Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ക്ഷേത്രത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്തിന്?
ക്ഷേത്രത്തില്‍ പോയാല്‍ നമ്മള് പ്രദക്ഷിണം വെയ്ക്കും. എന്നാല്‍ എന്തിനാണ് ഇത്തരത്തില്‍ പ്രദക്ഷിണം വെയ്ക്കുന്നതെന്ന് നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ? ആത്മീയപരമായും ശാരീരികപരമായും നമുക്ക് ഗുണം ലഭിയ്ക്കുന്നുണ്ട് പ്രദക്ഷിണത്തിലൂടെ.
എന്നാല്‍ പലരും ക്ഷേത്രങ്ങളില്‍ പോയി പ്രദക്ഷിണം വെയ്ക്കും എന്നാല്‍ ഇതെന്തിനാണെന്ന് പലര്‍ക്കും അറിയില്ല. ക്ഷേത്രദര്‍ശനത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്തതാണ് പ്രദക്ഷിണം. എങ്ങനെ പ്രദക്ഷിണം വെയ്ക്കണമെന്നും എന്താണ് ഇതിനു പിന്നിലെ ആരോഗ്യ ആത്മീയ രഹസ്യങ്ങളെന്നും നമുക്ക് നോക്കാം. Image courtesy

പ്രദക്ഷിണം എത്ര?
ക്ഷേത്രങ്ങളില്‍ എത്ര പ്രദക്ഷിണം വെയ്ക്കണം എന്നുള്ളതാണ് ആദ്യ ചോദ്യം. ഇരുപത്തിയൊന്നു പ്രദക്ഷിണമാണ് ഏറ്റവും ഉത്തമം. എന്നാല്‍ മൂന്ന് പ്രദക്ഷിണവും നല്ലതാണ്.

എങ്ങനെ പ്രദക്ഷിണം
ക്ഷേത്രദര്‍ശനത്തിനു പോകുമ്പോള്‍ നമ്മളെല്ലാവരും കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച് പോവുന്നു, ആദ്യം ഭഗവാന്റെ വാഹനത്തെ വന്ദിച്ച ശേഷം വേണം പ്രദക്ഷിണം ആരംഭിക്കാന്‍.

പ്രദക്ഷിണ സമയം
രാവിലേയും ഉച്ചയ്ക്കും വൈകിട്ടും പ്രദക്ഷിണം ചെയ്യാം. എന്നാല്‍ ഓരോ സമയത്തിനു പിന്നിലും ഓരോ നേട്ടമുണ്ടെന്നതും സത്യം.

പ്രദക്ഷിണത്തിനു പിന്നിലെ നേട്ടം
രാവിലെ പ്രദക്ഷിണം ചെയ്താല്‍ ദു:ഖശമനവും ഉച്ചയ്ക്കാണെങ്കില്‍ ഇഷ്ടലാഭവും വൈകിട്ടാണെങ്കില്‍ പാപത്തില്‍ നിന്നുള്ള മോചനവുമാണ് ഉണ്ടാവുക.

എങ്ങനെ പ്രദക്ഷിണം?
പ്രദക്ഷിണം ചെയ്യുന്നതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ അറിവില്ല. കൈകള്‍ കൂപ്പി ദൈവനാമം ഉച്ചരിച്ചായിരിക്കണം ഓരോ പ്രദക്ഷിണവും ചെയ്യേണ്ടത്.

മൂന്ന് പ്രദക്ഷിണത്തിന്റെ അര്‍ത്ഥം
പാപമോചനമാണ് ആദ്യപ്രദക്ഷിണം കൊണ്ട് ഉണ്ടാവുന്നത്. ഭഗവാനെ ദര്‍ശിക്കാനുള്ള അനുമതിക്കായാണ് രണ്ടാമത്തെ പ്രദക്ഷിണം. മൂന്നാമത്തെ പ്രദക്ഷിണം ഐശ്വര്യവും സന്തോഷവും സുഖവും പ്രദാനം ചെയ്യുന്നു.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പ്രദക്ഷിണം വെയ്ക്കുമ്പോള്‍ ബലിക്കല്ലുകളില്‍ സ്പര്‍ശിക്കാന്‍ പാടില്ലെന്നതാണ് ആദ്യ കാര്യം. ബലിക്കല്ല് എപ്പോഴും പ്രദക്ഷിണം ചെയ്യുന്ന വ്യക്തിയുടെ വലതു ഭാഗത്തായിരിക്കണം. അഭിഷേക തീര്‍ത്ഥം ഒഴുകുന്ന ഓവില് തൊടുകയോ തീര്‍ത്ഥം സേവിക്കുകയോ ചെയ്യരുത്.

ശിവക്ഷേത്രത്തില്‍ ശ്രദ്ധിക്കാന്‍
ശിവക്ഷേത്രത്തില്‍ ഒരിക്കലും പ്രദക്ഷിണം ചെയ്യുമ്പോള്‍ ഓവ് മുറിച്ചു കടന്ന് പ്രദക്ഷിണം ചെയ്യാന്‍ പാടുള്ളതല്ല. ശിവലിംഗവും കൈലാസവും തമ്മിലുള്ള ബന്ദത്തിന് വിഘാതം വരുമെന്നതിനാലാണ് ഇത്തരത്തിലൊര വിശ്വാസം.

ഗണപതിയ്ക്ക് ഒരു പ്രദക്ഷിണം
ഗണപതി അമ്പലങ്ങളിലാണെങ്കില് ഒരു പ്രദക്ഷിണമാണ് വെയ്ക്കാവൂ എന്നതാണ് വിശ്വാസം. എന്നാല്‍ മറ്റുള്ള ക്ഷേത്രങ്ങളില്‍ പ്രദക്ഷിണത്തിന്റെ എണ്ണത്തില്‍ വ്യത്യാസം വരുന്നു.



Click it and Unblock the Notifications
