For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദീപാവലി ദിവസം ദേഹം മുഴുവൻ എണ്ണ തേച്ച് കുളിക്കണം

|

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. നമ്മൾ മലയാളികൾക്ക് പലപ്പോഴും ദീപാവലി അത്ര വലിയ ആഘോഷമല്ല. എന്നാൽ ഉത്തരേന്ത്യക്കാര്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള ഉത്സവം തന്നെയാണ് ദീപാവലി. കാര്‍ത്തിക മാസത്തിലെ കൃഷ്ണ പക്ഷത്തിലാണ് ദീപാവലി ആഘോഷിക്കപ്പെടുന്നത്. ദീപാവലിക്ക് പിന്നിൽ ധാരാളം ഐതിഹ്യങ്ങൾ ഉണ്ട്. അസുര വധത്തിന് ശേഷം ഭഗവാൻ എണ്ണ തേച്ച് കുളിച്ചതിന്‍റെ ഭാഗമായിട്ടാണ് ദീപാവലി ദിനം എണ്ണ തേച്ച് കുളിക്കണം എന്ന് പറുന്നത്.

Most read: ദീപാവലിക്കുള്ള ജ്യോതിഷ പ്രാധാന്യംMost read: ദീപാവലിക്കുള്ള ജ്യോതിഷ പ്രാധാന്യം

വളരെയധികം പ്രാധാന്യത്തോടെയാണ് ഇത്തരം കാര്യങ്ങൾ നമ്മൾ കൊണ്ടാടുന്നത്. നരകാസുരന്‍റെ വധവുമായി ബന്ധപ്പെട്ടാണ് ദീപാവലി ആഘോഷിക്കുന്നത്. എണ്ണ തേച്ച് കുളി മാത്രമല്ല ,കോടി വസ്ത്രങ്ങൾ ധരിക്കൽ, പടക്കം പൊട്ടിക്കൽ, മധുരം വിതരണം ചെയ്യുക എന്നിവയെല്ലാം ദീപാവലിയുടെ ഭാഗമായി നടക്കുന്ന കാര്യങ്ങളാണ്. ദീപാവലിക്ക് എണ്ണ തേച്ച് കുളിക്കുന്നതിലൂടെ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട് എന്ന കാര്യം നോക്കാവുന്നതാണ്.

ഐതിഹ്യം ഇങ്ങനെ

ഐതിഹ്യം ഇങ്ങനെ

ദീപാവലി ദിവസം എണ്ണ തേച്ച് കുളിക്കണം എന്ന് പറയുന്നതിന് പിന്നിലുള്ള ഐതിഹ്യം എന്താണെന്ന് നമുക്ക് നോക്കാം. ഭഗവാൻ മഹാവിഷ്ണു അസുരനായ നരകാസുരനെ വധിച്ചതിന്റെ ഓർമ്മക്കായാണ് ദീപാവലി ആഘോഷിക്കുന്നത്. നരകാസുരനെ വധിച്ച ശേഷം മഹാവിഷ്ണു എണ്ണ തേച്ച് കുളിച്ചു എന്നാണ് ഐതിഹ്യം. അതിന്റെ ഓർമ്മക്കായാണ് ദീപാവലി ദിവസം എണ്ണ തേച്ച് കുളിക്കുക എന്ന ആചാരം നിലവിൽ വന്നത്.

 പ്രായഭേദമന്യേ ചെയ്യാം

പ്രായഭേദമന്യേ ചെയ്യാം

പ്രായഭേദമന്യേ എല്ലാവരും ദീപാവലി ദിവസം എണ്ണ തേച്ച് കുളിക്കേണ്ടതാണ്. നരകാസുരനെ വധിച്ച ശേഷം ശരീര ക്ഷീണമകറ്റുന്നതിന് വേണ്ടി ഭഗവാൻ എണ്ണ തേച്ച് കുളിച്ചു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഭക്തർ ഇതിനെ അനുസ്മരിപ്പിക്കുന്നതിന് വേണ്ടിയാണ് ദീപാവലിക്ക് ഇത്തരത്തിൽ ഒരു ചടങ്ങ് ആചരിച്ച് വരുന്നത്.

ഗംഗാസ്നാനം പ്രധാനം

ഗംഗാസ്നാനം പ്രധാനം

ദീപാവലി ദിനത്തിൽ പുലർച്ചെ തന്നെ ഗംഗാ സ്നാനം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാൽ ഗംഗാ സ്നാനം ചെയ്യാൻ കഴിയാത്തവർക്ക് ശരീരത്തില്‍ എണ്ണ പുരട്ടി ചെമ്പ് പാത്രത്തിൽ വെള്ളം ചൂടാക്കി ഇത് കുളിക്കുന്നത് ഗംഗാസ്നാനം ചെയ്ത ഫലം നൽകും എന്നാണ് വിശ്വാസം.

ഐശ്വര്യം നൽകുന്നു

ഐശ്വര്യം നൽകുന്നു

ജീവിതത്തിൽ ഐശ്വര്യം നേടുന്നതിനും ഭാഗ്യം വരുന്നതിനും എല്ലാം ഗംഗാ സ്നാനത്തിലൂടെ സാധിക്കും എന്നാണ് വിശ്വാസം. ഈ ദിവസം ഐശ്വര്യ ദേവതയായ മഹാലക്ഷ്മി എണ്ണയിലും ജലത്തിലും വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം. അതുകൊണ്ടാണ് എണ്ണ തേച്ച് കുളിക്കണം എന്ന് പറയുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും ഭാഗ്യവും കൊണ്ട് വരും എന്നാണ് വിശ്വാസം. മാത്രമല്ല തമിവ് ബ്രാഹ്മണരാണ് ഗംഗാസ്നാനത്തിന് ദീപാവലി ദിനം പ്രാധാന്യം നൽകുന്നത്.

മരണ ശേഷം സ്വർഗ്ഗം

മരണ ശേഷം സ്വർഗ്ഗം

ദീപാവലി ദിനത്തിലെ എണ്ണ തേച്ച് കുളി മരണ ശേഷം നിങ്ങൾക്ക് സ്വർഗ്ഗം ലഭിക്കും എന്നാണ് പറയുന്നത്. മാത്രമല്ല എല്ലാ പാപങ്ങൾക്കും പരിഹാരമാണ് എണ്ണ തേച്ച് കുളി. ഇത് ദീപാവലി ദിനത്തിൽ നിങ്ങൾക്ക് വളരെയധികം നേട്ടങ്ങൾ നൽകുന്നുണ്ട്. ദീപാവലിയുടെ പ്രധാന അനുഷ്ഠാനങ്ങളിൽ ഒന്ന് തന്നെയാണ് എണ്ണ തേച്ച് കുളി.

English summary

Significance of Oil Bath During Diwali

In this article we explain the significance of taking oil bath during diwali. Read on.
X
Desktop Bottom Promotion