Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ഗുരുപൂര്‍ണിമക്ക് പിന്നിലുള്ള പ്രാധാന്യമറിയണം
ഗുരു സങ്കല്പ്പത്തിന് മുന്നില്‍ എല്ലാം സമര്‍പ്പിക്കുന്ന ദിവസമാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന സ്ഥാനത്തിന് മഹത്തായ പ്രാധാന്യം നല്കുന്ന ഒരു ദിവസം കൂടിയാണ് ഗുരുപൂര്‍ണിമ. ആഷാഢ മാസത്തിലെ പൗര്‍ണമി ദിവസത്തിലാണ് ഗുരുപൂര്‍ണിമ ആഘോഷിക്കുന്നത്. ഗുരുപൂര്‍ണിമ വിശ്വഗുരുവായ വേദവ്യാസന്റെ ജയന്തി ദിനമായും ആഘോഷിക്കപ്പെടുന്നുണ്ട്. നമ്മുടെ ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട റോള്‍ വഹിക്കുന്ന ഒരു പ്രധാനപ്പെട്ട വ്യക്തിയാണ് നമ്മുടെ ഗുരുക്കന്മാര്. നമ്മുടെ അറിവില്ലായ്മയില്‍ നിന്ന് അറിവിലേക്കുള്ള ആദ്യാക്ഷരം തുറന്ന് തരുന്നത് നമ്മുടെ ഗുരുക്കന്മാര് തന്നെയാണ്.

ഈ വര്‍ഷം ജൂലൈ 16നാണ് ഗുരുപൂര്‍ണിമയായി ആഘോഷിക്കുന്നത്. ജൂലൈ 16 പുലര്‍ച്ചെ 1.18നു തുടങ്ങി 17ന് പുലര്‍ച്ചെ മൂന്ന് മണിവരെയാണ് ആഘോഷങ്ങള്‍ നീണ്ട് നില്‍ക്കുന്നത്. നമ്മുടെ ഗുരുക്കന്മാരെ വന്ദിക്കുന്നതിനും ആരാധിക്കുന്നതിനും ഉള്ള ഏറ്റവും നല്ല ദിവസങ്ങളില്‍ ഒന്നായാണ് ഗുരുപൂര്‍ണിമ കണക്കാക്കുന്നത്. ദൈവത്തിന് സമമായാണ് ഗുരുവിനെ കണക്കാക്കുന്നത്. നമ്മുടെ സംസ്കാരവും പാരമ്പര്യവും ആയി വളരെയധികം ബന്ധപ്പട്ട് കിടക്കുന്നതാണ് ഗുരുപൂര്‍ണിമ. ഗുരുവെന്ന സങ്കല്‍പ്പം എല്ലാ മതത്തിലും സംസ്കാരങ്ങളിലും നിലനില്‍ക്കുന്നതാണ്. എന്നാല്‍ ഭാരതത്തിലാണ് ഗുരുവെന്ന സങ്കല്‍പ്പം ഏറ്റവും കൂടുതല്‍ പ്രാധാന്യത്തോടെ നിലനില്‍ക്കുന്നത്.
ഗുരുവെന്ന സങ്കല്പ്പത്തിന് മഹത്തായ ഭാവം നല്കുന്ന ഒന്നാണ് ഗുരുപൂര്‍ണിമ ദിനമായി ആഘോഷിക്കപ്പെടുന്നത്. മാത്രമല്ല വ്യാസന് വേദങ്ങളെ നാലായി കണക്കാക്കിയ ദിനമായും കണക്കാക്കുന്നുണ്ട്. നമ്മുടെ അറിവിന്റെ അന്ധകാരത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി ഗുരുവിന്റെ ഉപദേശവും സ്നേഹവും വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്നതാണ്. ബുദ്ധമതവിശ്വാസികള്‍ വളരെ ആഘോഷത്തോടെയാണ് ഗുരുപൂര്‍ണിമ കൊണ്ടാടുന്നത്.

ഗുരുവിന് വേണ്ടി അവര്‍ പൂക്കളും പഴങ്ങളും സമര്‍പ്പിക്കുന്നു. വിവിധ ക്ഷേത്രങ്ങളില്‍ വ്യാസപൂജയും നടത്തുന്നുണ്ട്. ലോകത്തുള്ളതെല്ലാം വ്യാസനാല്‍ രചിക്കപ്പെട്ടതാണ് എന്നാണ് വിശ്വാസം. പരാശര മഹര്‍ഷിയുടേയും സത്യവതിയുടേയും പുത്രനായാണ് വേദവ്യാസന് ജനിച്ചത്. പിന്നീട് വ്യാസമഹര്‍ഷിയായി വിശ്വഗുരുവായി അംഗീകരിക്കപ്പെട്ടു. അതുകൊണ്ട് തന്നെ വ്യാസമര്ഷിയുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു ആഘോഷമായി ആണ് ഇത് കണക്കാക്കുന്നത്.



Click it and Unblock the Notifications
