Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
വിജയദശമി ആഘോഷങ്ങള്‍ക്ക് പുറകില്‍
തിന്മക്കു മേല്‍ നന്മ നേടിയ വിജയമാണ് വിജയദശമിയായ് നമ്മള് കൊണ്ടാടുന്നത്
വിജയദശമി ആഘോഷങ്ങള്‍ക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്ന രാജ്യമാണ് നമ്മുടേത്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരന് ഈരേഴു പതിനാലു ലോകങ്ങളിലും ചക്രവര്‍ത്തിയായി വാഴണമെന്നായിരുന്നു ആഗ്രഹം. അതിനായി ചെയ്യാവുന്ന കൊടും ക്രൂരതകളെല്ലാം തന്നെ അയാള്‍ ചെയ്ത് കൂട്ടി. മഹിഷാസുരനെ എതിര്‍ക്കാനാകട്ടെ ലോകത്ത് ഒരു ശക്തിക്കും കഴിയുമായിരുന്നില്ല.
ഇതിനായി ആദിപരാശക്തി അവതാരമെടുക്കുകയും ദേവി മഹിഷാസുര നിഗ്രഹത്തിന് തയ്യാറാവുകയും ചെയ്തു എന്നാണ് ഐതിഹ്യം. നന്മക്കു മേല്‍ തിന്മ ജയിക്കുകയാണ് അവിടെ ചെയ്തത്. ഈ വിജയമുഹൂര്‍ത്തത്തിന്റെ ഓര്‍മ്മക്കായാണ് വിജയദശമി ആഘോഷിക്കുന്നത്.

പൂജവെപ്പ്
പൂജവെപ്പാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. അതിനായി പുസ്തകങ്ങളും പണിയായുധങ്ങളും എല്ലാം ക്ഷേത്രങ്ങളിലും മറ്റുമായി പൂജവെക്കുന്നു. അഷ്ടമി സന്ധ്യക്കാണ് പൂജവെക്കേണ്ടത്.

പൂജയെടുപ്പ്
വിജയദശമി ദിവസം രാവിലെ കുളിച്ച് ശുദ്ധിയായി വന്ന് വന്നാണ് പൂജക്ക് വെച്ച പുസ്തകങ്ങള്‍ എടുക്കേണ്ടത്. അതിനു ശേഷം ഹരിശ്രീഗണപതയേ നമ: എഴുതണം.

ശ്രീരാമന് രാവണനെ വധിച്ചത്
ശ്രീരാമന് രാവണനെ വധിച്ചതും നവരാത്രിയുടെ അവസാനമാണ് എന്നൊരു ഐതിഹ്യമുണ്ട്.

ദുര്‍ഗാദേവിക്ക് വേണ്ടി
ദുര്‍ഗ്ഗാ ദേവിക്ക് വേണ്ടിയാണ് പൂജ നടത്തുന്നത്. നവരാത്രി വ്രതം ഒമ്പത് ദിവസവും അനുഷ്ഠിച്ച് ഒമ്പതാമത്തെ ദിവസമാണ് വ്രതത്തിന്റെ അവസാനം.

ജീവിത വിജയത്തിന്
ജീവിത വിജയത്തിന് ഉപകരിക്കുന്ന എല്ലാ കലകളുടേയും ആരംഭത്തിന് ഏറ്റവും അനുയോജ്യമായ ഒരു ദിവസമാണ് വിജയദശമി ദിവസം. അതുകൊണ്ട് തന്നെയാണ് അത് വിദ്യാരംഭമായി അറിയപ്പെടുന്നതും.



Click it and Unblock the Notifications
