For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിജയദശമി ആഘോഷങ്ങള്‍ക്ക് പുറകില്‍

തിന്‍മക്കു മേല്‍ നന്മ നേടിയ വിജയമാണ് വിജയദശമിയായ് നമ്മള്‍ കൊണ്ടാടുന്നത്

|

വിജയദശമി ആഘോഷങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് നമ്മുടേത്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരന്‍ ഈരേഴു പതിനാലു ലോകങ്ങളിലും ചക്രവര്‍ത്തിയായി വാഴണമെന്നായിരുന്നു ആഗ്രഹം. അതിനായി ചെയ്യാവുന്ന കൊടും ക്രൂരതകളെല്ലാം തന്നെ അയാള്‍ ചെയ്ത് കൂട്ടി. മഹിഷാസുരനെ എതിര്‍ക്കാനാകട്ടെ ലോകത്ത് ഒരു ശക്തിക്കും കഴിയുമായിരുന്നില്ല.

നവരാത്രിയും നിറങ്ങളും തമ്മിലുള്ള ബന്ധം നവരാത്രിയും നിറങ്ങളും തമ്മിലുള്ള ബന്ധം

ഇതിനായി ആദിപരാശക്തി അവതാരമെടുക്കുകയും ദേവി മഹിഷാസുര നിഗ്രഹത്തിന് തയ്യാറാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. നന്മക്കു മേല്‍ തിന്മ ജയിക്കുകയാണ് അവിടെ ചെയ്തത്. ഈ വിജയമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മക്കായാണ് വിജയദശമി ആഘോഷിക്കുന്നത്.

പൂജവെപ്പ്

പൂജവെപ്പ്

പൂജവെപ്പാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി പുസ്തകങ്ങളും പണിയായുധങ്ങളും എല്ലാം ക്ഷേത്രങ്ങളിലും മറ്റുമായി പൂജവെക്കുന്നു. അഷ്ടമി സന്ധ്യക്കാണ് പൂജവെക്കേണ്ടത്.

പൂജയെടുപ്പ്

പൂജയെടുപ്പ്

വിജയദശമി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വന്ന് വന്നാണ് പൂജക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടത്. അതിനു ശേഷം ഹരിശ്രീഗണപതയേ നമ: എഴുതണം.

ശ്രീരാമന്‍ രാവണനെ വധിച്ചത്

ശ്രീരാമന്‍ രാവണനെ വധിച്ചത്

ശ്രീരാമന്‍ രാവണനെ വധിച്ചതും നവരാത്രിയുടെ അവസാനമാണ് എന്നൊരു ഐതിഹ്യമുണ്ട്.

ദുര്‍ഗാദേവിക്ക് വേണ്ടി

ദുര്‍ഗാദേവിക്ക് വേണ്ടി

ദുര്‍ഗ്ഗാ ദേവിക്ക് വേണ്ടിയാണ് പൂജ നടത്തുന്നത്. നവരാത്രി വ്രതം ഒമ്പത് ദിവസവും അനുഷ്ഠിച്ച് ഒമ്പതാമത്തെ ദിവസമാണ് വ്രതത്തിന്റെ അവസാനം.

ജീവിത വിജയത്തിന്

ജീവിത വിജയത്തിന്

ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകളുടേയും ആരംഭത്തിന് ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് വിജയദശമി ദിവസം. അതുകൊണ്ട് തന്നെയാണ് അത് വിദ്യാരംഭമായി അറിയപ്പെടുന്നതും.

English summary

Significance of Vijayadasami and Navarathri Puja

Significance of Vijayadasami and Navarathri Puja read on...
X
Desktop Bottom Promotion