Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
മീനപ്പൂരം ഇന്ന്: ഈ ദിനത്തില്‍ ആഗ്രഹസാഫല്യം ഉറപ്പ്
പാര്‍വ്വതി ദേവിക്ക് വളരെയധികം പ്രാധാന്യം നല്കുന്ന ഒരു ദിവസമാണ് മീനപ്പൂരം. ഈ ദിനത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നത് പാര്‍വ്വതി ദേവിക്ക്. ഇതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. ഇന്ന് മീനമാസത്തിലെ പൂരം നാള് ആണ്. ഈ ദിനത്തില്‍ പാര്‍വ്വതി സമേതനായ പരമേശ്വരനെയാണ് ആരാധിക്കേണ്ടത്. ഈ ദിനത്തില്‍ ദേവിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ വളരെയധികം സന്തോഷവും നേട്ടവും ഐശ്വര്യവും എല്ലാം നിങ്ങളെ തേടി എത്തുന്നുണ്ട്.
ഇന്നത്തെ ദിവസം പാര്‍വ്വതി ദേവിക്ക് വേണ്ടി മാറ്റി വെച്ചതിന് പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. അത് എന്താണെന്ന് നമുക്ക് നോക്കാവുന്നതാണ്. പരമശിവനെ ഭര്‍ത്താവായി ലഭിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി കഠിന തപസ്സ് അനുഷ്ഠിച്ച കാര്യം നാം എല്ലാവരും പല പുരാണങ്ങളിലും കേട്ടിട്ടുണ്ട്. എന്നാല്‍ സതിയുടെ വിയോഗഭാരത്താല് വളരെയധികം ദു:ഖിതനായിരുന്ന പരമശിവന് പാര്‍വ്വതി ദേവിയുടെ പ്രാര്‍ത്ഥന കൈക്കൊണ്ടില്ല,

മീനപ്പൂരം ഇന്ന്: ഈ ദിനത്തില്‍ ആഗ്രഹസാഫല്യം ഉറപ്പ്
ഈ സമയത്താണ് അസുരന്മാരെക്കൊണ്ട് ദേവന്മാര് ആകെ പ്രശ്നത്തിലായത്. എന്നാല്‍ ഇവരെ വധിക്കാന്‍ ശിവപുത്രന് മാത്രമേ കഴിയൂ എന്ന് മനസ്സിലാക്കിയ ദേവന്മാര് പാര്‍വ്വതി പരമേശ്വര സംഗമത്തിന് വേണ്ടി പ്രയത്നിച്ചു. പാര്‍വ്വതി ദേവിയില്‍ ഭഗവാനെ ആകൃഷ്ടനാക്കുന്നതിന് വേണ്ടി കാമദേവനെ സമീപിക്കുകയും ഇതില്‍ പ്രകോപിതനായ ശിവന് കാമദേവനെ ഭസ്മമാക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷം ഭഗവാന് പാര്‍വ്വതി ദേവിയില്‍ അനുരക്തനാവുകയും വിവാഹം കഴിക്കുകയും ചെയ്തു.

മീനപ്പൂരം ഇന്ന്: ഈ ദിനത്തില്‍ ആഗ്രഹസാഫല്യം ഉറപ്പ്
എന്നാല്‍ ഭസ്മമായ കാമദേവനെ വീണ്ടും പുനര്‍ജനിപ്പിക്കുന്നതിന് വേണ്ടി പാര്‍വ്വതി ദേവി ഭഗവാനോട് ആവശ്യപ്പെടുകയും ദേവിയുടെ അഭ്യര്‍ത്ഥന പ്രകാരം കാമദേവനെ വീണ്ടും പുനര്‍ജീവിപ്പിക്കുകയും ചെയ്തു. പാര്‍വ്വതി ദേവിയുടെ വിവാഹവും കാമദേവന്റെ പുനര്‍ജനനവും നടന്ന ദിവസമായാണ് ഈ ദിനമാണ് മീനപ്പൂരം. അതുകൊണ്ട് തന്നെയാണ് ഈ ദിനം പാര്‍വ്വതി ദേവിക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്നതും. വടക്കന്‍ മലബാറില്‍ കാമനെ വെക്കുക എന്നൊരു ചടങ്ങും ഉണ്ട്. ഈ ദിനത്തില്‍ അവസാന ദിനം ആനപ്പുറത്തേറി പാര്‍വ്വതി ദേവി നമ്മുടെ വീടുകളില്‍ എത്തും എന്നാണ് വിശ്വാസം.

മീനപ്പൂരം ഇന്ന്: ഈ ദിനത്തില്‍ ആഗ്രഹസാഫല്യം ഉറപ്പ്
ഇതിന്റെ പിന്തുടര്ച്ചയെന്നോണം വടക്കന്‍ ജില്ലകളില്‍ ചാണകം ഉരുട്ടി കാമനെ ഉണ്ടാക്കി രാവിലേയും വൈകിട്ടും പൂജിക്കുന്നു. മീനപ്പൂരം ദിനത്തില്‍ പാര്‍വ്വതി ദേവിയെ എതിരേല്ക്കുന്നതിന് വേണ്ടി വീട് മുഴുവന്‍ മാവ് കൊണ്ട് കോലം തീര്‍ത്ത് വിളക്ക് കത്തിച്ച് ദേവിയെ എതിരേല്ക്കാന് തയ്യാറെടുക്കുന്നു. ഈ ദിനത്തില്‍ ചെയ്യുന്ന കര്‍മ്മങ്ങളെല്ലാം നമുക്ക് മികച്ച ഫലം നല്‍കും എന്നുമാണ് ഭക്തര്‍ വിശ്വസിക്കുന്നത്. ആഗ്രഹ സാഫല്യവും പ്രണയവും എല്ലാം പൂര്‍ത്തീകരിക്കപ്പെടുന്ന ദിനമായാണ് ഈ ദിനം കണക്കാക്കുന്നത്.

വ്രതാനുഷ്ഠാനങ്ങള്‍
ഈ ദിനത്തില്‍ വ്രതാനുഷ്ഠാനത്തോടെ ദേവിയെ പ്രാര്‍ത്ഥിക്കുന്നത് എന്തുകൊണ്ടും പോസിറ്റീവ് ഫലങ്ങള്‍ ജീവിതത്തില്‍ കൊണ്ട് വരുന്നു. ദാമ്പത്യ ബന്ധത്തിന്റെ കെട്ടുറപ്പിനും സന്തോഷത്തിനും ആഗ്രഹ സാഫല്യത്തിനും ഉദ്ദിഷ്ട വിവാഹ ലബ്ധിക്കും ഈ ദിനത്തിലെ വ്രതവും അനുഷ്ഠാനങ്ങളും ഫലം നല്കുന്നു എന്നാണ് വിശ്വാസം. ഈ ദിനത്തില്‍ വ്രതം അനുഷ്ഠിക്കുന്നവര്‍ പൂര്‍ണമായം ഉപവസിക്കാന്‍ പാടില്ല.

വ്രതാനുഷ്ഠാനങ്ങള്‍
അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ദേവിക്ഷേത്ര ദര്‍ശനം നടത്തേണ്ടതാണ്. ഇത് കൂടാതെ ഒരിക്കല്‍ അനുഷ്ഠിക്കുന്നതിനും തലേ ദിവസം ശ്രദ്ധിക്കണം. നെയ് വിളക്ക് കത്തിച്ച് ലളിതാ സഹസ്രനാനം ജപിക്കണം. വെളുത്ത വസ്ത്രം ധരിച്ച്, ശിവനെ ആരാധിക്കുന്നതിന് വേണ്ടി ഭസ്മവും കുങ്കുമവും ചേര്‍ത്ത് തൊടേണ്ടതാണ്. ദമ്പതികളില്‍ ഐക്യവും സന്തോഷവും നിലനിര്‍ത്തുന്നതിന് വേണ്ടി ഐക്യമത്യസൂക്ത പുഷ്പാഞ്ജലി വഴിപാടായി സമര്‍പ്പിക്കണം. ഈ ദിനത്തില്‍ വ്രതമനുഷ്ഠിച്ച് പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹസാഫല്യം ഫലം എന്നാണ് വിശ്വാസം.
most read:ഏറ്റവും ശ്രദ്ധയും ചിട്ടയും നിബന്ധം ഈ മൂര്‍ത്തിക്ക്; ഇല്ലെങ്കില്‍ ഫലം ദോഷം



Click it and Unblock the Notifications
