For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Sita Navami 2021: ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിന് ഉത്തമം സീതാനവമി നാളിലെ വ്രതം

|

സീതാദേവിയുടെ ജന്മദിനമാണ് ഇന്ത്യയിലുടനീളം സീതാനവമിയായി ആഘോഷിക്കുന്നത്. വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി ഈ ദിവസം ഉപവസിക്കുന്നത് അങ്ങേയറ്റം ശുഭകരമായി കണക്കാക്കുന്നു. സീതാ ജയന്തി എന്നും അറിയപ്പെടുന്ന ഈ ദിവസം വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിലെ നവമി തിതിയിലാണ് ആഘോഷിക്കുന്നത്.

Most read: ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read: ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

പൂയം നക്ഷത്രത്തിലാണ് സീതാദേവി ജനിച്ചതെന്ന് കരുതുന്നു. സീതാദേവിയെ വിവാഹം കഴിച്ച ശ്രീരാമന്‍ ചൈത്ര മാസത്തിലെ ശുക്ലപക്ഷ സമയത്ത് നവമി തിതിയിലാണ് ജനിച്ചത്. ഹിന്ദു കലണ്ടര്‍ പ്രകാരം രാമ നവമി കഴിഞ്ഞ് ഒരു മാസത്തിനുശേഷമാണ് സീതാനവമി വരുന്നത്. സീതാനവമിയുടെ പ്രത്യേകതകളും സീതാദേവിയെ ആരാധിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങളും ഈ ലേഖനത്തില്‍ വായിച്ചറിയാം.

സീതാനവമി 2021

സീതാനവമി 2021

ഈ വര്‍ഷം മെയ് 21 നാണ് സീതാ നവാമി ഉത്സവം ആഘോഷിക്കുന്നത്. വൈശാഖ മാസത്തിലെ ശുക്ലപക്ഷത്തിന്റെ ഒമ്പതാം ദിവസമാണ് സീതാദേവി ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ത്യാഗത്തിനും സമര്‍പ്പണത്തിനും പേരുകേട്ട സീതാദേവിയെ ഈ ദിവസം പൂജിക്കുന്നു. ഈ വര്‍ഷം സീതാ നവമി മുഹൂര്‍ത്തം ഇതാണ്:

നവമി തീയതിയുടെ ആരംഭം - 20 മെയ് 2021, 12:25

നവമിയുടെ തീയതി- 21 മെയ് 2021, 11:10

സീതാനവമി പൂജ

സീതാനവമി പൂജ

ഈ ദിവസം, വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ദീര്‍ഘായുസ്സിനായി ഉപവാസം നോല്‍ക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നു. ഈ ദിവസം നല്‍കുന്ന ദാനം കന്യാദാനത്തിനും ചാര്‍ധാം തീര്‍ത്ഥയ്ക്കും തുല്യമാണെന്ന് കരുതപ്പെടുന്നു.

പൂജാകര്‍മ്മം

പൂജാകര്‍മ്മം

* രാവിലെ കുളിച്ച് വീടിന്റെ പൂജാമുറിയില്‍ ഒരു വിളക്ക് കത്തിക്കുക.

* വിളക്ക് കത്തിച്ച ശേഷം നോമ്പ് അനുഷ്ഠിക്കാന്‍ ആരംഭിക്കുക.

* വീട്ടില്‍ ഗംഗാജലമുണ്ടെങ്കില്‍ ഈ വെള്ളത്തില്‍ ദേവന്മാരുടെ വിഗ്രഹം മുക്കിയെടുക്കുക

* ശ്രീരാമനെയും സീതാദേവിയെയും ധ്യാനിക്കുക.

* സീതാ ആരതിക്കൊപ്പം വൈകുന്നേരം വ്രതം അവസാനിപ്പിക്കുക.

* ശ്രീരാമനും സീതാദേവിക്കും നിവേദ്യം അര്‍പ്പിക്കുക.

Most read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലംMost read:വീട്ടില്‍ ഒരിക്കലും ചെരിപ്പിട്ട് ഈ മുറികളില്‍ കയറരുത്; വാസ്തുദോഷം ഫലം

സീതാദേവിയെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

സീതാദേവിയെ ആരാധിക്കുന്നതിന്റെ ഗുണങ്ങള്‍

സീതാനവമി ഇന്ത്യയിലുടനീളം ആഢംഭരപൂര്‍വ്വം ആഘോഷിക്കപ്പെടുന്നു. ഈ ദിവസം ഭര്‍ത്താക്കന്‍മാരുടെ സന്തോഷത്തിനും ദീര്‍ഘായുസ്സിനുമായി ഭാര്യമാര്‍ സീതാദേവിയില്‍ നിന്ന് അനുഗ്രഹം തേടുന്നു. ശ്രീരാമനെയും സീതയെയും ആരാധിക്കുന്നത് ദാമ്പത്യത്തില്‍ സമാധാനവും ഐക്യവും സന്തോഷവും നല്‍കുമെന്ന് വിശ്വസിക്കപ്പെടുന്നു. വിശുദ്ധി, ഭക്തി, വിശ്വാസം എന്നിവയോടെ പല സ്ത്രീകളും ഈ ദിവസം വ്രതം അനുഷ്ഠിക്കുന്നു.

സീതാദേവിയുടെ ജനന കഥ

സീതാദേവിയുടെ ജനന കഥ

രാമായണത്തില്‍ പറയുന്നത്, ഒരിക്കല്‍ കടുത്ത വരള്‍ച്ചയില്‍ മിഥിലയിലെ രാജാവായ ജനക മഹാരാജാവ് വളരെയധികം അസ്വസ്ഥനായിരുന്നു. ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാന്‍, ഒരു യജ്ഞം നടത്തി പരിഹാരം നടത്താന്‍ ഒരു മുനി നിര്‍ദ്ദേശിച്ചു. മുനിയുടെ നിര്‍ദ്ദേശപ്രകാരം ജനക രാജാവ് ഒരു യജ്ഞം നടത്തി, അതിനുശേഷം രാജാവ് ഭൂമി ഉഴാന്‍ തുടങ്ങി. ഭൂമിയില്‍ നിന്ന് ഒരു സ്വര്‍ണ്ണ പെട്ടിയില്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ അദ്ദേഹത്തിന് ലഭിച്ചു. ജനക രാജാവിന് മക്കളില്ലാത്തതിനാല്‍ ആ പെണ്‍കുട്ടിയെ അദ്ദേഹം സ്വന്തം മകളായി വളര്‍ത്തി.

Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read:വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

സീതാദേവിയുടെ പ്രാധാന്യം

സീതാദേവിയുടെ പ്രാധാന്യം

ഹിന്ദു ഇതിഹാസമായ രാമായണത്തിലെ പ്രധാന സ്ത്രീ കഥാപാത്രവും ജനക രാജാവിന്റെ മകളുമാണ് സീതാദേവി. ലക്ഷ്മിയുടെ അവതാരമായി സീതാദേവിയെ കണക്കാക്കുന്നു. ശ്രീരാമന്റെ (വിഷ്ണുവിന്റെ അവതാരമായ) ഭാര്യയാണ് സീത. എല്ലാ സ്ത്രീ സദ്ഗുണങ്ങളുടെയും ഒരു സമ്മിശ്രണമായി സീതാദേവിയെ കണക്കാക്കപ്പെടുന്നു. സീതാദേവിയുടെ സമര്‍പ്പണം, ആത്മത്യാഗം, ധൈര്യം, വിശുദ്ധി എന്നിവ പ്രശസ്തമാണ്. സീതാദേവിക്ക് ശ്രീരാമനില്‍ ജനിച്ച മക്കളാണ് ലവ-കുശന്‍മാര്‍.

സീതാദേവിയുടെ പ്രത്യേകതകള്‍

സീതാദേവിയുടെ പ്രത്യേകതകള്‍

ഒരു സ്ത്രീക്ക് അവളുടെ സ്വഭാവത്തില്‍ ഉണ്ടായിരിക്കണമെന്ന് ആളുകള്‍ വിശ്വസിക്കുന്ന എല്ലാ മൂല്യങ്ങളും സീതാദേവിയില്‍ ഉള്‍ക്കൊള്ളുന്നു. ഒപ്പം സദ്ഗുണത്തിന്റെയും ക്ഷമയുടെയും സ്ത്രീരൂപമായും സീതാദേവിയെ ചിത്രീകരിക്കപ്പെടുന്നു. വിശുദ്ധിയുടെ പര്യായമായി കണക്കാക്കപ്പെടുന്ന സീത അനുയോജ്യമായ മകളായും ഭാര്യയായും അമ്മയായും കാണപ്പെടുന്നു. രാവണന്റെ തടങ്കലില്‍ നിന്ന് മോചിതയായ ശേഷം സീത ഗര്‍ഭിണിയാകുകയും ആഗ്നിപരീക്ഷ നേരിടുകയും രാമന്‍ സീതയെ നാടുകടത്തുകയും ചെയ്യുന്നു. വാല്‍മീകി മഹര്‍ഷിയുടെ അടുക്കല്‍ അഭയം തേടിയ സീതാദേവി രണ്ട് ആണ്‍കുട്ടികളെ (ലവനും കുശനും) പ്രസവിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ രണ്ടു പുത്രന്മാരോടൊപ്പം അവരുടെ പിതാവായ ശ്രീരാമനുമായി വീണ്ടും ഒന്നിക്കുകയും അവസാനം സീത തന്റെ പരിശുദ്ധിയുടെ സാക്ഷ്യമായി ഭൂമിയുടെ ഉള്ളിലേക്ക് തന്നെ മടങ്ങുകയും ചെയ്യുന്നു.

Most read:ഭഗവാന്‍ ഭൂമിയില്‍ വസിക്കുന്ന കാലം; പുണ്യം നല്‍കുന്ന വൈശാഖമാസംMost read:ഭഗവാന്‍ ഭൂമിയില്‍ വസിക്കുന്ന കാലം; പുണ്യം നല്‍കുന്ന വൈശാഖമാസം

English summary

Sita Navami 2021: Puja Vidhi, Vrat Katha, Rituals, How To Worship Maa Sita and significance

Sita Navami is an important Hindu festival that celebrates the birthday of Goddess Sita. Read on to know the puja vIdhi and benefits of worshiping maa sita on sita navami.
X
Desktop Bottom Promotion