Latest Updates
-
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം!
ജന്മനക്ഷത്രം വരുന്നത് ഏത് ദിനത്തില്? ബുധന്, വ്യാഴം, വെള്ളി ദിനങ്ങളെങ്കില് അതിഗംഭീര ഫലങ്ങള്
ജന്മനക്ഷത്രവും അത് ഏത് ദിവസത്തിലാണ് വരുന്നത് എന്നതുമായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. പലപ്പോഴും ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട് വളരെയധികം ഗുണദോഷഫലങ്ങള് നിലനില്ക്കുന്നു. ആഴ്ചയിലെ ഏഴ് ദിവസത്തില് ഏത് ദിനത്തില് ജന്മനക്ഷത്രം വന്നാലാണ് അനുകൂലം ഏത് ദിനത്തിലാണ് പ്രതികൂല ഫലം എന്നതിനെക്കുറിച്ച് പലര്ക്കും അറിയില്ല. ജനന സമയം ഒരു വ്യക്തിയുടെ നക്ഷത്രത്തിലെ ചന്ദ്രന്റെ സ്വഭാവം മനസ്സിലാക്കിയാണ് സ്വഭാവം രൂപീകരിക്കപ്പെടുന്നത്.
ഒരു വ്യക്തി ജനിച്ച നക്ഷത്രത്തില് ചന്ദ്രന് വീണ്ടും എത്തുന്ന ദിനമാണ് ജന്മദിനമായി കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ആയിരം പൂര്ണചന്ദ്രന്മാരെ കണ്ടു എന്ന ചൊല്ല് തന്നെ ഉള്ളത്. അതുകൊണ്ടാണ് ഈ ദിനത്തിനെല്ലാം തന്നെ വളരെയധികം പ്രത്യേകതകള് ഉള്ളതും. എന്നാല് നിങ്ങള് ജനിച്ച ആഴ്ചയിലെ ദിനം ഏതാണെന്ന് നോക്കി ആ ദിനത്തില് ജന്മനക്ഷത്ര വന്നാല് ഉണ്ടാവുന്ന ഫലങ്ങള് എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ജന്മനക്ഷത്രവും ആഴ്ചയും
ജന്മനക്ഷത്രവും ആഴ്ചയും വളരെ പ്രധാനപ്പെട്ടതാണ്. നിങ്ങളുടെ ജന്മനക്ഷത്രം ഞായറാഴ്ചയാണ് വരുന്നത് എന്നുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ദുരയാത്ര നടത്തുന്നതിനുള്ള യോഗം ഉണ്ടെന്നാണ്. എന്നാല് അത് തിങ്കളാഴ്ചയാണെങ്കില് സൂചിപ്പിക്കുന്നത് ഈ ദിനത്തില് ആഗ്രഹിക്കുന്ന ഭക്ഷണലബ്ധി തന്നെയാണ്. എന്നാല് ചൊവ്വാഴ്ചയാണ് നിങ്ങളുടെ ജന്മനക്ഷത്രം വരുന്നത് എന്നുണ്ടെങ്കില് അത് അത്ര നല്ല ഫലങ്ങള് അല്ല നല്കുന്നത് എന്നാണ് ജ്യോതിഷം പറയുന്നത്. എന്നാല് ബുധനാഴ്ചയാണ് നിങ്ങളുടെ ജന്മനക്ഷത്രം വരുന്നത് എന്നുണ്ടെങ്കില് വിദ്യാഭ്യാസപരമായി നിങ്ങള്ക്ക് മികച്ച മാറ്റങ്ങള് ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്.
വ്യാഴാഴ്ചയാണ് നിങ്ങളുടെ ജന്മനക്ഷത്രം വരുന്നതെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് പുതുവസ്ത്രം ലഭിക്കുന്നു എന്നതാണ്. എന്നാല് വെള്ളിയാഴ്ചയാണ് ജന്മനക്ഷത്ര ദിനം വരുന്നത് എന്നുണ്ടെങ്കില് നിങ്ങള് പോലും പ്രതീക്ഷിക്കാത്ത ഭാഗ്യാനുഭവങ്ങള് ജീവിതത്തില് ഉണ്ടാവും എന്നാണ് സൂചിപ്പിക്കുന്നത്. ശനിയാഴ്ചയാണെങ്കില് നിങ്ങളുടെ മാതാപിതാക്കള്ക്ക് അത് രോഗദുരിതങ്ങള് കൊണ്ട് വും എന്നാണ് അര്ത്ഥമാക്കുന്നത്.

ജന്മദിനത്തില് ശ്രദ്ധിക്കാന്
ജന്മദിനം എന്നത് വളരെയധികം പ്രാധാന്യം അര്ഹിക്കുന്നതാണ്. എല്ലാ മാസവും ജന്മനക്ഷത്രം വരുമെങ്കിലും വര്ഷത്തില് ഒരിക്കലാണ് ജന്മനക്ഷത്രദിനം വരുന്നത്. ഈ ദിനത്തില് നിങ്ങള് ക്ഷേത്ര ദര്ശനം നടത്തുകയും നിങ്ങളുടെ നക്ഷത്ര ദേവതയെ പ്രീതിപ്പെടുത്തുന്ന തരത്തില് പ്രാര്ത്ഥിക്കുകയും വേണം. ആഴ്ചയിലെ ഓരോ ദിനത്തിനും ഓരോ പ്രത്യേകതയുണ്ട്. അതുമായി ബന്ധപ്പെട്ട വഴിപാടുകളും സമര്പ്പിക്കുന്നതിന് ശ്രദ്ധിക്കാം.
നക്ഷത്രാധിപനും ജന്മദിനവും
ഞായറാഴ്ചയാണ് നിങ്ങളുടെ ജന്മദിനം വരുന്നത് എന്നുണ്ടെങ്കില് നിര്ബന്ധമായും ശിവനേയും സൂര്യഭഗവാനേയും ആണ് പ്രാര്ത്ഥിക്കേണ്ടത്. തിങ്കഴാഴ്ചയാണെങ്കില് ചന്ദ്രനേയും ദുര്ഗ്ഗയേയും പ്രാര്ത്ഥിക്കാവുന്നതാണ്. ചൊവ്വാഴ്ചയാണ നിങ്ങളുടെ ജന്മദിനം വരുന്നത് എന്നുണ്ടെങ്കില് കുജനെയാണ് പ്രാര്ത്ഥിക്കേണ്ടത്. കുജപ്രീതി വരുത്തേണ്ടത് അത്യാവശ്യമാണ്. കൂടാതെ ഭദ്രകാളിക്ക് കുങ്കുമാര്ച്ചന നടത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില് ദര്ശനം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതെല്ലാം ദോഷഫലങ്ങളെ കുറച്ച് ഗുണഫലങ്ങള് പ്രദാനം ചെയ്യുന്നു.

ബുധനാഴ്ചയാണ് നിങ്ങളുടെ ജന്മദിനം വരുന്നത് എന്നുണ്ടെങ്കില് ശ്രീകൃഷ്ണ ഭഗവാനെയാണ് ആരാധിക്കേണ്ടത്. കൂടാതെ ഭഗവാന് തൃക്കൈവെണ്ണ വഴിപാടായി സമര്പ്പിക്കാം. വ്യാഴാഴ്ചയാണ് ജന്മദിനം വരുന്നത് എന്നുണ്ടെങ്കില് മഹാവിഷ്ണുവിനെ പ്രാര്ത്ഥിക്കുകയും പാല്പ്പായസം വഴിപാടായി സമര്പ്പിക്കുകയും ചെയ്യാവുന്നതാണ്. വെള്ളിയാഴ്ചയാണ് ജന്മദിനം വരുന്നത് എന്നുണ്ടെങ്കില് ഇവര് മഹാലക്ഷ്മിയെ ആരാധിക്കണം. ഇനി ശനിയാഴ്ചയാണ് നിങ്ങളുടെ ജന്മദിനം എന്നുണ്ടെങ്കില് അത് സൂചിപ്പിക്കുന്നത് നിങ്ങള് ശാസ്താവിനെയാണ് ആരാധിക്കേണ്ടത് എന്നാണ്.
ജന്മദിനത്തില് വഴിപാടുകള്
ജന്മദിനത്തില് നിങ്ങള് ചില വഴിപാടുകള് സമര്പ്പിക്കേണ്ടതുണ്ട്. ഇത് പൊതുവേ നിങ്ങളെ ഗ്രഹിച്ചിരിക്കുന്ന ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു. കാരണം ഈ ദിനത്തില് പ്രാര്ത്ഥനയും വഴിപാടും സമര്പ്പിക്കുന്നതിലൂടെ എല്ലാ ദോഷങ്ങളും ഇല്ലാതാവുന്നു. കൂടാതെ ഫലവും കൂടുതലായിരിക്കും. എല്ലാ ഗ്രഹപ്പിഴകളേയും ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. കൂട്ടുഗണപതി ഹോമം, മഹാമൃത്യുഞ്ജയ ഹോമം, ഭഗവതി സേവ എന്നീ വഴിപാടുകള് ജന്മനക്ഷത്ര ദിനത്തില് നടത്തേണ്ടതാണ്.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല് വിശദാംശങ്ങള്ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
