Just In
- 40 min ago
ചാണക്യനീതി; പെട്ടെന്ന് കരയുന്ന സ്ത്രീകള് വീടിന് ഐശ്വര്യം, ഭര്ത്താവിന് ഭാഗ്യം; ചാണക്യന് പറയുന്ന കാര്യങ്ങള്
- 1 hr ago
ദാമ്പത്യം, സാമ്പത്തികം, ജോലി പ്രശ്നങ്ങള്ക്ക് പരിഹാരം; ഗുരുപ്രദോഷത്തില് ഇത് ചെയ്താല് ശുഭഫലം
- 6 hrs ago
സാമ്പത്തിക രംഗത്ത് അനുകൂല നേട്ടങ്ങള്, പണം പലവഴിക്ക് തേടിയെത്തും; ഇന്നത്തെ രാശിഫലം
- 15 hrs ago
ബാര്ലി സൂപ്പിലൊതുങ്ങാത്ത രോഗങ്ങളില്ല: തയ്യാറാക്കാം എളുപ്പത്തില്
Don't Miss
- News
ഉന്നയിച്ചത് 17 ആവശ്യങ്ങൾ, തിരിഞ്ഞ് നോക്കാതെ കേന്ദ്രം; ബജറ്റിൽ കേരളത്തിന് കടുത്ത നിരാശ
- Technology
വിശ്വവിജയത്തിന് പുറപ്പെട്ട് സാംസങ്ങിന്റെ എസ് 23 സീരീസ്, മുന്നിൽനിന്ന് നയിക്കുന്നത് എസ്23 അൾട്ര
- Sports
IND vs AUS: ടെസ്റ്റില് ഗില്ലിനെ ഓപ്പണിങ്ങില് നിന്ന് മാറ്റും! പുതിയ റോള്-സൂര്യക്ക് ഭീഷണി
- Automobiles
ക്രെറ്റയുടെ ഡീസൽ എഞ്ചിനിൽ കുതിക്കാൻ വെന്യു, പുതിയ മാറ്റങ്ങളുമായി വിപണിയിൽ!
- Travel
ഉന്നതിക്കും അഭിവൃദ്ധിക്കും പോകാം, രോഹിണി നക്ഷത്രക്കാർ സന്ദർശിക്കണം ഈ ക്ഷേത്രം
- Movies
ജൂനിയർ പുലിമുരുകൻ ഇവിടെയുണ്ട്! തീർത്തും സാധാരണക്കാരനായി ഒരു സാധാരണ സർക്കാർ സ്കൂളിൽ; കുറിപ്പ് വൈറൽ
- Finance
ഇനി മാസത്തില് 8,800 രൂപ വരെ നേടാം; ബജറ്റില് ലോട്ടറിയടിച്ചത് ഈ പോസ്റ്റ് ഓഫീസ് നിക്ഷേപത്തിന്
വിജയദശമി ദിനം സരസ്വതി മന്ത്രം നല്കുന്ന പുണ്യം: ഐശ്വര്യലക്ഷ്മി കയറി വരും
വിജയ ദശമി ദിനത്തില് സരസ്വതി ദേവിയെയാണ് പ്രാര്ത്ഥിക്കുന്നതെന്ന് നമുക്കറിയാം. ദുര്ഗ്ഗയുടെ മറ്റൊരു രൂപമായ സരസ്വതി ദേവിക്ക് വളരെയധികം പ്രാധാന്യമാണ് നവരാത്രി ദിനങ്ങളില് ഉള്ളത്. വിദ്യാരംഭം കുറിക്കുന്നതിനും വിദ്യാരംഭത്തിന് വേണ്ടി തയ്യാറെടുക്കുന്നവരും എല്ലാം ഈ ദിനത്തില് സരസ്വതി ദേവിയെ പ്രാര്ത്ഥിക്കുകയും ഐശ്വര്യത്തിനും അറിവിനും ജ്ഞാനത്തിനും വേണ്ടി പ്രാര്ത്ഥിക്കുകയും ചെയ്യുന്നു. സരസ്വതി ദേവി സ്തുതി ജപിക്കുന്നതിനും മന്ത്രങ്ങള് ഉരുവിടുന്നതും നിങ്ങള്ക്ക് ജീവിതത്തില് വളരെയധികം സന്തോഷവും ഐശ്വര്യവും കൊണ്ട് വരുന്നു എന്നാണ് വിശ്വാസം.
സരസ്വതി ദേവി അറിവിന്റെ ദേവിയാണ് എന്ന് നമുക്കറിയാം. ജീവിതത്തില് നാവില് സരസ്വതി വിളങ്ങണം എന്നാണ് നാമെല്ലാവരും പ്രാര്ത്ഥിക്കുന്നതും. വിജയ ദശമി ദിനത്തില് കുട്ടികളെ അടുത്തിരുത്തി സരസ്വതി മന്ത്രങ്ങള് ഉരുവിട്ട് പഠിപ്പിക്കുന്നതും ജീവിതത്തില് ഐശ്വര്യം വര്ദ്ധിപ്പിക്കും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങളും ഉണ്ടാവുന്നു. വിജയ ദശമി ദിനത്തില് സരസ്വതി ദേവിയെ പ്രാര്ത്ഥിക്കുന്നതിലൂടെ എന്തൊക്കെ മാറ്റങ്ങള് ഉണ്ടാവുന്നുവെന്നും മന്ത്രശക്തി എന്താണെന്നും മന്ത്രങ്ങള് ഏതൊക്കെയെന്നും നമുക്ക് നോക്കാം.

സരസ്വതി മന്ത്രം
സരസ്വതീ നമസ്തുഭ്യം, വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി, സിദ്ധിര് ഭവതു മേ സദാ'
ശ്രദ്ധ ഏകാഗ്രത എന്നിവ വര്ദ്ധിപ്പിക്കുന്ന മന്ത്രമാണ് ഇത്.
മന്ത്രം ജപിക്കുന്ന വ്യക്തിയുടെ ശ്രദ്ധ, ഏകാഗ്രത, മനഃപാഠം എന്നിവ വര്ദ്ധിപ്പിക്കുന്നതിനാണ് സരസ്വതി മന്ത്രം ജപിക്കുന്നത് എന്നാണ് വിശ്വാസം, അതുകൊണ്ട് തന്നെ ഇത് വിവര്ത്തനം ചെയ്യുന്നത് ഇപ്രകാരമാണ്.
എന്റെ മനസ്സിന്റെ ഏകാഗ്രത ശക്തിയും നിലനിര്ത്താനുള്ള ശേഷി വര്ദ്ധിപ്പിക്കുകയും, ആഗ്രഹങ്ങള് നല്കുകയും ആഗ്രഹങ്ങള് നിറവേറ്റുകയും ചെയ്യുന്ന സരസ്വതി ദേവിയെ ഞാന് നമിക്കുന്നു. ദൈവമേ, എന്റെ പഠനത്തിന്റെ ആരംഭം മുതല് തന്നെ കാര്യങ്ങള് വ്യക്തമായി മനസ്സിലാക്കാനുള്ള കഴിവ് എനിക്ക് നല്കേണമേ. എന്നുമാണ് ഈ മന്ത്രത്തിന്റെ അര്ത്ഥം.

ഗുണങ്ങള്
സരസ്വതി മന്ത്രം ജപിക്കുന്നതിന്റെ ചില ഗുണങ്ങള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത് ജപിക്കുന്നത് മാത്രമല്ല കേള്ക്കുന്നതും നിങ്ങള്ക്ക് ഗുണം ചെയ്യുന്നതാണ്. സരസ്വതി മന്ത്രം നിങ്ങളുടെ ഓര്മ്മശക്തി വര്ദ്ധിപ്പിക്കുകയും സംസാരശേഷി, അറിവ്,ജ്ഞാനം എന്നിവയെ വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. മന്ത്രം ജപിക്കുന്നതിലൂടെ അത് ജീവിതത്തില് സന്തോഷവും ഐശ്വര്യവും പ്രദാനം ചെയ്യുന്നു എന്നാണ് വിശ്വാസം. കൂടാതെ ജ്ഞാനത്തിന്റെ ഒഴുക്ക് നിങ്ങളിലേക്ക് എത്തുന്നതിനും ഇത് സഹായിക്കുന്നു. ആശയക്കുഴപ്പങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില് എന്തും എളുപ്പമാക്കുകയും ചെയ്യുന്നു.

ഗുണങ്ങള്
വിദ്യാര്ത്ഥികള് ഈ മന്ത്രം ജപിക്കുന്നതിലൂടെ അവരുടെ കാര്യങ്ങള് ഗ്രഹിക്കുന്നതിനുള്ള ശേഷി വര്ദ്ധിക്കുന്നു. കൂടാതെ ഏകാഗ്രത വര്ദ്ധിക്കുകയും പഠന ശേഷി വര്ദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട്തന്നെ പരീക്ഷകളില് ഉന്നതവിജയം കരസ്ഥമാക്കുന്നതിന് ഇവര്ക്ക് സാധിക്കുന്നു. ജോലി നേടാന് ആഗ്രഹിക്കുന്നവരെങ്കില് ഇവര്ക്ക് ഏത് കഠിനമലയും വളരെ എളുപ്പത്തില് തരണം ചെയ്യുന്നതിന് സാധിക്കുന്നു. പരീക്ഷകളില് വിജയം കണ്ടെത്തുന്നതിന് സരസ്വതി ദേവിയുടെ അനുഗ്രഹം ഉണ്ടാവുന്നു.

ഗുണങ്ങള്
പതിവായി ഈ മന്ത്രം ജപിക്കുന്ന വ്യക്തിയെങ്കില് അവര്ക്ക് സര്ഗ്ഗാത്മകത വര്ദ്ധിപ്പിക്കാന് സാധിക്കുന്നു. ഇത് കൂടാതെ കവികള്ക്കും കലാകാരന്മാര്ക്കും കരിയറില് മുന്നേറുന്നതിന് സാധിക്കുന്നു. സംസാര വൈകല്യമുള്ളവര്ക്കായി നിങ്ങള്ക്ക് ഈ മന്ത്രം ജപിക്കാന് ശ്രമിക്കാവുന്നതാണ്. ഇത് നിങ്ങളില് സരസ്വതി ദേവിയുടെ അനുഗ്രഹം വര്ദ്ധിപ്പിക്കുകയും ആ വ്യക്തിയുടെ സംസാരശേഷിയില് പുരോഗതി കൈവരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ദിവസവും സരസ്വതി മന്ത്രം ജപിക്കുന്നത് നിങ്ങളുടെ അറിവ് വര്ദ്ധിപ്പിക്കുകയും തൊഴില്പരമായി വളരാന് സഹായിക്കുകയും ചെയ്യും.

സരസ്വതി മന്ത്രങ്ങള്
'സരസ്വതി മഹാഭാഗേ വിദ്യേ കമലലോചനേ ?
വിശ്വരൂപേ വിശാലാക്ഷി വിദ്യാം ദേഹി നമോസ്തുതേ''
മന്ത്രത്തിന്റെ അര്ത്ഥം ''ജ്ഞാനത്തിന്റെ ദിവ്യപ്രകടനവും താമരക്കണ്ണുകളുള്ളതുമായ ഏറ്റവും മഹത്വമുള്ളവളായ സരസ്വതീ ദേവീ, എന്നെ ജ്ഞാനവും ബുദ്ധിയും നല്കി അനുഗ്രഹിക്കുകയും ലോകത്തിന്റെ മുഴുവന് മഹത്വങ്ങളും എന്നില് എത്തിക്കണമേ എന്നും ഞാന് അപേക്ഷിക്കുന്നു.
സര്വ്വൈശ്വര്യത്തിന്
നവരാത്രിയില്
ദുര്ഗ്ഗാദേവിക്ക്
രാശിപ്രകാരം
ഇവ
സമര്പ്പിക്കാം