Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത്
അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
ഇന്ത്യയുടെ ഓരോ ഭാഗത്തും തനതായ സംസ്കാരങ്ങളുണ്ട്, പ്രത്യേകിച്ചു ചടങ്ങുകളില്‍. ഇത് ജനനമായാലും വിവാഹമായാലും മരണമായാലുമെല്ലാം ബാധകവുമാണ്.
വിവാഹച്ചടങ്ങുകളും ഇതിനു മുന്‍പും പിന്‍പുമായുള്ള ചടങ്ങുകളും ഇതേ രീതിയില്‍ തന്നെയാണ്. ഇവയോരോന്നിനും അതിന്റേതായ വിശ്വാസങ്ങളുമുണ്ട്.
നോര്‍ത്തിന്ത്യന്‍ സ്ത്രീകളുടെ കയ്യില്‍ കാണുന്ന ചുവന്ന നിറത്തിലെ വള ഇത്തരത്തിലെ ചടങ്ങുകളുടെ ഭാഗമാണ്. കയ്യില്‍ നിറയെ ചുവപ്പും വെളുപ്പും കലര്‍ന്ന ഈ വളകളണിഞ്ഞ സ്ത്രീകളെ കണ്ടാല്‍ ഇവരുടെ വിവാഹം കഴിഞ്ഞിട്ട് അധികമായില്ലെന്നനുമാനിയ്ക്കാം. ഈ ചുവന്ന വളകള്‍ ചൂര എന്ന പേരിലാണ് അറിയപ്പെടുന്നത്.
പഞ്ചാബില്‍ ഉടലെടുത്ത ഈ രീതി നോര്‍ത്തിന്ത്യയിലെ ഹൈന്ദവവിഭാഗത്തിലും പഞ്ചാബിലെ സിഖ് മതത്തിലും പിന്തുടര്ന്നു വരുന്നു.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
വിവാഹദിവസം രാവിലെയാണ് ചൂര വധു അണിയുക. ചുവപ്പും വെള്ളയും നിറത്തിലുള്ള 21 വളകള്‍ സാധാരണ വധുവിന്റെ അമ്മാവനാണ് സമ്മാനിയ്ക്കുക.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
ഇവയണിയുന്നതു വരെ വധുവിന് ഈ വളകള്‍ കാണാന്‍ സാധിയ്ക്കില്ല. വിവാഹമണ്ഡപത്തില്‍ വരനൊപ്പമിരിയ്ക്കുമ്പോഴാണ് ഈ വളകള്‍ അണിയിക്കുക.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
വളകളണിയുന്ന സമയത്തു വധു കണ്ണടച്ചിരിയ്ക്കണം. കാരണം വധുവിന്റെ പോലും കണ്ണേറ് ഈ വളകളില്‍ പതിയരുതെന്നതാണ് വിശ്വാസം. ഈ വളകള്‍ വധുവിന് ഉദ്വേഗം നല്കുന്നതിനാല് കാണുമ്പോള്‍ കണ്ണു പതിയുമെന്നാണ് പറയപ്പെടുന്നത്. ഇതിനാലാണ് ഇവ അണിയുമ്പോള്‍ കണ്ണടിച്ചിരിയ്ക്കുന്നത്.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
വിവാഹശേഷം ഒരു വര്‍ഷം വരെ ഇതണിയണമെന്നാണ് വിശ്വാസം. എന്നാല്‍ ഇന്നത്തെക്കാലത്ത് 41 ദിവസങ്ങള്‍ക്കു ശേഷം ഇത് ഊരാറുണ്ട്.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
സാധാരണ ഒരു വര്‍ഷത്തിനു ശേഷം വിവാഹവാര്‍ഷികദിനത്തില്‍ ഈ വളകള്‍ക്കു പകരം വരന്റെ മാതാപിതാക്കള്‍ ഗ്ലാസ് വളകള്‍ സമ്മാനിയ്ക്കുന്നു. ഊരി മാറ്റിയ വളകള്‍ ചെറിയ പൂജാചടങ്ങുകള്ക്കു ശേഷം നദിയിലൊഴുക്കുന്നു.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
വധു തനിയെ ഈ വളകള്‍ ഊരരുതെന്നാണ് വിശ്വാസം. ഭര്‍ത്താവിന്റെ അമ്മയാണ് സാധാരണയായി ഇതു ചെയ്യാന്‍ അര്‍ഹതയുള്ള വ്യക്തി. വിവാഹശേഷം ഒരു വര്‍ഷത്തിനു മുന്‍പു സ്ത്രീ ഗര്‍ഭിണിയായാല്‍ ഇവ നേരത്തെ ഊരിമാറ്റും.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
വിവാഹിതയായ സ്ത്രീയുടെ ലക്ഷണമാണ് ചൂര. ഇത് ധരിയ്ക്കുന്നത് ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും പ്രധാനം. ഇത് പ്രത്യുല്പാദനത്തിനുള്ള കഴിവിനെയും സൂചിപ്പിയ്ക്കുന്നു.

അവളുടെ കയ്യിലെ ചുവന്ന വളകള്‍.....
വിവാഹിതയായ സ്ത്രീയുടെ ലക്ഷണമാണ് ചൂര. ഇത് ധരിയ്ക്കുന്നത് ഭര്‍ത്താവിന്റെ ഐശ്വര്യത്തിനും പ്രധാനം. ഇത് പ്രത്യുല്പാദനത്തിനുള്ള കഴിവിനെയും സൂചിപ്പിയ്ക്കുന്നു.



Click it and Unblock the Notifications
