For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴ് ജന്മം രോഗമുക്തിക്ക് ഞായറാഴ്ച വ്രതം

|

വ്രതാനുഷ്ഠാനങ്ങള്‍ ഓരോ തരത്തിലാണ് നിങ്ങളില്‍ ഫലം നല്‍കുന്നത്. എന്നാല്‍ ഓരോ ദിവസവും എടുക്കുന്ന വ്രതത്തിന് പിന്നില്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട്. ഏകാദശിയും ഷഷ്ഠിയും ഉള്‍പ്പടെ വ്രതങ്ങള്‍ പല വിധത്തിലാണ് ഉള്ളത്. ഏകാദശി വ്രതം എന്തുകൊണ്ടും മാസത്തില്‍ രണ്ട് തവണയാണ് ഉണ്ടാവുന്നത്. ഷഷ്ഠിവ്രതമാണെങ്കില്‍ മാസത്തില്‍ ഒരു തവണയാണ് ഉണ്ടാവുന്നത്. എന്നാല്‍ ആഴ്ചയിലെ എല്ലാ ദിവസവും നിങ്ങള്‍ അനുഷ്ഠിക്കേണ്ടതായ ചില വ്രതങ്ങള്‍ ഉണ്ട്. ഇത് കൊണ്ട് എന്തൊക്കെയാണ് ഫലം എന്ന് നമുക്ക് നോക്കാം.

Significance And Importance Of Vrata In Seven days of a Week

വിശ്വാസങ്ങളിലാണ് നാം ഓരോരുത്തരും ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. കാരണം എല്ലാ വിശ്വാസവും കൈവിട്ടവര്‍ക്ക് വ്രതങ്ങളും മറ്റും തന്നെയാണ് എപ്പോഴും പോസിറ്റീവ് എനര്‍ജിയും നേട്ടവും നല്‍കുന്നതാണ്. എന്നാല്‍ ആഴ്ചയിലെ ഓരോ ദിവസവും ഉണ്ടാവുന്ന ചില വ്രതങ്ങള്‍ എങ്ങനെ അനുഷ്ഠിക്കണം, എന്താണ് ഇതിന്റെ പ്രയോജനം എന്ന് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

 27 നക്ഷത്രം അറിയേണ്ടത് എല്ലാം ഇവിടെ 27 നക്ഷത്രം അറിയേണ്ടത് എല്ലാം ഇവിടെ

ഞായര്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ എടുക്കുന്ന വ്രതത്തിന് എന്തൊക്കെയാണ് പ്രാധാന്യം എന്ന് നമുക്ക് നോക്കാവുന്നതാണ്. തിങ്കളാഴ്ച, ചൊവ്വാഴ്ച എന്നിങ്ങനെ ഓരോ ആഴ്ചയുടെ പേരില് തന്നെയാണ് വ്രതം എടുക്കേണ്ടതും. ആഴ്ചയില്‍ ഒരിക്കല്‍ മാത്രമല്ലാതെ എല്ലാ ആഴ്ചയും എടുക്കുന്ന വ്രതത്തിന് ചില പ്രാധാന്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.....

ഞായറാഴ്ച വ്രതം

ഞായറാഴ്ച വ്രതം

ഞായറാഴ്ച എടുക്കുന്ന വ്രതം വളരെയധികം പ്രധാനപ്പെട്ടതാണ്. സൂര്യദേവനെ ആരാധിച്ച് കൊണ്ടാണ് ഇവര്‍ വ്രതം എടുക്കുന്നത്. ഏഴ് ജന്മം രോഗമില്ലാതെ കഴിയാം എന്നാണ് ഞായറാഴ്ച വ്രതത്തിന്റെ പ്രത്യേകത. സൂര്യഭഗവാന്‍ ക്ഷിപ്രപ്രസാദിയാണ്. അതുകൊണ്ട് തന്നെ ഫലം ലഭിക്കുന്ന വ്രതങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഞായറാഴ്ച വ്രതം.ശനിയാഴ്ച ഒരിക്കലുണ്ട് വേണം ഞായറാഴ്ച വ്രതമെടുക്കാന്‍. മാത്രമല്ല സൂര്യഭഗവാനെ ധ്യാനിച്ച് ചുവന്ന പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തണം. ഉപ്പ് എണ്ണ എന്നിവ ഉപേക്ഷിക്കണം. രണ്ട് നേരം കുളി നിര്‍ബന്ധം. ശിവ ക്ഷേത്ര ദര്‍ശനം നടത്തണം.

തിങ്കഴാഴ്ച വ്രതം

തിങ്കഴാഴ്ച വ്രതം

തിങ്കളാഴ്ച വ്രതം എടുക്കുന്നത് സ്ത്രീകളാണ്. പ്രധാനമായും വിവാഹം കഴിയാത്ത സ്ത്രീകള്‍ നല്ല വരനെ ലഭിക്കുന്നതിനും വിവാഹിതരായ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുരാരോഗ്യ സൗഖ്യത്തിനും കുടുംബ സൗഖ്യത്തിനും വേണ്ടിയാണ് തിങ്കളാഴ്ച വ്രതം എടുക്കുന്നത്. പരമശിവനേയും പാര്‍വ്വതി ദേവിയേയും ആരാധിക്കുന്നതിന് വേണ്ടിയാണ് തിങ്കളാഴ്ച വ്രതം എടുക്കുന്നത്. വിവാഹസൗഖ്യത്തിന് വേണ്ടിയാണ് ഈ വ്രതം പ്രധാനമായും എടുക്കുന്നത്.രാവിലെ തന്നെ കുളിച്ച് ശിവക്ഷേത്ര ദര്‍ശനം നടത്തി ശിവപഞ്ചാക്ഷരീ മന്ത്രം നാമജപം നടത്തുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ഒരിക്കലൂണ് മാത്രം നടത്തണം.

ചൊവ്വാഴ്ച വ്രതം

ചൊവ്വാഴ്ച വ്രതം

ചൊവ്വാഴ്ച വ്രതത്തിന് വേണ്ടി ഹനുമാനേയും ദേവിയേയും ആണ് ആരാധിക്കുന്നത്. ഇത് കൂടാതെ എല്ലാ വിധത്തിലുള്ള അവസ്ഥകള്‍ക്കും ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിനും ചൊവ്വാഴ്ച വ്രതം എടുക്കുന്നത്. ലക്ഷ്മീ ദേവിയുടെ അനുഗ്രഹം ഈ ദിനത്തില്‍ വ്രതമെടുക്കുന്നതിലൂടെ ലഭിക്കുന്നുണ്ട്. എല്ലാ ദിവസവും നിങ്ങളുടെ ജീവിതത്തില്‍ പ്രാര്‍ത്ഥിക്കുന്നതിലൂടെ അത് നിങ്ങളുടെ കുടുംബത്തില്‍ ഐശ്വര്യവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.വിവാഹത്തിനു ദോഷമനുഭവിയ്ക്കുന്നവരാണ് ചൊവ്വാഴ്ച വ്രതം എടുക്കേണ്ടത്. രാവിലെ കുളിച്ച് ദേവീക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലു ദര്‍ശനം നടത്തുക. ചൊവ്വാഴ്ച ഒരിക്കലൂണും രാത്രിയില്‍ ലഘു ഭക്ഷണവും ശീലമാക്കാം. ഉപ്പ് ഉപേക്ഷിക്കുന്നത് അഭികാമ്യം.

ബുധനാഴ്ച വ്രതം

ബുധനാഴ്ച വ്രതം

ബുധനാഴ് വ്രതം എടുക്കുന്നത് ജീവിതത്തില്‍ നേട്ടങ്ങള്‍ ധാരാളം ഉണ്ടാക്കുന്നുണ്ട്. നവഗ്രഹങ്ങളില്‍ പ്രധാനിയായ ബുധനെ തന്നെയാണ് ഈ ദിനം ആരാധിക്കുന്നത്. ഇത് ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും ഉണ്ടാക്കുന്നുണ്ട്. ജീവിതത്തില്‍ ഉണ്ടാവുന്നവ തടസ്സങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ജീവിതത്തില്‍ എല്ലാ വിധത്തിലുള്ള അനുഗ്രഹങ്ങളും സമാധാനവും ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട് ബുധനാഴ്ച വ്രതം. മഞ്ഞപ്പൂക്കള്‍ കൊണ്ട് മഹാവിഷ്ണുവിന് അര്‍ച്ചന നടത്താം.രാമായണ പാരായണവും ഉത്തമം.

വ്യാഴാഴ്ച വ്രതം

വ്യാഴാഴ്ച വ്രതം

വ്യാഴാഴ്ച ദിനത്തില്‍ വ്രതം എടുക്കുന്നത് നല്ലതാണ്. ഈ ദിനത്തില്‍ മഹാവിഷ്ണുവിനെയാണ് ആരാധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വിഷ്ണു ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തേണ്ടതാണ്. ഇത് കൂടാതെ മത്സ്യമാംസാദികളും അരിഭക്ഷണവും ഉപേക്ഷിക്കേണ്ടതാണ്. ഇതെല്ലാം ശ്രദ്ധിച്ച് വ്രതമെടുത്താല്‍ ജീവിതത്തില്‍ ഐശ്വര്യവും ഉണ്ടാവുന്നുണ്ട്.മഹാവിഷ്ണു ക്ഷേത്രത്തിലോ ശ്രീകൃഷ്ണ ക്ഷേത്രത്തിലോ ദര്‍ശനം നടത്തി തുളസിമാല വഴിപാടായ് നല്‍കുന്നതും വ്രതത്തിന്റെ ഭാഗമാണ്. പൂര്‍ണമായും ഉപവാസമിരിയ്ക്കണം എന്നാണ് ശാസ്ത്രം.

വെള്ളിയാഴ്ച വ്രതം

വെള്ളിയാഴ്ച വ്രതം

വെള്ളിയാഴ്ച വ്രതം എടുക്കുന്നവര്‍ എന്തുകൊണ്ടും ജീവിതത്തില്‍ വളരെയധികം ഉയര്‍ച്ചയില്‍ എത്തുന്നവരാണ്. വെള്ളിയാഴ്ച ദിനത്തില്‍ ഇവര്‍ മഹാലക്ഷ്മിയേയും ഗണപതിയേയും ആണ് ആരാധിക്കേണ്ടത്. ഇവരുടെ അനുഗ്രഹാശിസുകള്‍ക്ക് വേണ്ടിയാണ് ഈ ദിനത്തില്‍ വ്രതമെടുക്കേണ്ടത്. ഇത് കൂടാതെ ജീവതതത്തിലെ വിഘ്‌നങ്ങളും തടസ്സങ്ങളും എല്ലാം ഇല്ലാതാവുന്നുമുണ്ട്. ഐശ്വര്യം നിറയുന്നതിനും സാമ്പത്തിക ഉന്നമനത്തിനും ഈ ദിനത്തില്‍ വ്രതം എടുക്കേണ്ടതാണ്.മംഗല്യ സിദ്ധിയ്ക്ക് സ്ത്രീകള്‍ വെള്ളിയാഴ്ച വ്രതം എടുക്കുന്നത് നല്ലതായിരിക്കും. ധനസമൃദ്ധിയും ഐശ്വര്യവുമാണ് ഇതിന്റെ ഫലം.

ശനിയാഴ്ച വ്രതം

ശനിയാഴ്ച വ്രതം

ശനിയാഴ്ച വ്രതം എടുക്കുന്നത് ശാസ്താവിനെ പ്രീതിപ്പെടുത്തുന്നതിനാണ്. ശാസ്താവിനേയും ശനിദേവനേയും ആരാധിക്കേണ്ടതാണ് ഈ ദിനത്തില്‍. അത് മാത്രമല്ല എല്ലാ വിധത്തിലുള്ള ബാധോപദ്രവങ്ങളും അലച്ചിലുകളും ഈ വ്രതാനുഷ്ഠാനത്തിലൂടെ ഇല്ലാതാവും എന്നാണ് വിശ്വാസം. ജീവിതത്തില്‍ വളരെയധികം നേട്ടങ്ങളും ഐശ്വര്യവും കണ്ടകശനിയുടെ അപഹാരവും എല്ലാം ഈ വ്രതത്തിലൂടെ മാറുന്നുണ്ട്. പുലര്‍ച്ചെ കുളിച്ച് അയ്യപ്പക്ഷേത്ര ദര്‍ശനം നടത്തുക. എള്ളു തിരി വഴിപാട് നടത്തുക. ഉപവാസമോ ഒരിക്കലൂണോ നിര്‍ബന്ധം

English summary

Significance And Importance Of Vrata In Seven days of a Week

Here in this article we are discussing about the significance and importance of vrata in seven days of a week. Take a look.
X
Desktop Bottom Promotion