For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തേച്ച് കുളി ഈ ദിവസങ്ങളിലെങ്കില്‍ ഫലം ഇങ്ങനെ

|

കുളി എന്നത് നമുക്കെല്ലാവര്‍ക്കും പ്രധാനപ്പെട്ട ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇതിന് പിന്നിലെ ശാസ്ത്രീയത പലര്‍ക്കും അറിയുകയില്ല. കുളിക്കുമ്പോള്‍ തന്നെ എണ്ണ തേച്ച് കുളി വളരെ പ്രധാനപ്പെട്ടതാണ്. പലപ്പോഴും ഇത് തിരിച്ചറിയാതെ തോന്നുന്ന സമയത്ത് എണ്ണ തേച്ച് കുളിക്കുന്നവര്‍ ധാരാളമുണ്ട്. എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ എണ്ണ തേച്ച് കുളിയുടെ പ്രാധാന്യം, ഏതൊക്കെ ദിവസങ്ങളില്‍ എണ്ണ തേച്ച് കുളിക്കണം എന്നുള്ളതെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഓരോ ദിവസവും കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ശനിയാഴ്ചകളില്‍ എണ്ണ തേച്ച് കുളിക്കുന്നത് എന്തുകൊണ്ടും വിശിഷ്ടമായ ഒന്നാണ്.

12 രാശിയിലേയും മോശം സ്വഭാവങ്ങള്‍ ഇവയാണ്12 രാശിയിലേയും മോശം സ്വഭാവങ്ങള്‍ ഇവയാണ്

എണ്ണതേച്ച് കുളിയുടെ പ്രാധാന്യവും എന്താണ് ഇതിന് പിന്നിലെ കാരണവും എന്ന് നമുക്ക് നോക്കാം. ചിലര്‍ പറഞ്ഞ് കേട്ടിട്ടില്ലേ പിറന്നാള്‍ ദിനത്തില്‍ എണ്ണതേച്ച് കുളിക്കരുത് എന്നെല്ലാം. എന്തുകൊണ്ടാണ് ഇത് എന്ന് പലര്‍ക്കും അറിയില്ല. ഇതിനെക്കുറിച്ചെല്ലാം കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ. എന്തൊക്കെയാണ് എണ്ണതേച്ച് കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇതെല്ലാം ഓരോ വിശ്വാസത്തിന്റേയും ഭാഗമായുള്ളതാണ്. ഇതില്‍ വിശ്വാസമുള്ളവര്‍ക്ക് വിശ്വസിക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

കുളിയുടെ പ്രാധാന്യം

കുളിയുടെ പ്രാധാന്യം

കുളിക്ക് വളരെയധികം പ്രാധാന്യം കൊടുക്കുന്നവരാണ് നമ്മള്‍ മലയളികള്‍. രണ്ട് നേരം കുളിക്കണം എന്നുള്ളത് പ്രധാനമാണെങ്കിലും എല്ലാവരും ഒരു നേരമെങ്കിലും കുളിക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ ഹിന്ദുപുരാണങ്ങളില്‍ പോലും എങ്ങനെ കുളിക്കണം, എപ്പോള്‍ കുളിക്കണം എന്ന് പറയുന്നുണ്ട്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. കാരണം ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും രോഗം വരുന്നതില്‍ നിന്ന് ശരീരത്തെ സംരക്ഷഇക്കുന്നതിനും എല്ലാം വളരെയധികം സഹായിക്കുന്നുണ്ട് കുളി. എന്നാല്‍ കുൡക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഇത് കൂടാതെ ചില വിശ്വാസങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളി

എണ്ണ തേച്ച് കുളിക്കുന്നത് ഏത് ദിവസമാണെങ്കിലും അത് പകല്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂ എന്നാണ് പറയുന്നത്. ഒരിക്കലും രാത്രി എണ്ണ തേച്ച് കുളിക്കരുത്. ഇത് കൂടാതെ ഓരോ മാസവും ജന്മനക്ഷത്രം വരുന്ന ദിവസങ്ങളിലും എണ്ണ തേച്ച് കുളിക്കരുത് എന്നാണ് ആചാരം. ഇത് പഴമക്കാര്‍ എപ്പോഴും പറയുന്ന ഒന്നാണ്. ഇത് കൂടാതെ വര്‍ഷങ്ങളില്‍ വരുന്ന ജന്മ നക്ഷത്ര ദിനത്തിലും എണ്ണ തേച്ച് കുളിക്കരുത് എന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ ഇതിന് പിന്നിലെ കാരണങ്ങള്‍ എന്താണെന്ന് പറയുന്നില്ല.

സ്ത്രീകളും പുരുഷന്‍മാരും

സ്ത്രീകളും പുരുഷന്‍മാരും

സ്ത്രീകളും പുരുഷന്‍മാരും എണ്ണ തേച്ച് കുളിക്കുന്നുണ്ടെങ്കില്‍ കൃത്യമായ ദിവസങ്ങളെക്കുറിച്ചും പറയുന്നുണ്ട്. പുരുഷന്‍മാര്‍ തിങ്കള്‍, ബുധന്‍, ശനി എന്നീ ദിവസങ്ങളില്‍ എണ്ണ തേച്ച് കുളിക്കാന്‍ ഉത്തമമാണ് എന്നാണ് പറയുന്നത്. സ്ത്രീകളാണെങ്കില്‍ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ എണ്ണ തേച്ച് കുളിക്കാം എന്നുമാണ് ആചാരം. ജ്യോതിഷ ഗ്രന്ഥങ്ങളില്‍ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട് എന്നാണ് വിശ്വാസം. പുരുഷന്‍മാര്‍ ശനിയാഴ്ച എണ്ണ തേച്ച് കുളിക്കുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും എന്നാണ് പറയുന്നത്.

ഓരോ ദിവസത്തേയും ഫലങ്ങള്‍

ഓരോ ദിവസത്തേയും ഫലങ്ങള്‍

നിങ്ങള്‍ ഓരോ ദിവസവും എണ്ണ തേച്ച് കുളിക്കുന്നത് കൊണ്ടുള്ള ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ ദിവസത്തേയും ഫലങ്ങള്‍ അനുസരിച്ച് കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയെല്ലാമാണ്. തിങ്കളാഴ്ചയെങ്കില്‍ ഇത് നിങ്ങളില്‍ ഐശ്വര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. ചൊവ്വാഴ്ചയാണെങ്കില്‍ രോഗങ്ങള്‍ക്കുള്ള സാധ്യതയെയാണ് സൂചിപ്പിക്കുന്നത്. ബുധനാഴ്ചയെങ്കില്‍ ഭാഗ്യവും, സന്തോഷവും കൊണ്ട് വരും എന്നാണ് വിശ്വാസം.

ഓരോ ദിവസത്തേയും ഫലങ്ങള്‍

ഓരോ ദിവസത്തേയും ഫലങ്ങള്‍

വ്യാഴാഴ്ചയാണ് എണ്ണ തേച്ച് കുളിക്കുന്നതെങ്കില്‍ അത് നിങ്ങള്‍ക്ക് ദാരിദ്ര്യം കൊണ്ട് വരും എന്നാണ് പറയുന്നത്. വെള്ളിയാഴ്ചയാണ് എണ്ണ തേച്ച് കുളിക്കുന്നത് എന്നുണ്ടെങ്കില്‍ ജോലിയില്‍ ഉയര്‍ച്ചയുണ്ടാവും എന്നാണ് പറയുന്നത്. എന്നാല്‍ പുരുഷന്‍മാര്‍ വെള്ളിയാഴ്ച എണ്ണ തേച്ച് കുളിക്കുന്നത് പലപ്പോഴും നെഗറ്റീവ് ഫലങ്ങളാണ് ഉണ്ടാക്കുന്നത് എന്നാണ് പറയുന്നത്. ശനിയാഴ്ചയാണ് എന്നുണ്ടെങ്കില്‍ സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കേള്‍ക്കും എന്നാണ് പറയുന്നത്. ഞായറാഴ്ചയാണ് എന്നുണ്ടെങ്കില്‍ അത് നിങ്ങള്‍ക്ക് വളരെയധികം ഐശ്വര്യം നല്‍കുന്ന ദിവസമാണ് എന്നാണ് പറയുന്നത്.

English summary

Significance Of Oil Bath in Hindu Shastra

Here in this article we are discussing about the significance of oil bath in hindu shastra. Take a look.
X
Desktop Bottom Promotion