Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങാതെ വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് ചെയ്യാവുന്ന ലളിതമായ വ്യായാമങ്ങൾ ഇതാ! -
രവി യോഗവും ധനയോഗവും ഒത്തുചേരുന്ന അപൂർവ്വ സമയം: ജീവിതത്തിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
ജിമ്മിൽ പോയില്ല, കഠിനമായ വർക്കൗട്ടും വേണ്ട; 26 കിലോ കുറച്ച് ബോണി കപൂർ ഞെട്ടിച്ചതെങ്ങനെ? -
വെയിലത്ത് ഇറങ്ങും മുൻപ് സൺസ്ക്രീൻ പുരട്ടാറുണ്ടോ? ചർമ്മം കരുവാളിക്കാതിരിക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഒപ്പം ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമാണോ? ഫിറ്റ്നസ് നിലനിർത്താൻ ഈ മാറ്റങ്ങൾ വരുത്തൂ! -
പിസിഒഎസ് (PCOS) ഇനി ചരിത്രം! പേരുമാറ്റത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം ഇതാണ് -
കടുത്ത ചൂടിൽ തളരാതെ വയർ കുറയ്ക്കാം; ഈ പാനീയങ്ങൾ ശീലമാക്കിയാൽ മാറ്റം ഉടൻ കാണാം! -
മഴക്കാലത്ത് ചർമ്മവും മുടിയും പെട്ടെന്ന് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ മതിയാകും -
വ്യാഴം കർക്കടകത്തിലേക്ക്: ജീവിതത്തിൽ വലിയ വഴിത്തിരിവ്, ഈ മാറ്റങ്ങൾ നിങ്ങളുടെ ഭാഗ്യം മാറ്റിമറിക്കുമോ?
ഉഗ്രകോപത്തില്‍ പോലും ശനി തൊടില്ല കറുപ്പുടുത്ത സ്വാമിയെ: ശനിയെ ഭയപ്പെടുത്തും കറുപ്പിന് രഹസ്യം
ശനിദോഷം എന്നത് വളരെയധികം ദോഷകരമായ ഒരു സമയം തന്നെയാണ്. ജ്യോതിഷത്തില്‍ മരണഭയം പോലും പലപ്പോഴും ശനി പ്രദാനം ചെയ്യുന്നു. എന്നാല്‍ ശനിയെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി നമ്മള് ശ്രദ്ധിക്കണം. മണ്ഡല കാലത്ത് ശനിയുടെ ദോഷങ്ങള്‍ അയ്യപ്പന്മാരെ ബാധിക്കില്ല എന്നാണ് വിശ്വാസം. 41 ദിവസത്തെ മണ്ഡല കാലത്തിന് നവംബര്‍ 16 മുതല്‍ തുടക്കമിട്ടു. ഈ സമയം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് എന്നതില്‍ സംശയം വേണ്ട. എന്നാല്‍ എന്തുകൊണ്ടാണ് അയ്യപ്പഭക്തര്‍ കറുപ്പുടുക്കുന്നത്, കറുപ്പിനും ശനിക്കും തമ്മില്‍ എന്താണ് ബന്ധം?
മനസ്സിനേയും ശരീരത്തേയും ഒരുപോലെ ശുദ്ധീകരിക്കുന്നതാണ് മണ്ഡലകാലം. മാലയിടുന്ന ഓരോ അയ്യപ്പ ഭക്തനും മനസ്സിലും നാവിലും അയ്യപ്പ മന്ത്രം മാത്രം ഉരുവിട്ട് കെട്ടുമെടുത്ത് മല ചവിട്ടുന്നു. ഈ ദിനങ്ങളത്രയും കറുപ്പുടുത്ത് ചെയ്ത തെറ്റുകളെല്ലാം ഏറ്റു പറഞ്ഞ് ജീവിതത്തില്‍ ഓരോ സ്വാമിയും മുന്നോട്ട് പോവുന്നു. ശനിയുടെ ദേവനാണ് ശാസ്താവ്. അതുകൊണ്ട് തന്നെ ശനിയും കറുപ്പും തമ്മിലും വളരെയധികം അടുത്ത ബന്ധമാണ് ഉള്ളത്.

ശനിയുമായുള്ള ബന്ധം
കറുപ്പ് നിറവും ശനിയും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. വേദ ജ്യോതിഷത്തില്‍, ശനി കറുപ്പു നിറമോ അല്ലെങ്കില്‍ നീല നിറമോ ആയി ബന്ധപ്പെട്ടിരിക്കുന്നു. ശനി കര്‍മ്മം, അച്ചടക്കം, തപസ്സ്, അകല്‍ച്ച, കഠിനമായ നിയന്ത്രണങ്ങള്‍ എന്നിവയെ സ്വാധീനിക്കുന്നു. ഇത്തരത്തില്‍ ആത്മനിയന്ത്രണത്തിന് വേണ്ടിയും ശനിയുടെ ദോഷങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനും ശാസ്താവിന്റെ അനുഗ്രഹം ഉണ്ടായിരിക്കണം. മണ്ഡല കാലത്ത് കറുപ്പ് ധരിക്കുന്നത് നമുക്ക് ചുറ്റും പ്രത്യേക ഊര്‍ജ്ജം നല്കുന്നു എന്നാണ് വിശ്വാസം, കൂടാതെ കറുപ്പ് ആത്മനിയന്ത്രണം, തപസ്സ്, അച്ചടക്കം എന്നിവയെക്കൂടി സൂചിപ്പിക്കുന്നു.
അത്മീയ പ്രാധാന്യം
കറുപ്പിന്റെ ആത്മീയമായ പ്രാധാന്യം നിസ്സാരമല്ല. ഇത് നിങ്ങളെ വിനയമുള്ളവരാക്കുകയും അഹംഭാവത്തിന് അറുതി നല്‍കുകയും ചെയ്യും എന്നാണ് വിശ്വാസം. പ്രത്യേകിച്ച് കറുപ്പ് മണ്ഡലകാലം ആചരിക്കുന്ന സമയത്ത് വളരെയധികം പ്രധാനമാണ്. നിങ്ങളുടെ എളിമയും ലൗകിക മോഹങ്ങളെ നിയന്ത്രിക്കുന്നതിനും ഉള്ള ആത്മീയ പരിശീലനത്തിന്റെ ഭാഗമായാണ് കറുപ്പ് ധരിക്കുന്നത്. ജീവിതത്തില്‍ വളരെയധികം സമാധാനം നല്കുന്നു കറുപ്പ് ധരിക്കുന്നതിലൂടെ എന്നാണ് വിശ്വാസം.
ശനി ദോഷവും അതിന്റെ സ്വാധീനവും
ജ്യോതിഷത്തില്‍, ശനിദോഷം എന്നത് ഒരു വ്യക്തിയുടെ ജാതകത്തില്‍ വളരെയധികം പ്രധാനപ്പെട്ടതാണ്. ശനിയുടെ പ്രതികൂല സ്വാധീനത്തെയാണ് പലരും കരുതിയിരിക്കേണ്ടതും. ശനി ബാധിച്ച ഒരു വ്യക്തിയുടെ ജീവിതത്തില്‍ തടസ്സങ്ങള്‍, കാലതാമസം അല്ലെങ്കില്‍ കഷ്ടപ്പാടുകള്‍ എന്നിവയെല്ലാം നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ശനിദോഷത്തിന്റെ സ്വാധീനം അനുഭവിക്കുന്ന ഒരു അയ്യപ്പ ഭക്തനെ ഭഗവാന് അതില്‍ നിന്ന് സംരക്ഷിക്കുന്നു. ഏത് പ്രശ്നത്തേയും പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗ്ഗമാണ് അവരുടെ ഭക്തിയും വ്രതവും.
ശനിദോഷവും കറുപ്പും
ശനിയുടേ ഏത് കഠിന ദോഷഫലങ്ങളേയും ചെറുക്കുന്നതിനായി കറുപ്പ് ധരിക്കുന്നത് നല്ലതായി കണക്കാക്കുന്നു. ഏഴരശനിയും കണ്ടകശനിയും ജന്മശനിയും ഏത് തന്നെയാണെങ്കിലും ശനിയുടെ ഉഗ്രകോപത്തെ ശമിപ്പിക്കുന്നതിനും വെല്ലുവിളികളെ നിയന്ത്രിക്കുന്നതിനും കറുപ്പ് നിറത്തിന് സാധിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ശനിയുടെ ദോഷങ്ങളെ നിയന്ത്രിക്കുന്നവര്‍ കറുപ്പ് ധരിക്കുന്നത് നല്ലതാണ്.
മണ്ഡലകാലത്തെ വ്രതം
41 ദിവസമാണ് മണ്ഡല കാലത്ത് വ്രതം അനുഷ്ഠിക്കുന്നത്. ഇത് തപസ്സിന്റേയും മനനിയന്ത്രണത്തിന്റേയും കൂടി കാലമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ശാരീരികമായും മാനസികമായും എല്ലാ സുഖങ്ങളേയും ഉപേക്ഷിച്ച് ഭഗവത്നാമം മാത്രം ഉരുവിട്ട് മുന്നോട്ട് പോവുന്ന ദിനങ്ങളാണ് ഇവയെല്ലാം. അതുകൊണ്ട് തന്നെ കറുപ്പ് ഈ കാലഘട്ടത്തില്‍ ആന്തരിക ആത്മീയത്തേയും സൂചിപ്പിക്കുന്നു. ത്യാഗത്തിന്റെ ദേവനായാണ് അയ്യപ്പ സ്വാമിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ സന്യാസ ജീവിതം നയിക്കുന്ന തരത്തിലാണ് മണ്ഡല കാലത്ത് ഓരോ സ്വാമിമാരേയും കണക്കാക്കുന്നതും.
ആത്മനിയന്ത്രണം പ്രധാനം
മണ്ഡലകാലം ആചരിക്കുന്ന സമയത്ത്, അയ്യപ്പ ഭക്തര്‍ ലളിതമായ വസ്ത്രങ്ങള്‍ പ്രധാനമായും കറുപ്പ് നിറമാണ് ധരിക്കേണ്ടത്. ആത്മനിയന്ത്രണത്തോടെ സുഖഭോഗങ്ങളെ ത്യജിച്ച് വേണം ഓരോ ഭക്തനും സ്വാമിയെ കാണാന്‍ പോവാന്‍,. അതുകൊണ്ട് തന്നെ കറുത്ത വസ്ത്രം ത്യാഗത്തേയും ലാളിത്യത്തേയും സൂചിപ്പിക്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനവും നിസ്സാരമല്ലെന്ന് അനുഭവത്തിലൂടെ തിരിച്ചറിയാന്‍ സാധിക്കുന്നു. മാത്രമല്ല ശനിയുടെ ഊര്‍ജ്ജവുമായി പ്രതിധ്വനിക്കുന്ന സമയം കൂടിയായതിനാല്‍ കറുപ്പ് ഈ സമയം ശുഭകരമായ നിറമായി കണക്കാക്കുന്നു.



Click it and Unblock the Notifications