Latest Updates
-
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം
ചിങ്ങ രാശിയില്‍ സൂര്യന് നിലകൊള്ളുന്ന ശുഭകാലം; ചിങ്ങസംക്രാന്തിയില് ഭാഗ്യം തിളങ്ങുന്ന രാശിക്കാര്‍
സൗരയൂഥത്തിലെ രാജാവായി കണക്കാക്കുന്ന സൂര്യദേവന് എല്ലാ മാസവും രാശി മാറുന്നു. ഇപ്പോള്‍ സൂര്യന് കര്‍ക്കടകത്തിലാണ് ഇരിക്കുന്നത്. പഞ്ചാംഗ പ്രകാരം, ഓഗസ്റ്റ് 17 ന് സൂര്യദേവന് ചിങ്ങത്തില് പ്രവേശിക്കാന്‍ പോകുന്നു. ഇത് ചിങ്ങ സംക്രാന്തിയായി അറിയപ്പെടും. സൂര്യന്റെ ഈ രാശിമാറ്റത്തിന്റെ ഫലം എല്ലാ രാശിക്കാരിലും പ്രതിഫലിക്കും. ഭൂമിയിലെ ഏറ്റവും വലിയ പ്രകൃതിദത്ത ഊര്‍ജ്ജ സ്രോതസ്സ് കൂടിയാണ് സൂര്യന്.
ജ്യോതിഷത്തില്‍, സൂര്യദേവനെ എല്ലാ ഗ്രഹങ്ങളുടെയും രാജാവ് എന്നാണ് വിശേഷിപ്പിക്കുന്നത്. ചിങ്ങം രാശിയുടെ അധിപനാണ് സൂര്യദേവന്. ജ്യോതിഷത്തില്‍ സൂര്യന് മഹത്വം, ബഹുമാനം, പ്രശസ്തി, ഉയര്‍ന്ന പദവി മുതലായവയ്ക്ക് കാരണമായ ഗ്രഹമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം, സൂര്യന്റെ രാശിമാറ്റം ഒരു പ്രധാന സംഭവമായി കണക്കാക്കപ്പെടുന്നു. ചിങ്ങ സംക്രാന്തിയില്‍ സൂര്യന്റെ സംക്രമണത്താല്‍ 12 രാശിക്കും ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

സൂര്യന്റെ പ്രഭാവം
സൂര്യന്റെ ശുഭഫലം മൂലം ജോലിയിലും ബിസിനസ്സിലും പുരോഗതിയുണ്ടാകും. നിങ്ങളുടെ നേതൃപാടവ കഴിവും വളരും. ജ്യോതിഷത്തില്‍, സൂര്യനെ ആത്മാവിനെ സൃഷ്ടിക്കുന്ന ഗ്രഹം എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിനൊപ്പം ആത്മവിശ്വാസവും വര്‍ദ്ധിക്കുന്നു. സൂര്യന്റെ അശുഭകരമായ പ്രഭാവം ഒരു വ്യക്തിക്ക് ജീവിതത്തില്‍ പരാജയങ്ങള്‍ സമ്മാനിക്കുന്നു. ജോലിയില്‍ തടസ്സങ്ങളും പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. ധനനഷ്ടം, സ്ഥലം മാറ്റം എന്നിവയും സൂര്യന്റെ ദോഷഫലം മൂലമാണ് വരുന്നത്. സൂര്യന്റെ അശുഭഫലങ്ങള്‍ മൂലം ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളുമുണ്ടാകുന്നു.
സൂര്യന് ചിങ്ങം രാശിയില്‍ - 12 രാശികളിലും സ്വാധീനം
മേടം - മേടം രാശിക്കാര്‍ക്ക് സന്താനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധാരാളം ശുഭകരമായ ഫലങ്ങള്‍ ലഭിക്കും. നിങ്ങളുടെ കോപം നിയന്ത്രിക്കുക.
ഇടവം - സൂര്യന് നേട്ടങ്ങള്‍ നല്‍കും. സന്തോഷത്തിനുള്ള ഉപാധികള്‍ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കും. ഈ ഒരു മാസക്കാലം ബിസിനസ്സിനോ ജോലിക്കോ വളരെ നല്ലതാണ്.
മിഥുനം - സൂര്യന്റെ സംക്രമം നിങ്ങള്‍ക്ക് ശുഭകരമായിരിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സഹോദരങ്ങളുമായി ബന്ധം വഷളായേക്കാം.

കര്‍ക്കടകം - ധനം ഗുണം ചെയ്യും. കുടുംബാന്തരീക്ഷത്തില്‍ സന്തോഷം നിലനില്ക്കും. എന്നാല്‍ മോശം ഭാഷയും കോപവും കാര്യങ്ങള്‍ നശിപ്പിക്കുമെന്ന് മനസിലാക്കുക.
ചിങ്ങം - ആത്മവിശ്വാസം വര്‍ദ്ധിക്കും. സമൂഹത്തില്‍ ബഹുമാനം ഉണ്ടാകും. ആരോഗ്യരംഗത്ത് മാറ്റങ്ങള്‍ ദൃശ്യമാകും. കുടുംബത്തിന്റെ പിന്തുണ ലഭിക്കും. നിക്ഷേപത്തില്‍ നിന്ന് ലാഭം നേടാനാകും.
കന്നി - ജന്മസ്ഥലത്ത് നിന്ന് വിദേശത്തേക്ക് പോകാനോ ജോലി ചെയ്യാനോ സാധ്യതയുണ്ട്. കോടതി വ്യവഹാരങ്ങളില്‍ നിന്ന് അല്പം ആശ്വാസം ലഭിക്കും.
തുലാം - സൂര്യന് ധാരാളം നേട്ടങ്ങള്‍ കൊണ്ടുവരും. പതിനൊന്നാം ഭാവത്തില്‍ സൂര്യന് സ്വന്തം രാശിയില്‍ നില്‍ക്കുന്നത് സാമ്പത്തിക നേട്ടങ്ങളുടെ ശക്തമായ സൂചനകള്‍ നല്കുന്നു.
വൃശ്ചികം - വലിയ ബഹുമാനവും പണ ലാഭവും നേടാനാകും. വൃശ്ചികം രാശിയിലെ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഈ ഒരു മാസം ഒരുപാട് നല്ല വാര്‍ത്തകള്‍ കൊണ്ടുവരും.
ധനു - സൂര്യന് നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. പിതാവിന്റെ ആരോഗ്യനില മെച്ചപ്പെടും. ദൂരയാത്രകള് മൂലം മാനസിക പിരിമുറുക്കം ഉണ്ടാകും.

മകരം - സൂര്യന് ആശങ്കകള്‍ വര്‍ദ്ധിപ്പിക്കും, എന്നാല്‍ പെട്ടെന്നുള്ള ധനലാഭത്തിനുള്ള ശക്തമായ സാധ്യതകള്‍ ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ പിരിമുറുക്കത്തിന്റെ സാഹചര്യം ഉണ്ടാകാം.
കുംഭം - ജോലിക്ക് അനുകൂലമായിരിക്കും. എന്നാല്‍ ദാമ്പത്യ ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ കഴിയും.
മീനം - സൂര്യന് നിങ്ങളുടെ സാമൂഹിക സ്വാധീനം വര്‍ദ്ധിപ്പിക്കും. തൊഴിലന്വേഷകര്‍ക്ക് ഈ ഒരു മാസ സമയം വളരെ ശുഭകരമാണ്. കടാശ്വാസത്തിനും സാധ്യതയുണ്ട്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് ജാഗ്രത പാലിക്കുക.
പ്രതിവിധി
സൂര്യദോഷത്തിന് പ്രതിവിധിയായി വിഷ്ണുവിനെ ആരാധിക്കുക. പശുവിന് ഭക്ഷണം നല്‍കുക. ദിവസവും ഉദയ സൂര്യന് അര്‍ഘ്യം അര്‍പ്പിക്കുക, ഞായറാഴ്ചകളില്‍ ഉപവാസം ആചരിക്കുക. ശര്‍ക്കരയും പഞ്ചസാര മിഠായിയും കഴിച്ച് വെള്ളം കുടിച്ചതിന് ശേഷം മാത്രം വീട്ടില്‍ നിന്ന് പുറത്തിറങ്ങുക, നിങ്ങളുടെ പിതാവിനെ ബഹുമാനിക്കുക. ദിവസവും അദ്ദേഹത്തിന്റെ പാദങ്ങളില്‍ തൊട്ട് അനുഗ്രഹം തേടുക. സൂര്യനെ സ്തുതിച്ച് ആദിത്യ ഹൃദയ സ്തോത്രം പാരായണം ചെയ്യുക.



Click it and Unblock the Notifications
