Latest Updates
-
ചിങ്ങ സംക്രാന്തി 2026: സൂര്യൻ ചിങ്ങത്തിലേക്ക്, ഈ 5 രാശിക്കാർക്ക് ഇനി ധനമഴയും ഭാഗ്യവും -
സിംഹ സംക്രാന്തി: ഇന്ന് സൂര്യൻ ചിങ്ങത്തിലേക്ക്; ഈ 5 രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
ഓണത്തിന് പൂക്കളമിടുമ്പോൾ കൈകളിൽ ചൊറിച്ചിലും അലർജിയും? ആഘോഷം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
അത്തപ്പൂക്കളം ഒരുക്കുമ്പോൾ ചർമ്മത്തിൽ ചൊറിച്ചിലാണോ? ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ, ഓണം ആഘോഷമാക്കാം -
ചിങ്ങം ഒന്നിന് വീട്ടിൽ ലോക്കർ എവിടെ വെക്കണം? ഈ ചെറിയ മാറ്റം വരുത്തിയാൽ പണം കുമിഞ്ഞു കൂടും! -
മഴക്കാലത്തെ ദുർഗന്ധവും ഈർപ്പവും മാറ്റണോ? വാസ്തു പ്രകാരം കല്ലുപ്പ് വെക്കേണ്ടത് ഇവിടെയാണ് -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; കണ്ണാടി വെക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ഐശ്വര്യം കുറയും! -
വാടകവീടുകളിൽ കണ്ണാടി വെക്കുമ്പോൾ ശ്രദ്ധിക്കണം; വാസ്തുദോഷം മാറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഓണം ആഘോഷിക്കുന്നുണ്ടോ? ഐശ്വര്യവും പോസിറ്റീവ് എനർജിയും നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ പരീക്ഷിക്കൂ! -
ഓണത്തിന് പൂക്കളമിടുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യം നിറയാൻ ചെയ്യേണ്ടത് ഇതാണ്!
പിതൃമോക്ഷത്തിന് വാവിൽ ഈ പുഷ്പങ്ങൾ തർപ്പണത്തിന്
കർക്കിടക വാവിന് വേണ്ടിക്ഷേത്രങ്ങൾ ഒരുങ്ങിയിരിക്കുകയാണ്. പിതൃകർമ്മങ്ങൾ ചെയ്യുമ്പോൾ ചില കാര്യങ്ങള്‍ ചില ചിട്ടകൾ പ്രധാനമായും പാലിക്കേണ്ടതുണ്ട്. ബലിതര്‍പ്പണത്തിന് ഉപയോഗിക്കുന്ന അരി, എള്ള്, പുഷ്പം എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെല്ലാം വളരെയധികം പ്രാധാന്യം നൽകുന്നവയുമാണ്. എന്തൊക്കെയാണ് ഈ പുഷ്പങ്ങൾ ഉപയോഗിക്കുന്നതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്ന കാര്യങ്ങൾ എന്ന് നോക്കാം.
ബലിയിടുന്ന സമയത്ത് അമാവാസി ആയിരിക്കണം എന്ന് നിർബന്ധമില്ല. മാത്രമല്ല നിർബന്ധത്തിനേക്കാൾ പ്രധാനപ്പെട്ടതാണ് ശ്രദ്ധിക്കേണ്ടതാണ്. സൂര്യൻ കർക്കിടക രാശിയിൽ സംക്രമിക്കുന്നതിലൂടെയാണ് ദക്ഷിണായനത്തിന് തുടക്കം കുറിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് കർക്കടക അമാവാസി. ദേവൻമാരും പിതൃക്കളും എല്ലാം ഒരുമിച്ച് ചേരുന്ന ദിവസമാണ് കർക്കടകവാവ്. കർക്കടക വാവിന് ചെയ്യേണ്ട ഒന്നാണ് ബലി തര്‍പ്പണം. എന്നാൽ തർപ്പണം നടത്തുമ്പോൾ എടുക്കുന്ന പുഷ്പങ്ങൾക്ക് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ് എന്ന് നോക്കാം.

പ്രധാനമായും പുഷ്പങ്ങൾ
പ്രധാനമായും എന്തൊക്കെ പുഷ്പങ്ങൾ ആണ് ബലി തർപ്പണത്തിന് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ചെറൂള, തുളസി എന്നിവയാണ് ഉപയോഗിക്കുന്നത്. ചെറൂള എന്ന ചെടി നമ്മുടെ പറമ്പുകളിൽ ധാരാളം കാണപ്പെടുന്ന ഒന്നാണ്. ചെറൂള പുഷ്പത്തിൽ യമദേവന്റെ സാന്നിധ്യമുണ്ട് എന്നതാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ചെറുള മരണാനന്തര കർമ്മങ്ങളില്‍ ഉപയോഗിക്കുന്നത്. ഇത് കൂടാതെ ദശപുഷ്പങ്ങളിൽ പ്രധാനപ്പെട്ടതാണ് ചെറൂള.

തുളസി
തുളസിയും ബലിതർപ്പണത്തിന് ഉപയോഗിക്കുന്നതാണ്. ഇത് പൂജകൾക്കും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും അത് പോലെ തന്നെയാണ് ബലി തർപ്പണത്തിന് ഉപയോഗിക്കുന്നതും. ലോകം മുഴുവൻ ശുദ്ധീകരിക്കുക തന്നെയാണ് തുളസി ജലത്തിന്റെ പ്രാധാന്യം. അതുകൊണ്ട് തന്നെയാണ് ഇത്തരത്തിൽ പല കർമ്മങ്ങൾക്കും തുളസി ഉപയോഗിക്കുന്നത്.

ദർഭപ്പുല്ല്
ദർഭപ്പുല്ല് ബലി തർപ്പണത്തിന് പ്രധാനമായും ഉപയോഗിക്കുന്നതാണ്. ദർഭപ്പുല്ലില്‍ അമൃതിന്റെ അംശം ഉണ്ട് എന്നാണ് വിശ്വാസം. മാത്രമല്ല ഇതിൽ പിതൃക്കൾക്കുള്ള ഇരിപ്പിടം ഉണ്ട് എന്നും പറയുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ദർഭപ്പുല്ല് ബലി തർപ്പണത്തിന് ഉപയോഗിക്കുന്നത്. കർമ്മങ്ങൾ ചെയ്യുമ്പോൾ ദർഭപ്പുല്ലിന്റെ തലഭാഗം തെക്കോട്ട് തിരിച്ച് വെക്കണം എന്നാണ് ശാസ്ത്രം.

എള്ള്
എള്ള് പ്രധാനപ്പെട്ട ഒരു ഘടകമാണ് ബലിതർപ്പണത്തിൽ. എള്ള് മോക്ഷം നല്‍കുന്ന ഒന്നാണ് എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ നമ്മുടെ പൂർവ്വികർക്ക് എള്ള് സമർപ്പിച്ച് ബലി ഇടുന്നതിലൂടെ മോക്ഷം ലഭിക്കുന്നുണ്ട് എന്നാണ് വിശ്വാസം. എള്ളിന്റെ ദേവൻ യമദേവനാണ്. അതുകൊണ്ട് തന്നെ യമദേവനെ തൃപ്തിപ്പെടുത്തുന്നതിന് എള്ള് ഉപയോഗിക്കാവുന്നതാണ്.

തെക്കോട്ട് തിരിഞ്ഞിരുന്ന്
തെക്കോട്ട് തിരിഞ്ഞിരുന്ന് വേണം ബലി തർപ്പണം നടത്തേണ്ടത്. അതിന് കാരണം തെക്കുദിക്കിന്റെ അധിപനാണ് യമദേവൻ. അതുകൊണ്ട് തന്നെയാണ് ക്ഷേത്രങ്ങളിൽ തെക്കു ദിക്കിൽ ബലിക്കല്ല് യമദേവൻഎന്ന സങ്കൽപ്പത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെയാണ് തെക്കോട്ട് തിരിഞ്ഞ് ബലിയിടണം എന്ന് പറയുന്നതും.



Click it and Unblock the Notifications