Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സ്, ജീവിതത്തില്‍ ഐശ്വര്യം; സീതാ നവമി ശുഭമുഹൂര്‍ത്തവും ആരാധനാരീതിയും
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, എല്ലാ വര്‍ഷവും വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥിയില്‍ സീതാ നവമി ആഘോഷിക്കുന്നു. മതവിശ്വാസമനുസരിച്ച്, ഈ ദിവസമാണ് സീതാ ദേവി ജനിച്ചത്. ഈ ദിവസം സീതാ ജയന്തി അല്ലെങ്കില്‍ ജാനകി നവമി എന്നും അറിയപ്പെടുന്നു. ഈ വിശേഷ ദിവസം സീതയെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് പ്രത്യേക നേട്ടങ്ങള്‍ ലഭിക്കുകയും ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും ഇല്ലാതാകുകയും ചെയ്യുന്നു.
ലക്ഷ്മി ദേവിയുടെ പ്രതീകമാണ് സീതയെന്ന് പറയപ്പെടുന്നു. സീതാദേവിയെ ആരാധിക്കുന്നതിലൂടെ ലക്ഷ്മി ദേവി പ്രസാദിക്കുന്നു. ഈ ദിവസം സീതാ ദേവിയെ ആരാധിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൂടാതെ സന്താന സന്തോഷവും നല്കുന്നു. സീതയെ ആരാധിക്കുന്നതിലൂടെ ജീവിതത്തിലെ എല്ലാ വിഷമതകളും മാറുമെന്നാണ് വിശ്വാസം. സീതാ നവമി നാളില്‍ വിവാഹിതരായ സ്ത്രീകള്‍ തങ്ങളുടെ ഭര്ത്താക്കന്മാരുടെ ദീര്‍ഘായുസ്സിനായി വ്രതവും അനുഷ്ഠിക്കാറുണ്ട്. സീതാ നവമിയുടെ ശുഭകരമായ സമയവും പ്രാധാന്യവും ആരാധനാ രീതിയും അറിയാന്‍ ലേഖനം വായിക്കൂ.

സീതാ നവമി 2023 ശുഭ മുഹൂര്‍ത്തം
ഹിന്ദു കലണ്ടര്‍ അനുസരിച്ച്, വൈശാഖ മാസത്തിലെ ശുക്ല പക്ഷത്തിലെ നവമി തിഥി ഏപ്രില്‍ 28ന് വൈകുന്നേരം 04:01 ന് ആരംഭിച്ച് ഏപ്രില്‍ 29ന് വൈകുന്നേരം 06:22 ന് അവസാനിക്കും. സീതാ നവമി ഉത്സവം ഏപ്രില്‍ 29 ശനിയാഴ്ച ആഘോഷിക്കും. പഞ്ചാംഗം അനുസരിച്ച്, ഈ ദിവസം രവിയോഗം രൂപപ്പെടുന്നു. ഇത് ഉച്ചയ്ക്ക് 12:47 മുതല്‍ അടുത്ത ദിവസം പുലര്‍ച്ചെ 05:42 വരെ നീണ്ടുനില്‍ക്കും.

സീതാ നവമിയുടെ പ്രാധാന്യം
ലക്ഷ്മിയുടെ രൂപമാണ് സീതയെന്നാണ് മതവിശ്വാസമാണ്. അതിനാല്‍, ഈ പ്രത്യേക ദിവസം സീതയെ ആരാധിക്കുന്നതിലൂടെ, ലക്ഷ്മി ദേവി തന്നെ പ്രസാദിക്കുകയും എല്ലാവിധ സന്തോഷങ്ങളും നല്കി നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു. സീതാ നവമി നാളില്‍ ആരാധിക്കുന്നതിലൂടെ രോഗങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും കുടുംബ കലഹങ്ങളില്‍ നിന്നും ഭക്തര്‍ക്ക് മോചനം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

സീതാ നവമി പൂജാവിധി
സീതാ നവമി നാളില്‍ സീതാദേവിയെ പുഷ്പം, ധൂപം, വിളക്ക്, മധുരപലഹാരങ്ങള്‍ മുതലായവ ഉപയോഗിച്ച് യഥാവിധി പൂജിക്കുന്നു. എള്ളെണ്ണയോ പശുവിന് നെയ്യോ ഒഴിച്ച വിളക്കും ഈ ദിവസം കത്തിക്കുന്നു. ചുവന്ന പൂവ് സീതയ്ക്ക് വളരെ പ്രിയപ്പെട്ടതാണ്. അതുകൊണ്ട് ഈ ദിവസം ചുവപ്പോ മഞ്ഞയോ നിറമുള്ള പൂക്കള്‍ സമര്‍പ്പിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ സീതാദേവി ഉടന്‍ തന്നെ സന്തുഷ്ടയാകുമെന്നാണ് വിശ്വാസം.

സീതാദേവിയെ ആരാധിച്ചാലുള്ള ഗുണങ്ങള്‍
ഇന്ത്യയിലുടനീളം സീതാ നവമി ആവേശത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കപ്പെടുന്നു, ആളുകള്‍ തങ്ങളുടെ ഇണയുടെ സന്തോഷത്തിനും ദീര്‍ഘായുസ്സിനുമായി സീതാദേവിയില്‍ നിന്ന് അനുഗ്രഹം തേടുന്നു. ശ്രീരാമനെയും സീതയെയും ഒരുമിച്ച് ആരാധിക്കുന്നത് ദാമ്പത്യത്തില്‍ സമാധാനവും ഐക്യവും സന്തോഷവും നല്കുന്നു. ത്യാഗം, എളിമ, മാതൃത്വം, സമര്‍പ്പണം തുടങ്ങിയ ഗുണങ്ങളെ സൂചിപ്പിക്കുന്ന ശുദ്ധി, ഭക്തി, വിശ്വാസം എന്നിവയോടെയാണ് പല സ്ത്രീകളും സീതാനവമി വ്രതം അനുഷ്ഠിക്കുന്നത്.

തടസ്സങ്ങള്‍ നീക്കാന്‍
ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങള്‍ അകറ്റാനായി സീതാ നവമി വേളയില്‍ ശ്രീരാമനെയും സീതാ ദേവിയെയും ആചാരങ്ങളോടെ ആരാധിക്കുക. ഇതോടൊപ്പം ഈ ദിവസം ജാനകി സ്തോത്രവും രാമ സ്തുതിയും പാരായണം ചെയ്യുക. കഴിയുമെങ്കില്‍ സുന്ദരകാണ്ഡവും ചൊല്ലുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ജീവിതത്തില്‍ വരാനിരിക്കുന്ന എല്ലാ തടസ്സങ്ങളും നീങ്ങുകയും നിങ്ങള്‍ക്ക് സന്തോഷവും സമൃദ്ധിയും ലഭിക്കുകയും ചെയ്യുന്നു.

ആഗ്രഹ പൂര്‍ത്തീകരണത്തിന്
സീതാ നവമി ദിനത്തില്‍ ശ്രീരാമക്ഷേത്രത്തിലെ സീതാ ദേവിയുടെ പാദങ്ങളില്‍ ഹനുമാന് വിഗ്രഹം അര്‍പ്പിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും. ഈ പ്രതിവിധി രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ചെയ്യുന്നത് പ്രത്യേകം ഗുണകരമാണ്. ഇതോടൊപ്പം നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്ന പ്രശ്നങ്ങളും നീങ്ങുന്നതായിരിക്കും.

സമ്പത്തും സമൃദ്ധിയും ലഭിക്കാന്‍
സമ്പത്തും ഐശ്വര്യവും ലഭിക്കാന്‍ സീതാ നവമി ദിനത്തില്‍ വീട്ടിലോ ശ്രീരാമക്ഷേത്രത്തിലോ ആരാധന നടത്തുക. ഇതോടൊപ്പം ഈ ദിവസം ശ്രീരാമനും സീതയ്ക്കും മഞ്ഞ വസ്ത്രങ്ങള്‍ സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ ശ്രീരാമനും സീതാ ദേവിയും പ്രസാദിക്കുകയും നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുകയും ചെയ്യുന്നു.



Click it and Unblock the Notifications

