For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ നക്ഷത്രക്കാര്‍ സ്‌കന്ദഷഷ്ഠി അനുഷ്ഠിക്കണം

|

സ്‌കന്ദഷഷ്ഠി വ്രതത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. സ്‌കന്ദഷഷ്ഠിയില്‍ സുബ്രഹ്മണ്യനെ പ്രീതിപ്പെടുത്തുന്നതിനായി ആളുകള്‍ വ്രതമനുഷ്ഠിക്കുന്നു. ഇതിന്റെ ഐതിഹ്യം എന്ന് പറയുന്നത് മുരുകനുമായി ബന്ധപ്പെട്ട് ഉള്ളതാണ്.
ഒരിക്കല്‍ സുരപദ്മ, സിംഹാമുഖ, താരകസുര എന്നീ മൂന്നു ഭൂതങ്ങള്‍ ഉണ്ടായിരുന്നു. ഈ മൂന്ന് അസുരന്‍മാര്‍ ത്രിലോകങ്ങളിലും നാശം സൃഷ്ടിക്കുകയും എല്ലാ ദേവന്മാരെയും മനുഷ്യരെയും വിഷമിപ്പിക്കുകയും ചെയ്തു. ശിവന്റെ സ്വന്തം ശക്തിയല്ലാതെ മറ്റാര്‍ക്കും അവനെ കൊല്ലാന്‍ കഴിയില്ലെന്ന് സൂരപദ്മ ശിവനില്‍ നിന്ന് ചില മഹത്തായ വരങ്ങള്‍ നേടിയിരുന്നു. ഈ വരം രാക്ഷസനെയും സഹോദരനെയും അഹങ്കാരികളാക്കി. അവര്‍ ആരെയും പ്രപഞ്ചത്തിലെ എല്ലാവരെയും പീഡിപ്പിച്ചു.

ഇതിനെത്തുടര്‍ന്ന് ദൈവങ്ങള്‍ ബ്രഹ്മാവിനെ സമീപിക്കുകയും തീര്‍ത്തും നിസ്സഹായമായ സാഹചര്യത്തില്‍ ദേവന്മാര്‍ സഹായത്തിനായി ബ്രഹ്മാവിനെ സമീപിച്ചു. ശിവന്റെ ഇച്ഛാശക്തിയില്‍ നിന്ന് ജനിച്ച ശക്തിയല്ലാതെ മറ്റാര്‍ക്കും ഈ അസുരന്‍മാരെ ഉന്മൂലനം ചെയ്യാന്‍ കഴിയില്ലെന്ന് ബ്രഹ്മാവ് പറഞ്ഞു. എന്നിരുന്നാലും, ശിവന്‍ കഠിനമായ തപസ്സില്‍ ഏര്‍പ്പെട്ടിരുന്നതിനാല്‍ ഇക്കാര്യം ശിവന്റെ അടുത്തേക്ക് എത്തിക്കുക എന്നത് കഠിനമായിരുന്നു.

12 രാശിക്കും വൃശ്ചിക മാസത്തിലെ സമ്പൂര്‍ണ രാശിഫലം12 രാശിക്കും വൃശ്ചിക മാസത്തിലെ സമ്പൂര്‍ണ രാശിഫലം

ഇതിന് വേണ്ടി ഇവര്‍ കാമദേവനെ സമീപിക്കുകയും ശിവന്റെ ക്രോധത്തില്‍ കാമദേവന്‍ ഇല്ലാതാവുകയും ചെയ്തു. എന്നാല്‍ പിന്നീട് ദേവന്‍മാരുടെ പ്രയത്‌നത്തിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി കാമദേവന് ശിവന്‍ പുനര്‍ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ ഈ സമയം ശിവന്റെ അഗ്നിയില്‍ നിന്നും ജനിച്ച സ്‌കന്ദന്‍ എന്നറിയപ്പെടുന്ന കാര്‍ത്തികേയനാണ് ഈ അസുരന്‍മാരെ വധിച്ചതും ലോകത്തെ തിന്മയില്‍ നിന്ന് രക്ഷിച്ചതും. സ്‌കന്ദഷഷ്ഠിവ്രതത്തിന്റെ പ്രാധാന്യം അതുകൊണ്ട് തന്നെ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്തിന് സ്‌കന്ദഷഷ്ഠി

എന്തിന് സ്‌കന്ദഷഷ്ഠി

എന്തിന് വേണ്ടിയാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. സന്താനഭാഗ്യത്തിനും രോഗശാന്തിക്കും ദുരിത നിവാരണത്തിനും വേണ്ടിയാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്. ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠി വ്രതം വരുന്നത് വെള്ളിയാഴ്ചയാണ്. ചൊവ്വാ ദോഷം ഇല്ലാതാക്കുന്നതിന് ചൊവ്വയുടെ ദേവതയായ സുബ്രഹ്മണ്യനെ പ്രാര്‍ത്ഥിച്ചാല്‍ മതി. ഇതിന് വേണ്ടിയാണ് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നത്.

എല്ലാ മാസവും വ്രതം അനുഷ്ഠിക്കാം

എല്ലാ മാസവും വ്രതം അനുഷ്ഠിക്കാം

എല്ലാ മാസവും സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ് മാസം തോറുമുള്ള ഷഷ്ഠി വ്രതാചാരണം തുടങ്ങേണ്ടത് സ്‌കന്ദഷഷ്ഠി മുതലാണ് എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. ജാതകത്തിലെ ചൊവ്വാ ദോഷത്തെ ഇല്ലാതാക്കുന്നതിനും സന്താനഭാഗ്യത്തിനും ദുരിതങ്ങളില്‍ നിന്ന് മോചനം നേടുന്നതിനും ഷഷ്ഠിവ്രതം സഹായിക്കും എന്നാണ് വിശ്വാസം. എല്ലാ മാസവും ഷഷ്ഠി നാളില്‍ വ്രതമനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം.

ഏതൊക്കെ നക്ഷത്രക്കാര്‍

ഏതൊക്കെ നക്ഷത്രക്കാര്‍

ഏതൊക്കെ നക്ഷത്രക്കാരാണ് ഷഷ്ഠിവ്രതം അനുഷ്ഠിക്കേണ്ടത് എന്ന് നോക്കാം. അശ്വതി, കാര്‍ത്തിക, മകം, ഉത്രം, മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രക്കാരാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ഇത് കൂടാതെ ഉത്രട്ടാതി, മൂലം, ഉത്രാടം, അനിഴം എന്നി നക്ഷത്രക്കാരും ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദോഷകാഠിന്യം കുറക്കുകയും ജീവിതത്തില്‍ ശുഭപ്രതീക്ഷകളും നല്ല ഫലങ്ങളും നല്‍കുകയും ചെയ്യുന്നുണ്ട്.

ചൊവ്വാ ദശാപഹാരം

ചൊവ്വാ ദശാപഹാരം

ചൊവ്വാ ദശാപഹാരം ഇല്ലാതാക്കുന്നതിന് സ്‌കന്ദഷഷ്ഠി വ്രതം അനുഷ്ഠിക്കാവുന്നതാണ്. ആറ് ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നതിന് തുല്യമാണ് ഒരു സ്‌കന്ദഷഷ്ഠിവ്രതം എന്നാണ് പറയുന്നത്. ഇത് കൊണ്ട് നിരവധി ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. കുടുംബത്തിന്റെ കെട്ടുറപ്പിനും ഭദ്രതക്കും എല്ലാം സ്‌കന്ദഷഷ്ഠി വ്രതം നല്ലതാണ്. ഇത് ഭക്തിയോടെ അനുഷ്ഠിച്ചാല്‍ ഭര്‍തൃദുഖത്തിന് അറുതിയും ജീവിതത്തില്‍ നേട്ടങ്ങളും ഐശ്വര്യവും ഉണ്ടാവും എന്നാണ് വിശ്വാസം. അതിലുപരി ചൊവ്വാദശാപഹാരത്തെ ചെറുത്ത് തോല്‍പ്പിക്കാം എന്നും പറയുന്നുണ്ട്.

എങ്ങനെ വ്രതാനുഷ്ഠാനം

എങ്ങനെ വ്രതാനുഷ്ഠാനം

വ്രതാനുഷ്ഠാനം എങ്ങനെ വേണം എന്നുള്ളത് പലര്‍ക്കും അറിയില്ല. അതിന് വേണ്ടി രാവിലെ നേരത്തെ എഴുന്നേറ്റ് കുളിച്ച് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദര്‍ശനം നടത്താവുന്നതാണ്. തലേ ദിവസം ഒരിക്കലൂണിലൂടെ വേണം വ്രതം തുടങ്ങുന്നതിന്. രാവിലെയും വൈകിട്ടും സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കേണ്ടതാണ്. ഇത് കൂടാതെ സന്ധ്യക്കും രാവിലേയും ക്ഷേത്ര ദര്‍ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഷഷ്ഠിസ്തുതി എല്ലാ ദിവസവും ചൊല്ലുന്നതിന് ശ്രദ്ധിക്കണം.

ചൊവ്വാ ദോഷത്തിന് പരിഹാരം

ചൊവ്വാ ദോഷത്തിന് പരിഹാരം

ചൊവ്വാ ദോഷ പരിഹാരത്തിന് വേണ്ടി സ്‌കന്ദഷഷ്ഠി ദിനത്തില്‍ 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കാവുന്നതാണ്. ഇത് ചൊവ്വാ ദോഷ ഫലങ്ങള്‍ കുറക്കും എന്നാണ് വിശ്വാസം.

'സനല്‍ക്കുമാരായ വിദ്മഹേ

ഷഡാനനായ ധീമഹീ

തന്വോ സ്‌കന്ദ: പ്രചോദയാത്'

സുബ്രഹ്മണ്യ മന്ത്രം

സുബ്രഹ്മണ്യ മന്ത്രം

ഷഷ്ഠിദിനത്തില്‍ ഭഗവാന്റെ മൂലമന്ത്രം ജപിക്കുന്നതും നല്ലതാണ്. ഈ മന്ത്രം 108 തവണ ജപിക്കുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ നിന്നും എല്ലാ അരിഷ്ടതകളേയും മാറ്റുകയും ജീവിതത്തില്‍ സമാധാനവും മന:സുഖവും ഐശ്വര്യവും പ്രദാനം ചെയ്യുകയും ചെയ്യുന്നു.

'ഷഡാനനം ചന്ദന ലേപിതാംഗം

മഹാത്ഭുതം ദിവ്യ മയൂര വാഹനം

രുദ്രസ്യ സൂനും സുരലോക നാഥം

ബ്രമണ്യ ദേവം ശരണം പ്രബദ്യേ

ആശ്ചര്യവീരം സുകുമാരരൂപം

തേജസ്വിനം ദേവഗണാഭിവന്ദ്യം

ഏണാങ്കഗൗരീ തനയം കുമാരം

സ്‌കന്ദം വിശാഖം സതതം നമാമി

സ്‌കന്ദായ കാര്‍ത്തികേയായ

പാര്‍വതി നന്ദനായ ച

മഹാദേവ കുമാരായ

സുബ്രമണ്യയായ തേ നമ'

English summary

Significance of Skanda Sashti

Here in this article we are discussing about the significance of skanda sashti vrata and fasting. Read on.
X
Desktop Bottom Promotion