Latest Updates
-
ഓണസദ്യയ്ക്കിടയിലും മേക്കപ്പ് മങ്ങാതെ തിളങ്ങണോ? ഈ 10 മിനിറ്റ് ബ്യൂട്ടി ഹാക്ക് പരീക്ഷിക്കൂ -
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം
ശ്രീപരമേശ്വര പ്രീതിക്ക് ഉത്തമദിനം: വ്യാഴാഴ്ചയും പ്രദോഷവും ഇവരുടെ യശസ്സുയര്‍ത്തും ഭാഗ്യാനുഭവങ്ങളും
പരമേശ്വര പ്രീതിക്കായി ശിവഭക്തര്‍ ആചരിക്കുന്ന ഒരു ദിനമാണ് പ്രദോഷ ദിനം. ഈ വര്‍ഷത്തെ പ്രദോഷം 2023 ജൂണ്‍ 1 വ്യാഴാഴ്ചയാണ് വരുന്നത്. ശുക്ലപക്ഷത്തിലെ പ്രദോഷമായാണ് ഈ ദിനത്തെ കണക്കാക്കുന്നത്. ഈ ദിനത്തില്‍ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും വഴിപാടുകള്‍ സമര്‍പ്പിക്കുന്നതും നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങള്‍ നല്കുന്നു. മനസ്സും ശരീരവും ഒരുപോലെ ശുദ്ധീകരിക്കപ്പെടുന്ന ദിനം എന്ന് കൂടിയാണ് ഈ ദിനത്തെ കണക്കാക്കുന്നത്. സന്ധ്യക്ക് ത്രയോദശി വവരുന്ന ദിനത്തെയാണ് പ്രദോഷത്തിനായി കണക്കാക്കുന്നത്.
ശ്രീപരമേശ്വര പ്രീതിക്ക് ഏറ്റവും ഉത്തമമായി കണക്കാക്കുന്ന ദിനമായത് കൊണ്ട് തന്നെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും സന്തോഷവും അതോടൊപ്പം തന്നെ ഭഗവാന്റെ അനുഗ്രഹവും നിലനില്ക്കുന്നു. പുണ്യ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നവര്‍ക്ക് അതിന് ഏറ്റവും അനുകൂലമായ ഒരു ദിനമാണ് എന്നതാണ് സത്യം. ഈ വര്‍ഷം വ്യാഴാഴ്ചയും പ്രദോഷവും ഒരു ദിനമാണ് വരുന്നത്. ഈ ദിനത്തെ ഗുരുപ്രദോഷം എന്ന് പറയുന്നു. കൂടുതല്‍ അറിയാം.

പ്രദോഷ ദിനത്തിന്റെ ഫലങ്ങള്‍
പ്രദോഷ വ്രതം എടുത്താല്‍ അത് ഭഗവാന്റെ പ്രീതി നിങ്ങളില്‍ നിറക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പ്രദോഷ വ്രത ദിനത്തില്‍ ദാരിദ്ര്യശമനം, ആയുരാരോഗ്യം, ആഗ്രഹസാഫല്യം, സത്കീര്‍ത്തി, കുടുംബത്തില്‍ സന്തോഷം, സന്താനസൗഭാഗ്യം, വിവാഹയോഗം എന്നിവയാണ് ഫലം നല്‍കുന്നത്. ഇത് കൂടാതെ ജീവിതത്തില്‍ സര്‍വ്വൈശ്വര്യങ്ങളും നല്കി ഭഗവാന് അനുഗ്രഹിക്കുന്ന ദിനം കൂടിയാണ് എന്നതാണ് സത്യം. ഏറ്റവും ലളിതമായി നിങ്ങള്‍ക്ക് അനുഷ്ഠിക്കാവുന്ന വ്രതമാണ് ഗുരുപ്രദോഷം.

ഗുരുപ്രദോഷത്തിന്റെ പ്രാധാന്യം
ഭഗവാന് പരമേശ്വരനെ ഏറ്റവും സന്തോഷത്തോടെ കാണപ്പെടുന്ന ദിനമായാണ് പൊതുവേ പ്രദോഷ ദിനങ്ങള്‍ കണക്കാക്കുന്നത്. പാര്‍വ്വതി ദേവിക്കൊപ്പം കൈലാസത്തില്‍ ആനന്ദനൃത്തമാടുന്ന സങ്കല്‍പ്പത്തിലാണ് ഭഗവാനെ പ്രദോഷ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നത്. ഈ ദിനത്തില്‍ കൈലാസത്തില്‍ മുപ്പത്തിമുക്കോടി ദേവതകളുടേയും സാന്നിധ്യവും അനുഗ്രഹവും ഉണ്ടാവും എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെയാണ് ഗുരുപ്രദോഷ ദിനം അത്രയേറെ പ്രധാനപ്പെട്ടതാവുന്നത്. ഈ ദിനത്തില്‍ പ്രാര്‍ത്ഥിക്കുന്നതിലൂടെ എല്ലാ ദേവിദേവന്മാരുടെ അനുഗ്രഹവും നിങ്ങള്‍ക്ക് ലഭിക്കുന്നു.

വ്രതാനുഷ്ഠാനം എപ്രകാരം?
ഗുരുപ്രദോഷ ദിനത്തില്‍ എപ്രകാരം വ്രതം എടുക്കണം എന്ന് നോക്കാം. അതിന് വേണ്ടി പ്രദോഷത്തിന് തലേദിവസം മുതല്‍ ഒരിക്കല്‍ എടുക്കണം. ശേഷം ശാരീരികമായും മാനസികമായും ശുദ്ധി വരുത്തി എല്ലാ ദു:ശീലങ്ങളും ഉപേക്ഷിക്കണം. മനസ്സ് ഏകാഗ്രമാക്കി ഈശ്വര ചിന്തയില്‍ മുഴുകണം. അടുത്ത ദിവസം രാവിലെ അതായത് പ്രദോഷ ദിനത്തില്‍ കുളിച്ച് ദേഹശുദ്ധിയും മനശുദ്ധിയും വരുത്തിയതിന് ശേഷം അടുത്തുള്ള ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തുക. പിന്നീട് ഭക്ഷണം വെടിഞ്ഞ് ഉപവാസത്തില്‍ ഏര്‍പ്പെടണം.

എന്നാല്‍ ശാരീരിക അവശതകളും രോഗാവസ്ഥകളും പ്രശ്നങ്ങളും ഉള്ളവര്‍ക്ക് ലഘുഭക്ഷണവും ക്ഷേത്രത്തില്‍ നിന്ന് ലഭിക്കുന്ന ഫലമൂലാദികളും കഴിക്കാവുന്നതാണ്. പിന്നീട് വൈകുന്നേരം കുളിച്ച് ശുദ്ധിയായി ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തണം. പിന്നീട് ഭഗവാന് അന്ന് നടത്തുന്ന പ്രദോഷപൂജയില്‍ പങ്കെടുക്കുകയും കരിക്ക് നേദിക്കുകയും വേണം. പഞ്ചാക്ഷരി മന്ത്രം ജപിച്ച ശേഷം ദീപാരാധന തൊഴുത് ക്ഷേത്രത്തിലെ പ്രസാദം കഴിച്ച് വ്രതം അവസാനിപ്പിക്കാവുന്നതാണ്.

മാസംതോറുമുള്ള പ്രദോഷം
എല്ലാ മാസവും പ്രദോഷ വ്രതം വരുന്നുണ്ട്. ഇതില്‍ ഗുരുപ്രദോഷത്തിനും ശനിപ്രദോഷത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. എന്നാല്‍ എല്ലാ മാസവും വരുന്ന പ്രദോഷത്തിനും വളരെയധികം പ്രാധാന്യം തന്നെയാണ് ഉള്ളത്. ദാരിദ്ര്യ ദു:ഖത്തെ ഇല്ലാതാക്കുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും നിറക്കുന്നതിനും സന്താനലബ്ധിക്കും എല്ലാം നമുക്ക് പ്രദോഷവ്രതം അനുഷ്ഠിക്കാവുന്നതാണ്. ഇതെല്ലാം നിങ്ങള്‍ക്ക് അനുകൂലമായ പല മാറ്റങ്ങളും ജീവിതത്തില്‍ കൊണ്ട് വരുന്നു.

പ്രദോഷത്തിന്റെ പ്രാധാന്യം
ജാതകപ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിനും ഉത്തമ മാംഗല്യ്തതിനും പ്രദോഷ വ്രതം അനുഷ്ഠിക്കാവുന്നതാണ്. ഇതില്‍ തന്നെ നിങ്ങളുടെ ജാതകത്തില്‍ ആദിത്യദശയാണെങ്കില് അതിനെ മറികടക്കാന്‍ ഭഗവാന് വേണ്ടി പ്രദോഷം അനുഷ്ഠിച്ചാല്‍ സാധിക്കും എന്നാണ് വിശ്വാ,ം. കൂടാതെ ദീര്‍ഘായുസ്സും സമ്പത്തും നിങ്ങള തേടി വരുന്നു. എല്ലാ വിധത്തിലുള്ള അരിഷ്ടതകള് നീങ്ങുന്നതിനും ജീവിതത്തില്‍ ഐശ്വര്യവും നേട്ടങ്ങളും കൊണ്ട് വരുന്നതിനും ഗുരുപ്രദോഷം അത്യുത്തമമാണ്.



Click it and Unblock the Notifications
