For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദിനവും തുളസി തീര്‍ത്ഥം സേവിച്ചാല്‍ ദീര്‍ഘമാംഗല്യവും ഐശ്വര്യവും ഫലം

|

തുളസി വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും ആത്മീയ കാര്യങ്ങള്‍ക്കും എല്ലാം ഉപയോഗിക്കുന്നുണ്ട്. നമ്മുടെയെല്ലാം വീട്ടുമുറ്റത്ത് ഒരു തുളസിച്ചെടിയെങ്കിലും ഉണ്ടാവും എന്നുള്ളതാണ് സത്യം. എന്നാല്‍ തുളസിച്ചെടി നമുക്ക് പല ആത്മീയഗുണങ്ങളും നല്‍കുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിനും സൗന്ദര്യ സംരക്ഷണത്തിനും എന്ന പോലെ ആത്മീയ ഗുണങ്ങള്‍ ധാരാളം നല്‍കുന്ന ഒന്നാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. തുളസിയെ വൃന്ദ എന്നും പുരാണങ്ങളില്‍ അറിയപ്പെടുന്നുണ്ട്. മഹാവിഷ്ണുവിന്റെ പത്‌നിയാണ് തുളസി.

അതുകൊണ്ട് തന്നെയാണ് തുളസി ഉപയോഗിക്കുന്നിടത്തെല്ലാം ലക്ഷ്മീ സാന്നിധ്യവും മഹാവിഷ്ണുവിന്റെ സാന്നിധ്യവും ഉണ്ട് എന്ന് പറയുന്നത്. അതുകൊണ്ട് തന്നെ തുളസിയെ പ്രാര്‍ത്ഥിക്കുന്നതും ആരാധിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ ഐശ്വര്യം നിറക്കുന്നു എന്നാണ് വിശ്വാസം. സുമംഗലികള്‍ തുളസിച്ചെടിയെ ആരാധിക്കുന്നതിലൂടെ ദീര്‍ഘമാംഗല്യം ഫലം ലഭിക്കുന്നു എന്നാണ് പറയുന്നത്. ഇത് കൂടാതെ തുളസിയെ ആരാധിക്കുന്നത് എന്തൊക്കെയാണ് ഫലം നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

തുളസിക്ക് ദീപം തെളിയിച്ചാല്‍

തുളസിക്ക് ദീപം തെളിയിച്ചാല്‍

തുളസിത്തറ പല വീടുകളിലും ഉള്ള ഒന്നാണ്. തുളസിത്തറയില്‍ ദീപം തെളിയിച്ചാല്‍ ലക്ഷദീപം തെളിയിക്കുന്നതിന് തുല്യമാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ തുളസി ദേവിയെ ആരാധിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തിലും ഐശ്വര്യത്തിന് സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. ഐശ്വര്യത്തിനും നേട്ടത്തിനും തുളസിത്തറയില്‍ ദീപം തെളിയിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നേട്ടങ്ങള്‍ വളരെയധികം ഉണ്ടാക്കുന്നുണ്ട്. ഇത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും ജീവിതത്തില്‍ സന്തോഷവും തുളസിയെ ആരാധിക്കുന്നതിലൂടെ ഉണ്ടാവുന്നു.

തുളസി തീര്‍ത്ഥം സേവിച്ചാല്‍

തുളസി തീര്‍ത്ഥം സേവിച്ചാല്‍

തുളസിത്തറയില്‍ തിരി തെളിയിച്ച പൂജിച്ച ശേഷം തീര്‍ത്ഥം സേവിച്ചാല്‍ അത് നിങ്ങളില്‍ ദീര്‍ഘകാല മാംഗല്യഫലം ഉണ്ടാക്കും എന്നാണ് വിശ്വാസം. വിവാഹിതരായവര്‍ക്ക് ദീര്‍ഘസുമംഗലി ഫലവും വിവാഹിതരാവാന്‍ പോവുന്ന കന്യകമാര്‍ക്ക് നെടുമംഗല്യവും ഉണ്ടാവും എന്നാണ് വിശ്വാസം. തുളസിയുടേയും മഹാവിഷ്ണുവിന്റേയും അനുഗ്രഹം ഇവരുടെ ജീവിതത്തില്‍ വലിയ തോതിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. തുളസിയെ പൂജിക്കുന്നതിന് അഭിഷേകം ചെയ്താല്‍ ആയിരം അമൃതകുംഭങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്തതിന് തുല്യമാണ് എന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ തുളസിത്തറയില്‍ ദീപം തെളിയിച്ച് തീര്‍ത്ഥം സേവിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

പണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമംപണമുണ്ടാകാന്‍ ഈ ദാനം ഇങ്ങനെ ഉത്തമം

ലക്ഷ്മീ ദേവിയുടെ കടാക്ഷം

ലക്ഷ്മീ ദേവിയുടെ കടാക്ഷം

ഐശ്വര്യത്തിന്റെ ദേവതയാണ് ലക്ഷ്മീ ദേവി. ലക്ഷ്മീ ദേവിയെ ആരാധിക്കുന്നതിന് തുല്യമാണ് തുളസി പൂജ ചെയ്യുന്നത്. ലക്ഷ്മീ പൂജ ചെയ്യുന്നതിന് തുല്യമാണ് തുളസി പൂജ നടത്തുന്നത്. തുളസി പൂജ ചെയ്യുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ കടാക്ഷം ജീവിതത്തില്‍ അങ്ങോളമിങ്ങോളം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങള്‍ക്കും ആധാരമായി നമുക്ക് തുളസി പൂജ ചെയ്യാവുന്നതാണ്. ഇത് കൂടാതെ മഹാവിഷ്ണുവിന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് തുളസി പൂജയിലൂടെ. തുളസിയെ പൂജിക്കുന്നവര്‍ക്ക് ഒരിക്കലും ദാരിദ്ര്യം ഉണ്ടാവുന്നില്ല എന്നാണ് വിശ്വാസം.

സര്‍വ്വൈശ്വര്യങ്ങള്‍ ഫലം

സര്‍വ്വൈശ്വര്യങ്ങള്‍ ഫലം

തുളസിയെ ആരാധിക്കുന്നവര്‍ക്ക് സര്‍വ്വൈശ്വര്യം ഫലം എന്നാണ് വിശ്വാസം. ഇത് ചെയ്യുന്നതിലൂടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും ഉണ്ടാവുന്നുണ്ട്. അതിന് വേണ്ടി വിധിപ്രകാരം തുളസിയെ ആരാധിക്കുക. ഇവര്‍ക്ക് ദീര്‍ഘമാംഗല്യമാണ് ഫലം നല്‍കുന്നത്. എല്ലാ വിധത്തിലുള്ള ഐശ്വര്യങ്ങള്‍ക്കും തുളസി കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ സംശയിക്കാതെ തുളസിയെ വിധിപ്രകാരം പൂജിക്കേണ്ടതാണ്. എന്നും രാവിലെ അല്‍പം തീര്‍ത്ഥം തുളസിയില്‍ വീഴ്ത്തി സേവിച്ചാല്‍ അത് ദീര്‍ഘായുസ്സും ഫലം നല്‍കുന്നു.

വാസ്തുദോഷമില്ല

വാസ്തുദോഷമില്ല

തുളസിച്ചെടിയെ ആരാധിക്കുമ്പോള്‍ തുളസിത്തറ കെട്ടി വേണം ആരാധിക്കുന്നതിന്. ഇത് വാസ്തുപ്രകാരം ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. സര്‍വ്വദോഷ പരിഹാരവും നിങ്ങളുടെ തുളസിത്തറയില്‍ പരിഹരിക്കപ്പെടുന്നുണ്ട്. തുളസി തീര്‍ത്ഥം സേവിക്കുന്നത് ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളും മാറ്റങ്ങളും ഉണ്ടാക്കുന്നുണ്ട്. മരണ സമയത്ത് തുളസിയില കൈയ്യില്‍ വെക്കുന്നതും സര്‍വ്വ പാപ പരിഹാരമായാണ് കണക്കാക്കുന്നത്.

എന്തുകൊണ്ട് തുളസിയെ ആരാധിക്കണം?

എന്തുകൊണ്ട് തുളസിയെ ആരാധിക്കണം?

തുളസി ചെടിയുടെ ആരാധനയുമായി ബന്ധപ്പെട്ട നിരവധി കാരണങ്ങളുണ്ട്. തുളസി അല്ലെങ്കില്‍ വൃന്ദയാണ് സ്വര്‍ഗ്ഗത്തിലേക്കുള്ള പ്രവേശന കവാടം അല്ലെങ്കില്‍ മഹാവിഷ്ണുവിന്റെ വാസസ്ഥലമായ വൈകുണ്ഠമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍, ഭക്തരെ അവരുടെ ആത്യന്തിക ലക്ഷ്യമായ മോക്ഷത്തിലേക്ക് അടുക്കാന്‍ തുളസി സഹായിക്കുന്നു. ഇത്ത കൂടാതെ തുളസിയുടെ വിവിധ ഭാഗങ്ങള്‍ സനാതന ധര്‍മ്മത്തിന്റെ വിവിധ ദൈവങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങളുടെയും വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ തുളസിയെ ആരാധിക്കുന്നത് എന്തുകൊണ്ടും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതാണ്.

പെണ്ണിന് നല്ലതല്ല ഈ നക്ഷത്രം, കാരണങ്ങൾ നിരവധിപെണ്ണിന് നല്ലതല്ല ഈ നക്ഷത്രം, കാരണങ്ങൾ നിരവധി

Read more about: tulsi puja തുളസി പൂജ
English summary

Significance Of Worshipping Tulsi Plant Every Day In Malayalam

Here in this article we are discussing about the significance of worshipping Tulsi every day. Take a look.
Story first published: Saturday, August 14, 2021, 19:20 [IST]
X
Desktop Bottom Promotion