുത്താലുള്ള ഗുണങ്ങള്‍
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, ശത്രുദോഷമുക്തി, രോഗനാശം, ദാമ്പത്യസൗഖ്യം, സന്താനലാഭം, ശത്രുനാശം എന്നിവയാണ് സ്കന്ദഷഷ്ഠി വ്രതമെടുത്താല്‍ കൈവരുന്ന പുണ്യഫലങ്ങള്‍. സന്തതികളുടെ ഐശ്വര്യത്തിനായി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. ഭര്‍ത്താവിന്റെയും സന്താനങ്ങളുടെയും ഐശ്വര്യത്തിനായും ഈ വ്രതം ആചരിക്കാം.
സ്കന്ദഷഷ്ഠിക്ക് നടത്തേണ്ട വഴിപാടുകള്‍
സ്കന്ദ ഷഷ്ഠി ദിവസം സുബ്രഹ്മണ്യക്ഷേത്രത്തില്‍ പാല്, എണ്ണ, കരിക്ക്, ഭസ്മം എന്നിവ അഭിഷേകമായും തൃമധുരം, പായസം എന്നിവ നേദ്യമായും നിങ്ങള്‍ക്ക് സമര്‍പ്പിക്കാം. മുരുകന് പ്രിയങ്കരമായ പുഷ്പങ്ങള്‍ അര്‍പ്പിക്കുന്നതും ഭഗവാന്റെ നാമം ജപിക്കുന്നതും ഐശ്വര്യപ്രദമാണ്.
സുബ്രഹ്മണ്യ പ്രീതിക്ക് ഈ മന്ത്രങ്ങള്‍
സുബ്രഹ്മണ്യഗായത്രി:
സനല്ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ തന്വോ
സ്കന്ദഃ പ്രചോദയാത്
കുമാരമന്ത്രം:
ഓം നമഃ കുമാരമൂര്‍ത്തയേ
സൗഭാഗ്യവര്‍ദ്ധനായ തേജസ്വിനേ
മോദമയായ ശിവാത്മജായ നമഃ
കുമാരമന്ത്രം:
ഓം നമഃ ഷണ്മുഖായ
രുദ്രസൂതായ സുന്ദരാംഗായ
കുമാരായ ശുഭവര്ണ്ണായ നമഃ
സുബ്രമണ്യ മൂലമന്ത്രം:
ഓം വചത്ഭുവേ നമഃ
ഷഷ്ഠിദേവീ മന്ത്രം
ഓം ഹ്രീം ഷഷ്ഠീദേവ്യെ സ്വാഹാ



Click it and Unblock the Notifications
