For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭഗവാന്‍ ഭൂമിയില്‍ വസിക്കുന്ന കാലം; പുണ്യം നല്‍കുന്ന വൈശാഖമാസം

|

ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഒരു പുണ്യമാസമാണ് വൈശാഖ മാസം. ഈ വര്‍ഷം മെയ് 12ന് ആരംഭിച്ച് വൈശാഖ മാസം ജൂണ്‍ 10ന് അവസാനിക്കും. മഹാവിഷ്ണുവിന്റെ ഏറ്റവും പ്രിയപ്പെട്ട മാസമായി വൈശാഖ മാസം കണക്കാക്കപ്പെടുന്നു. ഇക്കാരണത്താല്‍, ഈ മാസം വളരെ ശുഭമാണ്. കാര്‍ത്തിക, മാഘം, വൈശാഖം എന്നീ മൂന്ന് മാസങ്ങളില്‍ വച്ച് ഏറ്റവും നല്ല മാസമായി വൈശാഖ മാസത്തെ വിശേഷിപ്പിച്ചിരിക്കുന്നു.

Most read: 27 നക്ഷത്രവും ശോഭിക്കാവുന്ന അനുയോജ്യ തൊഴില്‍ മേഖലകളുംMost read: 27 നക്ഷത്രവും ശോഭിക്കാവുന്ന അനുയോജ്യ തൊഴില്‍ മേഖലകളും

മുന്‍കാല ജീവിതത്തിലെ പാപങ്ങള്‍ നീക്കാനും ഒരു ഭക്തനെ അവന്റെ ദുഷ്പ്രവൃത്തികളുടെ പരിണതഫലങ്ങളില്‍ നിന്ന് മോചിപ്പിക്കാനും വൈശാഖ മാസത്തിന് കഴിവുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഉത്തരേന്ത്യന്‍ കലണ്ടറിലെ രണ്ടാം മാസമാണ് വൈശാഖ മാസം. അതേസമയം, ഗുജറാത്തി കലണ്ടറില്‍ ഇത് ഏഴാമത്തെ മാസമാണ്. ബംഗാളി, ഒഡിയ കലണ്ടറുകളില്‍ വൈശാഖ മാസം ആദ്യ മാസമാണ്. വൈശാഖ മാസത്തിന്റെ പ്രത്യേകതകളും പുണ്യവും എന്തെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.

പുണ്യമാസം

പുണ്യമാസം

പുരാണങ്ങള്‍ അനുസരിച്ച്, ഈ മാസത്തില്‍ ചെയ്യുന്ന പുണ്യപ്രവൃത്തികള്‍ നിങ്ങളുടെ തലമുറകളോളം നിലനില്‍ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വൈശാഖ മാസത്തില്‍ ശുഭപ്രവൃത്തികള്‍ ചെയ്യുന്നതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും ഭാഗ്യവും കൈവരുന്നു. ദരിദ്രരായ ആളുകളെ സഹായിക്കുകയും മറ്റുള്ളവരെ സേവിക്കുകയും ചെയ്യുന്നവര്‍ക്ക് ഈ പുണ്യമാസത്തില്‍ ഭഗവാന്‍ വിഷ്ണുന്റെ അനുഗ്രഹം ഉണ്ടാവുമെന്ന് പറയപ്പെടുന്നു. അക്ഷയ ത്രിതിയ, ആദി ശങ്കരാചാര്യ ജയന്തി, ഗംഗാ സപ്തമി പൂജ, നരസിംഹ ചതുര്‍ദശി എന്നിവയാണ് വൈശാഖ് മാസത്തില്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവങ്ങള്‍.

സൂര്യോദയത്തിനു മുമ്പുള്ള കുളി

സൂര്യോദയത്തിനു മുമ്പുള്ള കുളി

ഈ മാസം ഗംഗാനദിയിലോ മറ്റ് പുണ്യനദികളിലോ കുളിക്കുന്നത് വളരെ പുണ്യമായി കണക്കാക്കപ്പെടുന്നു. എന്നാല്‍ കോവിഡ് മഹാമാരി കാരണം ഇപ്പോള്‍ ഇത് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ വീട്ടില്‍ സൂര്യോദയത്തിനുമുമ്പ് കുളിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പുണ്യം നേടാന്‍ കഴിയും. എല്ലായ്‌പ്പോഴും കൃത്യമായി സ്‌നാനം വഴി ഭഗവാന്‍ വിഷ്ണുവിന്റെ കൃപ നിലനിര്‍ത്താമെന്ന് വിശ്വസിക്കപ്പെടുന്നു. വൈശാഖ അമാവാസിയില്‍ കുളിക്കുന്നത് പിതൃക്കളുടെ ആത്മാവിന് ശാന്തി നല്‍കുന്നുവെന്നും വിശ്വസിക്കപ്പെടുന്നു.

Most read:നിര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും ഈ പ്രവൃത്തികള്‍; ഗരുഡപുരാണം പറയുന്നത്‌Most read:നിര്‍ഭാഗ്യം ക്ഷണിച്ചുവരുത്തും ഈ പ്രവൃത്തികള്‍; ഗരുഡപുരാണം പറയുന്നത്‌

സൂര്യന് വെള്ളം അര്‍പ്പിക്കുന്നത്

സൂര്യന് വെള്ളം അര്‍പ്പിക്കുന്നത്

മുന്‍ ജനനത്തിലെയും ഈ ജനനത്തിലെയും എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടാനും സൂര്യ നാരായണന്റെ കൃപ സ്വീകരിക്കാനും സാധാരണ സൂര്യ മന്ത്രം ചൊല്ലിക്കൊണ്ട് ഓരോ വ്യക്തിയും സൂര്യന് ജലം അര്‍പ്പിക്കണം. വൈശാഖ മാസത്തില്‍ ഇങ്ങനെ ചെയ്യുന്നത് നിങ്ങള്‍ക്ക് പുണ്യം നേടിത്തരുന്നു.

ആല്‍മര ആരാധന

ആല്‍മര ആരാധന

ആല്‍മരത്തെ ആരാധിക്കുന്നത് വളരെ ശുഭകരമായി കരുതപ്പെടുന്നു. അമാവാസി നാളില്‍ പിതൃക്കള്‍ ആല്‍ വൃക്ഷത്തില്‍ വസിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ദിവസം ആല്‍മരത്തെയും ഭഗവാന്‍ വിഷ്ണുവിനെയും ആരാധിക്കുന്നുവെങ്കില്‍ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറപ്പെടും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം ലഭിക്കാന്‍, ഈ ദിവസം ആല്‍മരത്തിന് ശുദ്ധജലം കലര്‍ത്തിയ പാല്‍ അര്‍പ്പിക്കുക. കാരണം ഈ ദിവസം ആല്‍വൃക്ഷം ലക്ഷ്മി ദേവിയുടെ വാസസ്ഥലമാണെന്ന് വിശ്വസിക്കപ്പെടുന്നു. ആരാധനയ്ക്ക് ശേഷം 11 അല്ലെങ്കില്‍ 21 തവണ ആല്‍മരത്തെ പ്രദക്ഷിണം വയ്ക്കുക, ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും നീക്കാന്‍ പ്രാര്‍ത്ഥിക്കുക.

Most read:ഇടവമാസം നക്ഷത്രഫലം; ഈ നാളുകാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലംMost read:ഇടവമാസം നക്ഷത്രഫലം; ഈ നാളുകാര്‍ക്ക് മികച്ച അവസരങ്ങളുടെ കാലം

ദാനം ചെയ്യുന്നത്

ദാനം ചെയ്യുന്നത്

വൈശാഖ മാസത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഭക്ഷണം, വെള്ളം, പാല്‍, പഴങ്ങള്‍, അരി, ചെരിപ്പുകള്‍, കുടകള്‍ എന്നിവ ദാനം ചെയ്യുന്നത് സദ്ഗുണങ്ങള്‍ കൈവരിക്കുന്നതിലേക്ക് നയിക്കുന്നു. ദരിദ്രര്‍, ഋഷിമാര്‍, മഹാത്മാവ്, ബ്രാഹ്‌മണര്‍ എന്നിവര്‍ക്ക് ഭക്ഷണം നല്‍കുകയും അവര്‍ക്ക് ആവശ്യമുള്ളവ ദാനം ചെയ്യുകയും വേണം.

മഹാവിഷ്ണു ഭൂമിയില്‍ വസിക്കുന്ന മാസം

മഹാവിഷ്ണു ഭൂമിയില്‍ വസിക്കുന്ന മാസം

വൈശാഖ മാസം മുഴുവന്‍ മഹാവിഷ്ണു ലക്ഷ്മീദേവിക്കൊപ്പെ ഭൂമിയില്‍ കഴിയുന്നു എന്ന് വിശ്വാസിക്കുന്നു. വൈശാഖ മാസത്തിന്റൈ പുണ്യത്തെപ്പറ്റി സ്‌കന്ദപുരാണം, പത്മപുരാണം എന്നിവയില്‍ പ്രതിപാദിക്കുന്നുണ്ട്. ഈ സമയം പുണ്യകര്‍മ്മങ്ങള്‍ നടത്തുന്നതിലൂടെയും വിഷ്ണുവിനെ ആരാധിക്കുന്നതിലൂടെയും പതിന്മടങ്ങ് ഫലം ലഭിക്കും. വൈശാഖ മാസത്തിലെ മുപ്പത് ദിവസങ്ങളും പുണ്യദിനങ്ങളാണ്. അനുഷ്ഠാനങ്ങളില്‍ സ്‌നാനവും ജപവും ദാനവും പ്രധാനമാണ്. പൂജ, ഹോമം, പുരാണപാരായണം, ദാനധര്‍മ്മം എന്നിവയും വൈശാഖ മാസത്തില്‍ ഏറെ പുണ്യം നല്‍കുന്ന പ്രവൃത്തികളാണ്.

Most read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണംMost read:ഈ വര്‍ഷം നാല് ഗ്രഹണങ്ങള്‍, ആദ്യത്തേത് മെയ് 26ന് ചന്ദ്രഗ്രഹണം

English summary

Significance and Importance of Vaishakha Month in Malayalam

It is the most auspicious mas and the month of prosperity among all the months. Read on the significance and importance of vaishakha month.
Story first published: Monday, May 17, 2021, 17:13 [IST]
X
Desktop Bottom Promotion