For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ തെറ്റുകള്‍ നിങ്ങള്‍ക്ക് നരകം ഉറപ്പാക്കും

ഓരോരുത്തര്‍ക്കും മരണ ശേഷം നരകമാണോ സ്വര്‍ഗ്ഗമാണോ എഴുതപ്പെട്ടിട്ടുള്ളത്

|

മരണ ശേഷം സ്വര്‍ഗ്ഗം നരകം എന്നീ ലോകങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മളില്‍ പലരും. ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന പാപത്തിന്റെ ഫലമാണ് മരിച്ച് കഴിയുമ്പോള്‍ അനുഭവിക്കുന്നത് എന്നതാണ് വിശ്വാസം. മരണശേഷം നമ്മള്‍ ചെയ്ത കര്‍മ്മത്തിന്റെ ഫലം അനുഭവിക്കാന്‍ നമ്മളെല്ലാവരും തന്നെ തയ്യാറെടുക്കണം. എന്നാല്‍ മരണശേഷം നമ്മുടെ ശരീരത്തിനും ആത്മാവിനും എന്ത് സംഭവിക്കുന്നുവെന്ന് ആര്‍ക്കും അറിയില്ല. എന്നാല്‍ നമ്മുടെ മതഗ്രന്ഥങ്ങളും വിശ്വാസങ്ങളും അനുസരിച്ച് മരണ ശേഷം ഒരു ലോകമുണ്ടെന്നും ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്യുന്ന കര്‍മ്മത്തിന്റെ ഫലം മരണശേഷം നമ്മുടെ ജീവിതത്തെ പാടേ മാറ്റിമറിക്കുമെന്നും ആണ് വിശ്വാസം.

തുളസി പറിക്കുന്നത് അസമയത്തെങ്കില്‍ അപകടംതുളസി പറിക്കുന്നത് അസമയത്തെങ്കില്‍ അപകടം

ഏത് മതത്തിന്റേയും വിശ്വാസ പ്രകാരം മരണത്തിനു ശേഷം സ്വര്‍ഗ്ഗവും നരകവും ഉണ്ടെന്നാണ് വിശ്വാസം. നന്മ ചെയ്താല്‍ സ്വര്‍ഗ്ഗത്തിലേക്കും തിന്മയാണെങ്കില്‍ നരകവും ഫലം എന്നാണ് ചെറുപ്പം മുതല്‍ നമ്മള്‍ കേട്ടു ശീലിച്ച് പോരുന്നത്. സനാതന ധര്‍മ്മം അനുസരിച്ച് എന്തൊക്കെ തിന്മകളാണ് മരണശേഷം നമ്മളെ നരകത്തിലേക്ക് എത്തിയ്ക്കുന്നത് എന്ന് നോക്കാം. കലിയുഗത്തില്‍ നമ്മള്‍ ചെയ്യുന്ന പാപങ്ങള്‍ അനുസരിച്ച് നമുക്കുള്ള മരണാനന്തര ജീവിതവും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്തൊക്കെ പാപങ്ങളാണ് ഏറ്റവും കൂടുതല്‍ നമ്മളെ നരകത്തിലേക്ക് എത്തിക്കുന്നത് എന്ന് നോക്കാം.

ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്രം

ഗര്‍ഭഛിദ്രം നടത്തുന്നത് എല്ലാ വിധത്തിലും നമ്മുടെ ജീവിതത്തെ താറുമാറാക്കുന്ന ഒന്നാണ്. ഇന്നത്തെ കാലത്ത് ഗര്‍ഭഛിദ്രം എന്ന് പറയുന്നത് പൂ പറിയ്ക്കുന്നതിനേക്കാള്‍ എളുപ്പത്തോടെ പലരും കൈകാര്യം ചെയ്യുന്ന ഒന്നാണ്. എന്നാല്‍ ഹിന്ദു വിശ്വാസ പ്രകാരം ഗര്‍ഭസ്ഥശിശുവിനെ നശിപ്പിക്കുന്നത് മരണശേഷം നരകത്തിലേക്കുള്ള വാതില്‍ തുറക്കും എന്നാണ് വിശ്വാസം. ഏത് കാര്യത്തിനും നമുക്ക് അതിന്റതായ ന്യായീകരണങ്ങള്‍ ഉണ്ടാവും. എന്നാല്‍ ജീവിത്തതില്‍ ഒരിക്കലും മോക്ഷം കിട്ടാത്ത പാപമാണ് ഇത്.

 സ്ത്രീയെ അധിഷേപിക്കുന്നത്

സ്ത്രീയെ അധിഷേപിക്കുന്നത്

പീഢനങ്ങളും ബലാല്‍സംഗങ്ങളും വര്‍ദ്ധിച്ചു വരുന്ന കാലഘട്ടത്തിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. എന്നാല്‍ സ്ത്രീയെ അപമാനിയ്ക്കുന്നവനാരുമായിക്കൊള്ളട്ടെ അവനെ കാത്തിരിയ്ക്കുന്നത് നരകം തന്നെയാണ്. ഏത് മതത്തിലായാലും ജാതിയിലായാലും സ്ത്രീയെ കാണേണ്ടത് അങ്ങേയറ്റം ബഹുമാനെേത്താടെ തന്നെയാണ്. ഒരിക്കലും സ്ത്രീയെ അപമാനിക്കാന്‍ പാടില്ല. അപമാനം മാത്രമല്ല ഇന്നത്തെ കാലത്ത് നാം കേട്ടു കൊണ്ടിരിക്കുന്ന ഒന്നാണ് സ്ത്രീയെ ഉപദ്രവിച്ച് വധിക്കുന്നതും. ഇതെല്ലാം ഒരിക്കലും അംഗീകരിക്കാനാവാത്ത കൊടും പാപം തന്നെയാണ്.

വിഷം നല്‍കുന്നത്

വിഷം നല്‍കുന്നത്

സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ നിര്‍ദ്ദയം കൊല്ലുന്നത് ആണ് മറ്റൊന്ന്. ഇത് ഇവരുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. മരണാനന്തരം ഇവരെ കാത്തിരിക്കുന്നത് വളരെ വലിയ ശിക്ഷകളാണ്. മറ്റുള്ളവരെ ഇല്ലാതാക്കുന്നതിന് വേണ്ടി അവരുമായി സൗഹൃദം സ്ഥാപിച്ച ശേഷം അവരെ വിഷം നല്‍കി കൊല്ലുന്നത് നരകത്തിലേക്കുള്ള ചവിട്ടു പടിയായാണ് വിശ്വാസം. ഒരിക്കലും ഇത്തരം പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക.

പുണ്യസ്ഥലങ്ങളെ അപമാനിയ്ക്കല്‍

പുണ്യസ്ഥലങ്ങളെ അപമാനിയ്ക്കല്‍

വിശ്വാസം ഓരോ കാര്യത്തിലും എല്ലാവര്‍ക്കും ഉണ്ടാവണം എന്നില്ല. എന്നാല്‍ വിശ്വസിക്കുന്നവരെ അതില്‍ നിന്നും പിന്തിരിപ്പിക്കാതിരിക്കുക. മാത്രമല്ല അത് ജീവിതത്തിലെ ഏറ്റവും വലിയ പാപങ്ങളില്‍ ഒന്നായാണ് കണക്കാക്കുന്നത്. എല്ലാ വിശ്വാസികള്‍ക്കും കലിയുഗത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ ചില്ലറയല്ല. വിശ്വാസിയല്ലാത്തവന്‍ വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിയ്ക്കണം. പുണ്യസ്ഥലങ്ങളെ നിന്ദിയ്ക്കുന്നത് മരണശേഷം സ്വര്‍ഗ്ഗം നഷ്ടപ്പെടുന്നതിന് കാരണമാകും.

സഹായിക്കാത്തവന്‍ ശിക്ഷിക്കുന്നത്

സഹായിക്കാത്തവന്‍ ശിക്ഷിക്കുന്നത്

ഒരാളെ കക്ഷിക്കുക എന്നത് മറ്റൊരാളുടെ കടമയാണ്. അപകടത്തില്‍ പെട്ടവരെ നമുക്ക് നിഷ്പ്രയാസം രക്ഷിക്കാന്‍ കഴിയണം. എന്നാല്‍ അതിനുള്ളകഴിവുണ്ടായിട്ടും അതിന് മ ുതിരാതെ അയാളെ കൂടുതല്‍ അപകടത്തിലേക്ക് തള്ളിയിടുന്നത് മഹാപാപമാണ്. രക്ഷിക്കുന്നയാള്‍ക്ക് ശിക്ഷിക്കാനും അവകാശമുണ്ട്. എന്നാല്‍ യാതൊരു വിധത്തില്‍ രക്ഷിക്കാന്‍ ഒരു കച്ചിത്തുരുമ്പ് പോലും ഇട്ട് കൊടുക്കാത്തവന് ശിക്ഷിക്കാന്‍ അവകാശമില്ല. ഇത് മരണത്തിനു ശേഷം നരകത്തിലേക്ക് വാതില്‍ തുറക്കുന്നു.

വിശക്കുന്നവന് ആഹാരം നിഷേധിയ്ക്കുന്നത്

വിശക്കുന്നവന് ആഹാരം നിഷേധിയ്ക്കുന്നത്

ഈ ലോകത്തെ ഏറ്റവും കടുത്ത വേദന എന്ന് പറയുന്നത് വിശപ്പ്തന്നെയാണ്. ഒരു നേരത്തെ ആഹാരത്തിന് വേണ്ടി കെഞ്ചുന്നവനെ ആട്ടിയകറ്റുന്നത് നാം ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. ഇത് എല്ലാ വിധത്തിലും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. വിശക്കുന്നവന് ആഹാരം നല്‍കേണ്ടത് നമ്മുടെയെല്ലാം കടമയാണ്. എന്നാല്‍ പലപ്പോഴും ഈ ലോകത്ത് നിരവധി പേരാണ് ദിവസവും പട്ടിണി മരണം കൊണ്ട് മരിയ്ക്കുന്നത്. വിശക്കുന്നവന് ആഹാരം നിഷേധിയ്ക്കുന്നവന്റേയും സ്ഥാനം നരകം തന്നെയാണ്.

മൃഗങ്ങളെ കൊല്ലുന്നത്

മൃഗങ്ങളെ കൊല്ലുന്നത്

മൃഗങ്ങളെ കൊല്ലുന്നത് ഏറ്റവും വലിയ പാപമായാണ് പുരാണങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത്. ആഹാരത്തിനല്ലാതെയോ സ്വയ രക്ഷക്കല്ലാതേയോ മൃഗങ്ങളെ കൊല്ലുന്നത് പല വിധത്തില്‍ ഏറ്റവും പാപം ലഭിക്കുന്ന ഒരു കര്‍മ്മമാണ്. അതുകൊണ്ട് തന്നെ ഇത്തരം പാപങ്ങള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. സ്വയം പണക്കാരനാവുന്നതിനും സ്വന്തം സുഖങ്ങള്‍ക്കും വേണ്ടി മൃഗങ്ങളെ വധിയ്ക്കുന്നത് നരകത്തിലേക്കുള്ള ആദ്യപടിയാണ് തുറന്നിടുന്നത്.

 കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത്

കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നത്

കുഞ്ഞുങ്ങള്‍ ദൈവത്തിന്റെ മാലാഖമാരാണ്. എന്നാല്‍ പലരും ഇന്നത്തെ കാലത്ത് കുഞ്ഞുങ്ങളോട് കാണിക്കുന്ന അതിക്രമങ്ങള്‍ ചില്ലറയല്ല. ചെറിയ കുട്ടികളെ പോലും വെറുതേ വിടാതെ പലരും കാമ പൂര്‍ത്തീകരണത്തിന് വിധേമയമാക്കുന്നു. എന്നാല്‍ അതിനെ എങ്ങനെയെല്ലാം ഉപയോഗിക്കുന്നുവോ അതെല്ലാം നിങ്ങളെ നരകത്തിലേക്ക് അടുപ്പിച്ച് കൊണ്ടിരിക്കുകയാണ്.

മറ്റുള്ളവരെകുറിച്ച് അപവാദം

മറ്റുള്ളവരെകുറിച്ച് അപവാദം

ഒരു കാര്യവും നേട്ടവും ഇല്ലാതെ നമ്മള്‍ ചെയ്യുന്ന കാര്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഇത്. എന്നാല്‍ ഇതിലൂടെ നമ്മള്‍ ചെയ്യുന്നത് നരകത്തില്‍ ഒരു സീറ്റ് ഉറപ്പിക്കുകയാണ് എന്നതാണ് സത്യം. കാരണം ഇത് എല്ലാ വിധത്തിലും നമ്മുടെ ജീവിതത്തില്‍ പല അനിഷ്ടങ്ങളും ഉണ്ടാക്കുന്നു. മരണശേഷവും ഇതിന്റെ പ്രശ്‌നങ്ങള്‍ മാറുന്നില്ല എന്നതാണ് സത്യം.

English summary

Sins that will send you to Hell

Sins that lead you straight to hell, read to know more.
Story first published: Wednesday, April 25, 2018, 16:45 [IST]
X
Desktop Bottom Promotion