For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ദീപാവലി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഉത്സവമാണ്. ദീപങ്ങളുടെ ഉത്സവമെന്നു പറയാം.

|

നമ്മുടെ ജീവിതത്തില്‍ ശാസ്ത്രങ്ങളുടേതല്ലാതെ നാം വിശ്വസിയ്ക്കുന്ന പല സത്യങ്ങളുമുണ്ട്. ചില ലക്ഷണങ്ങള്‍, സൂചനകള്‍. നല്ലതു വരും, മോശമായതു വരും തുടങ്ങിയയെല്ലാം സൂചിപ്പിയ്ക്കുന്ന ചില സൂചനകള്‍.

ഇത്തരം വിശ്വാസങ്ങള്‍, സൂചനകള്‍, പലതും അന്ധവിശ്വാസമാണെന്നു കരുതി നാം ചിരിച്ചു തള്ളുമെങ്കിലും പലരും ഇതില്‍ വിശ്വസിയ്ക്കുന്നവരുമുണ്ട്.

ദീപാവലി ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന ഉത്സവമാണ്.

ദീപാവലി അറിയപ്പെടുന്നത് തന്നെ ദീപങ്ങളുടെ ഉത്സവം എന്നാണ്. രാജ്യത്തുടനീളം ദീപാവലി ആഘോഷിക്കപ്പെടുന്നുണ്ട്. ദീപങ്ങളുടെ നിര എന്നാണ് ദീപാവലിയുടെ അര്‍ത്ഥം. എന്നു മുതലാണ് ദീപാവലി ആഘോഷിക്കാന്‍ തുടങ്ങിയത്. തുലാംമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിക്കുന്നത്. ദീപങ്ങളുടെ ഉത്സവമായതുകൊണ്ട് തന്നെ അതിനെ ദീപാവലി എന്ന് വിളിക്കുന്നതും. ഹിന്ദു, ജൈന, സിഖം മത വിശ്വാസികള്‍ ദീപാവലി ആഘോഷിക്കുന്നു. മണ്‍ചെരാതുകളില്‍ വിളക്ക് കത്തിച്ചും പടക്കം പൊട്ടിച്ചും ദീപാവലി ആഘോഷിക്കപ്പെടുന്നു.

ദീപാവലി ആഘോഷങ്ങള്‍ക്ക് പുറകില്‍ നിരവധി കഥകളുണ്ട്. രാമരാവണ യുദ്ധിത്തില്‍ രാവണനെ വധിച്ച ശേഷം വിജയശ്രീലാളിതനായി രാമന്‍ അയോദ്ധ്യയിലെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നൊരു വിശ്വാസമുണ്ട്. രാമനും സീതയും ലക്ഷമണനും 14 വര്‍ഷത്തെ വനവാസത്തിനായി കാട്ടിലേക്ക് തിരിക്കുകയും. സീതയെക്കണ്ട് മതിമറന്ന രാവണന്‍ സീതയെ തട്ടിക്കൊണ്ട് പോവുകയും ചെയ്തു. ശേഷം 10 ദിവസത്തെ യുദ്ധത്തിനൊടുവില്‍ അസുരരാജാവായ രാവണനെ ശ്രീരാമന്‍ വധിക്കുകയും അതിന്റെ സന്തോഷത്തിലാറാടിയാണ് ദീപാവലി ആഘോഷിക്കുകയും ചെയ്യുന്നതെന്നൊരു വിശ്വാസമുണ്ട്.

വീട്ടിലേക്ക് ദേവിയെ ആനയിക്കുന്നതിനായി വീടിന്റെ മുറ്റത്ത് നിരവധി കോലങ്ങളും പുഷ്പങ്ങളും വെച്ച് പൂക്കളവും രംഗോലിയും തീര്‍ക്കുന്നു. സീതാദേവിയെ നേടി വിജയശ്രീലാളിതനായി വന്ന രാമനെ വരവേല്‍ക്കാനാണ് ഇത്തരം ഒരുക്കളങ്ങളെല്ലാം തന്നെ നടത്തുന്നതും. ഇതു കൂടാതെ ദീപാവലി ദിവസം മറ്റ് പല ആഘോഷങ്ങളും ഉണ്ടാവുന്നു. പല പ്രധാനപ്പെട്ട കളികളും ചൂതുകളിയും മറ്റും നടത്തുന്നു. ഇത് ദീപാവലി ദിവസം നിങ്ങള്‍ക്ക് ഐശ്വര്യം കൊണ്ട് വരും എന്നാണ് വിശ്വാസം. മഹാവിഷ്ണുവിനോടൊപ്പം ലക്ഷ്മീ ദേവി ചൂതുകളിക്കും ഈ ദിവസം എന്നതിന്റെ പ്രതീകമായാണ് ഇത്തരം ആചാരം പലരും നടത്തുന്നത്.

ദീപങ്ങളുടെ ഉത്സവമെന്നു പറയാം. ദീപാവലിയോടനുബന്ധിച്ചുള്ള ചില ലക്ഷണങ്ങള്‍ നമ്മുടെ ഭാഗ്യ, നിര്‍ഭാഗ്യസൂചനകയാകുമെന്നു പറയാം. ഇത്തരം ചില ലക്ഷണങ്ങളെക്കുറിച്ചും ഇവ പറയുന്ന വിശദീകരണങ്ങളെക്കുറിച്ചും അറിയൂ,

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇവ ധനലാഭത്തിന്റെ സൂചനകള്‍

കയ്യില്‍ നിന്നും പണം ആവശ്യമില്ലാതെ നഷ്ടപ്പെടുകയോ കയ്യില്‍ നിന്നും പണം വഴുതിപ്പോകുകയോ ആണെങ്കില്‍ അത് നിങ്ങള്‍ക്കുടന്‍ സാമ്പത്തിക പ്രയാസമുണ്ടാകുമെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. ഏതെങ്കിലും വിധത്തിലുള്ള സാമ്പത്തിക നഷ്ടമെന്നു പറയാം. ഇത്തരം ലക്ഷണം സ്വപനത്തില്‍ വന്നാലും മതി.

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇവ ധനലാഭത്തിന്റെ സൂചനകള്‍

തുടര്‍ച്ചയായി കയ്യിലോ നെഞ്ചിലോ ചൊറിയുന്നുവെങ്കില്‍ ഇത് പണവും അവസരങ്ങളും നിങ്ങള്‍ക്കായി വരുന്നവെന്നതിന്റെ സൂചന നല്‍കുന്നു. സാമ്പത്തികലാഭം നിങ്ങള്‍ക്കടുത്തെത്തിയതിന്റെ സൂചനയെന്നു പറയാം.

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ദീപാവലി പോലുള്ള വിശേഷാവസരങ്ങളില്‍ മരിച്ചുപോയ പൂര്‍വികരെ സ്വപ്‌നം കാണുന്നുവെങ്കില്‍ ഇത് പരമ്പരാഗത സ്വത്തു സംബന്ധിച്ച് എന്തെങ്കിലും നല്ല വാര്‍ത്തകള്‍ വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇത്തരം അവസരങ്ങളില്‍ 8 എന്ന സംഖ്യ പല തവണയായി കാണുന്നുവെങ്കില്‍, അതായത അടിക്കടി 8 എന്ന സംഖ്യ ഏതെങ്കിലും വിധത്തില്‍ നിങ്ങളുടെ മുന്‍പിലെത്തുന്നുവെങ്കില്‍ ഇത് ഭാഗ്യവും അഭിവൃദ്ധിയും വരുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. 8 എന്ന നമ്പര്‍ മഹാലക്ഷ്മിയുമായി ബന്ധപ്പെട്ട നമ്പറാണെന്നു വേണം, പറയാന്‍.

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഉറുമ്പുകളും മറ്റു കീടങ്ങളും ഇത്തരം അവസരങ്ങളില്‍ വീട്ടില്‍ ധാരാളമുണ്ടായാല്‍, പ്രത്യേകിച്ച് വാതിലിനു സമീപമെങ്കില്‍ ഇത് ശുഭകാര്യങ്ങള്‍ സംഭവിയ്ക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാണ് നല്‍കുന്നത്. വീട്ടില്‍ ഐശ്വര്യം വരുന്നുവെന്നതിന്റെ സൂചനയെന്നു പറയാം.

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ഇവ ധനലാഭത്തിന്റെ സൂചനകള്‍

ദീപാവലിയ്ക്കടുത്തായി വീട്ടില്‍ കട്ടി കൂടിയ ചിലന്തിവല കാണപ്പെടുന്നുവെങ്കില്‍ ധാരാളം പണം വരുന്നുവെന്നതിന്റെ സൂചനയായി കണക്കാക്കപ്പെടുന്നു.

English summary

Signs Before Diwali That Indicate Good Luck Is On Your Way

Signs Before Diwali That Indicate Good Luck Is On Your Way, Read more to know about
X
Desktop Bottom Promotion