Latest Updates
-
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം!
പാലും തേനും അഭിഷേകഫലം, വീട്ടില്‍ ഐശ്വര്യം
നമ്മള് ക്ഷേത്രങ്ങളില്‍ അഭിഷേകം ചെയ്യുന്നത് കണ്ടിട്ടുണ്ട്. പല ക്ഷേത്രങ്ങളിലും പലപ്പോഴും ഇത്തരത്തില്‍ പല വിധത്തിലുള്ള അഭിഷേകങ്ങള്‍ നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍ എന്താണ് അഭിഷേക ഫലങ്ങള്‍ എന്നത് പലര്‍ക്കും അറിയുകയില്ല. ദേവ പ്രീതിക്കായാണ് വിവിധ തരത്തിലുള്ള അഭിഷേകങ്ങള്‍ നമ്മള് നടത്തുന്നത്. എന്നാല്‍ ഇതിനുള്ള സവിശേഷ ഫലസിദ്ധി പലപ്പോഴും പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ശബരിമലയെന്ന ക്ഷേത്രത്തില്‍ നമ്മള് കേട്ടിട്ടുള്ള ഒന്നാണ് നെയ്യഭിഷേകം. അഭിഷേകങ്ങളുടെ പ്രാധാന്യം എന്താണ് എന്ന കാര്യം പലപ്പോഴും അറിയുകയില്ല.
ദേവതാ പ്രീതിക്കായി അഭിഷേകം നടത്തുമ്പോള്‍ അത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യം നിറക്കുന്നു എന്നതാണ് സത്യം. അതിലുപരി ഇത് പല വിധത്തിലുള്ള പ്രതിസന്ധികളും ഐശ്വര്യക്കേടും എല്ലാം ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട് അഭിഷേക ഫലം. മാത്രമല്ല പാലഭിഷേകം നടത്തുന്നതിന് പാല് ഉപയോഗിക്കുന്നതിന് പിന്നില്‍ എന്താണ് വിശ്വാസം എന്നും നോക്കാം. ഓരോ അഭിഷേകങ്ങളും അതിന് പിന്നിലുള്ള ഫലങ്ങളെക്കുറിച്ച് നോക്കാം.

പാലഭിഷേകത്തിന്റെ ഫലം
പാലഭിഷേകത്തിന്റെ ഫലം പല വിധത്തിലാണ് നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ ദേഷ്യത്തിന്റെ അംശം ഇല്ലാതായി, ഇവര്‍ക്ക് ആയുസ്സോടെയുള്ള ജീവിതം നിലനിര്‍ത്തുന്നതിന് സാധിക്കുന്നു. പാലഭിഷേകം നടത്തുന്നതിന് പിന്നില്‍ ഇതൊക്കെയാണ് ഫലമായി ലഭിക്കുന്നത്.

നെയ്യഭിഷേകം
നെയ്യഭിഷേകം നടത്തുന്നതിലൂടെ സുരക്ഷിത ജീവിതം, മുക്തി എന്നിവയാണ് ലഭിക്കുന്നത്. മാത്രമല്ല നല്ല സന്താനങ്ങള്‍ ഉണ്ടാവുന്നതിനും നെയ്യഭിഷേകം ഫലം നല്‍കുന്നുണ്ട്. നെയ്യഭിഷേകം ചെയ്യുന്നതിലൂടെ അത് ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചയിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യുന്നുണ്ട്.

ചന്ദനം അഭിഷേകം
ചന്ദനം അഭിഷേകം നടത്തുന്നതിലൂടെ നിങ്ങള്‍ക്ക് മോക്ഷപ്രാപ്തി നല്‍കുന്നുണ്ട്. മാത്രമല്ല കുടുംബത്തില്‍ ഐശ്വര്യവും ധനവും വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു ചന്ദനം അഭിഷേകം. മാത്രമല്ല ജോലിയില്‍ സ്ഥാനക്കയറ്റത്തിനും സഹായകമാവുന്നുണ്ട്.

പഞ്ചാമൃതം
പഞ്ചാമൃതം കൊണ്ട് അഭിഷേകം നടത്തിയാല്‍ അത് ദീര്‍ഘായുസ്സിനും ഐശ്വര്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. മാത്രമല്ല പേരും പ്രശസ്തിയും ഇതിലുണ്ടാവുന്ന ഫലങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് ജീവിതത്തില്‍ ഉയര്‍ച്ചയും നേട്ടവും ഉണ്ടാക്കുന്നുണ്ട്.

ഇളനീര് അഭിഷേകം
ഇളനീര് അഭിഷേകം നടത്തുന്നതിലൂടെ അത് ജീവിതത്തില്‍ ഉയര്‍ച്ചയോടൊപ്പം സന്താന സൗഭാഗ്യത്തിനും ഇളനീര് അഭിഷേകം നല്ലതാണ്. മാത്രമല്ല ഇതി ജീവിതത്തില്‍ വളരെയധികം ധനവര്‍ദ്ധനവിനും കാരണമാകുന്നുണ്ട്. ദീര്‍ഘായുസ്സിനും ഇത് കാരണമാകുന്നുണ്ട്.

തീര്‍ത്ഥം അഭിഷേകം
സാധാരണ തീര്‍ത്ഥം അഭിഷേകം ചെയ്യുന്നത് കുടുംബ ബന്ധത്തില്‍ ഊഷ്മളത വര്‍ദ്ധിപ്പിക്കുന്നുണ്ട്. മാത്രമല്ല മനശുദ്ധി ഉണ്ടാവുന്നതിനും മനസ്സിലെ ദുര്വിചാരങ്ങള് ഇല്ലാതിരിക്കുന്നതിനും കാരണമാകുന്നുണ്ട് തീര്‍ത്ഥം അഭിഷേകം.

മഞ്ഞള്‍ അഭിഷേകം
മഞ്ഞള്‍ അഭിഷേകം ചെയ്യുന്നത് വീട്ടില്‍ ഐശ്വര്യത്തിലേക്കും തിന്മകള് അകലുന്നതിനും സഹായിക്കുന്നുണ്ട്. മഞ്ഞള്‍ അഭിഷേകം ചെയ്യുന്നത് ജോലി സംബന്ധമായ തടസ്സങ്ങള്‍ ഇല്ലാതാക്കുന്നതിനും കാരണമാകുന്നുണ്ട്.

കര്‍പ്പൂരാഭിഷേകം
കര്‍പ്പൂരാഭിഷേകം എന്ന അഭിഷേകവും ജീവിതത്തിലെ ദുഖങ്ങള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഐശ്വര്യത്തിനും നല്ല മാതാവായിരിക്കുന്നതിനും സഹായിക്കുന്നുണ്ട് കര്‍പ്പൂരാഭിഷേകം. മാത്രമല്ല ഭയം ഇല്ലാതാക്കുന്നതിനും കര്‍പ്പൂരം അഭിഷേകം ചെയ്യുന്നത് നല്ലതാണ്.

തൈര് അഭിഷേകം
നമുക്ക് അധികം കേട്ടു കേള്‍വി ഇല്ലാത്ത ഒന്നാണ് തൈര് അഭിഷേകം. എന്നാല്‍ തൈര് അഭിഷേകം ചെയ്യുന്നതിലൂടെ സന്താനലബ്ധി ഉണ്ടാവുന്നു. മാത്രമല്ല സര്‍വ്വ കാര്യങ്ങളിലും വിജയം നേടുന്നതിനും ഈ തൈര് അഭിഷേകം സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications
