Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
Sita Navami 2022 : ഐശ്വര്യവും സമ്പത്തും നേടാന്‍ സീതാ നവമി ആരാധന
വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ ഒമ്പതാം ദിവസമാണ് സീതാ നവമി ആഘോഷിക്കുന്നത്. ഈ ദിവസമാണ് സീതാദേവി പൂയം നക്ഷത്രത്തില്‍ ഭൂമിയില്‍ അവതരിച്ചത്. രാമനവമിയുടെ പ്രാധാന്യം പോലെ തന്നെ ഹിന്ദുമതത്തില്‍ സീതാ നവമിയുടെയും പ്രാധാന്യം പറഞ്ഞിട്ടുണ്ട്. സീതാ നവമി നാളില്‍ സീതാ ദേവിയെ പ്രത്യേകം ആരാധിക്കുന്നു. നവമി നാളില്‍ സീതയെ ആരാധിക്കുന്നത് ജീവിതത്തിലെ എല്ലാ പ്രയാസങ്ങളും അകറ്റുമെന്ന് പറയപ്പെടുന്നു.
മെയ് 10 ചൊവ്വാഴ്ചയാണ് ഇത്തവണ സീതാ നവമി ആഘോഷിക്കുന്നത്. ശ്രീരാമന്റെ ഭാര്യയാണ് സീതാദേവി. അവരുടെ ത്യാഗവും സമര്‍പ്പണവും പുരാണങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ഹിന്ദുവിശ്വാസികള്‍ സീതാ നവമി ഉത്സവം വളരെ ഗംഭീരമായി ആഘോഷിക്കപ്പെടുന്നു. ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി വ്രതം അനുഷ്ഠിക്കുന്നു. സീതാ നവമിയുടെ പൂജാ രീതി, പ്രാധാന്യം എന്നിവ ഇവിടെ വായിച്ചറിയാം.

സീതാ നവമിയുടെ പ്രാധാന്യം
ലക്ഷ്മി ദേവിയുടെ അവതാരമായാണ് സീതയെ കണക്കാക്കുന്നത്. അതിനാല്‍, സീതാദേവിയെ ആരാധിക്കുന്നത് ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ്. സീതാ നവമി നാളില്‍ സീതാദേവിയെ ആത്മാര്‍ത്ഥമായി ആരാധിക്കുന്നവരുടെ വീട്ടില്‍ ഒരിക്കലും പണത്തിന് ക്ഷാമമുണ്ടാകില്ല. സീതാദേവിയെ ആരാധിക്കുന്നതിലൂടെ രോഗങ്ങളില്‍ നിന്നും കുടുംബകലഹങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നും വിശ്വാസമുണ്ട്.

ആരാധനാ രീതി
സീതാ നവമി ദിനത്തില്‍ സീതാദേവിയെ അലങ്കരിച്ച് മധുരപലഹാരങ്ങള്‍ സമര്‍പ്പിക്കുന്നു. അരി, ധൂപവര്‍ഗ്ഗം, വിളക്ക്, ചുവന്ന പുഷ്പ മാല, ജമന്തി പൂക്കള്‍, മധുരപലഹാരങ്ങള്‍ മുതലായവ കൊണ്ട് സീതാദേവിയെ ആരാധിക്കുക. എള്ളെണ്ണയോ പശുവിന് നെയ്യോ ഇട്ട വിളക്ക് കൊളുത്തി ഇരിപ്പിടത്തില്‍ ഇരുന്ന് ചുവന്ന ചന്ദനം കൊണ്ടുള്ള മാല ഉപയോഗിച്ച് 'ഓം ശ്രീ സീതയേ നമ' എന്ന മന്ത്രം ജപിക്കുക. നിങ്ങളുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിക്കുക. ചുവപ്പ് അല്ലെങ്കില്‍ മഞ്ഞ പൂക്കള്‍ കൊണ്ട് ശ്രീരാമനെ ആരാധിക്കുക.

സീതാദേവിയുടെ സവിശേഷതകള്‍
ഒരു സ്ത്രീക്ക് അവളുടെ സ്വഭാവത്തില്‍ ഉണ്ടായിരിക്കണമെന്ന് ആളുകള്‍ വിശ്വസിക്കുന്ന എല്ലാ മൂല്യങ്ങളും സീതാദേവിക്കുണ്ട്. കൂടാതെ ബുദ്ധി, സമൃദ്ധി എന്നിവയ്ക്ക് തുല്യമായി കരുതുന്ന പുണ്യവും ക്ഷമയുമുള്ള ഒരു സ്ത്രീയായും സീതാദേവിയെ ചിത്രീകരിക്കുന്നു. വിശുദ്ധിയുടെ പര്യായമായ സീതാദേവി ഉത്തമയായ മകളും ഭാര്യയും അമ്മയുമാണ്. അവരുടെ സദ്ഗുണങ്ങള്‍ എന്നും ബഹുമാനിക്കപ്പെടുന്നു, കൂടാതെ സ്ത്രീത്വത്തിലെ ശ്രേഷ്ഠമായ എല്ലാറ്റിന്റെയും പ്രതീകമാണ് അവര്‍.

സീതാദേവിയുടെ ജനനം
ലക്ഷ്മി ദേവിയുടെ അവതാരമായി സീതയെ കണക്കാക്കപ്പെടുന്നു. വിഷ്ണുവിന്റെ അവതാരമായ ശ്രീരാമന്, ഭൂമിയില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുന്നതിനായി വൈകുണ്ഠത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ലക്ഷ്മീദേവി അവരെ അനുഗമിച്ചു. ഭൂമി ദേവിയുടെ മകളായും സീതയെ കണക്കാക്കുന്നു. ഇതിഹാസ നായികയായ ദ്രൗപതിയായും പദ്മാവതിയായും സീത പുനര്ജനിക്കുകയുണ്ടായി എന്നും പറയപ്പെടുന്നു.

സീതാദേവിയെ ആരാധിച്ചാലുള്ള ഗുണങ്ങള്‍
ഇന്ത്യയിലുടനീളം സീതാ നവമി ആവേശത്തോടെയും സന്തോഷത്തോടെയും ആഘോഷിക്കപ്പെടുന്നു, ആളുകള്‍ തങ്ങളുടെ ഇണയുടെ സന്തോഷത്തിനും ദീര്‍ഘായുസ്സിനുമായി സീതാദേവിയില്‍ നിന്ന് അനുഗ്രഹം തേടുന്നു. ശ്രീരാമനെയും സീതയെയും ഒരുമിച്ച് ആരാധിക്കുന്നത് ദാമ്പത്യത്തില്‍ സമാധാനവും ഐക്യവും സന്തോഷവും നല്കുന്നു. ത്യാഗം, എളിമ, മാതൃത്വം, സമര്‍പ്പണം തുടങ്ങിയ ഗുണങ്ങളെ സൂചിപ്പിക്കുന്ന ശുദ്ധി, ഭക്തി, വിശ്വാസം എന്നിവയോടെയാണ് പല സ്ത്രീകളും സീതാനവമി വ്രതം അനുഷ്ഠിക്കുന്നത്.



Click it and Unblock the Notifications
