Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
രാഹുകേതുക്കളടക്കം 6 ഗ്രഹങ്ങള്‍ക്ക് സ്ഥാനമാറ്റം; 12 രാശിക്കും ഒക്ടോബര്‍ നല്‍കും ഫലം
സെപ്റ്റംബര്‍ മാസം അവസാനിക്കുകയായി. പുതിയൊരു മാസമായ ഒക്ടോബറിലേക്ക് കടക്കുകയാണ് നമ്മള്. ജ്യോതിഷപരമായി ഈ മാസം വളരെ പ്രധാനപ്പെട്ടതാണ്. വളരെ പ്രധാനപ്പെട്ട ആറ് ഗ്രഹങ്ങള്‍ ഒക്ടോബര്‍ മാസത്തില്‍ സംക്രമിക്കാന്‍ പോകുന്നു. ഒക്ടോബര്‍ ഒന്നിന് കന്നിരാശിയില്‍ ബുധന്‍ സംക്രമിക്കും. അടുത്തുതന്നെ ശുക്രനും ചിങ്ങം രാശിയിലേക്ക് സംക്രമിക്കും. ഇതിനുശേഷം ഒക്ടോബര്‍ 18ന് സൂര്യന് തുലാം രാശിയിലേക്കും 19ന് ബുധന്‍ വീണ്ടും തുലാം രാശിയിലേക്കും കടക്കും.
മാസാവസാനം അതായത് ഒക്ടോബര്‍ 30ന് രാഹുവും കേതുവും രാശി മാറും. രാഹു മീനം രാശിയിലും കേതു കന്നിരാശിയിലും സഞ്ചരിക്കും. ഒക്ടോബറിലെ ഈ 6 ഗ്രഹങ്ങളുടെ സംക്രമണം എല്ലാ രാശിക്കാരുടെ ജീവിതത്തെയും ബാധിക്കാന്‍ പോകുന്നു. ഒക്ടോബറിലെ ഗ്രഹസംക്രമണം മേടം മുതല്‍ മീനം വരെയുള്ള എല്ലാ രാശിക്കാര്‍ക്കും എങ്ങനെയായിരിക്കുമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

മേടം
ഒക്ടോബറിലെ ഗ്രഹസംക്രമത്തിന്റെ സ്വാധീനം മൂലം മേടം രാശിക്കാര്‍ അവരുടെ ആരോഗ്യത്തില്‍ പുരോഗതി കാണും. കൂടാതെ നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാകും. ഈ മാസം നിങ്ങള്‍ക്ക് ധനം ലഭിക്കാനുള്ള അവസരവുമുണ്ടാകും. കുടുംബാന്തരീക്ഷവും വളരെ മികച്ചതായിരിക്കും.
ഇടവം
ഇടവം രാശിക്കാര്‍ക്ക് കുറച്ച് സമയത്തിന് ശേഷം മാത്രമേ ഈ മാസം നിങ്ങളുടെ പരിശ്രമത്തിന്റെ ഫലം ലഭിക്കൂ. ഈ മാസം മാതാപിതാക്കളില്‍ നിന്നോ നിങ്ങളോട് അടുപ്പമുള്ളവരില്‍ നിന്നോ പണവും സമ്മാനങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ചെലവുകളും ഈ മാസം വളരെ ഉയര്‍ന്നതായിരിക്കും. അതിനാല്‍ നിങ്ങളുടെ ബജറ്റ് കൂടുതല്‍ ശ്രദ്ധിക്കുക.
മിഥുനം
ഈ മാസം, മിഥുനം രാശിക്കാര്‍ക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയും ലഭിക്കും. ഈ മാസം നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന എല്ലാ ജോലികളും മെച്ചപ്പെടും. എന്നിരുന്നാലും, മാസാവസാനം നിങ്ങള്‍ക്ക് ചില കാര്യങ്ങളില്‍ വിഷമമുണ്ടാകും. നിങ്ങളുടെ ദേഷ്യവും വര്‍ദ്ധിച്ചേക്കാം.
കര്‍ക്കടകം
കര്‍ക്കടക രാശിക്കാര്‍ക്ക് ഈ മാസം ജോലിയില്‍ ചില തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. എന്നിരുന്നാലും നിങ്ങള്‍ക്ക് വിജയം ലഭിക്കും. ഈ മാസം നിങ്ങളുടെ ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. നിങ്ങളുടെ ചുറ്റുമുള്ള ആളുകളോട് അല്പം ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. ജോലികളിലും കാലതാമസമുണ്ടാകാം.

ചിങ്ങം
ഈ മാസം ചിങ്ങം രാശിക്കാര്‍ ചില സുപ്രധാന ജോലികളില്‍ തടസ്സങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. എങ്കിലും അവസാനം വിജയം കൈവരിക്കും. ഈ മാസം നിങ്ങള്‍ക്ക് ധാരാളം നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. എന്നിരുന്നാലും, സൂര്യന്റെ സംക്രമത്തിന്റെ സ്വാധീനം കാരണം നിങ്ങളുടെ ജോലിയില്‍ നിങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടേണ്ടി വന്നേക്കാം. ഈ സമയം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളും മിതമായിരിക്കും.
കന്നി
കന്നി രാശിക്കാര്‍ക്ക് ഒക്ടോബര്‍ വളരെ നല്ലതായിരിക്കും. ഈ മാസം നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടവും പുരോഗതിയും ലഭിക്കാനുള്ള നല്ല അവസരങ്ങളുണ്ട്. ഈ മാസം നിങ്ങള്‍ക്ക് ധാരാളം നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം. എന്നിരുന്നാലും, കേതുവിന്റെ സംക്രമണം കാരണം, നിങ്ങള്‍ക്ക് അവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞേക്കില്ല. ഈ രാശിയിലുള്ള സ്ത്രീകള്‍ അവരുടെ കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ വളരെയധികം പരിശ്രമിക്കേണ്ടിവരും.
തുലാം
ഒക്ടോബര്‍ മാസത്തില്‍ തുലാം രാശിക്കാരുടെ കുടുംബത്തില്‍ നല്ലതും സന്തോഷകരവുമായ ചില സംഭവങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ട്. തൊഴിലിലുള്ളവര്‍ക്ക് പ്രമുഖരുമായി ഇടപഴകുന്നതിലൂടെ പുരോഗതിക്കുള്ള അവസരങ്ങള്‍ ലഭിക്കും. കൂടാതെ, ഈ മാസം നിങ്ങള്‍ക്ക് ആത്മീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യമുണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് രാഹുവും കേതുവും കൂടിച്ചേരുന്നതിനാല്‍ ഈ മാസം കൂടുതല്‍ സമയവും ഉപയോഗശൂന്യമായ പ്രവര്‍ത്തനങ്ങളില്‍ ചെലവഴിക്കേണ്ടിവരും. എന്നിരുന്നാലും, നിങ്ങളുടെ ആരോഗ്യം ചെറുതായി വഷളായേക്കാം. നിങ്ങള്‍ക്ക് ഉദര രോഗമോ കണ്ണിന് അസ്വസ്ഥതയോ അനുഭവപ്പെടാം. സൂര്യന്റെ സംക്രമം കാരണം കുടുംബത്തില്‍ നിങ്ങളുടെ അത്യാവശ്യ ചെലവുകള്‍ വര്‍ദ്ധിക്കും.

ധനു
ധനു രാശിക്കാര്‍ ഈ മാസം ജോലിയില്‍ വളരെ തിരക്കുള്ളവരായിരിക്കും. നിങ്ങളുടെ പണം എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കില്‍ ഈ മാസം നിങ്ങള്‍ക്ക് അത് ലഭിക്കും. നിങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട സന്തോഷവും വര്‍ദ്ധിക്കും. നിലവില്‍, നിങ്ങള്‍ക്ക് പെട്ടെന്ന് സമ്പത്ത് ലഭിക്കാനുള്ള അവസരങ്ങളുണ്ട്. എന്നിരുന്നാലും മാസം പുരോഗമിക്കുമ്പോള്‍ നിങ്ങള്‍ക്ക് അടുത്ത ബന്ധുവുമായി ചില തര്‍ക്കങ്ങളും ഉണ്ടായേക്കാം.
മകരം
ധനു രാശിക്കാര്‍ക്ക് ഈ മാസം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യമുണ്ടാകും. വീട്ടില്‍ ചില മംഗളകരമായ പ്രവര്‍ത്തനങ്ങളും നടത്തും. നിങ്ങളുടെ പല ജോലികളും പെട്ടെന്ന് പൂര്‍ത്തിയാകും. സമൂഹത്തില്‍ ബഹുമാനം വര്‍ദ്ധിക്കും. ബിസിനസ്സിലും ജോലിയിലും പുരോഗതിക്ക് സാധ്യതയുണ്ട്.
കുംഭം
കുംഭം രാശിക്കാര്‍ക്ക് ഈ മാസം വിജയം ലഭിക്കും. ഈ മാസം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബഹുമാനത്തില്‍ വര്‍ദ്ധനവുണ്ടാകും. ബിസിനസ്സിലും ജോലിയിലും സുഹൃത്തുക്കളില്‍ നിന്ന് പൂര്‍ണ്ണ പിന്തുണ ലഭിക്കും. ഈ മാസം നിങ്ങളുടെ ആഡംബരങ്ങള്‍ക്കായി കൂടുതല്‍ പണം ചിലവഴിക്കാന്‍ കഴിയും.
മീനം
ഒക്ടോബര്‍ മാസത്തില്‍, ഗ്രഹസംക്രമണങ്ങള്‍ കാരണം നിങ്ങളുടെ ചെലവുകള്‍ വളരെ ഉയര്‍ന്നതായിരിക്കും. നിങ്ങളുടെ പ്രതീക്ഷയ്ക്ക് വിപരീതമായി, ഈ മാസം നിങ്ങളുടെ ചെലവുകള്‍ കൂടുതലായിരിക്കും. നിങ്ങളുടെ ആരോഗ്യം കൂടുതല്‍ ശ്രദ്ധിക്കുക. ചില വിഷയങ്ങളില്‍ പിരിമുറുക്കവും ആശയക്കുഴപ്പവും ഉണ്ടാകും. ഈ മാസം നിങ്ങള്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കാന്‍ കൂടുതല്‍ സമയം ചെലവഴിക്കും. ജോലിയില്‍ അനാവശ്യ സമ്മര്‍ദ്ദം ഉണ്ടാകും.



Click it and Unblock the Notifications

