Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
ഉദ്ദിഷ്ടകാര്യസിദ്ധി ഉറപ്പ് നല്‍കും സ്കന്ദ ഷഷ്ഠി വ്രതം; 2024ലെ വ്രതദിനങ്ങള്‍, മുരുകനെ ആരാധിക്കുന്ന വിധം
ഹൈന്ദവ വിശ്വാസമനുസരിച്ച് എല്ലാ മാസവും ശുക്ല പക്ഷ ഷഷ്ടിയിലാണ് സ്കന്ദ ഷഷ്ഠി ആഘോഷിക്കുന്നത്. ഈ ദിവസം ദേവന്മാരുടെ ദൈവമായ പരമശിവനെയും പാര്‍വതി ദേവിയുടെ മൂത്ത പുത്രനായ കാര്‍ത്തികേയനെയും ആരാധിക്കുന്നു. ഭക്തര്‍ ഈ ദിവസം കാര്‍ത്തികേയനെ ആരാധിച്ച് ഭക്തര്‍ വ്രതവും അനുഷ്ഠിക്കുന്നു. പാര്‍വതി നന്ദന്, മുരുകന്, സുബ്രഹ്മണ്യന്, സ്കന്ദദേവന്‍ തുടങ്ങിയ പേരുകളിലും കാര്ത്തികേയന് അറിയപ്പെടുന്നു.
ദക്ഷിണേന്ത്യയില്‍ കാര്‍ത്തികേയനെ ഭക്തര്‍ വളരെ ഭക്തിയോടെ ആരാധിക്കുന്നു. സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നത് സന്തോഷവും ഭാഗ്യവും കൈവരുത്തുമെന്നാണ് വിശ്വാസം. അതോടൊപ്പം, ജീവിതത്തില്‍ നിലനില്‍ക്കുന്ന എല്ലാത്തരം സങ്കടങ്ങളും കഷ്ടപ്പാടുകളും ഇല്ലാതാകുന്നു. 2024 വര്‍ഷത്തില്‍ വരുന്ന സ്കന്ദ ഷഷ്ഠികളുടെ കൃത്യമായ തീയതിയും സുബ്രഹ്മണ്യ സ്വാമിയെ ആരാധിക്കേണ്ടത് എങ്ങനെയെന്നും ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

16 ജനുവരി 2024 (ചൊവ്വ) - സ്കന്ദ ഷഷ്ഠി
5 ഫെബ്രുവരി 2024 (വ്യാഴം) - സ്കന്ദ ഷഷ്ഠി
15 മാര്‍ച്ച് 2024 (വെള്ളി) - സ്കന്ദ ഷഷ്ഠി
14 ഏപ്രില്‍ 2024 (ഞായര്‍) - സ്കന്ദ ഷഷ്ഠി
13 മെയ് 2024 (തിങ്കള്‍) - സ്കന്ദ ഷഷ്ഠി
12 ജൂണ്‍ 2024 (ബുധന്‍) - സ്കന്ദ ഷഷ്ഠി
11 ജൂലൈ 2024 (വ്യാഴം) - സ്കന്ദ ഷഷ്ഠി
10 ഓഗസ്റ്റ് 2024 (ശനി)- സ്കന്ദ ഷഷ്ഠി
09 സെപ്റ്റംബര്‍ 2024 (തിങ്കള്‍)- സ്കന്ദ ഷഷ്ഠി
08 ഒക്ടോബര്‍ 2024 (ചൊവ്വ) - സ്കന്ദ ഷഷ്ഠി
നവംബര്‍ 07, 2024 (വ്യാഴം) - സൂര്യ സംഹാരം, സ്കന്ദ ഷഷ്ഠി
07 ഡിസംബര്‍ 2024 (ശനി) - സുബ്രഹ്മണ്യ ഷഷ്ഠി, സ്കന്ദ ഷഷ്ഠി
ഷഷ്ഠി വ്രതത്തിന്റെ പ്രാധാന്യം
സനാതന ധര്‍മ്മത്തില്‍, നവരാത്രിയുടെ അഞ്ചാം ദിവസം, സ്കന്ദമാതാവിനെ അതായത് ലോകമാതാവായ ആദിശക്തി പാര്‍വതി ദേവിയെ ആരാധിക്കുന്നു. അതിനാല്‍ സ്കന്ദ ഷഷ്ഠി നാളില്‍ കാര്‍ത്തികേയനെ ആരാധിക്കുന്നതിലൂടെ സ്കന്ദമാതാവും നിങ്ങളില്‍ പ്രസാദിക്കുന്നു. സന്തുഷ്ടയായ സ്കന്ദമാതാവ് നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നു. ശുക്ല പക്ഷത്തിലെ ആറാം ദിവസത്തിലാണ് കാര്ത്തികേയന് ജനിച്ചതെന്ന് പുരാണഗ്രന്ഥങ്ങളില് രേഖപ്പെടുത്തിയിട്ടുണ്ട്.
സുബ്രഹ്മണ്യ ആരാധനാ രീതി
ഈ ദിവസം ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ എഴുന്നേറ്റ് ആദ്യം വീട് വൃത്തിയാക്കുക. ഇതിനുശേഷം ഗംഗാജലം അടങ്ങിയ വെള്ളത്തില്‍ നിങ്ങള്‍ കുളിക്കുക. പുതുവസ്ത്രം ധരിച്ച് സൂര്യദേവന് വെള്ളം സമര്‍പ്പിക്കുക. ഇതിനുശേഷം കാര്‍ത്തികേയനെയും ശിവനെയും പാര്‍വതി ദേവിയെയും ആരാധിക്കുക. അതിനുശേഷം പഴങ്ങള്‍, കായ്കള്‍, വിളക്ക്, അരി, മഞ്ഞള്‍, ചന്ദനം, പാല്, നെയ്യ്, സുഗന്ധദ്രവ്യങ്ങള്‍ എന്നിവകൊണ്ട് ശിവകുടുംബത്തെ ആരാധിക്കുക. പൂജാവേളയില്‍ കാര്‍ത്തികേയ ചാലിസ ചൊല്ലുകയും സ്തുതിക്കുകയും ചെയ്യുക. അവസാനമായി സന്തോഷത്തിനും സമൃദ്ധിക്കും സമാധാനത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുക. നിങ്ങളുടെ ആഗ്രഹം നിറവേറ്റാന്‍, പകല്‍ ഉപവസിക്കുക. വൈകുന്നേരം ആരതി അര്‍ച്ചന നടത്തുക, പഴങ്ങള്‍ കഴിക്കുക.
ജീവിതവിജയത്തിന്
കുമാര ഷഷ്ഠി ആരാധനയില്‍ കാര്‍ത്തികേയ ഭഗവാന് മാങ്ങാനീര് സമര്‍പ്പിക്കുക. ഇത് നിങ്ങള്‍ക്ക് ജീവിത വിജയത്തിലേക്കുള്ള വഴി തുറന്നുതരുന്ന ഒരു പ്രതിവിധിയാണ്.
സന്താനങ്ങളുടെ വിജയത്തിന്
കാര്‍ത്തികേയ ഭഗവാന് ചുവന്ന ചന്ദനം സമര്‍പ്പിക്കുക. ഇതോടെ നിങ്ങളുടെ സന്താനങ്ങള്‍ക്ക് ജീവിതത്തിലെ തടസ്സങ്ങള്‍ ഒഴിവാക്കാനാകും. ഇതോടൊപ്പം ഈ ശുഭദിനത്തില്‍ മയിലിനെയും ആരാധിക്കുക. ഇത് നിങ്ങളുടെ സന്താനങ്ങളുടെ ജീവിതത്തില്‍ നിന്ന് പ്രതിസന്ധികള്‍ ഒഴിവാക്കും.
രോഗങ്ങളില്‍ നിന്ന് രക്ഷയ്ക്ക്
രോഗങ്ങള്‍ തടയാനായി ഈ ശുഭദിനത്തില്‍ കാര്‍ത്തികേയ ഭഗവാന് തേന്‍ സമര്‍പ്പിക്കുക. പിന്നീട് അത് പ്രസാദമായി കഴിക്കുക.
സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് പരിഹാരം
സ്കന്ദ ഷഷ്ഠി ദിനത്തില്‍ കാര്‍ത്തികേയ ഭഗവാന് ഒരു നാണയം സമര്‍പ്പിച്ച് അത് പിന്നീട് നിങ്ങളുടെ പേഴ്സില്‍ സൂക്ഷിക്കുക.
വ്യാപാരത്തില്‍ പുരോഗതിക്ക്
ബിസിനസ്സിലും വ്യാപാരത്തിലും വിജയം നേടാനായി സ്കന്ദ ഷഷ്ഠി ദിനത്തില്‍, പണം സൂക്ഷിക്കുന്ന നിലവറയിലോ സ്ഥലത്തോ മഞ്ഞള്‍ കൊണ്ട് ഒരു സ്വസ്തിക ചിഹ്നം വരയ്ക്കുക.
ജീവിത സമൃദ്ധിക്ക്
വീടിന്റെ നടുവില്‍ കര്‍പ്പൂരം, കടുക് എന്നിവ കത്തിക്കുക. ഇത് കുടുംബത്തില്‍ നിലനില്‍ക്കുന്ന പിരിമുറുക്കങ്ങളും തര്‍ക്കങ്ങളും ഇല്ലാതാക്കും. ഇതോടൊപ്പം കുടുംബത്തില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും വരും.
സ്കന്ദ ഷഷ്ഠി പ്രതിവിധി
* ഈ ദിവസം പൂജിക്കുമ്പോള്‍ ഷഷ്ഠി സ്തോത്രം ചൊല്ലണം. ഇതോടൊപ്പം കാര്‍ത്തികേയ ഭഗവാന്റെ നാമങ്ങളും ജപിക്കണം. കാര്ത്തികേയന് രക്തചന്ദനം അര്‍പ്പിച്ചാല്‍ നിങ്ങളുടെ സന്താനങ്ങളുടെ വിഷമതകള്‍ മാറുന്നു. അവരുടെ ജീവിതത്തിലെ തടസ്സങ്ങളില്‍ നിന്ന് അവര്‍ക്ക് മോചനവും ലഭിക്കും.
* ഓം ഹ്രീം ഷഷ്ഠിദേവൈ്യ സ്വാഹാ എന്ന മന്ത്രം താമരവിത്ത് മാല ഉപയോഗിച്ച് 1100 തവണ ജപിക്കണം. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആഗ്രഹിക്കുന്ന വരനെ ലഭിക്കും.



Click it and Unblock the Notifications
