Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ലക്ഷ്മീദേവി വീട്ടിലെത്തുന്നത് മനസിലാക്കാം; ഈ സൂചനകള്‍ നിങ്ങള്‍ കാണാറുണ്ടോ?
ഹിന്ദുമതത്തില്‍ സമ്പത്തിന്റെ ദേവതയായി ലക്ഷ്മിദേവിയെ കണക്കാക്കപ്പെടുന്നു. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിച്ച വ്യക്തിക്ക് ഒരിക്കലും പണത്തിനും ധാന്യത്തിനും കുറവുണ്ടാകില്ല എന്നാണ് വിശ്വാസം. അവര്‍ എല്ലാ സുഖസൗകര്യങ്ങളും ആസ്വദിക്കുന്നു. അതുകൊണ്ടാണ് സമ്പത്ത് സമ്പാദിക്കുന്നതിന് ലക്ഷ്മീദേവിയുടെ അനുഗ്രഹവും ഉണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നത്.
ജ്യോതിഷത്തില്‍ ലക്ഷ്മീദേവിയെ പ്രീതിപ്പെടുത്താന്‍ നിരവധി മാര്‍ഗങ്ങളുണ്ട്. അത്തരമൊരു സാഹചര്യത്തില്‍, ലക്ഷ്മി ദേവി നിങ്ങളെ അനുഗ്രഹിക്കാന്‍ പോകുന്നുവെന്ന് എളുപ്പത്തില്‍ അറിയാന്‍ കഴിയുന്ന ചില സൂചനകളും പറഞ്ഞിട്ടുണ്ട്. ലക്ഷ്മിദേവി നിങ്ങളുടെയടുത്ത് വരുന്നതിന് മുമ്പ് ചില സൂചനകള്‍ നല്കുന്നു. ലക്ഷ്മീദേവി ഏതെങ്കിലും സ്ഥലത്ത് എത്തുമ്പോള്‍, നിരവധി ശുഭസൂചനകള്‍ അവിടെ എത്താന്‍ തുടങ്ങുമെന്നും വിശ്വാസങ്ങളുണ്ട്. ലക്ഷ്മീദേവിയുടെ ആഗമനത്തിന് മുമ്പുള്ള ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

ഉറുമ്പുകള്‍ വന്നാല്‍
* അപ്രതീക്ഷിതമായി കറുത്ത ഉറുമ്പുകള്‍ നിങ്ങളുടെ വീട്ടില്‍ കയറി കൂട്ടത്തോടെ എന്തെങ്കിലും കഴിക്കാന്‍ തുടങ്ങിയാല്‍, ലക്ഷ്മി ദേവി നിങ്ങളുടെ വീട്ടില്‍ വരാന്‍ പോകുന്നുവെന്നും നിങ്ങള്‍ക്ക് ധാരാളം പണം ലഭിക്കുമെന്നും വിശ്വസിക്കപ്പെടുന്നു.
* ഒരു പക്ഷി നിങ്ങളുടെ വീട്ടില്‍ വന്ന് മരത്തില്‍ കൂടുണ്ടാക്കിയാല്‍ അത് വളരെ ശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ ചില കാരണങ്ങളാല്‍ നിങ്ങള്‍ ആ മരം മുറിക്കുകയാണെങ്കില്‍, അത് നിങ്ങള്‍ക്ക് അശുഭകരമായി മാറിയേക്കാം.

പല്ലികള്‍ വന്നാല്‍
* വിശ്വാസങ്ങള്‍ അനുസരിച്ച്, നിങ്ങളുടെ വീട്ടില്‍ ഒരേ സ്ഥലത്ത് പെട്ടെന്ന് മൂന്ന് പല്ലികള്‍ പ്രത്യക്ഷപ്പെടുകയാണെങ്കില്‍ ലക്ഷ്മി ദേവി വരാന്‍ പോകുകയാണെന്ന് മനസ്സിലാക്കുക. ഇത് വളരെ ശുഭകരമായ അടയാളമായി കണക്കാക്കപ്പെടുന്നു.
* ദീപാവലി ദിനത്തില്‍ തുളസി ചെടിക്ക് ചുറ്റും പല്ലികളെ കണ്ടാല്‍ അത് വളരെ ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ധാരാളം പണം ലഭിക്കുന്നതിന്റെ ലക്ഷണമാണിത്. എന്നാല്‍ ഈ ദിവസം തുളസി ചെടിക്ക് ചുറ്റും ധാരാളം പല്ലികള്‍ കാണപ്പെടുന്നുണ്ടെങ്കില്‍ അത് അപലക്ഷണമാണ്.

വലതു കൈ ചൊറിഞ്ഞാല്‍
* നിങ്ങളുടെ വലതു കൈയില്‍ സ്ഥിരമായി ചൊറിച്ചില്‍ അനുഭവപ്പെടുന്നുവെങ്കില്‍ അതിനര്‍ത്ഥം ഉടന്‍ തന്നെ നിങ്ങള്‍ക്ക് പണം ലഭിക്കുമെന്നാണ്.
* ഉറങ്ങുമ്പോള്‍ ചൂല്, മൂങ്ങ, കുടം, ആന, മാങ്ങ, ശംഖ്, പല്ലി, നക്ഷത്രം, പാമ്പ്, റോസാപ്പൂവ് തുടങ്ങിയവ സ്വപ്നത്തില്‍ കണ്ടാല്‍ അത് സമ്പത്ത് ലഭിക്കുന്നതിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.

കരിമ്പ് കണ്ടാല്‍
* രാവിലെ എഴുന്നേറ്റയുടന്‍ ശംഖിന്റെ ശബ്ദം കേട്ടാല്‍ അത് ലക്ഷ്മീദേവിയുടെ ആഗമനത്തിന്റെ സൂചനയാണ്.
* വീടിന് പുറത്ത് പോകുമ്പോള്‍ കരിമ്പ് കണ്ടാല്‍ അത് ഐശ്വര്യത്തിന്റെ ലക്ഷണമായി കണക്കാക്കപ്പെടുന്നു.
* അതിരാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ തുടര്‍ച്ചയായി ദിവസങ്ങളോളം ആരെങ്കിലും തൂത്തുവാരുന്നത് നിങ്ങള്‍ കണ്ടാല്‍, ഒരു വലിയ തര്‍ക്കം പരിഹരിക്കപ്പെടാന്‍ പോകുന്നുവെന്ന് മനസ്സിലാക്കുക. കൂടാതെ, നിങ്ങള്‍ വളരെ വേഗം ധനികനാകാനും പോകുന്നു.

നായയെ കണ്ടാല്‍
* വീടിന് പുറത്തേക്ക് പോകുമ്പോള്‍, വഴിയില്‍ ഒരു നായ സസ്യഭക്ഷണമോ റൊട്ടിയോ വായില്‍ കൊണ്ടുവരുന്നത് കണ്ടാല്‍, അതിനര്‍ത്ഥം നിങ്ങള്‍ പണം സമ്പാദിക്കാന്‍ പോകുന്നു എന്നാണ്.
* ഒരു പാമ്പിനെ സ്വപ്നത്തില്‍ കണ്ടാല്‍, അത് പണ ലാഭത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

സ്വപ്നത്തില്‍ നൃത്തം ചെയ്യുന്നത് കണ്ടാല്‍
* ഒരു വ്യക്തി സ്വപ്നത്തില്‍ സ്വയം മരത്തില്‍ കയറുന്നതായി കാണുന്നുവെങ്കില്‍, വരും നാളുകളില്‍ സമ്പത്ത് നേടുന്നകയും എല്ലാ ജോലികളിലും വിജയിക്കുമെന്നും മനസ്സിലാക്കുക.
* സ്വപ്നത്തില്‍ ഒരു സ്ത്രീയോ പെണ്‍കുട്ടിയോ നൃത്തം ചെയ്യുന്നത് കണ്ടാല്‍, പെട്ടെന്ന് നിങ്ങള്‍ക്ക് പണം ലഭിക്കുമെന്ന് മനസ്സിലാക്കുക.

സ്വര്‍ണം സ്വപ്നം കണ്ടാല്‍
* ഒരു വ്യക്തി സ്വപ്നത്തില്‍ സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച വസ്തുക്കള്‍ കണ്ടാല്‍, അത് ലക്ഷ്മീദേവിയുടെ ആഗമനത്തിന്റെ ശുഭസൂചകമായി കണക്കാക്കപ്പെടുന്നു.
* നിങ്ങളുടെ സ്വപ്നത്തില്‍ എലിയെ കണ്ടാലും അത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ജ്യോതിഷ പ്രകാരം ഗണപതിയുടെ വാഹനമാണ് എലി. അത്തരമൊരു സാഹചര്യത്തില്‍, സ്വപ്നത്തിലെ അതിന്റെ രൂപം, അതായത് ഗണപതിക്കൊപ്പം ലക്ഷ്മീദേവിയുടെ വരവായി കണക്കാക്കപ്പെടുന്നു



Click it and Unblock the Notifications
