Latest Updates
-
ഹിമാചൽ യാത്രയിൽ റെഡ് അലർട്ട്; അട്ട കടിയും ചർമ്മ പ്രശ്നങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ -
2026 ഓഗസ്റ്റ് 13 വരെ ഗുരു അസ്തമയം: ഈ രാശിക്കാർക്ക് കഷ്ടകാലം, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത! -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: സ്വർണ്ണവും വാഹനവും വാങ്ങാൻ ഇന്നത്തെ ശുഭമുഹൂർത്തം ഇതാ -
2026 ജൂലൈ 20: ശിവയോഗവും സിദ്ധയോഗവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞ് കാര്യങ്ങൾ പ്ലാൻ ചെയ്യാം -
ജൂലൈ 20 തിങ്കളാഴ്ച: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ! -
2026 ജൂലൈ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ശുഭമുഹൂർത്തവും ഭാഗ്യനിർണ്ണയവും അറിയാം! -
ഇന്ത്യ vs ഇംഗ്ലണ്ട്: ലോർഡ്സിൽ ആര് കപ്പടിക്കും? പരമ്പരയുടെ വിധി നിർണ്ണയിക്കുന്ന ഫൈനൽ പോരാട്ടം ഇന്ന് -
കത്രീന കൈഫിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; വയറിലെ കൊഴുപ്പ് കളയാൻ 12 മിനിറ്റ് വ്യായാമം മതി! -
അമർനാഥ് യാത്ര നിർത്തിവെച്ചു; കഠിനമായ തണുപ്പിൽ ചർമ്മവും പാദങ്ങളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
സൂര്യൻ പൂയം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉറപ്പാക്കാൻ ഈ ശുഭമുഹൂർത്തങ്ങൾ പ്രയോജനപ്പെടുത്തൂ
സുബ്രഹ്മണ്യപ്രീതി നേടാനുള്ള ഉത്തമദിനം; സന്താനലാഭം നേടിത്തരുന്ന ഷഷ്ഠി വ്രതം
ഹിന്ദുമതത്തില്‍ ഷഷ്ഠി വ്രതത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് തമിഴ് ഹിന്ദുക്കള്‍ക്കിടയില്‍ ഇത് ഒരു പ്രധാന ദിവസമായി കണക്കാക്കപ്പെടുന്നു. മുരുകന്, കാര്ത്തികേയന്, സുബ്രഹ്മണ്യയന് തുടങ്ങിയ പേരുകളിലും സ്കന്ദഭഗവാന് അറിയപ്പെടുന്നു. പരമശിവന്റെയും പാര്‍വതി ദേവിയുടെയും മൂത്ത പുത്രനും ഗണേശന്റെ ജ്യേഷ്ഠനുമാണ് സ്കന്ദന്. ഒക്ടോബര്‍ 20നാണ് ഇത്തവണ ഷഷ്ഠി വ്രതം വരുന്നത്. സുബ്രഹ്മണ്യപ്രീതി നേടാനുള്ള ഉത്തമമായ ദിനമാണ് ഇത്. വെളുത്ത പക്ഷത്തിലെ ഷഷ്ഠിക്കാണ് ഭക്തര്‍ വ്രതമെടുക്കേണ്ടത്. എല്ലാ വ്രതങ്ങള്‍ക്കും അനുഷ്ഠാന ദിവസത്തിനാണ് പ്രാധാന്യം കൂടുതല്‍.
ഷഷ്ഠിവ്രതത്തിന് തലേദിവസമായ പഞ്ചമിക്കും പ്രാധാന്യമുണ്ട്. ഈ ദിവസം ഒരു നേരം മാത്രം അരിയാഹാരം കഴിച്ച് ആചാരങ്ങളെല്ലാം പാലിച്ച് വ്രതമെടുക്കണം. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള ആറ് ദിവസവും മല്‍സ്യമാംസാദികള്‍ വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് ബ്രഹ്മചര്യം പാലിച്ച് വ്രതം അനുഷ്ഠിക്കുന്നത് ഏറ്റവും ഉത്തമം. ഷഷ്ഠി ദിവസം കുളിച്ച് ശുദ്ധിയായി സുബ്രഹ്മണ്യക്ഷേത്ര ദര്‍ശനം നടത്തണം. അവിടെ നിന്ന് ഉച്ചയ്ക്ക് ലഭിക്കുന്ന നിവേദ്യം കഴിച്ച് വ്രതം മുറിക്കണം. ഒക്ടോബര്‍ മാസത്തില്‍ വരുന്ന ഷഷ്ഠിവ്രതത്തിന്റെ പ്രാധാന്യവും ആരാധനാരീതിയും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

സ്കന്ദ ഷഷ്ഠി ശുഭസമയം
അശ്വിനി മാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ഠി തിഥി ഒക്ടോബര്‍ 20 വെള്ളിയാഴ്ച പുലര്‍ച്ചെ 12:31 ന്. ഒക്ടോബര്‍ 20ന് രാത്രി 11.24ന് അവസാനിക്കും.
ഷഷ്ഠി വ്രതത്തിന്റെ പ്രാധാന്യം
സനാതന ധര്‍മ്മത്തില്‍, നവരാത്രിയുടെ അഞ്ചാം ദിവസം, സ്കന്ദമാതാവിനെ അതായത് ലോകമാതാവായ ആദിശക്തി പാര്‍വതി ദേവിയെ ആരാധിക്കുന്നു. അതിനാല്‍ സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നതിലൂടെ സ്കന്ദമാതാവും നിങ്ങളില്‍ പ്രസാദിക്കുന്നു. സന്തുഷ്ടയായ സ്കന്ദമാതാവ് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ശുക്ല പക്ഷത്തിലെ ആറാം ദിവസത്തിലാണ് കാര്ത്തികേയന് ജനിച്ചതെന്ന് പുരാണഗ്രന്ഥങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്, രോഗനാശം, ദാമ്പത്യസുഖം, ശത്രുനാശം എന്നിവയാണ് ഷഷ്ഠിവ്രത അനുഷ്ഠാനത്തിന്റെ നേട്ടങ്ങള്‍. സന്തതികളുടെ ശ്രേയസിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഏറെ ഉത്തമമാണ്. വ്രതമെടുക്കുന്നവര്‍ സുബ്രഹ്മണ്യസ്വാമിയുടെ മൂല മന്ത്രമായ ഓം വചത്ഭുവേ നമ: കഴിയുന്നത്ര തവണ ജപിക്കണം.
ഷഷ്ഠി വ്രതം ആരാധനാ രീതി
ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ആദ്യം വീട് വൃത്തിയാക്കുക. ഇതിനുശേഷം ഗംഗാജലം അടങ്ങിയ വെള്ളത്തില്‍ നിങ്ങള്‍ കുളിക്കുക. പുതുവസ്ത്രം ധരിച്ച് സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം കാര്‍ത്തികേയനെയും ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുക. അതിനുശേഷം പഴങ്ങള്‍, കായ്കള്‍, വിളക്ക്, അരി, മഞ്ഞള്‍, ചന്ദനം, പാല്, നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവകൊണ്ട് ശിവകുടുംബത്തെ ആരാധിക്കുക. പൂജാവേളയില്‍ കാര്‍ത്തികേയ ചാലിസ ചൊല്ലുകയും സ്തുതിക്കുകയും ചെയ്യുക. അവസാനമായി സന്തോഷത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, പകല്‍ ഉപവസിക്കുക. വൈകുന്നേരം ആരതി അര്‍ച്ചന നടത്തുക, പഴങ്ങള്‍ കഴിക്കുക.
ജീവിതവിജയത്തിന്
കുമാര ഷഷ്ഠി ആരാധനയില്‍ കാര്‍ത്തികേയ ഭഗവാന് മാങ്ങാനീര് സമര്‍പ്പിക്കുക. ഇത് നിങ്ങള്‍ക്ക് ജീവിത വിജയത്തിലേക്കുള്ള വഴി തുറന്നുതരുന്ന ഒരു പ്രതിവിധിയാണ്.
സന്താനങ്ങളുടെ വിജയത്തിന്
കാര്‍ത്തികേയ ഭഗവാന് ചുവന്ന ചന്ദനം സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ സന്താനങ്ങള്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാനാകും. ഇതോടൊപ്പം ഈ ശുഭദിനത്തില്‍ മയിലിനെയും ആരാധിക്കുക. ഇത് നിങ്ങളുടെ സന്താനങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ ഒഴിവാക്കും.
സ്കന്ദ ഷഷ്ഠി പ്രതിവിധി
* ഈ ദിവസം പൂജിക്കുമ്പോള്‍ ഷഷ്ഠി സ്തോത്രം ചൊല്ലണം. ഇതോടൊപ്പം കാര്‍ത്തികേയ ഭഗവാന്റെ നാമങ്ങളും ജപിക്കണം. കാര്ത്തികേയന് രക്തചന്ദനം അര്‍പ്പിച്ചാല്‍ നിങ്ങളുടെ സന്താനങ്ങളുടെ വിഷമതകള്‍ മാറുന്നു. അവരുടെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനവും ലഭിക്കും.
* ഓം ഹ്രീം ഷഷ്ഠിദേവൈ്യ സ്വാഹാ എന്ന മന്ത്രം താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വരനെ ലഭിക്കും.



Click it and Unblock the Notifications