Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ദുര്‍ഗ്ഗാദേവിയും അമ്മയും തമ്മിലെന്ത് ബന്ധം
മാതാ പിതാ ഗുരു ദൈവം എന്നതാണ് നമ്മുടെ സംസ്കാരം. എവിടേയും നമ്മള് പ്രാധാന്യം നല്‍കേണ്ടതും നല്‍കുന്നതും മാതാവിനു തന്നെയാണ്. ഈ നവരാത്രി ദിവസങ്ങളില്‍ ദുര്‍ഗ്ഗാ ദേവിയെപ്പോലെ തന്നെ നമ്മള് പ്രാധാന്യം നല്‍കേണ്ട വ്യക്തിയാണ് നമ്മുടെ അമ്മ.
നിങ്ങള്‍ പുനര്‍ജനിക്കുമോ?
പല കാര്യങ്ങളിലും ഇവര്‍ നമുക്ക് ദൈവം തന്നെയാണ്. അതുകൊണ്ടു തന്നെ ദൈവത്തേക്കാള്‍ സ്ഥാനം നല്‍കേണ്ടതും ഇവര്‍ക്ക് തന്നെയാണ്. ദുര്‍ഗ്ഗാദേവിയുടെ ഒന്‍പത് അവതാരങ്ങള്‍ നമ്മുടെ അമ്മയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു നോക്കാം.

ജീവനു കാരണം?
നാം ഭൂമിയിലേക്ക് ജനിച്ചു വീഴാന്‍ കാരണം നമ്മുടെ അമ്മയാണ്. അതുപോലെ തന്നെയാണ് ഈ ഭൂമിയിലെ ചരാചരങ്ങളെല്ലാം തന്നെ ദുര്‍ഗ്ഗയുടെ സൃഷ്ടിയാണ്.

നമ്മുടെ ആദ്യഗുരു
നമ്മുടെ ജീവിതത്തിലെ ആദ്യ ഗുരു എന്നു പറയുന്നത് അമ്മയാണ്. നമ്മള് എന്തും ആദ്യമായി പഠിച്ചെടുക്കുന്നത് നമ്മുടെ അമ്മയില്‍ നിന്നാണ് അതുപോലെ തന്നെയാണ് നമ്മള് ആദ്യാക്ഷരം കുറിയ്ക്കുന്നത് തന്നെ ദുര്‍ഗ്ഗയുടെ മറ്റൊരവതാരമായ സരസ്വതീ ദേവിയില്‍ നിന്നാണ്.

സംരക്ഷകയായി കൂടെ
നമ്മുടെ ഏത് അപകടത്തിലും നമ്മുടെ സംരക്ഷകയാി കൂടെ ഉണ്ടാവുന്നതാണ് നമ്മുടെ അമ്മ. ഏത് പ്രശനമുണ്ടെങ്കിലും ഒരിക്കലും നമ്മളെ പാതി വഴിയില്‍ ഉപേക്ഷിക്കാത്ത വ്യക്തി ചിലപ്പോള്‍ നമ്മുടെ അമ്മ മാത്രമേ ഉള്ളൂ. അതുപോലെ തന്നെയാണ് ദുര്‍ഗ്ഗാ ദേവിയുടെ മറ്റൊരവതാരമായ കാളിയും. ഏത് പ്രതിസന്ധിയിലും ഭക്തരെ രക്ഷിക്കുന്നതിന് കാളിയുണ്ടാകും.

നമ്മുടെ മനസ്സിന്റെ കാവല്ക്കാര്
നമ്മുടെ ഏത് പ്രശ്നവും നമുക്ക് അമ്മമാരോട് തുറന്നു പറയാം. അമ്മയായിരിക്കും പലരുടേയും അടുത്ത കൂട്ടുകാരി. നമ്മുടെ വേദശാസ്ത്രമനുസരിച്ച് ചന്ദ്രന് നമ്മുടെ മനസ്സും സൂര്യന് നമ്മുടെ ആത്മാവുമാണ്. ഇത് രണ്ടിന്റേയും സംഗ്രഹമാണ് ചന്ദ്രഗന്ധ ദേവി.

മക്കളുടെ ക്ഷേമം
എല്ലാ അമ്മമാര്‍ക്കും അവരുടെ മക്കള്‍ എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജീവിക്കണമെന്നായിരിക്കും ആഗ്രഹം. അതുതന്നെയാണ് ദുര്‍ഗ്ഗാദേവിയുടെ മറ്റൊരവതാരമായ ബ്രഹ്മചാരിണിയുടെ ആത്യന്തിക ലക്ഷ്യം.

പ്രചോദനം അമ്മമാരില്‍ നിന്ന്
നമ്മളെ ഏത് നല്ല കാര്യങ്ങള്‍ക്കും പ്രചോദനം നല്‍കുന്നത് നമ്മുടെ അമ്മമാരാണ്. ആത്മവിശ്വാസം വളര്‍ത്തുന്നതിനും അമ്മമാര്‍ വഹിക്കുന്ന പങ്ക് ഒട്ടും ചെറുതല്ല. അതുപോലെ തന്നെ നമുക്ക് അനുഗ്രഹങ്ങള്‍ നല്‍കുകയും നമ്മളില്‍ ആത്മവിശ്വാസം വളര്‍ത്തുകയും ചെയ്യുന്നു മഹാഗൗരി.

ആശയവിനിമയം
ആശയവിനിമയത്തിന്റെ കഴിവ് നമ്മളില്‍ ആദ്യം വളര്‍ത്തിയെടുക്കുന്നത് നമ്മുടെ അമ്മമാരാണ്. നാം സംസാരിക്കാന്‍ പഠിക്കുമ്പോള്‍ തന്നെ ആദ്യം ഉച്ഛരിക്കുന്ന വാക്ക് അമ്മയെന്നാണ്. അമ്മയെന്നാല്‍ ദുര്‍ഗ്ഗാദേവിയുടെ മറ്റൊരവതാരമായ സ്കന്ദമാതാവും ഉള്‍പ്പെടുന്നു.

വിജയത്തിനായി പരിശ്രമിക്കുന്നു
നമ്മുടെ വിജയത്തിനായി എല്ലാ സഹായങ്ങളും പിന്തുണയും നല്‍കുന്നത് അമ്മമാരാണ്. നന്മയുടെ ഏത് വിജയത്തിനും നമ്മുടെ പിറകില്‍ നമ്മുടെ അമ്മയുണ്ടാകും. അതുപോലെ തന്നെയാണ് ദുര്‍ഗ്ഗാ ദേവിയും. നന്മയുടെ മേല്‍ വിജയം കൈവരിച്ച അമ്മയാണ് ദുര്‍ഗ്ഗ.

പൂര്ണ്ണവ്യക്തി
നമ്മളെ ഒരു പൂര്‍ണ്ണവ്യക്തിയാക്കി തീര്‍ക്കുന്നതില്‍ നമ്മുടെ അമ്മമാര്‍ക്കുള്ള പങ്ക് ചെറുതല്ല. ശത്രുക്കളെയും മിത്രങ്ങളേയും മനസ്സിലാക്കാനും നമ്മളെ സഹായിക്കുന്നതും അമ്മയാണ്. സിദ്ധി മാതാവും ഇത്തരത്തില്‍ തന്നെയാവാനാണ് നമ്മളെ പ്രാപ്തരാക്കുന്നത്.



Click it and Unblock the Notifications
